This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈഗ്രിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 3: വരി 3:
തെക്കു പടിഞ്ഞാറന്‍ ഏഷ്യയിലെ പ്രധാന നദി. ചരിത്രപ്രസിദ്ധമായ ടൈഗ്രിസ് - യൂഫ്രട്ടിസ് നദീ വ്യൂഹത്തിന്റെ ഭാഗമായ ടൈഗ്രിസ് അറബിയില്‍ 'ദിങ്ലാ' എന്നും തുര്‍ക്കിയില്‍ 'ഡിക്കിള്‍' എന്ന പേരിലുമാണ് അറിയപ്പെടുന്നത്. നീളം : 1900 കി.മീ. തെ. കി. തുര്‍ക്കിയിലെ കുര്‍ദിസ്താന്‍ പര്‍വത നിരയില്‍ നിന്ന് ഉദ്ഭവിക്കുന്ന ടൈഗ്രിസ്, തുര്‍ക്കി - സിറിയന്‍ അതിര്‍ത്തിയിലൂടെ ഒഴുകി ഇറാഖില്‍ പ്രവേശിക്കുന്നു. ഇറാഖിലെ അല്‍കുര്‍ന നഗരത്തില്‍ വച്ച് യൂഫ്രട്ടീസുമായി സംഗമിച്ച് ഷാത്ത് അല്‍ - അറബിന് ജന്മം നല്‍കിയ ശേഷം പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ നിപതിക്കുന്നു. യൂഫ്രട്ടിസിനെ അപേക്ഷിച്ച് ചെറുതാണെങ്കിലും പ്രവാഹ വേഗതയിലും ജലാധിക്യത്തിലും മുന്നിലാണ് ടൈഗ്രിസ്. 'ഗ്രേറ്റ് സാബ്', 'ലിറ്റില്‍ സാബ്', 'ഡിയാല', 'കര്‍ഹേ'  എന്നിവയാണ് ടൈഗ്രിസിന്റെ പ്രധാന പോഷകനദികള്‍.

-
 
+
[[Image:Tigrees.png|200px|left|thumb|ടൈഗ്രിസ് നദി-ബാഗ് ദാദില്‍ നിന്നുള്ള ദൃശ്യം]]
ടൈഗ്രിസിന്റെ തീരപ്രദേശവും, ടൈഗ്രിസിനും യൂഫ്രട്ടിസിനും മധ്യേയുള്ള ഭൂപ്രദേശവുമാണ് ഇറാഖിലെ പ്രധാന കാര്‍ഷികോത്പാദന കേന്ദ്രങ്ങള്‍. ഇവിടങ്ങളിലെ വളക്കൂറുള്ള മണ്ണ് കൃഷിക്ക് ഏറെ അനുയോജ്യമാണ്. കാര്‍ഷികാവശ്യത്തിനുള്ള ജലം ടൈഗ്രിസ് പ്രദാനം ചെയ്യുന്നു. ഇറാഖിന്റെ ജനസംഖ്യയില്‍ ഭൂരിഭാഗവും ഇവിടെയാണ് നിവസിക്കുന്നത്. ബാഗ്ദാദ്, മൗള്‍ (Moul) എന്നീ പ്രമുഖ ഇറാഖീ നഗരങ്ങളും ടൈഗ്രിസിന്റെ തീരത്തുതന്നെയാണ്. ദിയാര്‍ബകിര്‍ (Diyarbakir) എന്ന തുര്‍ക്കിനഗരവും ടൈഗ്രിസ്തീരത്താണ് സ്ഥിതിചെയ്യുന്നത്. ടൈഗ്രിസിലുടനീളം നിര്‍മിച്ചിട്ടുള്ള അണക്കെട്ടുകള്‍ കൃഷിയെയും വൈദ്യുതോത്പാദനത്തെയും പരിപോഷിപ്പിക്കുന്നു. വെള്ളപ്പൊക്ക നിയന്ത്രണത്തിലും ഇവ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. ആഴം വളരെ കുറഞ്ഞ ടൈഗ്രിസില്‍ ചെറിയ ബോട്ടുകള്‍ക്കു മാത്രമേ സഞ്ചാരസൌകര്യമുള്ളു.

പൗരാണിക നദീതടസംസ്കാരങ്ങളില്‍ അതുല്യമായ മെസപ്പൊട്ടേമിയന്‍ സംസ്കാരത്തിന്റെ കളിത്തൊട്ടിലായിരുന്നു ടൈഗ്രിസ് (ബി.സി. 3500). പുരാതന സുമേറിയന്‍, ബാബിലോണിയന്‍, അസീറിയന്‍ സംസ്കൃതികള്‍ ഉദ്ഭവിച്ചതും വികസിച്ചതും ടൈഗ്രിസ് തീരങ്ങളിലായിരുന്നു. അസീറിയന്‍ തലസ്ഥാനം, നിനെവെ (Nineveh)യുടെ അവശിഷ്ടങ്ങള്‍ ടൈഗ്രിസ് നഗരമായ മൗളിന് എതിര്‍വശത്തായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.

Current revision as of 07:10, 12 നവംബര്‍ 2008

ടൈഗ്രിസ്

Tigris

തെക്കു പടിഞ്ഞാറന്‍ ഏഷ്യയിലെ പ്രധാന നദി. ചരിത്രപ്രസിദ്ധമായ ടൈഗ്രിസ് - യൂഫ്രട്ടിസ് നദീ വ്യൂഹത്തിന്റെ ഭാഗമായ ടൈഗ്രിസ് അറബിയില്‍ 'ദിങ്ലാ' എന്നും തുര്‍ക്കിയില്‍ 'ഡിക്കിള്‍' എന്ന പേരിലുമാണ് അറിയപ്പെടുന്നത്. നീളം : 1900 കി.മീ. തെ. കി. തുര്‍ക്കിയിലെ കുര്‍ദിസ്താന്‍ പര്‍വത നിരയില്‍ നിന്ന് ഉദ്ഭവിക്കുന്ന ടൈഗ്രിസ്, തുര്‍ക്കി - സിറിയന്‍ അതിര്‍ത്തിയിലൂടെ ഒഴുകി ഇറാഖില്‍ പ്രവേശിക്കുന്നു. ഇറാഖിലെ അല്‍കുര്‍ന നഗരത്തില്‍ വച്ച് യൂഫ്രട്ടീസുമായി സംഗമിച്ച് ഷാത്ത് അല്‍ - അറബിന് ജന്മം നല്‍കിയ ശേഷം പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ നിപതിക്കുന്നു. യൂഫ്രട്ടിസിനെ അപേക്ഷിച്ച് ചെറുതാണെങ്കിലും പ്രവാഹ വേഗതയിലും ജലാധിക്യത്തിലും മുന്നിലാണ് ടൈഗ്രിസ്. 'ഗ്രേറ്റ് സാബ്', 'ലിറ്റില്‍ സാബ്', 'ഡിയാല', 'കര്‍ഹേ' എന്നിവയാണ് ടൈഗ്രിസിന്റെ പ്രധാന പോഷകനദികള്‍.

ടൈഗ്രിസ് നദി-ബാഗ് ദാദില്‍ നിന്നുള്ള ദൃശ്യം

ടൈഗ്രിസിന്റെ തീരപ്രദേശവും, ടൈഗ്രിസിനും യൂഫ്രട്ടിസിനും മധ്യേയുള്ള ഭൂപ്രദേശവുമാണ് ഇറാഖിലെ പ്രധാന കാര്‍ഷികോത്പാദന കേന്ദ്രങ്ങള്‍. ഇവിടങ്ങളിലെ വളക്കൂറുള്ള മണ്ണ് കൃഷിക്ക് ഏറെ അനുയോജ്യമാണ്. കാര്‍ഷികാവശ്യത്തിനുള്ള ജലം ടൈഗ്രിസ് പ്രദാനം ചെയ്യുന്നു. ഇറാഖിന്റെ ജനസംഖ്യയില്‍ ഭൂരിഭാഗവും ഇവിടെയാണ് നിവസിക്കുന്നത്. ബാഗ്ദാദ്, മൗള്‍ (Moul) എന്നീ പ്രമുഖ ഇറാഖീ നഗരങ്ങളും ടൈഗ്രിസിന്റെ തീരത്തുതന്നെയാണ്. ദിയാര്‍ബകിര്‍ (Diyarbakir) എന്ന തുര്‍ക്കിനഗരവും ടൈഗ്രിസ്തീരത്താണ് സ്ഥിതിചെയ്യുന്നത്. ടൈഗ്രിസിലുടനീളം നിര്‍മിച്ചിട്ടുള്ള അണക്കെട്ടുകള്‍ കൃഷിയെയും വൈദ്യുതോത്പാദനത്തെയും പരിപോഷിപ്പിക്കുന്നു. വെള്ളപ്പൊക്ക നിയന്ത്രണത്തിലും ഇവ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. ആഴം വളരെ കുറഞ്ഞ ടൈഗ്രിസില്‍ ചെറിയ ബോട്ടുകള്‍ക്കു മാത്രമേ സഞ്ചാരസൌകര്യമുള്ളു.

പൗരാണിക നദീതടസംസ്കാരങ്ങളില്‍ അതുല്യമായ മെസപ്പൊട്ടേമിയന്‍ സംസ്കാരത്തിന്റെ കളിത്തൊട്ടിലായിരുന്നു ടൈഗ്രിസ് (ബി.സി. 3500). പുരാതന സുമേറിയന്‍, ബാബിലോണിയന്‍, അസീറിയന്‍ സംസ്കൃതികള്‍ ഉദ്ഭവിച്ചതും വികസിച്ചതും ടൈഗ്രിസ് തീരങ്ങളിലായിരുന്നു. അസീറിയന്‍ തലസ്ഥാനം, നിനെവെ (Nineveh)യുടെ അവശിഷ്ടങ്ങള്‍ ടൈഗ്രിസ് നഗരമായ മൗളിന് എതിര്‍വശത്തായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍