This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈറ്റാനിക് കപ്പല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ടൈറ്റാനിക് കപ്പല്‍= Titanic ബ്രിട്ടീഷ് നിര്‍മിത യാത്രക്കപ്പല്‍. അയര്‍ലണ...)
(ടൈറ്റാനിക് കപ്പല്‍)
 
വരി 3: വരി 3:
Titanic
Titanic
-
 
-
ബ്രിട്ടീഷ് നിര്‍മിത യാത്രക്കപ്പല്‍. അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റിലാണ് ഇത് നിര്‍മിച്ചത്. ഹര്‍ലാന്‍ഡ് ആന്‍ഡ് വൂള്‍ഫ് കപ്പല്‍ നിര്‍മാണ കമ്പനിയാണ് നിര്‍മാതാക്കള്‍. 1908-09 കാലത്ത് കപ്പലിന്റെ പണികളാരംഭിച്ചു. 1912 ഏ. 2-ന് കടലില്‍ പരീക്ഷണ യാത്ര നടത്തുകയും ചെയ്തു. മൂന്ന് ഫുട്ബോള്‍ ഗ്രൌണ്ടുകളുടെ നീളമുണ്ടായിരുന്ന ടൈറ്റാനിക്, അന്നുവരെ മനുഷ്യന്‍ നിര്‍മിച്ചിട്ടുള്ള, ചലിക്കുന്ന വസ്തുക്കളില്‍ ഏറ്റവും വലുതായിട്ടാണ് കണക്കാക്കപ്പെട്ടത്. ഒരു വിധത്തിലും മുങ്ങിത്തകരില്ലെന്നു നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്ന ടൈറ്റാനിക് സൌത്താംടണില്‍ നിന്ന് അരംഭിച്ച അതിന്റെ പ്രഥമ യാത്ര (1912 ഏ. 10 ഉച്ചയ്ക്ക് 12 മണി) യില്‍ത്തന്നെ ഒരു മഞ്ഞുമലയിലിടിച്ച് പിളര്‍ന്ന് അറ്റ്ലാന്റിക് സമുദ്രത്തില്‍ താണുപോയി (1912 ഏപ്രില്‍ 15, പുലര്‍ച്ചയ്ക്ക് 2.20). ഏകദേശം 1,500 പേര്‍ കടലില്‍ മുങ്ങിമരിച്ചു. രക്ഷപ്പെട്ടവര്‍ 705 പേര്‍ മാത്രമായിരുന്നു. സംഭവം നടക്കുമ്പോള്‍ 32 കി.മീ. അകലെ കാലിഫോര്‍ണിയന്‍ എന്ന ലെയ്ലന്‍ണ്ട് ലൈനര്‍ നങ്കൂരമിട്ടു കിടന്നിരുന്നെങ്കിലും ടൈറ്റാനിക്കില്‍ നിന്ന് പുറപ്പെട്ട അപകട സൂചനകള്‍ കേള്‍ക്കാനായി തത്സമയം കാലിഫോര്‍ണിയായില്‍ റേഡിയൊ ഓപ്പറേറ്റര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല. ടൈറ്റാനിക് മുങ്ങിത്താണ് 1 മണിക്കൂര്‍ 20 മിനിട്ട് കഴിഞ്ഞ് കണാര്‍ഡ് ലൈനറായ കര്‍പാത്തിയ രംഗത്തെത്തിയാണ് ശേഷിച്ച യാത്രക്കാരെ രക്ഷിച്ചത്. ടൈറ്റാനിക്കില്‍ ആവശ്യത്തിന് ലൈഫ് ബോട്ടുകളില്ലാത്തതും അത്ലാന്തിക്കിലെ ശൈത്യവുമാണ് ഇത്രയേറെ മരണത്തിനു കാരണമായത്.
 
[[Image:Titanic-2.png|200px|left|thumb|തകര്‍ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടം 'ആര്‍ഗൊ'(വൃത്തത്തിനുള്ളില്‍ )കണ്ടെത്തുന്നു]]

 +
ബ്രിട്ടീഷ് നിര്‍മിത യാത്രക്കപ്പല്‍. അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റിലാണ് ഇത് നിര്‍മിച്ചത്. ഹര്‍ലാന്‍ഡ് ആന്‍ഡ് വൂള്‍ഫ് കപ്പല്‍ നിര്‍മാണ കമ്പനിയാണ് നിര്‍മാതാക്കള്‍. 1908-09 കാലത്ത് കപ്പലിന്റെ പണികളാരംഭിച്ചു. 1912 ഏ. 2-ന് കടലില്‍ പരീക്ഷണ യാത്ര നടത്തുകയും ചെയ്തു. മൂന്ന് ഫുട്ബോള്‍ ഗ്രൗണ്ടുകളുടെ നീളമുണ്ടായിരുന്ന ടൈറ്റാനിക്, അന്നുവരെ മനുഷ്യന്‍ നിര്‍മിച്ചിട്ടുള്ള, ചലിക്കുന്ന വസ്തുക്കളില്‍ ഏറ്റവും വലുതായിട്ടാണ് കണക്കാക്കപ്പെട്ടത്. ഒരു വിധത്തിലും മുങ്ങിത്തകരില്ലെന്നു നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്ന ടൈറ്റാനിക് സൌത്താംടണില്‍ നിന്ന് അരംഭിച്ച അതിന്റെ പ്രഥമ യാത്ര (1912 ഏ. 10 ഉച്ചയ്ക്ക് 12 മണി) യില്‍ത്തന്നെ ഒരു മഞ്ഞുമലയിലിടിച്ച് പിളര്‍ന്ന് അറ്റ്ലാന്റിക് സമുദ്രത്തില്‍ താണുപോയി (1912 ഏപ്രില്‍ 15, പുലര്‍ച്ചയ്ക്ക് 2.20). ഏകദേശം 1,500 പേര്‍ കടലില്‍ മുങ്ങിമരിച്ചു. രക്ഷപ്പെട്ടവര്‍ 705 പേര്‍ മാത്രമായിരുന്നു. സംഭവം നടക്കുമ്പോള്‍ 32 കി.മീ. അകലെ കാലിഫോര്‍ണിയന്‍ എന്ന ലെയ്ലന്‍ണ്ട് ലൈനര്‍ നങ്കൂരമിട്ടു കിടന്നിരുന്നെങ്കിലും ടൈറ്റാനിക്കില്‍ നിന്ന് പുറപ്പെട്ട അപകട സൂചനകള്‍ കേള്‍ക്കാനായി തത്സമയം കാലിഫോര്‍ണിയായില്‍ റേഡിയൊ ഓപ്പറേറ്റര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല. ടൈറ്റാനിക് മുങ്ങിത്താണ് 1 മണിക്കൂര്‍ 20 മിനിട്ട് കഴിഞ്ഞ് കണാര്‍ഡ് ലൈനറായ കര്‍പാത്തിയ രംഗത്തെത്തിയാണ് ശേഷിച്ച യാത്രക്കാരെ രക്ഷിച്ചത്. ടൈറ്റാനിക്കില്‍ ആവശ്യത്തിന് ലൈഫ് ബോട്ടുകളില്ലാത്തതും അത് ലാന്തിക്കിലെ ശൈത്യവുമാണ് ഇത്രയേറെ മരണത്തിനു കാരണമായത്.
 +
[[Image:359titanic.png|300px|right]]
1985 സെപ്ത. 1-ന് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ സമുദ്രത്തിനടിയില്‍ നിന്ന് 'ആര്‍ഗൊ' എന്ന റോബോട്ടിന്റെ സഹായത്തോടെ കണ്ടെത്തി. മഞ്ഞുമലയുമായുള്ള കൂട്ടിമുട്ടലിന്റെ ആഘാതത്തില്‍ ടൈറ്റാനിക്കിലെ ഹള്‍ (ചട്ടക്കൂട്) നെടുകെ പിളര്‍ന്ന് കപ്പലില്‍ വെള്ളം കയറിയാണ് കപ്പല്‍ മുങ്ങിപ്പോയത് എന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ ഇതിനുള്ള ലക്ഷണമൊന്നും അവശിഷ്ടങ്ങളില്‍ കാണാനായില്ല. രണ്ട് ഭാഗങ്ങളായി, ഏതാണ്ട് പൂര്‍ണമായിത്തന്നെ, ടൈറ്റാനിക്കിനെ കണ്ടെത്താന്‍  

കഴിഞ്ഞു; അതും കടലിന്റെ അടിത്തട്ടില്‍ വിലങ്ങനെയിരിക്കുന്ന രീതിയില്‍. ഇടിയുടെ ആഘാതത്തില്‍ ഹള്ളിന്റെ വശങ്ങളെ ബന്ധിപ്പിക്കുന്ന സംവിധാനത്തിന് ഇളക്കം തട്ടുകയും തന്മൂലം അവ അകന്നുമാറി വെള്ളം കയറി കപ്പല്‍ പിളര്‍ന്ന് മുങ്ങിത്താഴുകയും ചെയ്തു എന്നാണ് ഇപ്പോഴത്തെ നിഗമനം.

Current revision as of 05:50, 14 നവംബര്‍ 2008

ടൈറ്റാനിക് കപ്പല്‍

Titanic

തകര്‍ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടം 'ആര്‍ഗൊ'(വൃത്തത്തിനുള്ളില്‍ )കണ്ടെത്തുന്നു

ബ്രിട്ടീഷ് നിര്‍മിത യാത്രക്കപ്പല്‍. അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റിലാണ് ഇത് നിര്‍മിച്ചത്. ഹര്‍ലാന്‍ഡ് ആന്‍ഡ് വൂള്‍ഫ് കപ്പല്‍ നിര്‍മാണ കമ്പനിയാണ് നിര്‍മാതാക്കള്‍. 1908-09 കാലത്ത് കപ്പലിന്റെ പണികളാരംഭിച്ചു. 1912 ഏ. 2-ന് കടലില്‍ പരീക്ഷണ യാത്ര നടത്തുകയും ചെയ്തു. മൂന്ന് ഫുട്ബോള്‍ ഗ്രൗണ്ടുകളുടെ നീളമുണ്ടായിരുന്ന ടൈറ്റാനിക്, അന്നുവരെ മനുഷ്യന്‍ നിര്‍മിച്ചിട്ടുള്ള, ചലിക്കുന്ന വസ്തുക്കളില്‍ ഏറ്റവും വലുതായിട്ടാണ് കണക്കാക്കപ്പെട്ടത്. ഒരു വിധത്തിലും മുങ്ങിത്തകരില്ലെന്നു നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്ന ടൈറ്റാനിക് സൌത്താംടണില്‍ നിന്ന് അരംഭിച്ച അതിന്റെ പ്രഥമ യാത്ര (1912 ഏ. 10 ഉച്ചയ്ക്ക് 12 മണി) യില്‍ത്തന്നെ ഒരു മഞ്ഞുമലയിലിടിച്ച് പിളര്‍ന്ന് അറ്റ്ലാന്റിക് സമുദ്രത്തില്‍ താണുപോയി (1912 ഏപ്രില്‍ 15, പുലര്‍ച്ചയ്ക്ക് 2.20). ഏകദേശം 1,500 പേര്‍ കടലില്‍ മുങ്ങിമരിച്ചു. രക്ഷപ്പെട്ടവര്‍ 705 പേര്‍ മാത്രമായിരുന്നു. സംഭവം നടക്കുമ്പോള്‍ 32 കി.മീ. അകലെ കാലിഫോര്‍ണിയന്‍ എന്ന ലെയ്ലന്‍ണ്ട് ലൈനര്‍ നങ്കൂരമിട്ടു കിടന്നിരുന്നെങ്കിലും ടൈറ്റാനിക്കില്‍ നിന്ന് പുറപ്പെട്ട അപകട സൂചനകള്‍ കേള്‍ക്കാനായി തത്സമയം കാലിഫോര്‍ണിയായില്‍ റേഡിയൊ ഓപ്പറേറ്റര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല. ടൈറ്റാനിക് മുങ്ങിത്താണ് 1 മണിക്കൂര്‍ 20 മിനിട്ട് കഴിഞ്ഞ് കണാര്‍ഡ് ലൈനറായ കര്‍പാത്തിയ രംഗത്തെത്തിയാണ് ശേഷിച്ച യാത്രക്കാരെ രക്ഷിച്ചത്. ടൈറ്റാനിക്കില്‍ ആവശ്യത്തിന് ലൈഫ് ബോട്ടുകളില്ലാത്തതും അത് ലാന്തിക്കിലെ ശൈത്യവുമാണ് ഇത്രയേറെ മരണത്തിനു കാരണമായത്.

1985 സെപ്ത. 1-ന് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ സമുദ്രത്തിനടിയില്‍ നിന്ന് 'ആര്‍ഗൊ' എന്ന റോബോട്ടിന്റെ സഹായത്തോടെ കണ്ടെത്തി. മഞ്ഞുമലയുമായുള്ള കൂട്ടിമുട്ടലിന്റെ ആഘാതത്തില്‍ ടൈറ്റാനിക്കിലെ ഹള്‍ (ചട്ടക്കൂട്) നെടുകെ പിളര്‍ന്ന് കപ്പലില്‍ വെള്ളം കയറിയാണ് കപ്പല്‍ മുങ്ങിപ്പോയത് എന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ ഇതിനുള്ള ലക്ഷണമൊന്നും അവശിഷ്ടങ്ങളില്‍ കാണാനായില്ല. രണ്ട് ഭാഗങ്ങളായി, ഏതാണ്ട് പൂര്‍ണമായിത്തന്നെ, ടൈറ്റാനിക്കിനെ കണ്ടെത്താന്‍ കഴിഞ്ഞു; അതും കടലിന്റെ അടിത്തട്ടില്‍ വിലങ്ങനെയിരിക്കുന്ന രീതിയില്‍. ഇടിയുടെ ആഘാതത്തില്‍ ഹള്ളിന്റെ വശങ്ങളെ ബന്ധിപ്പിക്കുന്ന സംവിധാനത്തിന് ഇളക്കം തട്ടുകയും തന്മൂലം അവ അകന്നുമാറി വെള്ളം കയറി കപ്പല്‍ പിളര്‍ന്ന് മുങ്ങിത്താഴുകയും ചെയ്തു എന്നാണ് ഇപ്പോഴത്തെ നിഗമനം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍