This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രൈക്കോനോഡോന്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:27, 6 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ട്രൈക്കോനോഡോന്റ ഠൃശരീിീറീിമേ ട്രൈക്കോനോഡോന്റിഡെ (ഠൃശരീിീറീിശേറമല)കുടുംബത്തില്‍പ്പെടുന്ന വിലുപ്ത സസ്തനികള്‍. ഉത്തരാര്‍ധ ഗോളത്തില്‍ ട്രയാസിക് കല്പത്തിന്റെ അന്ത്യഘട്ടത്തിലും ജൂറാസിക്, ക്രിട്ടേഷ്യസ് കല്പങ്ങളിലും ഇതിലുള്‍പ്പെടുന്ന സസ്തനി വര്‍ഗങ്ങള്‍ ജീവിച്ചിരുന്നതായി രേഖകള്ു. ആഫ്രിക്കയില്‍ നിന്നു ലഭിച്ച ആദ്യകാല ജൂറാസിക് കല്പത്തിന്റേയും മധ്യജൂറാസിക് കല്പത്തിന്റേയും രേഖകളും തെക്കേ അമേരിക്കയില്‍ നിന്നു ലഭിച്ച അന്ത്യക്രിട്ടേഷ്യസ് കല്പത്തിന്റെ രേഖകളും ഇവ ദക്ഷിണാര്‍ധഗോളത്തിലും ഈ കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്നതായി തെളിവു നല്‍കുന്നു. എല്ലാ ട്രൈക്കോനോഡോന്റകളിലും തലയോട്ടി - താടിയെല്ല് സന്ധിയുടെ ഒരു ഭാഗമായിട്ടാണ് ദന്തികാസ്ഥിയും ശല്‍ക്കാസ്ഥിയും (ൂൌമാീമെഹ) സ്ഥിതിചെയ്യുന്നത്. ചില ആദിമ സസ്തനികളിലും സന്ധിക (മൃശേരൌഹമൃ), ഹനുസന്ധി ഗണ്ഡിക (ൂൌമറൃമീ ഷൌഴമഹ), ഹനുസന്ധിക (ൂൌമറൃമലേ) എന്നിവ ഈ സന്ധി രൂപീകരണത്തില്‍ പങ്കുചേരുന്ന്ു. ആധുനിക വര്‍ഗീകരണ പ്രകാരം യഥാര്‍ഥ ട്രൈക്കോനോഡോന്റകളെ മാത്രമാണ് ട്രൈക്കോനോഡോന്റിഡെ കുടുംബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയോട് സാദ്യശ്യമുള്ളവയെ എല്ലാം ഈ കുടുംബത്തിനോടു ബന്ധുത്വമുള്ള കുടുംബങ്ങളിലാക്കി മാറ്റിയിരിക്കുന്നു. ആദിമ സസ്തനികളും സസ്തനി- സദ്യശ ഉരഗങ്ങളെന്ന് തെറ്റായി വിവക്ഷിക്കപ്പെടുന്ന തെറാപ്സിഡ വിഭാഗവും തമ്മിലുള്ള പരിണാമപരമായ ബന്ധം വളരെ കുറച്ചുമാത്രമേ മനസ്സിലാക്കപ്പെട്ടിട്ടുള്ളൂ. തെറാപ്സിഡുകള്‍ യഥാര്‍ഥ ഉരഗങ്ങളായിരുന്നില്ല. ഏറ്റവും പഴക്കം ചെന്ന തെറാപ്സിഡുകളുടെ ഉദ്ഭവത്തിനു മുമ്പ് കാര്‍ബോണിഫെറസ് കല്പത്തില്‍ (5 ഃ 107 വര്‍ഷങ്ങള്‍ക്കുമുമ്പ്) ഉരഗങ്ങളും പക്ഷികളും ഒരു വശത്തും സസ്തനികള്‍ മറുവശത്തും ഉള്‍ക്കൊള്ളുന്ന പരിണാമ അപസരണം ശ്രദ്ധേയമായിരുന്നു. ട്രൈക്കോനോഡോന്റകള്‍ അന്ത്യ ജൂറാസിക് കല്പത്തില്‍ യൂറോപ്പിലും വടക്കേ അമേരിക്കയിലും പൊതുവേ കാണപ്പെട്ടിരുന്ന സസ്തനികളോളം തന്നെ വലുപ്പം കൂടിയവയായിരുന്നു. ഇവയുടെ കീഴ്ത്താടിയെല്ലുകള്‍ക്ക് ഒരിനം നീര്‍നായയുടേതിന്റെ അത്രയും തന്നെ വലുപ്പവും ഉായിരുന്നു. ഇവയ്ക്ക് ദന്തികാസ്ഥിയും ശല്‍ക്കാസ്ഥിയും മുഴുവനായി ഉള്‍പ്പെട്ട ശംഖാസ്ഥി - ചിബുകാസ്ഥി സന്ധിയായിരുന്നു ഉായിരുന്നത്. ആദിമ ഇനങ്ങളിലാകട്ടെ പശ്ചകോമ്പല്ലു ദന്തവിന്യാസം (ുീ രമിശില റലിശേശീിേ) നാലു പൂര്‍വ ചര്‍വണ രൂപി (ുൃലാീഹമൃശളീൃാ) കളും നാലു ചര്‍വണ രൂപികളും ഉള്‍പ്പെട്ടതായിരുന്നു. ഓരോ ചര്‍വണ രൂപിയിലും മൂന്നു ദന്തമുനകളുായിരിക്കും. ഇവ വലുപ്പത്തിലും ദൃഢതയിലും വ്യത്യസ്തത പുലര്‍ത്തുന്നു. മധ്യമുന പാര്‍ശ്വമുനകളെക്കാള്‍ വലുപ്പം കൂടിയിരിക്കും. ഇത് ചര്‍വണരൂപികളില്‍ പ്രഭാവിയായി കാണപ്പെടുകയും ചെയ്യും. ദന്തമുനകളുടെ ഈ സവിശേഷത ഇവയുടെ ആദിമസ്വഭാവമാണ് പ്രകടമാക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍