This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോറിഡ് മേഖല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:40, 3 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടോറിഡ് മേഖല

Torrid zone

കാലാവസ്ഥയ്ക്കനുസൃതമായി വിഭജിക്കപ്പെട്ടിട്ടുള്ള ഭൗമമേഖലകളിലൊന്ന്. ഭൂമധ്യരേഖക്കിരുവശത്തുമായി വ്യാപിച്ചിരിക്കുന്ന ഭുപ്രദേശങ്ങളെയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഉത്തരായണരേഖയ്ക്കും ദക്ഷിണായനരേഖയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്നു. 'പൊള്ളുന്നത്', 'കത്തുന്നത്' എന്നിങ്ങനെയാണ് ടോറിഡ് എന്ന പദത്തിന്റെ അര്‍ഥം. ഈ മേഖലയിലനുഭവപ്പെടുന്ന ഉയര്‍ന്ന താപനിലയെയാണ് ഈ പദം കൊണ്ടുദ്ദേശിക്കുന്നത്. മുമ്പ് ഏറെ പ്രചാരത്തിലുണ്ടായിരുന്ന ഈ സംജ്ഞ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നില്ല. താപമേഖലകളെ സമോഷ്ണരേഖകളോ (isotherms) സൂക്ഷ്മകാലാവസ്ഥാ വിഭാഗങ്ങളോ ഉപയോഗിച്ച് കൂടുതല്‍ ശാസ്ത്രീയമായി വിഭജിക്കുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. നോ: ഉഷ്ണമേഖല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍