This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോളന്‍സ്കി, സാമുവല്‍ (1907 - 73)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടോളന്‍സ്കി, സാമുവല്‍ (1907 - 73) ഠീഹമിസ്യെ, ടമാൌലഹ ബ്രിട്ടിഷ് ഭൌതികശാസ്ത്രജ...)
 
വരി 1: വരി 1:
-
ടോളന്‍സ്കി, സാമുവല്‍ (1907 - 73)
+
=ടോളന്‍സ്കി, സാമുവല്‍ (1907 - 73)=
-
ഠീഹമിസ്യെ, ടമാൌലഹ
+
Tolansky,Samuel
-
ബ്രിട്ടിഷ് ഭൌതികശാസ്ത്രജ്ഞന്‍. 1907 ന. 17-ന് ഇംഗ്ളില്‍ ജനിച്ചു. റഥര്‍ഫോര്‍ഡ്, കിങ്സ്, ഇംപീരിയല്‍ എന്നീ കോള
+
 
-
ജുകളിലെ വിദ്യാഭ്യാസത്തിനുശേഷം പിഎച്.ഡി., ഡി.എസ്സി.
+
ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞന്‍. 1907 ന. 17-ന് ഇംഗ്ലണ്ടില്‍ ജനിച്ചു. റഥര്‍ഫോര്‍ഡ്, കിങ്സ്, ഇംപീരിയല്‍ എന്നീ കോളജുകളിലെ വിദ്യാഭ്യാസത്തിനുശേഷം പിഎച്.ഡി., ഡി.എസ്സി ബിരുദങ്ങള്‍ നേടി. എഫ്. പാഷന്‍, എ. ഫൗളര്‍, ലോറന്‍സ് ബ്രാഗ് എന്നീ പ്രസിദ്ധ ശാസ്ത്രജ്ഞരോടൊത്ത് വര്‍ണരാജി പഠന (spectroscopy) രംഗത്തു നിരവധി ഗവേഷണങ്ങള്‍ നടത്തി. വിവിധ മൂലകങ്ങളുടെ രേഖാസ്പെക്ട്രത്തിലെ അതിസൂക്ഷ്മ സംരചന അപഗ്രഥനം ചെയ്തുകൊണ്ട് അവയുടെ അണുകേന്ദ്രത്തിന്റെ ചക്രണം (spin), കാന്തിക ആഘൂര്‍ണം (magnetic), ചതുര്‍ധ്രുവ ആഘൂര്‍ണങ്ങള്‍ (quadrupole moments), ഐസോടോപ്പുകളുടെ വിസ്ഥാപന പ്രഭാവങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ടോളന്‍സ്കിക്കു കഴിഞ്ഞു. രണ്ടാം ലോകയുദ്ധകാലത്ത് അറ്റോമിക് എനര്‍ജി കമ്മിഷന്റെ നിര്‍ദേശപ്രകാരം യുറേനിയം- 235-ന്റെ ന്യൂക്ലിയര്‍ ചക്രണമൂല്യം ഏതാണ്ടു കൃത്യമായിത്തന്നെ ഇദ്ദേഹം തിട്ടപ്പെടുത്തി. ഇതിനായി മള്‍ട്ടിപ്പിള്‍ ബീം ഇന്റര്‍ഫെറോമെട്രി എന്ന സാങ്കേതികവിദ്യയും ഇദ്ദേഹം വികസിപ്പിച്ചെടുത്തു. ക്രിസ്റ്റലുകളെക്കുറിച്ചു പൊതുവേയും ഡയമണ്ട് ക്രിസ്റ്റലുകളെപ്പറ്റി പ്രത്യേകമായും ഇദ്ദേഹം ധാരാളം പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.
 +
 
 +
മാഞ്ചസ്റ്റര്‍, ലണ്ടന്‍ എന്നീ സര്‍വകലാശാലകളില്‍ ടോളന്‍സ്കി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. 1952-ല്‍ ലണ്ടനിലെ റോയല്‍ സൊസൈറ്റിയില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ലണ്ടനിലെ ഫിസിക്കല്‍ സൊസൈറ്റിയുടെ ബോയ്സ് പ്രൈസ് (1948), റോയല്‍ സൊസൈറ്റി ഒഫ് ആര്‍ട്ട്സിന്റെ സില്‍വര്‍ മെഡല്‍ (1961) എന്നീ ബഹുമതികള്‍ക്കും ഇദ്ദേഹം അര്‍ഹനായി. ടോളന്‍സ്കിയുടെ മുഖ്യ ഗ്രന്ഥങ്ങളില്‍ ''ഇന്‍ട്രൊഡക്ഷന്‍ റ്റു അറ്റോമിക് ഫിസിക്സ് (1942), ഹൈ റെസൊല്യൂഷന്‍ സ്പെക്ട്രോസ്കോപ്പി (1947), മൈക്രോ സ്റ്റ്രക്ചര്‍ ഒഫ് ഡയമണ്ട് സര്‍ഫസസ് (1955), സര്‍ഫസ് മൈക്രോ ടോപോഗ്രഫി (1960), മള്‍ട്ടിപ്പിള്‍ ബീം ഇന്റര്‍ഫറന്‍സ് മൈക്രോസ്കോപ്പി ഒഫ് മെറ്റല്‍സ് (1970)'' എന്നിവ ഉള്‍പ്പെടുന്നു. 1973 മാ. 4-ന് ലണ്ടനില്‍ ഇദ്ദേഹം നിര്യാതനായി.

Current revision as of 04:49, 4 ഡിസംബര്‍ 2008

ടോളന്‍സ്കി, സാമുവല്‍ (1907 - 73)

Tolansky,Samuel

ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞന്‍. 1907 ന. 17-ന് ഇംഗ്ലണ്ടില്‍ ജനിച്ചു. റഥര്‍ഫോര്‍ഡ്, കിങ്സ്, ഇംപീരിയല്‍ എന്നീ കോളജുകളിലെ വിദ്യാഭ്യാസത്തിനുശേഷം പിഎച്.ഡി., ഡി.എസ്സി ബിരുദങ്ങള്‍ നേടി. എഫ്. പാഷന്‍, എ. ഫൗളര്‍, ലോറന്‍സ് ബ്രാഗ് എന്നീ പ്രസിദ്ധ ശാസ്ത്രജ്ഞരോടൊത്ത് വര്‍ണരാജി പഠന (spectroscopy) രംഗത്തു നിരവധി ഗവേഷണങ്ങള്‍ നടത്തി. വിവിധ മൂലകങ്ങളുടെ രേഖാസ്പെക്ട്രത്തിലെ അതിസൂക്ഷ്മ സംരചന അപഗ്രഥനം ചെയ്തുകൊണ്ട് അവയുടെ അണുകേന്ദ്രത്തിന്റെ ചക്രണം (spin), കാന്തിക ആഘൂര്‍ണം (magnetic), ചതുര്‍ധ്രുവ ആഘൂര്‍ണങ്ങള്‍ (quadrupole moments), ഐസോടോപ്പുകളുടെ വിസ്ഥാപന പ്രഭാവങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ടോളന്‍സ്കിക്കു കഴിഞ്ഞു. രണ്ടാം ലോകയുദ്ധകാലത്ത് അറ്റോമിക് എനര്‍ജി കമ്മിഷന്റെ നിര്‍ദേശപ്രകാരം യുറേനിയം- 235-ന്റെ ന്യൂക്ലിയര്‍ ചക്രണമൂല്യം ഏതാണ്ടു കൃത്യമായിത്തന്നെ ഇദ്ദേഹം തിട്ടപ്പെടുത്തി. ഇതിനായി മള്‍ട്ടിപ്പിള്‍ ബീം ഇന്റര്‍ഫെറോമെട്രി എന്ന സാങ്കേതികവിദ്യയും ഇദ്ദേഹം വികസിപ്പിച്ചെടുത്തു. ക്രിസ്റ്റലുകളെക്കുറിച്ചു പൊതുവേയും ഡയമണ്ട് ക്രിസ്റ്റലുകളെപ്പറ്റി പ്രത്യേകമായും ഇദ്ദേഹം ധാരാളം പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.

മാഞ്ചസ്റ്റര്‍, ലണ്ടന്‍ എന്നീ സര്‍വകലാശാലകളില്‍ ടോളന്‍സ്കി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. 1952-ല്‍ ലണ്ടനിലെ റോയല്‍ സൊസൈറ്റിയില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ലണ്ടനിലെ ഫിസിക്കല്‍ സൊസൈറ്റിയുടെ ബോയ്സ് പ്രൈസ് (1948), റോയല്‍ സൊസൈറ്റി ഒഫ് ആര്‍ട്ട്സിന്റെ സില്‍വര്‍ മെഡല്‍ (1961) എന്നീ ബഹുമതികള്‍ക്കും ഇദ്ദേഹം അര്‍ഹനായി. ടോളന്‍സ്കിയുടെ മുഖ്യ ഗ്രന്ഥങ്ങളില്‍ ഇന്‍ട്രൊഡക്ഷന്‍ റ്റു അറ്റോമിക് ഫിസിക്സ് (1942), ഹൈ റെസൊല്യൂഷന്‍ സ്പെക്ട്രോസ്കോപ്പി (1947), മൈക്രോ സ്റ്റ്രക്ചര്‍ ഒഫ് ഡയമണ്ട് സര്‍ഫസസ് (1955), സര്‍ഫസ് മൈക്രോ ടോപോഗ്രഫി (1960), മള്‍ട്ടിപ്പിള്‍ ബീം ഇന്റര്‍ഫറന്‍സ് മൈക്രോസ്കോപ്പി ഒഫ് മെറ്റല്‍സ് (1970) എന്നിവ ഉള്‍പ്പെടുന്നു. 1973 മാ. 4-ന് ലണ്ടനില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍