This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോര്‍പിഡോ(2)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:11, 3 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടോര്‍പിഡോ(2) ഠീൃുലറീ തരുണാസ്ഥി മത്സ്യവിഭാഗത്തില്‍പ്പെട്ട ഒരിനം തിരി വര്‍ഗ മത്സ്യം. റായ്ഫോമെസ് (ഞമശളീൃാല) ഗോത്രത്തിലെ ടോര്‍പിഡിനിഡെ (ഠീൃുലറശിശറമല) കുടുംബത്തില്‍പ്പെടുന്നു. ഈ കുടുംബത്തില്‍ ഏഴു ജീനസ്സുകള്ു. ഇവയെല്ലാംതന്നെ ഉഷ്ണ സമുദ്രജലമത്സ്യങ്ങളാണ്. തിരി മത്സ്യയിനങ്ങളെപ്പോലെ ടോര്‍പിഡോകള്‍ക്കും അണ്ഡാകൃതിയിലുള്ള പരന്ന ശരീരമാണുള്ളത്. ശരീരത്തില്‍ അങ്ങിങ്ങായി ചില അടയാളങ്ങളും കാണപ്പെടുന്നു. വാല്‍ കനം കുറഞ്ഞതാണെങ്കിലും കരുത്തുള്ളതാണ്. രു മുതുകു ചിറകുകള്ു. രു ഭുജപത്രങ്ങളുടേയും (ുലരീൃമഹ ളശി) ആരംഭസ്ഥാനത്ത് ഓരോ വൈദ്യുതോത്പാദനാവയവം കാണപ്പെടുന്നു. ഈ ഭാഗങ്ങളിലുള്ള മാംസപേശികള്‍ വൈദ്യുത തളിക (ലഹലരൃശരമഹ ുഹമലേ)കളായി രൂപാന്തരപ്പെടുന്നു. ഇത്തരത്തിലുള്ള അനേകം തളികകളുടെ ശേഖരം ഓരോ കോളം ആയി മാറുന്നു. ടോര്‍പിഡോകളുടെ ഓരോ വൈദ്യുതോത്പാദനാവയവത്തിലും ഇത്തരം നിരവധി കോളങ്ങളുായിരിക്കും. ടോര്‍പിഡോ നോബിലിയാന എന്നയിനത്തിന്റെ ഓരോ വൈദ്യുതോത്പാദനാവയവത്തിലും ഇത്തരത്തിലുള്ള ആയിരത്തിലധികം കോളങ്ങളുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. സാമാന്യം ശക്തമായ വൈദ്യുതാഘാതമേല്പിച്ച് ശത്രുക്കളില്‍നിന്ന് രക്ഷനേടാനും ഇര പിടിക്കാനും ഇവയ്ക്കു കഴിയും. ഒരു വൈദ്യുതാഘാതത്തിന് ഒരു സെക്കന്റു സമയം പോലും നിലനില്‍ക്കാത്ത 10-100 തുടര്‍ച്ചയായ വൈദ്യുത സ്പന്ദങ്ങള്‍ മതിയാകും. 200 വോള്‍ട്ടിലധികം വൈദ്യുതി പുറപ്പെടുവിക്കുന്ന ടോര്‍പിഡോകളെ വരെ കത്തിെയിട്ട്ു. വലുപ്പംകൂടിയ ടോര്‍പിഡോ മത്സ്യങ്ങള്‍ അതിന്റെ വിശ്രമാവസ്ഥയിലാണ് കൂടുതല്‍ വോള്‍ട്ടിലുള്ള വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. തുടര്‍ച്ചയായി ഇത്തരത്തിലുള്ള വൈദ്യുത സ്പന്ദനങ്ങള്‍ പുറപ്പെടുവിച്ചശേഷം ക്രമേണ കുറഞ്ഞുവരുന്ന വൈദ്യുതശക്തി വീും കൈവരിക്കുന്നതിന് വളരെ സമയത്തെ വിശ്രമം ആവശ്യമാണ്. ടോര്‍പിഡോകള്‍ക്ക് അവയുടെ ഇച്ഛാനുസരണം ശത്രുക്കളില്‍നിന്നു രക്ഷപെടാനും, ഇരപിടിക്കാനുമായി വൈദ്യുതാഘാത ശ്രേണി തന്നെയുാക്കാന്‍ കഴിയും. ഏറ്റവും വലുപ്പം കൂടിയത് ടോര്‍പിഡോ നോബിലിയാന (ഠ.ിീയശഹശമിമ) ഇനമാണ്. ഇവയ്ക്ക് 1.8 മീറ്ററോളം നീളവും 90 കി.ഗ്രാം വരെ തൂക്കവും വരും. അത്ലാന്റിക്കിന്റെ ഇരുവശങ്ങളിലുമായി കരോളിനാസ് (ഇമൃീഹശിമ) മുതല്‍ നോവ/സ്ക്കോട്ടിയ വരെയും മെഡിറ്ററേനിയന്‍ മുതല്‍ സ്ക്കോട്ട്ലന്‍ഡ് വരെയും 70 മീറ്ററിനുമേല്‍ ആഴത്തിലുള്ള സമുദ്ര ജലത്തിലാണ് ഇവ ധാരാളമായുള്ളത്. കാലിഫോര്‍ണിയന്‍ തീരങ്ങളില്‍ കാണപ്പെടുന്നത് വലുപ്പം കുറഞ്ഞയിനമായ ടോര്‍പിഡോ കാലിഫോര്‍ണിക്ക ആണ്. ടോര്‍പിഡോ മത്സ്യങ്ങള്‍ ജരായുജങ്ങളാണ്. മുട്ടകള്‍ വിരിയുന്നതും, വിരിഞ്ഞിറങ്ങുന്നവയുടെ ആദ്യകാല വളര്‍ച്ച നടക്കുന്നതും പെണ്‍മത്സ്യങ്ങളുടെ ശരീരത്തിനുള്ളില്‍തന്നെയാണ്. 3-21 കുഞ്ഞുങ്ങള്‍ വരെ ഒരു പ്രജനന ഘട്ടത്തില്‍ പെണ്‍മത്സ്യങ്ങളുടെ ശരീരത്തില്‍ കാണപ്പെടാറ്ു. ജനനസമയത്ത് കുഞ്ഞുങ്ങള്‍ക്ക് 8 മി.മീ. മാത്രമേ നീളമുായിരിക്കുകയുള്ളു. മെഡിറ്ററേനിയനിലും യൂറോപ്പിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും സാധാരണമായി കാണപ്പെടുന്നയിനമാണ് ടോര്‍പിഡോ ടോര്‍പിഡോ (ഋ്യലറ ലഹലരൃശര ൃമ്യ). ഇത് 60 സെ.മീ. നീളത്തില്‍ വളരും. തവിട്ടുനിറത്തിലുള്ള പുറംഭാഗത്ത് കണ്ണിന്റെ ആകൃതിയിലുള്ള വലുപ്പംകൂടിയ അഞ്ചു പൊട്ടുകള്‍ കാണപ്പെടുന്നു. ഇവ മത്സ്യങ്ങളെയും ക്രസ്റ്റേഷ്യനുകളെയുമാണ് ഇരയാക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍