This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോറസ് (2)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:06, 3 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടോറസ് (2) ഠമൌൃൌ ഒരു നക്ഷത്ര രാശി. പന്ത്ര് സൂര്യ രാശികളില്‍ രാമത്തേതാണിത്. 'കാള' എന്നര്‍ഥം വരുന്ന 'ടോറോസ്' (ഠമൌൃീ) എന്ന ഗ്രീക്കുപദത്തില്‍ നിന്നാണ് ടോറസ് എന്ന പേരിന്റെ നിഷ്പത്തി. പൌരസ്ത്യ ജ്യോതിശ്ശാസ്ത്രത്തിലെ ഇടവം രാശിയാണിത്. ഞഅ (ഞശഴവ അരെലിശീിെ) 3 മണിക്കൂര്‍ 20 മിനിറ്റു മുതല്‍ 5 മ. 58 മി. വരെയും റ 0.1ത്ഥ മുതല്‍ 30.9ത്ഥ വരെയും ആയി 314 ച. ഡിഗ്രി വ്യാപിച്ചു കിടക്കുന്ന നക്ഷത്ര രാശിയാണ് ടോറസ്. 0.85 പ്രകാശമാനവും (ാമഴിശൌറല) ഓറഞ്ചു നിറവുമുള്ള രോഹിണി (അഹറലയമൃമി)യാണ് ഈ രാശിയിലെ ഏറ്റവും പ്രകാശമുള്ള നക്ഷത്രം. സൂര്യന്റെ 40 മടങ്ങ് വലുപ്പവും 137 മടങ്ങ് പ്രകാശവും ഇതിന്ു. ടോറസ് രാശിയിലെ പ്രകാശമേറിയ നക്ഷത്രമായതിനാല്‍ രോഹിണിയെ ജ്യോതിശ്ശാസ്ത്രപരമായി ആല്‍ഫാ ടൌറി എന്നു നാമകരണം ചെയ്തിരിക്കുന്നു. മറ്റു നക്ഷത്രങ്ങളെ പ്രകാശമാനത്തിന്റെ കുറവനുസരിച്ച് ബീറ്റാ ടൌറി, ഗാമാ ടൌറി, ഡെല്‍റ്റാ ടൌറി എന്നിങ്ങനെയും വിളിക്കുന്നു. ടോറസ് രാശിയിലെ നക്ഷത്രങ്ങള്‍ കാളയുടെ (ഋഷഭം) നീ രു കൊമ്പുകളായും കുറുകിയ കാലുകളായും വിന്യസിച്ചിരിക്കുന്നതായാണ് സങ്കല്പം. തെക്കുഭാഗത്തെ കൊമ്പ് ഹ്യാഡുകള്‍ (വ്യമറല) എന്നറിയപ്പെടുന്ന നക്ഷത്രക്കൂട്ടത്തില്‍നിന്നു തുടങ്ങി രോഹിണിയും ചേര്‍ന്ന് സീറ്റാ ടൌറി വരെ നീു കാണപ്പെടുന്നു. വടക്കുഭാഗത്തെ കൊമ്പ് ഹ്യാഡുകള്‍ക്കു പടിഞ്ഞാറ് ഡെല്‍റ്റാ ടൌറി മുതല്‍ ടൌ ടൌറി വഴി ബീറ്റാ ടൌറി വരെയും നീാണു കാണപ്പെടുന്നത്. തീറ്റാ 1 (ൂ1), തീറ്റാ 2 (ൂ2); കാപ്പാ 1 (ഗ1), കാപ്പാ 2 (ഗ2); സിഗ്മാ 1 (1), സിഗ്മാ 2 (2) എന്നിവ ടോറസ് രാശിയിലെ പ്രധാന ഇരട്ട നക്ഷത്രങ്ങളാണ്. നക്ഷത്രങ്ങള്‍ക്കുപുറമേ മറ്റു ചില ഗോളീയ വസ്തുക്കള്‍കൂടി ഈ രാശിയില്‍ ദൃശ്യമാണ്. ഇവയില്‍ പ്രധാനമായവ ക്രാബ് നെബുല (ങ1), ഹ്യാഡ് നക്ഷത്ര സമൂഹം, ഹിന്‍ഡ് ചര നെബുല, കാര്‍ത്തികക്കൂട്ടം എന്നിവയാണ്. ക്രാബ് നെബുല 1054-ല്‍ നിരീക്ഷിക്കപ്പെട്ട സൂപ്പര്‍നോവ വിസ്ഫോടനത്തിന്റെ അവശിഷ്ടമാണ്. ആ നക്ഷത്രത്തിന്റെ സ്ഥാനത്ത് ബീറ്റാ ടൌറിയുടെ വടക്കായി 13 പ്രകാശവര്‍ഷം ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന വാതകസമൂഹത്തെയാണ് ക്രാബ് നെബുല എന്ന് ഇന്നു വിളിക്കുന്നത്. ക്രാബ് നെബുലയുടെ കേന്ദ്രത്തില്‍ 178 മെഗാ ഹെര്‍ട്ട്സ് ആവൃത്തിയില്‍ അതിവേഗം കറങ്ങിക്കാിെരിക്കുന്ന പള്‍സാര്‍ കത്തിെയിട്ട്ു. ടോറസ് ത1 ശക്തിയേറിയ എക്സ്-റേ ഉറവിടമാണ്. കാര്‍ത്തികക്കൂട്ടം (ജഹലശമറല) മൂവായിരത്തോളം നക്ഷത്രങ്ങള്‍ ചേര്‍ന്ന വിവൃത നക്ഷത്ര വ്യൂഹം (ീുലി രഹൌലൃെേ) ആണ്. ഇതിലെ പ്രധാന നക്ഷത്രങ്ങള്‍ 'സപ്തസഹോദരികള്‍' എന്നറിയപ്പെടുന്നു. നൂറോളം നക്ഷത്രങ്ങള്‍ ചേര്‍ന്ന് 'ഢ' ആകൃതിയില്‍ രോഹിണി നക്ഷത്രത്തിനു പടിഞ്ഞാറായി കാണപ്പെടുന്ന വിവൃത നക്ഷത്രവ്യൂഹമാണ് ഹ്യാഡുകള്‍. (ഡോ. എസ്. ആര്‍. പ്രഭാകരന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%8B%E0%B4%B1%E0%B4%B8%E0%B5%8D_(2)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍