This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈബീ ദ്വീപ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:06, 10 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടൈബീ ദ്വീപ്

Tybee Island

കിഴക്കന്‍ ജോര്‍ജിയയിലെ ഒരു ദ്വീപ്. സാവന്നാ (Savannah) നദീമുഖത്തായി അത് ലാന്തിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ഈ ദ്വീപിന്റ പരമാവധി നീളം 10 കി.മീ. ഉം വീതി 5 കി.മീ. ഉം ആണ്.

1867-ല്‍ പണികഴിപ്പിക്കപ്പെട്ട ടൈബീ ദീപസ്തംഭം ദ്വീപിന്റെ ഉത്തര-പൂര്‍വ ഭാഗത്തായി സ്ഥിതിചെയ്യുന്നു. 1753-ല്‍ ജനറല്‍ ജെയിംസ് ഓഗ് ല്‍ ത്രോപ് ഈ ദ്വീപില്‍ ഒരു ദീപസ്തംഭം പണിയുവാന്‍ ഉത്തരവിട്ടു. എന്നാല്‍ 1791-നു ശേഷമാണ് ഇതു പ്രവര്‍ത്തിച്ചുതുടങ്ങിയത്. ആഭ്യന്തരയുദ്ധകാലത്ത് ജനറല്‍ വില്യം ടി.ഷേര്‍മാന്റെ നേതൃത്വത്തിലുള്ള യൂണിയന്‍ സേന ടൈബി പിടിച്ചടക്കി. പുലസ്കി കോട്ടയ്ക്ക് എതിര്‍ഭാഗത്തായി തങ്ങള്‍ക്ക് യുദ്ധതന്ത്രപ്രധാനമായ ഒരു സ്ഥാനം നേടിയെടുക്കുകയായിരുന്നു യൂണിയന്‍ സേനയുടെ ലക്ഷ്യം. യുദ്ധത്തില്‍ ദീപസ്തംഭം നശിപ്പിക്കപ്പെട്ടു. തുടര്‍ന്ന് 1867-ല്‍ ഇതിന്റെ പുനര്‍നിര്‍മാണം നടന്നു. പുലസ്കി കോട്ട ഇപ്പോള്‍ ഒരു ദേശീയ സ്മാരകമാണ്.

ടൈബീ ദ്വീപിന് തൊട്ടുവടക്കായി കാണുന്നതും സാവന്നാബീച്ച് എന്ന പേരിലറിയപ്പെടുന്നതുമായ മണല്‍ത്തിട്ട ഒരു ജനപ്രിയ വേനല്‍ക്കാലസങ്കേതമാണ്. 'V' ആകൃതിയിലുള്ള ഈ മണല്‍ത്തിട്ട സാവന്നാ നദിവരെ വ്യാപിച്ചിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍