This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്യൂണിങ് ഫോര്‍ക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:43, 19 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ട്യൂണിങ് ഫോര്‍ക്ക്

Tuning fork \sqrt{2}

ഒരു നിശ്ചിത ആവൃത്തി (frequency)യിലുള്ള സംഗീതസ്വരം പുറപ്പെടുവിക്കുന്ന ഉപകരണം. ഒരു പിടിയും U ആകൃതിയില്‍ വളഞ്ഞ രണ്ട് സമാന്തര ഭുജങ്ങളും (prongs) ചേര്‍ന്ന ഈ ഉപകരണം ഉരുക്കുകൊണ്ടു നിര്‍മിച്ചിരിക്കുന്നു.

ഇതിലെ ലോഹദണ്ഡുകളെ കമ്പനം ചെയ്യിക്കുമ്പോള്‍ അവ വ്യക്തവും സ്ഥിരവും ആയ, ഒറ്റ ആവൃത്തിയിലുള്ള സംഗീതസ്വരം പുറപ്പെടുവിക്കുന്നു. സംഗീതോപകരണങ്ങളുടെ അടിസ്ഥാനസ്വരം കണ്ടുപിടിക്കുന്നതിനും അവ കൃത്യമായി ട്യൂണ്‍ ചെയ്യുന്നതിനും ശബ്ദശാസ്ത്രപരീക്ഷണങ്ങളില്‍ ആവൃത്തി നിര്‍ണയിക്കുന്നതിനും ഉള്ള പ്രധാന മാനദണ്ഡമായിട്ടാണ് ട്യൂണിങ് ഫോര്‍ക്കുകള്‍ സാധാരണയായി ഉപയോഗിക്കുന്നത്.

1711-ല്‍ ജോണ്‍ ഷോര്‍ (John Shore) എന്ന ഇംഗ്ലീഷ് സംഗീതജ്ഞനാണ് ട്യൂണിങ് ഫോര്‍ക്ക് ആദ്യമായി നിര്‍മിച്ചത്. സൗകര്യപ്രദമായ ഒരു കട്ടയില്‍ അടിച്ച് ട്യൂണിങ് ഫോര്‍ക്ക് കമ്പനം ചെയ്യിക്കുമ്പോള്‍ അതിന്റെ ലോഹദണ്ഡുകള്‍ ഇടവിട്ട് പരസ്പരം അടുത്തും അകന്നും സ്പന്ദിച്ച് അനുപ്രസ്ഥ (transverse) ശബ്ദതരംഗങ്ങള്‍ പുറപ്പെടുവിക്കുന്നു. ഈ ശബ്ദത്തിന്റെ അഭീഷ്ണത (pitch) പ്രോങുകളുടെ കമ്പന നിരക്കിന് ആനുപാതികമായിരിക്കും. ഈ നിരക്കാകട്ടെ പ്രോങുകളുടെ നീളത്തേയും കട്ടിയേയും ആശ്രയിച്ചിരിക്കുകയും ചെയ്യും. ദണ്ഡുകളുടെ സ്പന്ദനങ്ങള്‍ വളരെ ശുദ്ധമായതിനാല്‍ ഹാര്‍മോണിക അധിസ്വരങ്ങളോ (overtones) സമ്മിശ്രസ്വരങ്ങളോ ഇല്ലാത്ത ഒറ്റ ആവൃത്തിയിലുള്ള ശുദ്ധസ്വര മായിരിക്കും ട്യൂണിങ് ഫോര്‍ക്കിന്റേത്. parse ചെയ്യുവാന്‍ പരാജയപ്പെട്ടു (Missing texvc executable; please see math/README to configure.): n=k\frac{\sqrt{E}{P}}

ഈ ആവൃത്തി എന്ന സമീകരണം വഴി ലഭിക്കുന്നു. ഇതില്‍ ഋ യംഗ് ഗുണാങ്കത്തേയും ??ഫോര്‍ക്കിന്റെ പദാര്‍ഥ ഘനത്വത്തേയും ഗ സ്ഥിര

സംഖ്യയേയും പ്രതിനിധാനം ചെയ്യുന്നു. ചിത്രത്തിലേതുപോലെ ഒരു സൈന്‍ തരംഗം കൊണ്ട് ഈ ശുദ്ധസ്വരത്തെ അവതരിപ്പിക്കാം.

  താപനിലാവ്യതിയാനങ്ങള്‍ ട്യൂണിങ് ഫോര്‍ക്കിന്റെ ആവൃത്തിയെ സ്വാധീനിക്കാം. ഉദാഹരണമായി താപനില കൂടുമ്പോള്‍ ആവൃത്തി കുറയുന്നു. ആധുനിക രീതിയിലുള്ള ഫോര്‍ക്കുകള്‍ എലിന്‍വാര്‍ (ഋഘകചഢഅഞ) എന്നറിയപ്പെടുന്ന പ്രത്യേക രീതിയിലുള്ള നിക്കല്‍-ഉരുക്ക് മിശ്രിതം കൊണ്ടു നിര്‍മിക്കുന്നു. ഈ ലോഹക്കൂട്ടിന് ഇലാസ്തികതയും താപനിലാ ഗുണാങ്കവും വളരെ കുറവായതിനാല്‍ താപനിലാ വ്യതിയാനം കൊണ്ടുണ്ടാകുന്ന ആവൃത്തിമാറ്റം വളരെ കുറവായിരിക്കും.
  സംഗീത സ്കെയിലിലെ എല്ലാ സ്വരങ്ങള്‍ക്കും വേണ്ടിയുള്ള ട്യൂണിങ് ഫോര്‍ക്കുകള്‍ നിര്‍മിക്കാവുന്നതാണ്. എങ്കിലും മിക്ക ഓര്‍ക്കെസ്ട്രാകളുടേയും അടിസ്ഥാന ട്യൂണിങ് നോട്ടിന് ആവശ്യമായ ആവൃത്തികളിലാണ് ഇവ നിര്‍മിക്കാറുള്ളത് (അ, ആ ളഹമ, ഇ മയ്ീല ാശററഹല ഇ എന്നീ സംഗീതസ്വരങ്ങള്‍ക്ക്). സെക്കന്‍ഡില്‍ 440 കമ്പനങ്ങള്‍ എന്നതാണ് ട്യൂണിങ് ഫോര്‍ക്കുകള്‍ക്ക് സര്‍വസാധാരണമായി അംഗീകരിച്ചിട്ടുള്ള ആവൃത്തി.
  ശബ്ദവുമായി ബന്ധപ്പെട്ട ഭൌതികശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ട്യൂണിങ് ഫോര്‍ക്കുകളുടെ രൂപകല്പനയിലും മാറ്റം വരുത്താറുണ്ട്. അനുനാദ പേടകം (ൃലീിമിരല യീഃ) ഘടിപ്പിച്ച ഫോര്‍ക്കുകള്‍ ശബ്ദത്തിന്റെ ഉച്ചതയ്ക്ക് ഉപകരിക്കുന്നു. കുറേ നേരത്തേക്ക് ആയാമം (മാുഹശൌറല) ചുരുങ്ങാതെ സ്പന്ദിക്കുന്ന ട്യൂണിങ് ഫോര്‍ക്ക് ആവശ്യമായ സന്ദര്‍ഭങ്ങളില്‍ വിദ്യുത്പ്രവര്‍ത്തിത ട്യൂണിങ് ഫോര്‍ക്കുകളും, സെക്കന്‍ഡില്‍ 1000 വരെ ഉയര്‍ന്ന ആവൃത്തി കൈവരിക്കേണ്ടപ്പോള്‍ ഇലക്ട്രോണിക വാല്‍വ് പ്രവര്‍ത്തിത ട്യൂണിങ് ഫോര്‍ക്കുകളും ഉപയോഗിക്കാറുണ്ട്.
താളിന്റെ അനുബന്ധങ്ങള്‍