This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോള്‍ടെക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:18, 18 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടോള്‍ടെക്

ഠീഹലേര

ഉദ്ദേശം എ.ഡി. 900 മുതല്‍ 1200 വരെ മധ്യ മെക്സിക്കോയില്‍ ആധിപത്യമുറപ്പിച്ചിരുന്ന അമേരിന്ത്യന്‍ വംശജര്‍. ആസ്ടെക്കുകളുടെ പൂര്‍വികരാണ് ഇവരെന്നു കരുതപ്പെടുന്നു. ടോള്‍ടെക്കുകളെക്കുറിച്ച് വിഭിന്നാഭിപ്രായങ്ങളാണ് വ്യത്യസ്ത ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

പ്രാചീന നഗരമായ ടിയോട്ടിഹ്വാകന്‍ (ഠലീശേവൌമരമി)ന്റെ അപചയത്തോടെ ടോള്‍ടെക്കുകള്‍ മെക്സിക്കന്‍ താഴ്വരയിലെത്തിച്ചേര്‍ന്നു. അവിടെ 'ടോളന്‍' നഗരം ആസ്ഥാനമാക്കി ടോള്‍ടെക് സാമ്രാജ്യം ഇവര്‍ സ്ഥാപിച്ചു. 'ടോളന്‍' എന്ന സ്ഥലനാമത്തില്‍

നിന്നുമാവാം 'ടോള്‍ടെക്' എന്ന പദത്തിന്റെ നിഷ്പത്തി. ടോള്‍ടെക്കുകളില്‍ 'നാഹുവ' (ചമവൌമ), ഓട്ടോമി (ഛീാശ), നോണൊല്‍കാ (ചീിീമഹരമ) എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളുണ്ടായിരുന്നു. ടോള്‍ടെക് സാമ്രാജ്യത്തിന്റെ വിസ്തൃതിയെപ്പറ്റിയുള്ള വ്യക്തമായ ചരിത്രവസ്തുതകളൊന്നും ലഭ്യമല്ല. യുകാറ്റന്‍ (ഥൌരമമിേ) ഗ്വാട്ടിമാലയന്‍ ഉന്നത തടങ്ങളിലും ടോള്‍ടെക്കുകള്‍ക്ക് സ്വാധീനമുണ്ടായിരുന്നു എന്നതിനു തെളിവുകളുണ്ട്.

  ക്വറ്റ്സല്‍കോട്ട്ല്‍ (ഝൌല്വലഹരീമഹേ) അഥവാ തൂവല്‍ധാരിയായ സര്‍പ്പദേവന്‍ എന്നറിയപ്പെട്ടിരുന്ന സെ അകാറ്റ്ല്‍ ടോപ്പില്‍റ്റ്സില്‍ (രല അരമഹേ ഠീുശ്വശി) ആണ് ടോള്‍ടെക് ചരിത്രമനുസരിച്ച് അറിയപ്പെടുന്ന ഏറ്റവും പ്രമുഖനായ നേതാവ്. ടോളന്‍ നഗരം സ്ഥാപിച്ച ഇദ്ദേഹത്തിന്റെ ഭരണകാലത്ത് 'ക്വിറ്റ്സല്‍ കോട്ട്ല്‍'ന്റെ ഭക്തരും മറ്റൊരു ദൈവമായ 'റ്റെസ്കറ്റ്ലിപോക' (ഠല്വരമഹേശുീരമ)യുടെ ഭക്തരും തമ്മില്‍ നിരന്തര സംഘര്‍ഷം നടന്നിരുന്നു. സംഘര്‍ഷം മൂലം ഇദ്ദേഹം ടോളന്‍ വിട്ടുപോകുകയും 10-ാം നൂറ്റാണ്ടില്‍ മരണമടയുകയും ചെയ്തു. ഐതിഹ്യങ്ങളില്‍ ഇദ്ദേഹത്തിന് ദൈവിക പരിവേഷം നല്‍കുകയും ശുക്രനക്ഷത്രവുമായി (ഢലിൌ, ാീൃിശിഴ മൃെേ, ല്ലിശിഴ മൃെേ) താദാത്മ്യം കല്‍പിക്കുകയും ചെയ്തിരിക്കുന്നു.
  12-ാം നൂറ്റാണ്ടില്‍ ശക്തമായിത്തീര്‍ന്ന വരള്‍ച്ചയും കൃഷിനാശവും മറ്റു കെടുതികളും ടോള്‍ടെക്കുകളുടെ അപചയത്തിനിടയാക്കി. സു. 1150- ഓടുകൂടി ടോളന്‍ പൂര്‍ണമായി നശിക്കുകയും ടോള്‍ടെക്കുകള്‍ വ്യത്യസ്ത ദിശകളിലേക്ക് നീങ്ങുകയും ചെയ്തു. ഇന്നത്തെ 'ടുള' നഗരമാണ് പുരാതന ടോളന്‍ എന്ന് പര്യവേക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിമനോഹരമായ ശില്പങ്ങളുടെയും കെട്ടിടങ്ങളുടെയും ഭഗ്നാവശിഷ്ടങ്ങള്‍ ഇവിടെ ഇന്നും കാണാനുണ്ട്. വാസ്തുവിദ്യയിലും കരകൌശലവിദ്യയിലും ടോള്‍ടെക്കുകള്‍ക്കുണ്ടായിരുന്ന പ്രാവീണ്യം പ്രസിദ്ധമായതിനാല്‍ 'ടോള്‍ടെക്' എന്ന പദം 'കരകൌശലവിദഗ്ധന്‍' എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചുവരുന്നുണ്ട്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍