This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രാന്‍സ്ജീനിക് സസ്യങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ട്രാന്‍സ്ജീനിക് സസ്യങ്ങള്‍)
 
വരി 6: വരി 6:
ജൈവസാങ്കേതികവിദ്യയില്‍ അടുത്തകാലത്തുണ്ടായ പുരോഗതി ഇത്തരത്തിലുള്ള ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ സഹായകമായിട്ടുണ്ട്. DNA പുനസംയോജിത സാങ്കേതികവിദ്യ (Dna recombinant technology) യുടെ വളര്‍ച്ച പ്രത്യേക സ്വഭാവങ്ങള്‍ക്കു നിദാനമായ ജീനുകള്‍ (DNA sequences) വേര്‍തിരിച്ചെടുക്കുവാനും അവ ആതിഥേയ സസ്യത്തില്‍ സംയോജിപ്പിച്ച് ആ ജീനിന്റെ സ്വഭാവം പ്രകടമാക്കുവാനും ഉള്ള സാധ്യതകള്‍ വര്‍ധിപ്പിച്ചു.

-
ഇത്തരത്തിലുള്ള ജൈവസാങ്കേതികവിദ്യ വളരെ സങ്കീര്‍ണമാണെങ്കിലും അനുയോജ്യമായ ജീനുകള്‍ക്കു മാത്രം മാറ്റം വരുത്തിയാല്‍ മതി എന്നുള്ളത് ഒരുനേട്ടം തന്നെയാണ്. സസ്യങ്ങളില്‍ നിന്നു മാത്രമല്ല മൃഗങ്ങളില്‍ നിന്നും സൂക്ഷ്മജീവികളില്‍ നിന്നുപോലും ഇത്തരത്തില്‍ ജീനുകള്‍ കൈമാറ്റം ചെയ്യപ്പെടാമെന്നുള്ളതും ഈ പ്രവിധിയുടെ പ്രത്യേകതയാണ്. ഇത്തരത്തില്‍ കാര്‍ഷികവിളകളില്‍ സ്വഭാവ വൈശിഷ്ട്യമുള്ള ഇനങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ജൈവസാങ്കേതികവിദ്യ ഏറെ സഹായകമായിട്ട്ു.
+
ഇത്തരത്തിലുള്ള ജൈവസാങ്കേതികവിദ്യ വളരെ സങ്കീര്‍ണമാണെങ്കിലും അനുയോജ്യമായ ജീനുകള്‍ക്കു മാത്രം മാറ്റം വരുത്തിയാല്‍ മതി എന്നുള്ളത് ഒരുനേട്ടം തന്നെയാണ്. സസ്യങ്ങളില്‍ നിന്നു മാത്രമല്ല മൃഗങ്ങളില്‍ നിന്നും സൂക്ഷ്മജീവികളില്‍ നിന്നുപോലും ഇത്തരത്തില്‍ ജീനുകള്‍ കൈമാറ്റം ചെയ്യപ്പെടാമെന്നുള്ളതും ഈ പ്രവിധിയുടെ പ്രത്യേകതയാണ്. ഇത്തരത്തില്‍ കാര്‍ഷികവിളകളില്‍ സ്വഭാവ വൈശിഷ്ട്യമുള്ള ഇനങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ജൈവസാങ്കേതികവിദ്യ ഏറെ സഹായകമായിട്ടുണ്ട്.
-
പുകയിലച്ചെടിയിലാണ് ആദ്യമായി ഈ രീതിയിലുള്ള ജീന്‍ കൈമാറ്റം സാധ്യമായത്. അഗ്രോബാക്ടീരിയം എന്ന വെക്ടറിന്റെ സഹായത്താലാണ് ഇത് വിജയിച്ചത്. ഇതേ തുടര്‍ന്ന് ധാന്യവിളകളിലും പച്ചക്കറി വിളകളിലും ഫലവര്‍ഗങ്ങളിലും ട്രാന്‍സ്ജീനിക് സസ്യങ്ങള്‍ ഉത്പാദിപ്പിക്കപ്പെട്ടിട്ട്ു.
+
പുകയിലച്ചെടിയിലാണ് ആദ്യമായി ഈ രീതിയിലുള്ള ജീന്‍ കൈമാറ്റം സാധ്യമായത്. അഗ്രോബാക്ടീരിയം എന്ന വെക്ടറിന്റെ സഹായത്താലാണ് ഇത് വിജയിച്ചത്. ഇതേ തുടര്‍ന്ന് ധാന്യവിളകളിലും പച്ചക്കറി വിളകളിലും ഫലവര്‍ഗങ്ങളിലും ട്രാന്‍സ്ജീനിക് സസ്യങ്ങള്‍ ഉത്പാദിപ്പിക്കപ്പെട്ടിട്ടുണ്ട്.
-
രോഗങ്ങള്‍ക്കു മാത്രമല്ല, കീടങ്ങള്‍ക്കും കളനാശിനികള്‍ക്കും വരെ പ്രതിരോധശേഷിയുള്ള ട്രാന്‍സ്ജീനിക് സസ്യങ്ങള്‍ വികസിപ്പിച്ച് ഉത്പാദനക്ഷമത വര്‍ധിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ചിലയിനങ്ങളില്‍ നടത്തിയ ഇത്തരം ഗവേഷണങ്ങള്‍ ഫലപ്രദമായിട്ടുമ്ു.
+
 
-
കീടങ്ങള്‍ക്കെതിരെ പ്രതിരോധശേഷിയുള്ള ഒരു പ്രോട്ടീന്‍ ബാസില്ലസ് തുറിഞ്ചിയന്‍സിസ് (ആമരശഹഹൌ വൌൃേശിഴശലിശെ) എന്നയിനം ബാക്ടീരിയ ഉത്പാദിപ്പിക്കുന്നതായി കത്തിെയിട്ട്ു. ഈ പ്രോട്ടീന്‍ ഉത്പാദിപ്പിക്കുന്ന ടോക്സിന്‍ ജീന്‍ (ആ ീഃശി ഴലില) വിജയകരമായി കാര്‍ഷികവിളകളിലേക്കു കൈമാറ്റം ചെയ്യുവാനും ശാസ്ത്രകാരന്മാര്‍ക്കു കഴിഞ്ഞു. ഇത്തരത്തിലുള്ള ട്രാന്‍സ്ജീനിക് സസ്യങ്ങള്‍ക്ക് ലെപ്പിഡോപ്റ്റീറ (ഘലുശറീുലൃേമ)  വിഭാഗത്തില്‍പ്പെടുന്ന കീടങ്ങള്‍ക്ക് എതിരെ പ്രതിരോധശേഷിയുള്ളതാണെന്ന് തെളിയിക്കപ്പെട്ടിട്ടുമ്ു.
+
രോഗങ്ങള്‍ക്കു മാത്രമല്ല, കീടങ്ങള്‍ക്കും കളനാശിനികള്‍ക്കും വരെ പ്രതിരോധശേഷിയുള്ള ട്രാന്‍സ്ജീനിക് സസ്യങ്ങള്‍ വികസിപ്പിച്ച് ഉത്പാദനക്ഷമത വര്‍ധിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ചിലയിനങ്ങളില്‍ നടത്തിയ ഇത്തരം ഗവേഷണങ്ങള്‍ ഫലപ്രദമായിട്ടുമുണ്ട്.
-
വൈറസ്, ബാക്ടീരിയ, കുമിള്‍ തുടങ്ങിയവ മൂലമുാകുന്ന രോഗങ്ങള്‍ക്കും എതിരെ പ്രതിരോധശക്തി നല്‍കുന്ന ജീനുകളെ കത്തിെ അവ കാര്‍ഷിക വിളകളിലേക്ക് മാറ്റി ജനിതക പരിവര്‍ത്തനം (ഴലിലശേരമഹഹ്യ ാീറശളശലറ) വരുത്തിയ ട്രാന്‍സ്ജീനിക് സസ്യങ്ങള്‍ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ഏതാാക്കെ വിജയത്തിലെത്തിക്കഴിഞ്ഞിരിക്കുന്നു.
+
 
-
ഇന്ത്യയില്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഒഫ് ആഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (കഇഅഞ),  കൌണ്‍സില്‍ ഒഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (ഇടകഞ) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങള്‍ വിവിധ കാര്‍ഷിക സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ ട്രാന്‍സ്ജീനിക് സസ്യങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള ഗവേഷണ പരീക്ഷണങ്ങള്‍ നടന്നുവരുന്നു. പുകയില, നെല്ല്, കടുക്, പരുത്തി, ഉരുളക്കിഴങ്ങ്, വഴുതന, തക്കാളി എന്നീ വിളകളിലാണ് അടുത്ത കാലത്തായി ഗവേഷണം പുരോഗമിച്ചിട്ടുള്ളത്. ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്ത ടോക്സിന്‍ ജീന്‍ ഉള്ള ട്രാന്‍സ്ജീനിക് പരുത്തിച്ചെടികള്‍ പരീക്ഷണാര്‍ഥം കൃഷിചെയ്തുതുടങ്ങിയിരിക്കുന്നു. ട്രാന്‍സ്ജീനിക് സസ്യങ്ങളുടെ ഗുണമേന്മകളെ തിരിച്ചറിയുമ്പോള്‍ ഇതിന്റെ ജൈവസുരക്ഷിതത്വ പ്രശ്നങ്ങളിലേക്കും (ആശീമെളല്യ  ുൃീയഹലാ) കൂടി ഗവേഷകര്‍ ശ്രദ്ധതിരിച്ചിട്ട്ു.
+
കീടങ്ങള്‍ക്കെതിരെ പ്രതിരോധശേഷിയുള്ള ഒരു പ്രോട്ടീന്‍ ''ബാസില്ലസ് തുറിഞ്ചിയന്‍സിസ് (Bacillus thuringiensis)'' എന്നയിനം ബാക്ടീരിയ ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ പ്രോട്ടീന്‍ ഉത്പാദിപ്പിക്കുന്ന Bt ടോക്സിന്‍ ജീന്‍ (Bt toxin Gene) വിജയകരമായി കാര്‍ഷികവിളകളിലേക്കു കൈമാറ്റം ചെയ്യുവാനും ശാസ്ത്രകാരന്മാര്‍ക്കു കഴിഞ്ഞു. ഇത്തരത്തിലുള്ള ട്രാന്‍സ്ജീനിക് സസ്യങ്ങള്‍ക്ക് ലെപ്പിഡോപ്റ്റീറ (Lepidoptera)  വിഭാഗത്തില്‍പ്പെടുന്ന കീടങ്ങള്‍ക്ക് എതിരെ പ്രതിരോധശേഷിയുള്ളതാണെന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്.
-
ട്രാന്‍സ്ജീനിക് സസ്യങ്ങളില്‍ നിന്ന് ജീന്‍ പ്രവാഹം  
+
 
-
(ഴലില ളഹീം) ഉായാല്‍ അതുമൂലം പ്രവചിക്കാനാകാത്തവിധത്തിലുള്ള പ്രത്യാഘാതങ്ങളും പാരിസ്ഥിതികപ്രശ്നങ്ങളും ഉാകാനിടയ്ു. ഉദാഹരണമായി കളനാശിനിക്ക് പ്രതിരോധം നല്‍കുന്ന ട്രാന്‍സ്ജീന്‍, പരാഗം (ുീഹഹലി) വഴി ബന്ധപ്പെട്ട ഏതെങ്കിലും സ്പീഷീസിലേക്കു മാറിയാല്‍ ഉായേക്കാവുന്ന ഭവിഷ്യത്ത് ഏറെ വലുതായിരിക്കാനിടയ്ു. അതിനാല്‍ ട്രാന്‍സ്ജീനിക് സസ്യങ്ങളെ സംബന്ധിച്ച ഗവേഷണങ്ങള്‍ വളരെ മുന്‍കരുതലോടെ മാത്രം നടത്തേതാണ്. ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാരിന്റെ അധീനതയിലുള്ള ബയോടെക്നോളജി വിഭാഗമാണ് ഇത്തരം ഗവേഷണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.
+
വൈറസ്, ബാക്ടീരിയ, കുമിള്‍ തുടങ്ങിയവ മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കും എതിരെ പ്രതിരോധശക്തി നല്‍കുന്ന ജീനുകളെ കണ്ടെത്തി അവ കാര്‍ഷിക വിളകളിലേക്ക് മാറ്റി ജനിതക പരിവര്‍ത്തനം (genetically modified) വരുത്തിയ ട്രാന്‍സ്ജീനിക് സസ്യങ്ങള്‍ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ഏതാണ്ടെക്കെ വിജയത്തിലെത്തിക്കഴിഞ്ഞിരിക്കുന്നു.
 +
 
 +
ഇന്ത്യയില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് ആഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (ICAR),  കൗണ്‍സില്‍ ഒഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (CSIR) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങള്‍ വിവിധ കാര്‍ഷിക സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ ട്രാന്‍സ്ജീനിക് സസ്യങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള ഗവേഷണ പരീക്ഷണങ്ങള്‍ നടന്നുവരുന്നു. പുകയില, നെല്ല്, കടുക്, പരുത്തി, ഉരുളക്കിഴങ്ങ്, വഴുതന, തക്കാളി എന്നീ വിളകളിലാണ് അടുത്ത കാലത്തായി ഗവേഷണം പുരോഗമിച്ചിട്ടുള്ളത്. ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്ത Bt ടോക്സിന്‍ ജീന്‍ ഉള്ള ട്രാന്‍സ്ജീനിക് പരുത്തിച്ചെടികള്‍ പരീക്ഷണാര്‍ഥം കൃഷിചെയ്തുതുടങ്ങിയിരിക്കുന്നു. ട്രാന്‍സ്ജീനിക് സസ്യങ്ങളുടെ ഗുണമേന്മകളെ തിരിച്ചറിയുമ്പോള്‍ ഇതിന്റെ ജൈവസുരക്ഷിതത്വ പ്രശ്നങ്ങളിലേക്കും (Biosafety problems) കൂടി ഗവേഷകര്‍ ശ്രദ്ധതിരിച്ചിട്ടുണ്ട്.
 +
 
 +
ട്രാന്‍സ്ജീനിക് സസ്യങ്ങളില്‍ നിന്ന് ജീന്‍ പ്രവാഹം (gene flow) ഉണ്ടായാല്‍ അതുമൂലം പ്രവചിക്കാനാകാത്തവിധത്തിലുള്ള പ്രത്യാഘാതങ്ങളും പാരിസ്ഥിതികപ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ട്. ഉദാഹരണമായി കളനാശിനിക്ക് പ്രതിരോധം നല്‍കുന്ന ട്രാന്‍സ്ജീന്‍, പരാഗം (pollen) വഴി ബന്ധപ്പെട്ട ഏതെങ്കിലും സ്പീഷീസിലേക്കു മാറിയാല്‍ ഉണ്ടായേക്കാവുന്ന ഭവിഷ്യത്ത് ഏറെ വലുതായിരിക്കാനിടയുണ്ട്. അതിനാല്‍ ട്രാന്‍സ്ജീനിക് സസ്യങ്ങളെ സംബന്ധിച്ച ഗവേഷണങ്ങള്‍ വളരെ മുന്‍കരുതലോടെ മാത്രം നടത്തേതാണ്. ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാരിന്റെ അധീനതയിലുള്ള ബയോടെക്നോളജി വിഭാഗമാണ് ഇത്തരം ഗവേഷണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.
 +
 
(ഡോ. ഡി. വിത്സന്‍, സ. പ)
(ഡോ. ഡി. വിത്സന്‍, സ. പ)

Current revision as of 08:05, 5 ഡിസംബര്‍ 2008

ട്രാന്‍സ്ജീനിക് സസ്യങ്ങള്‍

Transgenic animals

ജീനുകളില്‍ മാറ്റം വരുത്തി സൃഷ്ടിക്കപ്പെട്ട അത്യുത്പാദനശേഷിയും ഗുണമേന്മയും രോഗപ്രതിരോധശക്തിയും ഉള്ള വിളസസ്യങ്ങള്‍. ഇത്തരത്തില്‍ മാറ്റപ്പെടുന്ന ജീനുകള്‍ ട്രാന്‍സ്ജീനുകളെന്നും ഇവയെ വഹിക്കുന്ന സസ്യങ്ങള്‍ ട്രാന്‍സ്ജീനിക് സസ്യങ്ങള്‍ എന്നും അറിയപ്പെടുന്നു. രണ്ടു വ്യത്യസ്ത ഇനങ്ങള്‍ തമ്മില്‍ സങ്കരണം (hybridization) നടത്തിയാല്‍, അതിന്റെ ഒന്നാം തലമുറയിലെ സസ്യങ്ങള്‍ സങ്കരവീര്യം (hybrid vigour) പ്രകടിപ്പിക്കുകയും വിളവിലും ചില പ്രത്യേകസ്വഭാവങ്ങളിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്യും. രണ്ടു വ്യത്യസ്ത ഇനങ്ങളിലേയോ സ്പീഷീസിലേയോ സ്വഭാവ സവിശേഷതകള്‍ സംയോജിപ്പിക്കണമെങ്കില്‍ അവ തമ്മില്‍ സങ്കരണം നടത്തുകയായിരുന്നു അടുത്തകാലം വരെ നിലവിലുണ്ടായിരുന്ന പ്രജനനരീതി. എന്നാല്‍ ഈ രീതിയെ ആശ്രയിക്കുമ്പോള്‍ അനുയോജ്യമായ സ്വഭാവങ്ങള്‍ക്കൊപ്പം അഭികാമ്യമല്ലാത്ത സ്വഭാവങ്ങളും സങ്കര സന്തതികളിലേക്കു പ്രവേശിക്കുന്നു. ഉദാഹരണമായി ഒരു വന്യഇനത്തിനുള്ള രോഗപ്രതിരോധശേഷി എന്ന സ്വഭാവസവിശേഷത കൃഷിചെയ്യപ്പെടുന്ന ഇനത്തിലേക്കു മാറ്റുവാന്‍ ആ സ്പീഷീസുമായി സങ്കരണം നടത്തുമ്പോള്‍ രോഗപ്രതിരോധശേഷിയോടൊപ്പം അഭികാമ്യമല്ലാത്ത മറ്റു വന്യസ്വഭാവങ്ങളും കടന്നുകൂടാനിടയുണ്ട്.

ജൈവസാങ്കേതികവിദ്യയില്‍ അടുത്തകാലത്തുണ്ടായ പുരോഗതി ഇത്തരത്തിലുള്ള ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ സഹായകമായിട്ടുണ്ട്. DNA പുനസംയോജിത സാങ്കേതികവിദ്യ (Dna recombinant technology) യുടെ വളര്‍ച്ച പ്രത്യേക സ്വഭാവങ്ങള്‍ക്കു നിദാനമായ ജീനുകള്‍ (DNA sequences) വേര്‍തിരിച്ചെടുക്കുവാനും അവ ആതിഥേയ സസ്യത്തില്‍ സംയോജിപ്പിച്ച് ആ ജീനിന്റെ സ്വഭാവം പ്രകടമാക്കുവാനും ഉള്ള സാധ്യതകള്‍ വര്‍ധിപ്പിച്ചു.

ഇത്തരത്തിലുള്ള ജൈവസാങ്കേതികവിദ്യ വളരെ സങ്കീര്‍ണമാണെങ്കിലും അനുയോജ്യമായ ജീനുകള്‍ക്കു മാത്രം മാറ്റം വരുത്തിയാല്‍ മതി എന്നുള്ളത് ഒരുനേട്ടം തന്നെയാണ്. സസ്യങ്ങളില്‍ നിന്നു മാത്രമല്ല മൃഗങ്ങളില്‍ നിന്നും സൂക്ഷ്മജീവികളില്‍ നിന്നുപോലും ഇത്തരത്തില്‍ ജീനുകള്‍ കൈമാറ്റം ചെയ്യപ്പെടാമെന്നുള്ളതും ഈ പ്രവിധിയുടെ പ്രത്യേകതയാണ്. ഇത്തരത്തില്‍ കാര്‍ഷികവിളകളില്‍ സ്വഭാവ വൈശിഷ്ട്യമുള്ള ഇനങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ജൈവസാങ്കേതികവിദ്യ ഏറെ സഹായകമായിട്ടുണ്ട്. പുകയിലച്ചെടിയിലാണ് ആദ്യമായി ഈ രീതിയിലുള്ള ജീന്‍ കൈമാറ്റം സാധ്യമായത്. അഗ്രോബാക്ടീരിയം എന്ന വെക്ടറിന്റെ സഹായത്താലാണ് ഇത് വിജയിച്ചത്. ഇതേ തുടര്‍ന്ന് ധാന്യവിളകളിലും പച്ചക്കറി വിളകളിലും ഫലവര്‍ഗങ്ങളിലും ട്രാന്‍സ്ജീനിക് സസ്യങ്ങള്‍ ഉത്പാദിപ്പിക്കപ്പെട്ടിട്ടുണ്ട്.

രോഗങ്ങള്‍ക്കു മാത്രമല്ല, കീടങ്ങള്‍ക്കും കളനാശിനികള്‍ക്കും വരെ പ്രതിരോധശേഷിയുള്ള ട്രാന്‍സ്ജീനിക് സസ്യങ്ങള്‍ വികസിപ്പിച്ച് ഉത്പാദനക്ഷമത വര്‍ധിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ചിലയിനങ്ങളില്‍ നടത്തിയ ഇത്തരം ഗവേഷണങ്ങള്‍ ഫലപ്രദമായിട്ടുമുണ്ട്.

കീടങ്ങള്‍ക്കെതിരെ പ്രതിരോധശേഷിയുള്ള ഒരു പ്രോട്ടീന്‍ ബാസില്ലസ് തുറിഞ്ചിയന്‍സിസ് (Bacillus thuringiensis) എന്നയിനം ബാക്ടീരിയ ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ പ്രോട്ടീന്‍ ഉത്പാദിപ്പിക്കുന്ന Bt ടോക്സിന്‍ ജീന്‍ (Bt toxin Gene) വിജയകരമായി കാര്‍ഷികവിളകളിലേക്കു കൈമാറ്റം ചെയ്യുവാനും ശാസ്ത്രകാരന്മാര്‍ക്കു കഴിഞ്ഞു. ഇത്തരത്തിലുള്ള ട്രാന്‍സ്ജീനിക് സസ്യങ്ങള്‍ക്ക് ലെപ്പിഡോപ്റ്റീറ (Lepidoptera) വിഭാഗത്തില്‍പ്പെടുന്ന കീടങ്ങള്‍ക്ക് എതിരെ പ്രതിരോധശേഷിയുള്ളതാണെന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്.

വൈറസ്, ബാക്ടീരിയ, കുമിള്‍ തുടങ്ങിയവ മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കും എതിരെ പ്രതിരോധശക്തി നല്‍കുന്ന ജീനുകളെ കണ്ടെത്തി അവ കാര്‍ഷിക വിളകളിലേക്ക് മാറ്റി ജനിതക പരിവര്‍ത്തനം (genetically modified) വരുത്തിയ ട്രാന്‍സ്ജീനിക് സസ്യങ്ങള്‍ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ഏതാണ്ടെക്കെ വിജയത്തിലെത്തിക്കഴിഞ്ഞിരിക്കുന്നു.

ഇന്ത്യയില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് ആഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (ICAR), കൗണ്‍സില്‍ ഒഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (CSIR) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങള്‍ വിവിധ കാര്‍ഷിക സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ ട്രാന്‍സ്ജീനിക് സസ്യങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള ഗവേഷണ പരീക്ഷണങ്ങള്‍ നടന്നുവരുന്നു. പുകയില, നെല്ല്, കടുക്, പരുത്തി, ഉരുളക്കിഴങ്ങ്, വഴുതന, തക്കാളി എന്നീ വിളകളിലാണ് അടുത്ത കാലത്തായി ഗവേഷണം പുരോഗമിച്ചിട്ടുള്ളത്. ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്ത Bt ടോക്സിന്‍ ജീന്‍ ഉള്ള ട്രാന്‍സ്ജീനിക് പരുത്തിച്ചെടികള്‍ പരീക്ഷണാര്‍ഥം കൃഷിചെയ്തുതുടങ്ങിയിരിക്കുന്നു. ട്രാന്‍സ്ജീനിക് സസ്യങ്ങളുടെ ഗുണമേന്മകളെ തിരിച്ചറിയുമ്പോള്‍ ഇതിന്റെ ജൈവസുരക്ഷിതത്വ പ്രശ്നങ്ങളിലേക്കും (Biosafety problems) കൂടി ഗവേഷകര്‍ ശ്രദ്ധതിരിച്ചിട്ടുണ്ട്.

ട്രാന്‍സ്ജീനിക് സസ്യങ്ങളില്‍ നിന്ന് ജീന്‍ പ്രവാഹം (gene flow) ഉണ്ടായാല്‍ അതുമൂലം പ്രവചിക്കാനാകാത്തവിധത്തിലുള്ള പ്രത്യാഘാതങ്ങളും പാരിസ്ഥിതികപ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ട്. ഉദാഹരണമായി കളനാശിനിക്ക് പ്രതിരോധം നല്‍കുന്ന ട്രാന്‍സ്ജീന്‍, പരാഗം (pollen) വഴി ബന്ധപ്പെട്ട ഏതെങ്കിലും സ്പീഷീസിലേക്കു മാറിയാല്‍ ഉണ്ടായേക്കാവുന്ന ഭവിഷ്യത്ത് ഏറെ വലുതായിരിക്കാനിടയുണ്ട്. അതിനാല്‍ ട്രാന്‍സ്ജീനിക് സസ്യങ്ങളെ സംബന്ധിച്ച ഗവേഷണങ്ങള്‍ വളരെ മുന്‍കരുതലോടെ മാത്രം നടത്തേതാണ്. ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാരിന്റെ അധീനതയിലുള്ള ബയോടെക്നോളജി വിഭാഗമാണ് ഇത്തരം ഗവേഷണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.

(ഡോ. ഡി. വിത്സന്‍, സ. പ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍