This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയഡോറസ് സിക്കുലസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ഡയഡോറസ് സിക്കുലസ് ഉശീറീൃൌ ടശരൌഹൌ ബി. സി. ഒന്നാം നൂറ്റാണ്ടില്‍ ജീവിച്...)
അടുത്ത വ്യത്യാസം →

06:30, 9 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡയഡോറസ് സിക്കുലസ്

ഉശീറീൃൌ ടശരൌഹൌ

ബി. സി. ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്ക് ചരിത്രകാരന്‍. ലോകചരിത്ര ഗ്രന്ഥമായ ബിബ്ളിയോത്തിക ഹിസ്റ്റോറിക്കയുടെ കര്‍ത്താവാണ് ഇദ്ദേഹം. സിസിലിയിലെ അജീറിയം (അജിറ) എന്ന സ്ഥലത്ത് ഡയഡോറസ് ജനിച്ചു. റോമന്‍ ജനറലായ ജൂലിയസ് സീസറിന്റെയും റോമന്‍ ചക്രവര്‍ത്തിയായ അഗസ്റ്റസിന്റെയും സമകാലികനായിരുന്നു ഇദ്ദേഹം. ബി. സി. 60 മുതല്‍ 57 വരെയുള്ള കാലത്ത് ഈജിപ്റ്റില്‍ ഇദ്ദേഹം സഞ്ചാരം നടത്തിയിരുന്നതായും റോമില്‍ ദീര്‍ഘകാലം താമസിച്ചിരുന്നതായും ഇദ്ദേഹത്തിന്റെതന്നെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ചരിത്രഗ്രന്ഥം 40 ചെറുപുസ്തകങ്ങള്‍ അടങ്ങിയതാണ്. ഇതിന്റെ 1 മുതല്‍ 5 വരെയും 11 മുതല്‍ 20 വരെയുമുള്ള ഗ്രന്ഥഭാഗങ്ങള്‍ പൂര്‍ണമായി ലഭ്യമായിട്ടുണ്ട്. മറ്റുള്ളവയുടെ ചില ഭാഗങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഇതിഹാസകാലം മുതല്‍ ജൂലിയസ് സീസറിന്റെ കാലം വരെയുള്ള ചരിത്രമുള്‍കൊള്ളുന്നതാണ് ബിബ്ളിയോത്തിക. ഇക്കാലത്തെക്കുറിച്ചുള്ള മറ്റു മികച്ച ചരിത്രഗ്രന്ഥങ്ങളുടെ അഭാവം മൂലം ഈ പുസ്തകം ചരിത്രകാരന്മാര്‍ക്ക് ഒരു പ്രധാന സ്രോതസ്സായിത്തീര്‍ന്നിരിക്കുന്നു. ഇദ്ദേഹത്തിന്റെ പരാമര്‍ശത്തിനു വിധേയമായിട്ടുള്ള അവസാനവര്‍ഷം ബി. സി 21 ആണ്. ഇക്കാലത്തോടെ ഇദ്ദേഹം മരണമടഞ്ഞതായി കരുതിപ്പോരുന്നു.

(ഡോ. എസ്. ശിവദാസന്‍, സ. പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍