This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രിപ്പനോസോമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ട്രിപ്പനോസോമ ഠ്യൃുമിീീാമ ഏകകോശപരജീവി. പ്രോട്ടോസോവ ഫൈലത്തില്‍പ്പെടു...)
(ട്രിപ്പനോസോമ)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ട്രിപ്പനോസോമ
+
=ട്രിപ്പനോസോമ=
-
ഠ്യൃുമിീീാമ
+
Trypanosoma
-
ഏകകോശപരജീവി. പ്രോട്ടോസോവ ഫൈലത്തില്‍പ്പെടുന്നു.  
+
 
-
ഗാമ്പിയന്‍ പനി (ഏമായശലി ളല്ലൃ) അഥവാ ആഫ്രിക്കന്‍ നിദ്രാ രോഗം എന്ന രോഗത്തിനു കാരണമാവുന്നത് ഈ പ്രോട്ടോസോവകളാണ്. കൊതുകുകളിലും മനുഷ്യരിലും ജീവിതചക്രം പൂര്‍ത്തിയാക്കുന്ന മലമ്പനി അണുക്കളെപ്പോലെ ട്രിപ്പനോസോമയ്ക്കും ജീവിതചക്രം പൂര്‍ത്തിയാക്കാന്‍ മനുഷ്യനെ കൂടാതെ ഒരു ഇടനില ആതിഥേയന്‍ (ദ്വിതീയ ആതിഥേയന്‍) ആവശ്യമാണ്. ആഫ്രിക്കയില്‍ കാണുന്ന ഈച്ച വര്‍ഗത്തില്‍പ്പെട്ട ഗ്ളോസ്സിന പാല്‍പ്പാലിസ് (ഏഹീശിൈമ ുമഹുമഹശ) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന സെസി ഈച്ച (ലേെലേെ ളഹ്യ) ആണ് ദ്വിതീയ ആതിഥേയനായി വര്‍ത്തിക്കുന്നത്.
+
ഏകകോശപരജീവി. പ്രോട്ടോസോവ ഫൈലത്തില്‍പ്പെടുന്നു. ഗാമ്പിയന്‍ പനി (Gambien fever) അഥവാ ആഫ്രിക്കന്‍ നിദ്രാ രോഗം എന്ന രോഗത്തിനു കാരണമാവുന്നത് ഈ പ്രോട്ടോസോവകളാണ്. കൊതുകുകളിലും മനുഷ്യരിലും ജീവിതചക്രം പൂര്‍ത്തിയാക്കുന്ന മലമ്പനി അണുക്കളെപ്പോലെ ട്രിപ്പനോസോമയ്ക്കും ജീവിതചക്രം പൂര്‍ത്തിയാക്കാന്‍ മനുഷ്യനെ കൂടാതെ ഒരു ഇടനില ആതിഥേയന്‍ (ദ്വിതീയ ആതിഥേയന്‍) ആവശ്യമാണ്. ആഫ്രിക്കയില്‍ കാണുന്ന ഈച്ച വര്‍ഗത്തില്‍പ്പെട്ട ''ഗ്ലോസ്സിന പാല്‍പ്പാലിസ്'' (''Glossina palpalis'') എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന സെസി ഈച്ച (tsetse fly) ആണ് ദ്വിതീയ ആതിഥേയനായി വര്‍ത്തിക്കുന്നത്.
-
1841 മുതലെ ഈ ഏകകോശ ജീവിയെക്കുറിച്ച് മനുഷ്യന് അറിവു ലഭിച്ചിരുന്നു. കുതിരകളിലും മറ്റു സസ്തനികളിലും ഉാകുന്ന 'ഡുറീന്‍' രോഗത്തിന് ഈ ജീവികള്‍ കാരണമാകുന്നതായി 1880-ല്‍ കുപിടിക്കപ്പെട്ടു. 1902-ല്‍ ഫോര്‍ഡ്, സട്ടണ്‍ എന്നീ ശാസ്ത്രജ്ഞര്‍ മനുഷ്യനില്‍ ഗാമ്പിയന്‍ പനി പരത്തുന്നത് ട്രിപ്പനോസോമ ഗാമ്പിയന്‍സ് ഇനമാണെന്നു കുപിടിച്ചു.
+
 
-
നീുമെലിഞ്ഞു രറ്റവും കൂര്‍ത്ത ഈ ഏകകോശ ജീവിക്ക് 10-40 (= ഒരു മി.മീറ്ററിന്റെ ആയിരത്തിലൊരംശം) മാത്രമാണ് നീളം. മുന്നറ്റത്തുനിന്നും പുറപ്പെടുന്ന ഒരു ഫ്ളാജെല്ലം ഉ്. അതിനാല്‍ പ്രോട്ടോസോവ ഫൈലത്തിലെ 'മാസ്റ്റിഗോഫോറ' (ങമശെേഴീുവീൃമ) എന്ന വര്‍ഗത്തിലാണ് ഇതിനെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ശരീരത്തിന്റെ  പിന്നറ്റത്തുള്ള പാരാബേസല്‍ ബോഡി (ുമൃമയമമെഹ  യീറ്യ) അഥവാ കൈനറ്റോ ന്യൂക്ളിയസി(സശിലീ ിൌരഹലൌ) ല്‍ നിന്നും പുറപ്പെടുന്ന ചെറിയ ചാട്ടപോലെയുള്ള ഫ്ളാജെല്ലം ശരീരാവരണത്തില്‍ നിന്നും എഴുന്നു നില്‍ക്കുന്ന ഒരു നേരിയ പാടയുടെ അരികുപറ്റി നീങ്ങി മുന്നറ്റത്ത് സ്വതന്ത്രമാകുന്നു. ഈ പാടയുടേയും ഫ്ളാജെല്ലത്തിന്റേയും സഹായത്താലാണ് രക്തത്തിലൂടെയുള്ള  ഇതിന്റെ സഞ്ചാരം. മനുഷ്യനിലും ഇടനില ആതിഥേയനിലുമായി ജീവിതചക്രത്തിനിടയില്‍ നാലു വിവിധ രൂപങ്ങളില്‍ ഇവയെ കാണാം.
+
1841 മുതലെ ഈ ഏകകോശ ജീവിയെക്കുറിച്ച് മനുഷ്യന് അറിവു ലഭിച്ചിരുന്നു. കുതിരകളിലും മറ്റു സസ്തനികളിലും ഉണ്ടാകുന്ന 'ഡുറീന്‍' രോഗത്തിന് ഈ ജീവികള്‍ കാരണമാകുന്നതായി 1880-ല്‍ കണ്ടുപിടിക്കപ്പെട്ടു. 1902-ല്‍ ഫോര്‍ഡ്, സട്ടണ്‍ എന്നീ ശാസ്ത്രജ്ഞര്‍ മനുഷ്യനില്‍ ഗാമ്പിയന്‍ പനി പരത്തുന്നത് ''ട്രിപ്പനോസോമ ഗാമ്പിയന്‍സ്'' ഇനമാണെന്നു കണ്ടുപിടിച്ചു.
-
രോഗം ബാധിച്ച ആളുകളുടെ രക്തം സെസി ഈച്ചകള്‍ കുടിക്കുമ്പോള്‍ കുറിയ ഒരിനം ട്രിപ്പനോസോമ ഈച്ചകളുടെ ശരീരത്തിലേക്ക് കടക്കുന്നു. ഈച്ചയുടെ കുടലില്‍ വച്ച് വിഭജനം നടന്ന് ഇവ പെരുകുന്നു. ധാരാളമായി പെരുകി രൂപാന്തരം പ്രാപിച്ച് അന്തിമമായി ഇവ ഈച്ചകളുടെ ഉമി
+
 
-
നീര്‍ ഗ്രന്ഥിയിലേക്ക് നീങ്ങുന്നു. ഇത്തരം ഈച്ചകള്‍ മനുഷ്യരക്തം ഊറ്റിക്കുടിക്കുമ്പോള്‍ പകരം ശരീരത്തിലേക്ക് രോഗകാരികളായ ട്രിപ്പനോസോമകളെ കടത്തിവിടുന്നു. ഒരുചക്രം പൂര്‍ത്തിയാക്കാന്‍ ഇവയ്ക്കു 20-30 ദിവസങ്ങള്‍ മതിയാകും. മനുഷ്യരക്തത്തില്‍ കടക്കുന്ന ട്രിപ്പനോസോമകള്‍ വളരെപ്പെട്ടെന്ന് വിഭജിച്ച് പെരുകുന്നു. ഇതിനിടയില്‍ പല വിഷവസ്തുക്കളും രക്തത്തില്‍ കലരുന്നതിനാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങുന്നു.
+
നീണ്ടുമെലിഞ്ഞു രണ്ടറ്റവും കൂര്‍ത്ത ഈ ഏകകോശ ജീവിക്ക് 10-40 μ(μ = ഒരു മി.മീറ്ററിന്റെ ആയിരത്തിലൊരംശം) മാത്രമാണ് നീളം. മുന്നറ്റത്തുനിന്നും പുറപ്പെടുന്ന ഒരു ഫ്ലാജെല്ലം ഉണ്ട്. അതിനാല്‍ പ്രോട്ടോസോവ ഫൈലത്തിലെ 'മാസ്റ്റിഗോഫോറ' (Mastogophora) എന്ന വര്‍ഗത്തിലാണ് ഇതിനെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ശരീരത്തിന്റെ  പിന്നറ്റത്തുള്ള പാരാബേസല്‍ ബോഡി (parabasal body) അഥവാ കൈനറ്റോ ന്യൂക്ലിയസി(kineto nucleus) ല്‍ നിന്നും പുറപ്പെടുന്ന ചെറിയ ചാട്ടപോലെയുള്ള ഫ്ളാജെല്ലം ശരീരാവരണത്തില്‍ നിന്നും എഴുന്നു നില്‍ക്കുന്ന ഒരു നേരിയ പാടയുടെ അരികുപറ്റി നീങ്ങി മുന്നറ്റത്ത് സ്വതന്ത്രമാകുന്നു. ഈ പാടയുടേയും ഫ്ളാജെല്ലത്തിന്റേയും സഹായത്താലാണ് രക്തത്തിലൂടെയുള്ള  ഇതിന്റെ സഞ്ചാരം. മനുഷ്യനിലും ഇടനില ആതിഥേയനിലുമായി ജീവിതചക്രത്തിനിടയില്‍ നാലു വിവിധ രൂപങ്ങളില്‍ ഇവയെ കാണാം.
-
ഇടനില ആതിഥേയനായ സെസി ഈച്ചയെ കൊന്നൊടുക്കാന്‍ ഡി ഡി റ്റി പോലെയുള്ള കീടനാശിനികള്‍ ആഫ്രിക്കയില്‍ വ്യാപകമായി ഉപയോഗിക്കുന്ന്ു. രോഗബാധിത സ്ഥലങ്ങളില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണ് രോഗം പടരാതിരിക്കാനായി സ്വീകരിക്കുന്ന മറ്റൊരു വഴി.
+
[[Image:491.png|left|thumb|ട്രിപ്പനോസോമ ഗാമ്പിയന്‍സ് ]]
 +
 
 +
രോഗം ബാധിച്ച ആളുകളുടെ രക്തം സെസി ഈച്ചകള്‍ കുടിക്കുമ്പോള്‍ കുറിയ ഒരിനം ''ട്രിപ്പനോസോമ'' ഈച്ചകളുടെ ശരീരത്തിലേക്ക് കടക്കുന്നു. ഈച്ചയുടെ കുടലില്‍ വച്ച് വിഭജനം നടന്ന് ഇവ പെരുകുന്നു. ധാരാളമായി പെരുകി രൂപാന്തരം പ്രാപിച്ച് അന്തിമമായി ഇവ ഈച്ചകളുടെ ഉമിനീര്‍ ഗ്രന്ഥിയിലേക്ക് നീങ്ങുന്നു. ഇത്തരം ഈച്ചകള്‍ മനുഷ്യരക്തം ഊറ്റിക്കുടിക്കുമ്പോള്‍ പകരം ശരീരത്തിലേക്ക് രോഗകാരികളായ ''ട്രിപ്പനോസോമകളെ'' കടത്തിവിടുന്നു. ഒരുചക്രം പൂര്‍ത്തിയാക്കാന്‍ ഇവയ്ക്കു 20-30 ദിവസങ്ങള്‍ മതിയാകും. മനുഷ്യരക്തത്തില്‍ കടക്കുന്ന ''ട്രിപ്പനോസോമകള്‍'' വളരെപ്പെട്ടെന്ന് വിഭജിച്ച് പെരുകുന്നു. ഇതിനിടയില്‍ പല വിഷവസ്തുക്കളും രക്തത്തില്‍ കലരുന്നതിനാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങുന്നു.
 +
 
 +
ഇടനില ആതിഥേയനായ സെസി ഈച്ചയെ കൊന്നൊടുക്കാന്‍ ഡി ഡി റ്റി പോലെയുള്ള കീടനാശിനികള്‍ ആഫ്രിക്കയില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. രോഗബാധിത സ്ഥലങ്ങളില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണ് രോഗം പടരാതിരിക്കാനായി സ്വീകരിക്കുന്ന മറ്റൊരു വഴി.
 +
 
(പ്രൊഫ. ഇ. കുഞ്ഞികൃഷ്ണന്‍)
(പ്രൊഫ. ഇ. കുഞ്ഞികൃഷ്ണന്‍)

Current revision as of 06:17, 10 ജനുവരി 2009

ട്രിപ്പനോസോമ

Trypanosoma

ഏകകോശപരജീവി. പ്രോട്ടോസോവ ഫൈലത്തില്‍പ്പെടുന്നു. ഗാമ്പിയന്‍ പനി (Gambien fever) അഥവാ ആഫ്രിക്കന്‍ നിദ്രാ രോഗം എന്ന രോഗത്തിനു കാരണമാവുന്നത് ഈ പ്രോട്ടോസോവകളാണ്. കൊതുകുകളിലും മനുഷ്യരിലും ജീവിതചക്രം പൂര്‍ത്തിയാക്കുന്ന മലമ്പനി അണുക്കളെപ്പോലെ ട്രിപ്പനോസോമയ്ക്കും ജീവിതചക്രം പൂര്‍ത്തിയാക്കാന്‍ മനുഷ്യനെ കൂടാതെ ഒരു ഇടനില ആതിഥേയന്‍ (ദ്വിതീയ ആതിഥേയന്‍) ആവശ്യമാണ്. ആഫ്രിക്കയില്‍ കാണുന്ന ഈച്ച വര്‍ഗത്തില്‍പ്പെട്ട ഗ്ലോസ്സിന പാല്‍പ്പാലിസ് (Glossina palpalis) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന സെസി ഈച്ച (tsetse fly) ആണ് ദ്വിതീയ ആതിഥേയനായി വര്‍ത്തിക്കുന്നത്.

1841 മുതലെ ഈ ഏകകോശ ജീവിയെക്കുറിച്ച് മനുഷ്യന് അറിവു ലഭിച്ചിരുന്നു. കുതിരകളിലും മറ്റു സസ്തനികളിലും ഉണ്ടാകുന്ന 'ഡുറീന്‍' രോഗത്തിന് ഈ ജീവികള്‍ കാരണമാകുന്നതായി 1880-ല്‍ കണ്ടുപിടിക്കപ്പെട്ടു. 1902-ല്‍ ഫോര്‍ഡ്, സട്ടണ്‍ എന്നീ ശാസ്ത്രജ്ഞര്‍ മനുഷ്യനില്‍ ഗാമ്പിയന്‍ പനി പരത്തുന്നത് ട്രിപ്പനോസോമ ഗാമ്പിയന്‍സ് ഇനമാണെന്നു കണ്ടുപിടിച്ചു.

നീണ്ടുമെലിഞ്ഞു രണ്ടറ്റവും കൂര്‍ത്ത ഈ ഏകകോശ ജീവിക്ക് 10-40 μ(μ = ഒരു മി.മീറ്ററിന്റെ ആയിരത്തിലൊരംശം) മാത്രമാണ് നീളം. മുന്നറ്റത്തുനിന്നും പുറപ്പെടുന്ന ഒരു ഫ്ലാജെല്ലം ഉണ്ട്. അതിനാല്‍ പ്രോട്ടോസോവ ഫൈലത്തിലെ 'മാസ്റ്റിഗോഫോറ' (Mastogophora) എന്ന വര്‍ഗത്തിലാണ് ഇതിനെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ശരീരത്തിന്റെ പിന്നറ്റത്തുള്ള പാരാബേസല്‍ ബോഡി (parabasal body) അഥവാ കൈനറ്റോ ന്യൂക്ലിയസി(kineto nucleus) ല്‍ നിന്നും പുറപ്പെടുന്ന ചെറിയ ചാട്ടപോലെയുള്ള ഫ്ളാജെല്ലം ശരീരാവരണത്തില്‍ നിന്നും എഴുന്നു നില്‍ക്കുന്ന ഒരു നേരിയ പാടയുടെ അരികുപറ്റി നീങ്ങി മുന്നറ്റത്ത് സ്വതന്ത്രമാകുന്നു. ഈ പാടയുടേയും ഫ്ളാജെല്ലത്തിന്റേയും സഹായത്താലാണ് രക്തത്തിലൂടെയുള്ള ഇതിന്റെ സഞ്ചാരം. മനുഷ്യനിലും ഇടനില ആതിഥേയനിലുമായി ജീവിതചക്രത്തിനിടയില്‍ നാലു വിവിധ രൂപങ്ങളില്‍ ഇവയെ കാണാം.

ട്രിപ്പനോസോമ ഗാമ്പിയന്‍സ്

രോഗം ബാധിച്ച ആളുകളുടെ രക്തം സെസി ഈച്ചകള്‍ കുടിക്കുമ്പോള്‍ കുറിയ ഒരിനം ട്രിപ്പനോസോമ ഈച്ചകളുടെ ശരീരത്തിലേക്ക് കടക്കുന്നു. ഈച്ചയുടെ കുടലില്‍ വച്ച് വിഭജനം നടന്ന് ഇവ പെരുകുന്നു. ധാരാളമായി പെരുകി രൂപാന്തരം പ്രാപിച്ച് അന്തിമമായി ഇവ ഈച്ചകളുടെ ഉമിനീര്‍ ഗ്രന്ഥിയിലേക്ക് നീങ്ങുന്നു. ഇത്തരം ഈച്ചകള്‍ മനുഷ്യരക്തം ഊറ്റിക്കുടിക്കുമ്പോള്‍ പകരം ശരീരത്തിലേക്ക് രോഗകാരികളായ ട്രിപ്പനോസോമകളെ കടത്തിവിടുന്നു. ഒരുചക്രം പൂര്‍ത്തിയാക്കാന്‍ ഇവയ്ക്കു 20-30 ദിവസങ്ങള്‍ മതിയാകും. മനുഷ്യരക്തത്തില്‍ കടക്കുന്ന ട്രിപ്പനോസോമകള്‍ വളരെപ്പെട്ടെന്ന് വിഭജിച്ച് പെരുകുന്നു. ഇതിനിടയില്‍ പല വിഷവസ്തുക്കളും രക്തത്തില്‍ കലരുന്നതിനാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങുന്നു.

ഇടനില ആതിഥേയനായ സെസി ഈച്ചയെ കൊന്നൊടുക്കാന്‍ ഡി ഡി റ്റി പോലെയുള്ള കീടനാശിനികള്‍ ആഫ്രിക്കയില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. രോഗബാധിത സ്ഥലങ്ങളില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണ് രോഗം പടരാതിരിക്കാനായി സ്വീകരിക്കുന്ന മറ്റൊരു വഴി.

(പ്രൊഫ. ഇ. കുഞ്ഞികൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍