This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോള്‍സ്റ്റോയ്, അലിക്സ്യേയ് കന്‍സ്താന്തിനോവിച് (1817-75)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടോള്‍സ്റ്റോയ്, അലിക്സ്യേയ് കന്‍സ്താന്തിനോവിച് (1817-75) ഠീഹീ്യ, അഹലസല്യെ ...)
 
വരി 1: വരി 1:
-
ടോള്‍സ്റ്റോയ്, അലിക്സ്യേയ് കന്‍സ്താന്തിനോവിച് (1817-75)
+
=ടോള്‍സ്റ്റോയ്, അലിക്സ്യേയ് കന്‍സ്താന്തിനോവിച് (1817-75)=
-
 
+
Tolstoy,Aleksey Konstantinovich
-
ഠീഹീ്യ, അഹലസല്യെ ഗീിമിെേശ്ിീേശരവ
+
റഷ്യന്‍ കവിയും നോവലിസ്റ്റും. 1817 സെപ്. 5-ന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ ന്യൂ സ്റ്റൈയിലില്‍ ജനിച്ചു. നാടകകൃത്ത്, ഹാസ്യകവി, എന്നീ നിലകള്‍ക്കുപുറമേ ചരിത്രവിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന നോവലുകളുടെയും നാടകങ്ങളുടെയും രചയിതാവ് എന്ന നിലയിലും ഇദ്ദേഹം വിഖ്യാതനാണ്.

[[Image:Tolstoy, aleksey Konstantinovich.png|200px|left|thumb|ത് സാര്‍ ഫ്യോദര്‍ ഇവാനോവിച് എന്ന നാടകത്തിലെ ഒരു ദൃശ്യം(മോസ്കോ തിയെറ്റര്‍)]]
 +
ലിയോ ടോള്‍സ്റ്റോയിയുടെ ഒരു അകന്ന ബന്ധുവായ അലിക്സ്യേയ് ടോള്‍സ്റ്റോയ് പശ്ചിമ യൂറോപ്പിലാണ് തന്റെ ജീവിതകാലത്തിന്റെ ഏറിയ പങ്കും ചെലവിട്ടത്. പല സുപ്രധാന പദവികളിലും പ്രതിഫലം പറ്റാതെ ഇദ്ദേഹം ജോലി ചെയ്തു. 1850-ല്‍ ചില സുഹൃത്തുക്കളോടൊപ്പം ''കോസ്മ പ്രൂത്കോവ്'' എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. ഏകാധിപത്യവ്യവസ്ഥിതിയേയും രാഷ്ട്രീയമെന്ന തൊഴിലിനേയും പരിഹസിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച കവിതകളുടെ സമാഹാരമാണ് ''ദ് ഡ്രീം ഒഫ് കൗണ്‍സിലര്‍ പോപോവ്'' (1878).
-
  ലിയോ ടോള്‍സ്റ്റോയിയുടെ ഒരു അകന്ന ബന്ധുവായ അലിക്സ്യേയ് ടോള്‍സ്റ്റോയ് പശ്ചിമ യൂറോപ്പിലാണ് തന്റെ ജീവിതകാലത്തിന്റെ ഏറിയ പങ്കും ചെലവിട്ടത്. പല സുപ്രധാന പദവികളിലും പ്രതിഫലം പറ്റാതെ ഇദ്ദേഹം ജോലി ചെയ്തു. 1850-ല്‍ ചില സുഹൃത്തുക്കളോടൊപ്പം കോസ്മ പ്രൂത്കോവ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. ഏകാധിപത്യവ്യവസ്ഥിതിയേയും രാഷ്ട്രീയമെന്ന തൊഴിലിനേയും പരിഹസിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച കവിതകളുടെ സമാഹാരമാണ് ദ് ഡ്രീം ഒഫ് കൌണ്‍സിലര്‍ പോപോവ് (1878).
+
ഹാസ്യരസപ്രധാനമായ ഇദ്ദേഹത്തിന്റെ കൃതികളില്‍ റഷ്യയുടെ പൂര്‍വചരിത്രവും അസംതൃപ്തമായ വര്‍ത്തമാനകാലവും പ്രതിഫലിക്കുന്നു. അലിക്സ്യേയ് ടോള്‍സ്റ്റോയിയുടെ പ്രശസ്തമായ ചരിത്രനോവലാണ് ''പ്രിന്‍സ് സെറിബ്രേണി'' (1862). 16-ാം ശ.-ത്തിലെ റഷ്യയെപ്പറ്റിയുള്ള ഈ ചരിത്രനോവലില്‍  
-
 
+
-
  ഹാസ്യരസപ്രധാനമായ ഇദ്ദേഹത്തിന്റെ കൃതികളില്‍ റഷ്യ
+
-
 
+
-
യുടെ പൂര്‍വചരിത്രവും അസംതൃപ്തമായ വര്‍ത്തമാനകാലവും പ്രതിഫലിക്കുന്നു. അലിക്സ്യേയ് ടോള്‍സ്റ്റോയിയുടെ പ്രശസ്തമായ ചരിത്രനോവലാണ് പ്രിന്‍സ് സെറിബ്രേണി (1862). 16-ാം ശ.-ത്തിലെ റഷ്യയെപ്പറ്റിയുള്ള ഈ ചരിത്രനോവലില്‍  
+
-
 
+
സര്‍ വാള്‍ട്ടര്‍ സ്ക്കോട്ടിന്റെയും ജര്‍മന്‍ കാല്പനികതയുടെയും സ്വാധീനം വ്യക്തമാണ്. 16, 17 എന്നീ ശതകങ്ങളിലെ റഷ്യയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കൃതികളാണ് ഇദ്ദേഹത്തിന്റെ നാടകത്രയം.
സര്‍ വാള്‍ട്ടര്‍ സ്ക്കോട്ടിന്റെയും ജര്‍മന്‍ കാല്പനികതയുടെയും സ്വാധീനം വ്യക്തമാണ്. 16, 17 എന്നീ ശതകങ്ങളിലെ റഷ്യയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കൃതികളാണ് ഇദ്ദേഹത്തിന്റെ നാടകത്രയം.
-
  ദ് ഡെത്ത് ഒഫ് ഇവാന്‍ ദ് ടെറിബിള്‍ (1866); ത്സാര്‍ ഫ്യോദര്‍ ഇവാനോവിച് (1868); ത്സാര്‍ ബോറിസ് (1870) എന്നിവ ഇദ്ദേഹത്തിന്റെ പ്രശസ്തമായ നോവലുകളാണ്. ഇവയില്‍ ഷെയ്ക്സ്പിയറുടെ സ്വാധീനം പ്രതിഫലിക്കുന്നുണ്ട്. സല്‍സ്വഭാവിയും അപ്രാപ്തനുമായ ഒരു ഭരണാധികാരിയെ പരാമര്‍ശിക്കുന്ന കൃതിയാണ് ത്സാര്‍ ഫ്യോദര്‍. പരസ്പര വിരുദ്ധങ്ങളായ മനുഷ്യസ്വഭാവങ്ങളെ കൂട്ടിയിണക്കിയും റഷ്യന്‍ നാടോടിപ്പാട്ടുകളെ പശ്ചാത്തലമാക്കിയുമാണ് ഇദ്ദേഹം രചന നിര്‍വഹിച്ചിരിക്കുന്നത്.
+
''ദ് ഡെത്ത് ഒഫ് ഇവാന്‍ ദ് ടെറിബിള്‍'' (1866); ''ത്സാര്‍ ഫ്യോദര്‍ ഇവാനോവിച്'' (1868); ''ത്സാര്‍ ബോറിസ്'' (1870) എന്നിവ ഇദ്ദേഹത്തിന്റെ പ്രശസ്തമായ നോവലുകളാണ്. ഇവയില്‍ ഷെയ്ക്സ്പിയറുടെ സ്വാധീനം പ്രതിഫലിക്കുന്നുണ്ട്. സല്‍സ്വഭാവിയും അപ്രാപ്തനുമായ ഒരു ഭരണാധികാരിയെ പരാമര്‍ശിക്കുന്ന കൃതിയാണ് ത്സാര്‍ ഫ്യോദര്‍. പരസ്പര വിരുദ്ധങ്ങളായ മനുഷ്യസ്വഭാവങ്ങളെ കൂട്ടിയിണക്കിയും റഷ്യന്‍ നാടോടിപ്പാട്ടുകളെ പശ്ചാത്തലമാക്കിയുമാണ് ഇദ്ദേഹം രചന നിര്‍വഹിച്ചിരിക്കുന്നത്.
-
 
+
-
  ഭാവഗീതങ്ങളുടെ രചനയിലും തനതായ ശൈലിയും
+
-
 
+
-
ക്രമവും ടോള്‍സ്റ്റോയിക്കുണ്ടായിരുന്നു. പ്രേമഗീതങ്ങള്‍ക്കും പ്രകൃതിവര്‍ണനയ്ക്കും പുറമേ ചരമഗീതങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. സെന്റ് ജോണ്‍ മരിച്ചവരെ ഓര്‍ത്ത് നടത്തുന്ന പ്രാര്‍ഥന
+
-
 
+
-
യുടെ പരാവര്‍ത്തനമാണ് ഇയോ അന്‍ ദമാസ്കിന്‍ (1859) എന്ന ഇദ്ദേഹത്തിന്റെ കൃതി. അലിക്സ്യേയുടെ മിക്ക കൃതികള്‍ക്കും ഈണം പകര്‍ന്നത് പീറ്റര്‍ ഇലിഛ് ത്ഛെയ് കോവ്സ്കി,
+
 +
ഭാവഗീതങ്ങളുടെ രചനയിലും തനതായ ശൈലിയും ക്രമവും ടോള്‍സ്റ്റോയിക്കുണ്ടായിരുന്നു. പ്രേമഗീതങ്ങള്‍ക്കും പ്രകൃതിവര്‍ണനയ്ക്കും പുറമേ ചരമഗീതങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. സെന്റ് ജോണ്‍ മരിച്ചവരെ ഓര്‍ത്ത് നടത്തുന്ന പ്രാര്‍ഥനയുടെ പരാവര്‍ത്തനമാണ് ഇയോ അന്‍ ദമാസ്കിന്‍ (1859) എന്ന ഇദ്ദേഹത്തിന്റെ കൃതി. അലിക്സ്യേയുടെ മിക്ക കൃതികള്‍ക്കും ഈണം പകര്‍ന്നത് പീറ്റര്‍ ഇലിഛ് ത്ഛെയ് കോവ്സ്കി,
മോഡസ്റ്റ് മുസോര്‍ഗിസ്തി, നികോലയ് റിംസ്കി കൊര്‍സാകോഫ് എന്നിവരാണ്. 1875 സെപ്. 28-ന് റഷ്യയിലെ ക്രാസ്നിറോഗില്‍ അന്തരിച്ചു.
മോഡസ്റ്റ് മുസോര്‍ഗിസ്തി, നികോലയ് റിംസ്കി കൊര്‍സാകോഫ് എന്നിവരാണ്. 1875 സെപ്. 28-ന് റഷ്യയിലെ ക്രാസ്നിറോഗില്‍ അന്തരിച്ചു.

Current revision as of 07:53, 18 നവംബര്‍ 2008

ടോള്‍സ്റ്റോയ്, അലിക്സ്യേയ് കന്‍സ്താന്തിനോവിച് (1817-75)

Tolstoy,Aleksey Konstantinovich

റഷ്യന്‍ കവിയും നോവലിസ്റ്റും. 1817 സെപ്. 5-ന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ ന്യൂ സ്റ്റൈയിലില്‍ ജനിച്ചു. നാടകകൃത്ത്, ഹാസ്യകവി, എന്നീ നിലകള്‍ക്കുപുറമേ ചരിത്രവിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന നോവലുകളുടെയും നാടകങ്ങളുടെയും രചയിതാവ് എന്ന നിലയിലും ഇദ്ദേഹം വിഖ്യാതനാണ്.

ത് സാര്‍ ഫ്യോദര്‍ ഇവാനോവിച് എന്ന നാടകത്തിലെ ഒരു ദൃശ്യം(മോസ്കോ തിയെറ്റര്‍)

ലിയോ ടോള്‍സ്റ്റോയിയുടെ ഒരു അകന്ന ബന്ധുവായ അലിക്സ്യേയ് ടോള്‍സ്റ്റോയ് പശ്ചിമ യൂറോപ്പിലാണ് തന്റെ ജീവിതകാലത്തിന്റെ ഏറിയ പങ്കും ചെലവിട്ടത്. പല സുപ്രധാന പദവികളിലും പ്രതിഫലം പറ്റാതെ ഇദ്ദേഹം ജോലി ചെയ്തു. 1850-ല്‍ ചില സുഹൃത്തുക്കളോടൊപ്പം കോസ്മ പ്രൂത്കോവ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. ഏകാധിപത്യവ്യവസ്ഥിതിയേയും രാഷ്ട്രീയമെന്ന തൊഴിലിനേയും പരിഹസിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച കവിതകളുടെ സമാഹാരമാണ് ദ് ഡ്രീം ഒഫ് കൗണ്‍സിലര്‍ പോപോവ് (1878).

ഹാസ്യരസപ്രധാനമായ ഇദ്ദേഹത്തിന്റെ കൃതികളില്‍ റഷ്യയുടെ പൂര്‍വചരിത്രവും അസംതൃപ്തമായ വര്‍ത്തമാനകാലവും പ്രതിഫലിക്കുന്നു. അലിക്സ്യേയ് ടോള്‍സ്റ്റോയിയുടെ പ്രശസ്തമായ ചരിത്രനോവലാണ് പ്രിന്‍സ് സെറിബ്രേണി (1862). 16-ാം ശ.-ത്തിലെ റഷ്യയെപ്പറ്റിയുള്ള ഈ ചരിത്രനോവലില്‍ സര്‍ വാള്‍ട്ടര്‍ സ്ക്കോട്ടിന്റെയും ജര്‍മന്‍ കാല്പനികതയുടെയും സ്വാധീനം വ്യക്തമാണ്. 16, 17 എന്നീ ശതകങ്ങളിലെ റഷ്യയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കൃതികളാണ് ഇദ്ദേഹത്തിന്റെ നാടകത്രയം.

ദ് ഡെത്ത് ഒഫ് ഇവാന്‍ ദ് ടെറിബിള്‍ (1866); ത്സാര്‍ ഫ്യോദര്‍ ഇവാനോവിച് (1868); ത്സാര്‍ ബോറിസ് (1870) എന്നിവ ഇദ്ദേഹത്തിന്റെ പ്രശസ്തമായ നോവലുകളാണ്. ഇവയില്‍ ഷെയ്ക്സ്പിയറുടെ സ്വാധീനം പ്രതിഫലിക്കുന്നുണ്ട്. സല്‍സ്വഭാവിയും അപ്രാപ്തനുമായ ഒരു ഭരണാധികാരിയെ പരാമര്‍ശിക്കുന്ന കൃതിയാണ് ത്സാര്‍ ഫ്യോദര്‍. പരസ്പര വിരുദ്ധങ്ങളായ മനുഷ്യസ്വഭാവങ്ങളെ കൂട്ടിയിണക്കിയും റഷ്യന്‍ നാടോടിപ്പാട്ടുകളെ പശ്ചാത്തലമാക്കിയുമാണ് ഇദ്ദേഹം രചന നിര്‍വഹിച്ചിരിക്കുന്നത്.

ഭാവഗീതങ്ങളുടെ രചനയിലും തനതായ ശൈലിയും ക്രമവും ടോള്‍സ്റ്റോയിക്കുണ്ടായിരുന്നു. പ്രേമഗീതങ്ങള്‍ക്കും പ്രകൃതിവര്‍ണനയ്ക്കും പുറമേ ചരമഗീതങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. സെന്റ് ജോണ്‍ മരിച്ചവരെ ഓര്‍ത്ത് നടത്തുന്ന പ്രാര്‍ഥനയുടെ പരാവര്‍ത്തനമാണ് ഇയോ അന്‍ ദമാസ്കിന്‍ (1859) എന്ന ഇദ്ദേഹത്തിന്റെ കൃതി. അലിക്സ്യേയുടെ മിക്ക കൃതികള്‍ക്കും ഈണം പകര്‍ന്നത് പീറ്റര്‍ ഇലിഛ് ത്ഛെയ് കോവ്സ്കി, മോഡസ്റ്റ് മുസോര്‍ഗിസ്തി, നികോലയ് റിംസ്കി കൊര്‍സാകോഫ് എന്നിവരാണ്. 1875 സെപ്. 28-ന് റഷ്യയിലെ ക്രാസ്നിറോഗില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍