This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രിങ്കൊമലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:33, 5 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ട്രിങ്കൊമലി ഠൃശിരീാമഹലല ശ്രീലങ്കയുടെ വടക്കു കിഴക്കന്‍ തീരത്തെ ഒരു തുറമുഖപട്ടണം. കൊളംബോയ്ക്ക് 232 കി.മീ വ. കി. സ്ഥിതി ചെയ്യുന്ന ട്രിങ്കൊമലി ഇതേപേരിലുള്ള ജില്ലയുടെയും കിഴക്കന്‍ പ്രവിശ്യയുടെയും ആസ്ഥാനം കൂടിയാണ്. ജനസംഖ്യ. 49,000 (1989 ല.) ശ്രീലങ്കയിലെ ഒരു പ്രധാന റെയില്‍ ടെര്‍മിനലും റോഡ് ജങ്ഷനും കൂടിയാണ് ട്രിങ്കൊമലി. ഭൂമിശാസ്ത്രപരമായി കൊടിയര്‍ ഉള്‍ക്കടലിനും (ഗീററശ്യമൃ ആമ്യ) ഇന്ത്യന്‍ മഹാസമുദ്രത്തിനും ഇടയ്ക്കുള്ള ഒരു മുനമ്പാണ് ഈ പ്രദേശം. മൂന്ന് കൊടുമുടിക്കുന്ന ് (വൃേലല ുലമസ വശഹഹ) എന്നര്‍ഥമുള്ള 'ത്രികോണമലൈ' (ഠൃശസീിമ ാമഹമശ), 'കടല്‍ക്കുന്ന്' എന്നര്‍ഥമുള്ള 'തരംഗമലൈ' (ഠമൃമിഴമ ാമഹമശ) എന്നീ തമിഴ്പദങ്ങളില്‍ നിന്നാകാം ട്രിങ്കൊമലി എന്ന പദത്തിന്റെ ഉദ്ഭവം എന്നാണ് വിശ്വാസം. ഒരു വ്യോമ ആസ്ഥാനം കൂടിയാണ് ട്രിങ്കൊമലി. 'ട്രിങകൊമലി തുറമുഖമാണ് ഈ പട്ടണത്തെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്. ആഴമേറിയ ട്രിങ്കൊമലി തുറമുഖം ലോകത്തിലെ തന്നെ മുന്തിയ തുറമുഖങ്ങളിലൊന്നാണ്.നെല്ല്, കൊപ്ര, പുകയില, തടി തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ഉത്പന്നങ്ങള്‍. ഉണക്കമത്സ്യവും മൃഗചര്‍മവുമാണ് മുഖ്യകയറ്റുമതി വിഭവങ്ങള്‍. ജനു.-യില്‍ 26ത്ഥര ഉം ജൂല. -യില്‍ 30.10ര ഉം ശ.ശ. താപനില അനുഭവപ്പെടുന്ന ഈ പ്രദേശത്തെ വാര്‍ഷിക വര്‍ഷപാതത്തിന്റെ ശ.ശ. 580 മി.മീ. ആണ്. 16- ഉം 17- ഉം ശ.-ങ്ങളില്‍ പോര്‍ച്ചുഗീസുകാര്‍ ട്രിങ്കൊമലി കീഴടക്കി. തുടര്‍ന്ന് ഡച്ചുകാരും ഇവിടെ ആധിപത്യമുറപ്പിച്ചു. 18-ാം ശ.-ല്‍ കിഴക്കന്‍ കടലുകളിലെ ഫ്രഞ്ച് - ബ്രിട്ടിഷ് കിടമത്സരങ്ങള്‍ക്ക് ട്രിങ്കൊമലി ഒരു പ്രധാനകാരണമായിരുന്നു. അമേരിക്കന്‍ സ്വാതന്ത്യ്രസമരകാലത്ത് ഡച്ചുകാരില്‍ നിന്ന് ഈ പ്രദേശം ആദ്യം ബ്രിട്ടീഷുകാരും പിന്നീട് ഫ്രഞ്ചുകാരും ബലം പ്രയോഗിച്ച് പിടിച്ചെടുത്തു. പാരീസ് ഉടമ്പടിപ്രകാരം 1784-ല്‍ ഡച്ചുകാര്‍ക്ക് ട്രിങ്കൊമലിയുടെ അധികാരം തിരികെ ലഭിച്ചെങ്കിലും ഫ്രഞ്ച് വിപ്ളവം പൊട്ടിപ്പുറപ്പെട്ടതിനുശേഷം (1795) ടിങ്കൊമലിയിലെത്തിയ ബ്രിട്ടിഷ് സംഘത്തിനു മുന്നില്‍ ഡച്ചുകാര്‍ക്ക് കീഴടങ്ങിേവന്നു. 1815-ലെ വിയന്നാ കരാര്‍ സിലോണിലെ ബ്രിട്ടിഷ് ആധിപത്യം സുദൃഢമാക്കി. തുടര്‍ന്ന് ട്രിങ്കൊമലി ഈസ്റ്റ് ഇന്‍ഡീസ് സ്ക്വാഡ്രണ്‍ ഒഫ് ദ റോയല്‍ നേവിയുടെ ആസ്ഥാനമായി. ജപ്പാനെതിരെയുള്ള യുദ്ധത്തിലും (1942-45) ബ്രിട്ടിഷ് നാവിക ആസ്ഥാനമായിരുന്നു ട്രിങ്കൊമലി. പേള്‍ ഹാര്‍ബര്‍ ആക്രമണാനന്തരം ബോംബറുകളും ഫൈറ്ററുകളുമടങ്ങുന്ന ജപ്പാന്‍ സൈന്യം ട്രിങ്കൊമലിയെ ആക്രമിച്ചു. ഡോക് യാഡിനേയും, ചൈനാ ഉള്‍ക്കടലിലുള്ള വ്യോമത്താവളത്തെയുമാണ് ജപ്പാന്‍ പ്രധാനമായും ആക്രമിച്ചത്. സിലോണില്‍ സ്വാതന്ത്യ്രത്തിനുശേഷവും ഒരു ബ്രിട്ടിഷ് നാവികത്താവളമായി ട്രിങ്കൊമലി തുടര്‍ന്നു.1956 -ല്‍ ബാരനായകെ ഭരണകൂടം ഗ്രേറ്റ് ബ്രിട്ടനുമായുള്ള ശ്രീലങ്കയുടെ പ്രതിരോധ ഉടമ്പടി റദ്ദുചെയ്തതോടെ ഈ നാവികത്താവളം അടച്ചുപൂട്ടി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍