This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയണിസിയസ് എക്സിഗ്യൂസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡയണിസിയസ് എക്സിഗ്യൂസ് ഉശ്യീിശൌെ ഋഃശഴൌൌ അഞ്ചാം നൂറ്റാണ്ടിന്റെ അവസാന...)
 
വരി 1: വരി 1:
-
ഡയണിസിയസ് എക്സിഗ്യൂസ്
+
=ഡയണിസിയസ് എക്സിഗ്യൂസ്=
 +
Dionysius Exiguus
-
ഉശ്യീിശൌെ ഋഃശഴൌൌ
+
അഞ്ചാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലും ആറാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലുമായി റോമില്‍ ജീവിച്ചിരുന്ന ക്രൈസ്തവ പണ്ഡിതനും സന്ന്യാസിയും. പൂര്‍വദിക്കില്‍ നിന്നാണ് ഇദ്ദേഹം റോമില്‍ എത്തിച്ചേര്‍ന്നത്; സൈത്തിയ (Scythia)യില്‍ നിന്നാകാനാണ് കൂടുതല്‍ സാധ്യത. പല ആദ്യകാലപൌരസ്ത്യഎക്യൂമെനിക്കല്‍ കൌണ്‍സിലുകളുടെയും ശാസനകള്‍ ഗ്രീക്കില്‍ നിന്ന് ലാറ്റിനിലേക്ക് ഇദ്ദേഹം തര്‍ജമ ചെയ്തിട്ടുണ്ട്. അപ്പോസ്തലന്മാരുടെ 50 ധര്‍മസംഹിതകളോടൊപ്പം പൌരസ്ത്യ കൌണ്‍സിലുകളുടെ പൗരോഹിത്യ ധര്‍മശാസ്ത്രവും ആഫ്രിക്കന്‍ സഭയുടെ നിയമാവലിയും ക്രോഡീകരിച്ചുകൊണ്ടുള്ള ഇദ്ദേഹത്തിന്റെ കൃതിയാണ് ''ലൈബര്‍ കാനോനം (Liber Canonum).'' ക്രൈസ്തവ സഭയുടെ ആദ്യത്തെ യഥാര്‍ഥ പൗരോഹിത്യ ധര്‍മശാസ്ത്ര സംഹിതയായി കരുതപ്പെടുന്ന ''ലൈബര്‍ ഡിക്രീറ്റാലിയം (Liber Decretalium)'' ആണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാന കൃതി. 384 -399 കാലത്ത് മാര്‍പ്പാപ്പയായിരുന്ന ''സിറിസിയൂസ് (Siricius)''മുതല്‍ 496-498 കാലത്ത് മാര്‍പ്പാപ്പയായിരുന്ന അനസ്റ്റസിയൂസ് രണ്ടാമന്‍ (Anastasius II) വരെയുള്ള മാര്‍പ്പാപ്പമാരുടെ 41 ശാസനകളും ഇന്നസന്റ് ഒന്നാമന്റെ കത്തുകളുമാണ് ഇതിലെ പ്രധാന ഉള്ളടക്കം.
-
അഞ്ചാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലും ആറാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലുമായി റോമില്‍ ജീവിച്ചിരുന്ന ക്രൈസ്തവ പണ്ഡിതനും സന്ന്യാസിയും. പൂര്‍വദിക്കില്‍ നിന്നാണ് ഇദ്ദേഹം റോമില്‍ എത്തിച്ചേര്‍ന്നത്; സൈത്തിയ (ടര്യവേശമ)യില്‍ നിന്നാകാനാണ് കൂടുതല്‍ സാധ്യത. പല ആദ്യകാലപൌരസ്ത്യഎക്യൂമെനിക്കല്‍ കൌണ്‍സിലുകളുടെയും ശാസനകള്‍ ഗ്രീക്കില്‍ നിന്ന് ലാറ്റിനിലേക്ക് ഇദ്ദേഹം തര്‍ജമ ചെയ്തിട്ടുണ്ട്. അപ്പോസ്തലന്മാരുടെ 50 ധര്‍മസംഹിതകളോടൊപ്പം പൌരസ്ത്യ കൌണ്‍സിലുകളുടെ പൌരോഹിത്യ ധര്‍മശാസ്ത്രവും ആഫ്രിക്കന്‍ സഭയുടെ നിയമാവലിയും ക്രോഡീകരിച്ചുകൊണ്ടുള്ള ഇദ്ദേഹത്തിന്റെ കൃതിയാണ് ലൈബര്‍ കാനോനം (ഘശയലൃ ഇമിീിൌാ). ക്രൈസ്തവ സഭയുടെ ആദ്യത്തെ യഥാര്‍ഥ പൌരോഹിത്യ ധര്‍മശാസ്ത്ര സംഹിതയായി കരുതപ്പെടുന്ന ലൈബര്‍ ഡിക്രീറ്റാലിയം (ഘശയലൃ ഉലരൃലമേഹശൌാ) ആണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാന കൃതി. 384 -399 കാലത്ത് മാര്‍പ്പാപ്പയായിരുന്ന സിറിസിയൂസ് (ടശൃശരശൌ)മുതല്‍ 496-498 കാലത്ത് മാര്‍പ്പാപ്പയായിരുന്ന അനസ്റ്റസിയൂസ് രണ്ടാമന്‍ (അിമമെേശൌെ കക) വരെയുള്ള മാര്‍പ്പാപ്പമാരുടെ 41 ശാസനകളും ഇന്നസന്റ് ഒന്നാമന്റെ കത്തുകളുമാണ് ഇതിലെ പ്രധാന ഉള്ളടക്കം.
+
774-ല്‍ ഷാര്‍ലമേന്‍ (Charlemagne) റോമന്‍ സഭയുടെ നിയമ സംഹിത ആവശ്യപ്പെട്ടപ്പോള്‍ ലൈബര്‍ കാനോനയും, ലൈബര്‍ ഡിക്രീറ്റാലിയവും കൂട്ടിച്ചേര്‍ത്ത പരിഷ്കരിച്ച പതിപ്പാണ് ഹാഡ്രിയാന്‍ ഒന്നാമന്‍ മാര്‍പ്പാപ്പ തയ്യാറാക്കി നല്‍കിയത്.
-
  774-ല്‍ ഷാര്‍ലമേന്‍ (ഇവമൃഹലാമഴില) റോമന്‍ സഭയുടെ നിയമ സംഹിത ആവശ്യപ്പെട്ടപ്പോള്‍ ലൈബര്‍ കാനോനയും, ലൈബര്‍ ഡിക്രീറ്റാലിയവും കൂട്ടിച്ചേര്‍ത്ത പരിഷ്കരിച്ച പതിപ്പാണ് ഹാഡ്രിയാന്‍ ഒന്നാമന്‍ മാര്‍പ്പാപ്പ തയ്യാറാക്കി നല്‍കിയത്.
+
ക്രിസ്തുവിന്റെ ജനനത്തെ ആസ്പദമാക്കി ആദ്യമായി ക്രിസ്ത്വബ്ദം (Christian era) ഗണിച്ചത് ഇദ്ദേഹമാണ്. പക്ഷേ ഇദ്ദേഹത്തിന്റെ ഗണനത്തില്‍ പിശക് പറ്റി എന്നാണ് പണ്ഡിതമതം. 526-ല്‍ ഇദ്ദേഹം അന്തരിച്ചതായി കരുതപ്പെടുന്നു.
-
 
+
-
  ക്രിസ്തുവിന്റെ ജനനത്തെ ആസ്പദമാക്കി ആദ്യമായി ക്രിസ്ത്വബ്ദം (ഇവൃശശെേമി ലൃമ) ഗണിച്ചത് ഇദ്ദേഹമാണ്. പക്ഷേ ഇദ്ദേഹത്തിന്റെ ഗണനത്തില്‍ പിശക് പറ്റി എന്നാണ് പണ്ഡിതമതം. 526-ല്‍ ഇദ്ദേഹം അന്തരിച്ചതായി കരുതപ്പെടുന്നു.
+

Current revision as of 10:49, 9 ഡിസംബര്‍ 2008

ഡയണിസിയസ് എക്സിഗ്യൂസ്

Dionysius Exiguus

അഞ്ചാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലും ആറാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലുമായി റോമില്‍ ജീവിച്ചിരുന്ന ക്രൈസ്തവ പണ്ഡിതനും സന്ന്യാസിയും. പൂര്‍വദിക്കില്‍ നിന്നാണ് ഇദ്ദേഹം റോമില്‍ എത്തിച്ചേര്‍ന്നത്; സൈത്തിയ (Scythia)യില്‍ നിന്നാകാനാണ് കൂടുതല്‍ സാധ്യത. പല ആദ്യകാലപൌരസ്ത്യഎക്യൂമെനിക്കല്‍ കൌണ്‍സിലുകളുടെയും ശാസനകള്‍ ഗ്രീക്കില്‍ നിന്ന് ലാറ്റിനിലേക്ക് ഇദ്ദേഹം തര്‍ജമ ചെയ്തിട്ടുണ്ട്. അപ്പോസ്തലന്മാരുടെ 50 ധര്‍മസംഹിതകളോടൊപ്പം പൌരസ്ത്യ കൌണ്‍സിലുകളുടെ പൗരോഹിത്യ ധര്‍മശാസ്ത്രവും ആഫ്രിക്കന്‍ സഭയുടെ നിയമാവലിയും ക്രോഡീകരിച്ചുകൊണ്ടുള്ള ഇദ്ദേഹത്തിന്റെ കൃതിയാണ് ലൈബര്‍ കാനോനം (Liber Canonum). ക്രൈസ്തവ സഭയുടെ ആദ്യത്തെ യഥാര്‍ഥ പൗരോഹിത്യ ധര്‍മശാസ്ത്ര സംഹിതയായി കരുതപ്പെടുന്ന ലൈബര്‍ ഡിക്രീറ്റാലിയം (Liber Decretalium) ആണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാന കൃതി. 384 -399 കാലത്ത് മാര്‍പ്പാപ്പയായിരുന്ന സിറിസിയൂസ് (Siricius)മുതല്‍ 496-498 കാലത്ത് മാര്‍പ്പാപ്പയായിരുന്ന അനസ്റ്റസിയൂസ് രണ്ടാമന്‍ (Anastasius II) വരെയുള്ള മാര്‍പ്പാപ്പമാരുടെ 41 ശാസനകളും ഇന്നസന്റ് ഒന്നാമന്റെ കത്തുകളുമാണ് ഇതിലെ പ്രധാന ഉള്ളടക്കം.

774-ല്‍ ഷാര്‍ലമേന്‍ (Charlemagne) റോമന്‍ സഭയുടെ നിയമ സംഹിത ആവശ്യപ്പെട്ടപ്പോള്‍ ലൈബര്‍ കാനോനയും, ലൈബര്‍ ഡിക്രീറ്റാലിയവും കൂട്ടിച്ചേര്‍ത്ത പരിഷ്കരിച്ച പതിപ്പാണ് ഹാഡ്രിയാന്‍ ഒന്നാമന്‍ മാര്‍പ്പാപ്പ തയ്യാറാക്കി നല്‍കിയത്.

ക്രിസ്തുവിന്റെ ജനനത്തെ ആസ്പദമാക്കി ആദ്യമായി ക്രിസ്ത്വബ്ദം (Christian era) ഗണിച്ചത് ഇദ്ദേഹമാണ്. പക്ഷേ ഇദ്ദേഹത്തിന്റെ ഗണനത്തില്‍ പിശക് പറ്റി എന്നാണ് പണ്ഡിതമതം. 526-ല്‍ ഇദ്ദേഹം അന്തരിച്ചതായി കരുതപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍