This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:40, 6 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ്

കേരളത്തിലെ ഒരു പൊതുമേഖലാ വ്യവസായ സ്ഥാപനം. കൊച്ചിയിലെ ഉദ്യോഗമണ്ഡലില്‍ പ്രവര്‍ത്തിക്കുന്ന ഈ വ്യവസായ സ്ഥാപനം സ്ഥാപിതമായത് 1951-ലാണ്. 1200-ഓളം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഇവിടത്തെ പ്രധാന ഉത്പന്നങ്ങള്‍ കാസ്റ്റിക് സോഡയും ക്ലോറിന്‍ ഉത്പന്നങ്ങളുമാണ്. കാര്യക്ഷമവും ലാഭകരവുമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിലെ ഉത്പാദനരംഗം 1992-93-ല്‍ സര്‍വകാല റെക്കാര്‍ഡ് സ്ഥാപിക്കുകയുണ്ടായി. പ്രസ്തുത വര്‍ഷത്തില്‍ 49530 മെ. ടണ്‍ കാസ്റ്റിക് സോഡയും 43586 മെ. ടണ്‍ ക്ലോറിനും ഉത്പാദിപ്പിച്ചു. ഏകദേശം 8.3 കോടി രൂപയുടെ മൂലധന നിക്ഷേപമുള്ള ഈ കമ്പനിയുടെ 1992-93-ലെ വിറ്റുവരവ് 63.52 കോടി രൂപയാണ്. പ്രസ്തുത വര്‍ഷം കമ്പനിക്കുണ്ടായ ലാഭം 14.8 കോടി രൂപയും. 1992-93-ലെ കണക്കുകളനുസരിച്ച് കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ വിറ്റുവരവു രംഗത്ത് 11-ാം സ്ഥാനവും, ലാഭക്ഷമതയില്‍ 2-ാം സ്ഥാനവുമാണുള്ളത്. കേരളാ ഗവണ്‍മെന്റിന്റേയും ഓഹരി ഉടമകളുടേയും ധനകാര്യസ്ഥാപനങ്ങളുടേയും സംയുക്ത ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിന്റെ ഭരണച്ചുമതല വഹിക്കുന്നത് വ്യവസായവകുപ്പാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍