This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡക്കോട്ട ഇന്ത്യര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:13, 6 സെപ്റ്റംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

=ഡക്കോട്ട ഇന്ത്യര്=‍

ഉമസീമേ കിറശമി


വടക്കേ അമേരിക്കയിലെ ഒരു അമേരിന്ത്യന്‍ ജനവിഭാഗം. സിയുക്സ് (ടശീൌഃ) ഇന്ത്യര്‍ എന്ന പേരിലും ഇവര്‍ അറിയപ്പെടുന്നു. സിയുവന്‍ (ടശീൌമി) ഭാഷാ കുടുംബത്തിലെ ഏറ്റവും വലിയ വിഭാഗമായ ഡക്കോട്ടയ്ക്ക് സാന്റി (ഡക്കോട്ട), വിസിയെല (നക്കോട്ട), ടെറ്റണ്‍ (ലക്കോട്ട) എന്നിങ്ങനെ മൂന്ന് ഉപവിഭാഗങ്ങളുണ്ട്. 'ഡക്കോട്ട' എന്ന പദത്തിന് സാന്റി ഭാഷയില്‍ 'മിത്രം' എന്നാണര്‍ഥം. ഓരോ ഉപവിഭാഗവും വ്യത്യസ്ത ഗോത്രങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.

ഒസെറ്റി ഷകൊവിന്‍ (ഛരലശേ ടവമസീംശി) അഥവാ സപ്താഗ്നി കുണ്ഡങ്ങള്‍, എന്നറിയപ്പെടുന്ന ഏഴ് ഗോത്രങ്ങളാണ് ഡക്കോട്ടയിലുള്ളത്. ഡെവകാന്റണ്‍ (ങറലംമസമിീി), വാപെക്യൂട്ടെ (ണമവുലസൌലേ), സിസ്സെറ്റൊണ്‍ (ടശലൈീി), വാപെറ്റൊണ്‍ (ണമവുലീി) എന്നീ നാല് ഗോത്രങ്ങള്‍ ചേര്‍ന്നതാണ് സാന്റി വിഭാഗം. വിസിയെല അഥവാ മധ്യ സിയുക്സ് വിഭാഗത്തില്‍ യാങ്ടണ്‍ (ഥമിസീി), യാങ്ടൊണായി (ഥമിസീിമശ) എന്നീ രണ്ട് ഗോത്രങ്ങളുണ്ട്. ഏഴാമത്തേതായ ടെറ്റണ്‍ (ഠലീി) ആണ് ഏറ്റവും വലിയ ഗോത്രം. ഉദ്ദേശം 1640-ല്‍ ദക്ഷിണ മിന്നസോട്ടയിലാണ് ഡക്കോട്ട ഇന്ത്യരെ യൂറോപ്യന്മാര്‍ ആദ്യം കണ്ടെത്തിയത്. നായാട്ട്, മത്സ്യബന്ധനം, വനവിഭവസമാഹരണം, ചോളം കൃഷി തുടങ്ങിയവയായിരുന്നു ഇവരുടെ പ്രധാന ഉപജീവനമാര്‍ഗങ്ങള്‍.

'ഒജിബ്വ' (ഛഷശയംമ) ഗോത്രത്തിന്റെ ശത്രുത മൂലം ഡക്കോട്ട ഇന്ത്യര്‍ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്ക് നീങ്ങി. 1750-ഓടു കൂടി ടെറ്റണുകള്‍ മിസ്സൌറി നദി കടന്ന് ബ്ളാക്ഹില്‍സ് വരെ എത്തി. കിഴക്കന്‍ പ്രദേശങ്ങളില്‍ അവശേഷിച്ച സാന്റിയും വിസിയെലയും 1812-വരെ ബ്രിട്ടിഷുകാരുമായി സഖ്യം പുലര്‍ത്തിയിരുന്നു. ഉദ്ദേശം 1815-ല്‍ ഇവരെ അനുനയിപ്പിക്കുവാനും പടിഞ്ഞാറന്‍ മേഖലകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുവാനുമായി യു. എസ്. ഗവണ്‍മെന്റ് ഒരു ഉടമ്പടിയുണ്ടാക്കി.

തങ്ങളുടെ പ്രദേശത്തെ മൃഗസമ്പത്ത് ശോഷിക്കുന്നുവെന്നും ഭരണകര്‍ത്താക്കള്‍ ന്യായമായ പരിഗണനയും സംരക്ഷണവും നല്‍കുന്നില്ലായെന്നുമാരോപിച്ച് 1862 - ല്‍ സാന്റികള്‍ സായുധകലാപം നടത്തി. 'മിന്നസോട്ട വിപ്ളവം' എന്ന പേരില്‍ അറിയപ്പെട്ട ഈ കലാപം യു. എസ്. സേന അടിച്ചമര്‍ത്തി. പരാജിതരായ സാന്റികളില്‍ ചിലര്‍ കാനഡയില്‍ അഭയം പ്രാപിച്ചു. അവശേഷിച്ചവര്‍ ഉത്തര ദക്ഷിണ ഡക്കോട്ടകളിലേയും, നെബ്രസ്കയിലേയും സംവരണ മേഖലകളില്‍ പാര്‍പ്പിക്കപ്പെട്ടു. ടെറ്റണുകളും യാങ്ടൊണായിയും പില്ക്കാലത്ത് ഫെഡറല്‍ സേനയുമായി ഏറ്റുമുട്ടിയെങ്കിലും ഇവരും പരാജയമേററുവാങ്ങി. 1876-ല്‍ മൊണ്‍ടാനയിലെ ലിറ്റില്‍ ബിഗ്ഹോണില്‍ നടന്ന സംഘട്ടനത്തില്‍ കേണല്‍ ജോര്‍ജ് കസ്റ്ററും സംഘവും കൊല്ലപ്പെട്ടതോടുകൂടി ഡക്കോട്ടകളും യു. എസ്. ഗവണ്‍മെന്റും തമ്മിലുള്ള സംഘര്‍ഷം പാരമ്യതയിലെത്തിച്ചേര്‍ന്നു. ഫെഡറല്‍ സേന ശക്തമായി തിരിച്ചടിക്കുകയും ഡക്കോട്ടകള്‍ പൂര്‍ണമായും സംവരണ മേഖലകളിലേക്ക് പിന്‍വാങ്ങുകയും ചെയ്തു.

അമേരിക്കന്‍ ഇന്ത്യരുടെ വൈവിധ്യാത്മകവും സാഹസികവുമായ ജീവിതശൈലിയെക്കുറിച്ചുള്ള ആധുനിക ലോകത്തിന്റെ സങ്കല്പങ്ങള്‍ രൂപംകൊണ്ടത് പ്രധാനമായും ടെറ്റണുകളുടെ ജീവിതരീതിയില്‍ നിന്നുമാണ്. മറ്റു പല ഗോത്രങ്ങളും ടെറ്റണുകളുടെ വേഷവിധാനം, പ്രത്യേകിച്ച് ടെറ്റണ്‍ യോദ്ധാവിന്റെ വേഷവും ചിഹ്നങ്ങളും, സ്വാംശീകരിച്ചിട്ടുണ്ട്. എന്നാല്‍ ഒജിബ്വ, വിന്നെബാഗൊ (ണശിിലയമഴീ) തുടങ്ങിയ ഗോത്രങ്ങളോടാണ് സാന്റികള്‍ കൂടുതല്‍ സാംസ്കാരിക സാദൃശ്യം പ്രകടിപ്പിക്കുന്നത്. വിസിയെല ഗോത്രക്കാര്‍ കൃഷിപ്പണിയില്‍ താത്പര്യം പ്രകടിപ്പിക്കുകയും ഹിദത്സ (ഒശറമമേെ), അരികര (അൃശസമൃമ) തുടങ്ങിയ ഗോത്രങ്ങളോട് സാദൃശ്യം പുലര്‍ത്തുകയും ചെയ്യുന്നു. 'വകന്‍ താന്‍ക' (ണമസമി ഠമിസമ) അഥവാ 'മഹാനിഗൂഢത'യാണ് ഡക്കോട്ട ഇന്ത്യരുടെ പ്രധാന ആരാധനാമൂര്‍ത്തി. ഗാനങ്ങള്‍, മൃഗങ്ങള്‍, ചില പ്രത്യേക ശിലകള്‍, ഇടിമിന്നല്‍, അനുഷ്ഠാനങ്ങള്‍ക്കായി നിര്‍മിക്കുന്ന പ്രത്യേക വസ്തുക്കള്‍ എന്നിവയിലെല്ലാം ഈ നിഗൂഢശക്തി കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ഡക്കോട്ട ഇന്ത്യര്‍ക്ക് ഈ ശക്തിയുമായി സംവദിക്കുവാനുള്ള മാര്‍ഗമാണ് മതം. ശക്തിയെ പൂര്‍ണമായി നിയന്ത്രിക്കുവാന്‍ ഇവര്‍ ശ്രമിക്കുന്നില്ല. സാന്റികളുടെ മതാനുഷ്ഠാനങ്ങള്‍ ഒജിബ്വയുടേതിനോട് സാദൃശ്യം പുലര്‍ത്തുന്നു. വിസിയെലയുടെ അനുഷ്ഠാനങ്ങള്‍ക്ക് മിസ്സൌറി ഗ്രാമീണരുടെ അനുഷ്ഠാനങ്ങളോട് സാമ്യമുണ്ട്. ഏറ്റവും വര്‍ണശബളമായ അനുഷ്ഠാനങ്ങള്‍ ടെറ്റണുകളുടേതാണ്. സൂര്യനൃത്തം ഇവരുടെ വളരെ പ്രധാനപ്പെട്ട ഒരനുഷ്ഠാനമാണ്. നൃത്തത്തിന്റെ ഭാഗമായി നിരവധി ആത്മപീഢനമുറകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നതിനാല്‍ ഭരണാധികാരികള്‍ ദീര്‍ഘകാലം ഈ അനുഷ്ഠാനം നിരോധിച്ചിരുന്നു

സാന്റി, വിസിയെല ഗോത്രങ്ങളിലെ തലവന്‍മാര്‍ക്ക് പരിമിതമായ അധികാരങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ടെറ്റണ്‍ ഗോത്രത്തലവന്‍മാര്‍ക്ക് നിസ്സീമമായ അധികാരങ്ങളുണ്ടായിരുന്നു. എല്ലാ ഗോത്രങ്ങളിലും തലവന്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുവാന്‍ ഉന്നതവ്യക്തികളുടെ സമിതികള്‍ രൂപീകരിച്ചിരുന്നു. യോദ്ധാക്കളുടെ പ്രത്യേക സംഘങ്ങള്‍ ഗോത്രപാളയങ്ങളുടെ സംരക്ഷകരായി പ്രവര്‍ത്തിച്ചിരുന്നു. ഇന്ന് ബ്ളാക്ക് ഹില്‍സ്, ഉത്തര-ദക്ഷിണ ഡക്കോട്ടകള്‍, നെബ്രാസ്ക, മിന്നസോട്ട, കാനഡ, മൊണ്‍ടാന എന്നിവിടങ്ങളിലായി ഏകദേശം 36,000 ഡക്കോട്ട ഇന്ത്യരുണ്ടെന്നു കണക്കാക്കിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍