This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോക്യോ സര്‍വകലാശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടോക്യോ സര്‍വകലാശാല ഠീസ്യീ ഡിശ്ലൃശെ്യ ജപ്പാനിലെ പ്രഥമ ദേശീയ സര്‍വകല...)
 
വരി 1: വരി 1:
-
ടോക്യോ സര്‍വകലാശാല
+
=ടോക്യോ സര്‍വകലാശാല=
 +
Tokyo University
-
ഠീസ്യീ ഡിശ്ലൃശെ്യ
+
ജപ്പാനിലെ പ്രഥമ ദേശീയ സര്‍വകലാശാല. 1877-ല്‍ നിലവിലുണ്ടായിരുന്ന മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംയോജിപ്പിച്ചുകൊണ്ടാണ് ടോക്യോ സര്‍വകലാശാല പ്രവര്‍ത്തനമാരംഭിച്ചത്. ഈ സ്ഥാപനത്തിന്റെ പേര് 1886-ല്‍ 'ഇംപീരിയല്‍ സര്‍വകലാശാല' എന്നും 1897-ല്‍ 'ടോക്യോ ഇംപീരിയല്‍ സര്‍വകലാശാല' എന്നും മാറ്റുകയുണ്ടായി. ശാസ്ത്ര-മാനവിക വിഷയങ്ങളില്‍ അധ്യയനം നിര്‍വഹിക്കുന്നതിനോടൊപ്പം, രാഷ്ട്രീയ പ്രാധാന്യമുള്ള പല അന്വേഷണങ്ങളും സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടന്നിരുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം 1947-ല്‍ സര്‍വകലാശാലയുടെ പേര് വീണ്ടും 'ടോക്യോ സര്‍വകലാശാല' എന്നു മാറ്റി. ഇതിനുശേഷമാണ് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനാധിപത്യസ്വഭാവം കൈവന്നത്. സ്ത്രീകള്‍ക്ക് സര്‍വകലാശാലയില്‍ പ്രവേശനം നല്‍കിത്തുടങ്ങിയത് ഈ സമയത്താണ്.
-
ജപ്പാനിലെ പ്രഥമ ദേശീയ സര്‍വകലാശാല. 1877-ല്‍ നിലവിലുണ്ടായിരുന്ന മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംയോജിപ്പിച്ചുകൊണ്ടാണ് ടോക്യോ സര്‍വകലാശാല പ്രവര്‍ത്തനമാരംഭിച്ചത്. ഈ സ്ഥാപനത്തിന്റെ പേര് 1886-ല്‍ 'ഇംപീരിയല്‍ സര്‍വകലാശാല' എന്നും 1897-ല്‍ 'ടോക്യോ ഇംപീരിയല്‍ സര്‍വകലാശാല' എന്നും മാറ്റുകയുണ്ടായി. ശാസ്ത്ര-മാനവിക വിഷയങ്ങളില്‍ അധ്യയനം നിര്‍വഹിക്കുന്നതിനോടൊപ്പം, രാഷ്ട്രീയ പ്രാധാന്യമുള്ള പല അന്വേഷണങ്ങളും സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടന്നിരുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം 1947-ല്‍ സര്‍വകലാശാലയുടെ പേര് വീണ്ടും 'ടോക്യോ സര്‍വകലാശാല' എന്നു മാറ്റി. ഇതിനുശേഷമാണ് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനാധിപത്യസ്വഭാവം കൈവന്നത്. സ്ത്രീകള്‍ക്ക് സര്‍വകലാശാലയില്‍ പ്രവേശനം നല്‍കിത്തുടങ്ങിയത് ഈ
+
ജപ്പാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സര്‍വകലാശാലയില്‍ 25,000-ല്‍പരം വിദ്യാര്‍ഥികളുണ്ട് (2003). ടോക്യോയിലെ ഹോങ്ഗൊ (Hongo), യായോയി (Yayooi), കൊമാമ്പ (Komaba) എന്നീ പ്രദേശങ്ങളിലാണ് സര്‍വകലാശാലയുടെ പ്രധാന ക്യാംപസ്സുകള്‍ സ്ഥിതിചെയ്യുന്നത്. നിയമം, സാഹിത്യം, പൊതുശാസ്ത്ര വിഷയങ്ങള്‍, വൈദ്യശാസ്ത്രം, എന്‍ജിനീയറിങ്, കൃഷിശാസ്ത്രം, സാമ്പത്തികശാസ്ത്രം, വിദ്യാഭ്യാസം, ഔഷധവിജ്ഞാനീയം എന്നീ വകുപ്പുകളും ഒരു പൊതുവിദ്യാഭ്യാസ കോളജും സര്‍വകലാശാലയിലുണ്ട്. ഇതിനു പുറമേ വ്യത്യസ്ത ഇന്‍സ്റ്റിറ്റ്യൂട്ടുകളിലായി ആണവശാസ്ത്രം, ഖരാവസ്ഥാഭൌതികം, സമുദ്രവിജ്ഞാനീയം, വൈദ്യശാസ്ത്രം, ഭൂകമ്പവിജ്ഞാനീയം, പൌരസ്ത്യസംസ്കാരം, സാമൂഹിക ശാസ്ത്രം, പത്രപ്രവര്‍ത്തനം, വ്യാവസായികശാസ്ത്രങ്ങള്‍, ചരിത്രരചനാശാസ്ത്രം, പ്രയുക്ത സൂക്ഷ്മാണു ജീവശാസ്ത്രം എന്നിവയെക്കുറിച്ചുള്ള പഠനങ്ങളും നടന്നുവരുന്നു. കോസ്മിക് രശ്മി പരീക്ഷണശാല, ടോക്യോ ജ്യോതിശ്ശാസ്ത്ര നിരീക്ഷണശാല എന്നിവയും സര്‍വകലാശാലയുടെ കീഴിലുണ്ട്. ജപ്പാന്റെ രാഷ്ട്രീയ വികാസത്തിന് ടോക്യോ സര്‍വകലാശാല നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടവയാണ്. വിദൂരപൂര്‍വ ദേശത്തെ മികച്ച സര്‍വകലാശാല എന്ന നിലയില്‍ ഇതിന് അന്താരാഷ്ട്രതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്.
-
 
+
-
സമയത്താണ്.
+
-
 
+
-
  ജപ്പാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സര്‍വകലാശാലയില്‍ 25,000-ല്‍പരം വിദ്യാര്‍ഥികളുണ്ട് (2003). ടോക്യോയിലെ ഹോങ്ഗൊ (ഒീിഴീ), യായോയി (ഥമ്യീശ), കൊമാമ്പ (ഗീാമയമ) എന്നീ പ്രദേശങ്ങളിലാണ് സര്‍വകലാശാലയുടെ പ്രധാന ക്യാംപസ്സുകള്‍ സ്ഥിതിചെയ്യുന്നത്. നിയമം, സാഹിത്യം, പൊതുശാസ്ത്ര വിഷയങ്ങള്‍, വൈദ്യശാസ്ത്രം, എന്‍ജിനീയറിങ്, കൃഷിശാസ്ത്രം, സാമ്പത്തികശാസ്ത്രം, വിദ്യാഭ്യാസം, ഔഷധവിജ്ഞാനീയം എന്നീ വകുപ്പുകളും ഒരു പൊതുവിദ്യാഭ്യാസ കോളജും സര്‍വകലാശാലയിലുണ്ട്. ഇതിനു പുറമേ വ്യത്യസ്ത ഇന്‍സ്റ്റിറ്റ്യൂട്ടുകളിലായി ആണവശാസ്ത്രം, ഖരാവസ്ഥാഭൌതികം, സമുദ്രവിജ്ഞാനീയം, വൈദ്യശാസ്ത്രം, ഭൂകമ്പവിജ്ഞാനീയം, പൌരസ്ത്യസംസ്കാരം, സാമൂഹിക ശാസ്ത്രം, പത്രപ്രവര്‍ത്തനം, വ്യാവസായികശാസ്ത്രങ്ങള്‍, ചരിത്രരചനാശാസ്ത്രം, പ്രയുക്ത സൂക്ഷ്മാണു ജീവശാസ്ത്രം എന്നിവയെക്കുറിച്ചുള്ള പഠനങ്ങളും നടന്നുവരുന്നു. കോസ്മിക് രശ്മി പരീക്ഷണശാല, ടോക്യോ ജ്യോതിശ്ശാസ്ത്ര നിരീക്ഷണശാല എന്നിവയും സര്‍വകലാശാലയുടെ കീഴിലുണ്ട്. ജപ്പാന്റെ രാഷ്ട്രീയ വികാസത്തിന് ടോക്യോ സര്‍വകലാശാല നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടവയാണ്. വിദൂരപൂര്‍വ ദേശത്തെ മികച്ച സര്‍വകലാശാല എന്ന നിലയില്‍ ഇതിന് അന്താരാഷ്ട്രതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്.
+

Current revision as of 10:27, 14 നവംബര്‍ 2008

ടോക്യോ സര്‍വകലാശാല

Tokyo University

ജപ്പാനിലെ പ്രഥമ ദേശീയ സര്‍വകലാശാല. 1877-ല്‍ നിലവിലുണ്ടായിരുന്ന മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംയോജിപ്പിച്ചുകൊണ്ടാണ് ടോക്യോ സര്‍വകലാശാല പ്രവര്‍ത്തനമാരംഭിച്ചത്. ഈ സ്ഥാപനത്തിന്റെ പേര് 1886-ല്‍ 'ഇംപീരിയല്‍ സര്‍വകലാശാല' എന്നും 1897-ല്‍ 'ടോക്യോ ഇംപീരിയല്‍ സര്‍വകലാശാല' എന്നും മാറ്റുകയുണ്ടായി. ശാസ്ത്ര-മാനവിക വിഷയങ്ങളില്‍ അധ്യയനം നിര്‍വഹിക്കുന്നതിനോടൊപ്പം, രാഷ്ട്രീയ പ്രാധാന്യമുള്ള പല അന്വേഷണങ്ങളും സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടന്നിരുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം 1947-ല്‍ സര്‍വകലാശാലയുടെ പേര് വീണ്ടും 'ടോക്യോ സര്‍വകലാശാല' എന്നു മാറ്റി. ഇതിനുശേഷമാണ് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനാധിപത്യസ്വഭാവം കൈവന്നത്. സ്ത്രീകള്‍ക്ക് സര്‍വകലാശാലയില്‍ പ്രവേശനം നല്‍കിത്തുടങ്ങിയത് ഈ സമയത്താണ്.

ജപ്പാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സര്‍വകലാശാലയില്‍ 25,000-ല്‍പരം വിദ്യാര്‍ഥികളുണ്ട് (2003). ടോക്യോയിലെ ഹോങ്ഗൊ (Hongo), യായോയി (Yayooi), കൊമാമ്പ (Komaba) എന്നീ പ്രദേശങ്ങളിലാണ് സര്‍വകലാശാലയുടെ പ്രധാന ക്യാംപസ്സുകള്‍ സ്ഥിതിചെയ്യുന്നത്. നിയമം, സാഹിത്യം, പൊതുശാസ്ത്ര വിഷയങ്ങള്‍, വൈദ്യശാസ്ത്രം, എന്‍ജിനീയറിങ്, കൃഷിശാസ്ത്രം, സാമ്പത്തികശാസ്ത്രം, വിദ്യാഭ്യാസം, ഔഷധവിജ്ഞാനീയം എന്നീ വകുപ്പുകളും ഒരു പൊതുവിദ്യാഭ്യാസ കോളജും സര്‍വകലാശാലയിലുണ്ട്. ഇതിനു പുറമേ വ്യത്യസ്ത ഇന്‍സ്റ്റിറ്റ്യൂട്ടുകളിലായി ആണവശാസ്ത്രം, ഖരാവസ്ഥാഭൌതികം, സമുദ്രവിജ്ഞാനീയം, വൈദ്യശാസ്ത്രം, ഭൂകമ്പവിജ്ഞാനീയം, പൌരസ്ത്യസംസ്കാരം, സാമൂഹിക ശാസ്ത്രം, പത്രപ്രവര്‍ത്തനം, വ്യാവസായികശാസ്ത്രങ്ങള്‍, ചരിത്രരചനാശാസ്ത്രം, പ്രയുക്ത സൂക്ഷ്മാണു ജീവശാസ്ത്രം എന്നിവയെക്കുറിച്ചുള്ള പഠനങ്ങളും നടന്നുവരുന്നു. കോസ്മിക് രശ്മി പരീക്ഷണശാല, ടോക്യോ ജ്യോതിശ്ശാസ്ത്ര നിരീക്ഷണശാല എന്നിവയും സര്‍വകലാശാലയുടെ കീഴിലുണ്ട്. ജപ്പാന്റെ രാഷ്ട്രീയ വികാസത്തിന് ടോക്യോ സര്‍വകലാശാല നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടവയാണ്. വിദൂരപൂര്‍വ ദേശത്തെ മികച്ച സര്‍വകലാശാല എന്ന നിലയില്‍ ഇതിന് അന്താരാഷ്ട്രതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍