This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടേബിള്‍ മൌണ്ടന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:54, 6 സെപ്റ്റംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടേബിള്‍ മൌണ്ടന്‍

ഠമയഹല ങീൌിമേശി

ദക്ഷിണാഫ്രിക്കയിലെ കേപ് ഉപദ്വീപിലുള്ള ഒരു പര്‍വതം. ടാഫേല്‍ബെര്‍ഗ് (ഠമളലഹയലൃഴ) എന്നും ഇത് അറിയപ്പെടുന്നു. കേപ് ടൌണിനോടു ചേര്‍ന്ന് ടേബിള്‍ ബേയ്ക്കഭിമുഖമായി സ്ഥിതിചെയ്യുന്ന ടേബിള്‍ മൌണ്ടന്‍ സു. 200 കി.മീ. ദൂരത്തില്‍നിന്നു വരെ കടലില്‍ നിന്നു ദൃശ്യമാണ്.

  ടേബിള്‍ മൌണ്ടന്റെ പരന്ന മുകള്‍പരപ്പ് ഇതിന് മേശയോടു സാമാനമായ ആകൃതി പ്രദാനം ചെയ്യുന്നു. 'ടേബിള്‍ ക്ളോത്ത്' എന്നു വിളിക്കുന്ന വെളുത്ത മേഘപടലം പലപ്പോഴും ഈ പര്‍വതത്തെ ആവരണം ചെയ്തു കാണപ്പെടാറുണ്ട്.
  ഷേയ്ല്‍, മണല്‍ക്കല്ല് എന്നീ ശിലകളാലാണ് പ്രധാനമായും ടേബിള്‍ മൌണ്ടന്‍ രൂപം കൊണ്ടിരിക്കുന്നത്. മണല്‍ക്കല്ലിലടങ്ങിയിട്ടുള്ള ക്വാര്‍ട്സ് ആണ് പര്‍വതത്തിന്റെ മുകള്‍ഭാഗത്തു കാണപ്പെടുന്ന പ്രധാന ശിലാധാതു. താരതമ്യേന ദുര്‍ബലമായ മറ്റു പദാര്‍ഥങ്ങള്‍ ക്ഷയിച്ചുപോയതിനുശേഷം ഉറപ്പും പ്രതിരോധശേഷിയും കൂടിയ ക്വാര്‍ട്സ് മാത്രം അവശേഷിക്കുന്നതിനാലാണിത്.
  1086 മീ. ഉയരമുള്ള മക്ലിയര്‍സ് ബീകണ്‍ (ങമരഹലമൃ' ആലമരീി) ആണ് ടേബിള്‍ മൌണ്ടനിലെ ഏറ്റവും ഉയരം കൂടിയ 

പ്രദേശം. 1929-ല്‍ ഒരു ‘കേബിള്‍ വേ' ഇവിടെ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ന് ദക്ഷിണാഫ്രിക്കയിലെ ഒരു പ്രധാന ദേശീയ സംരക്ഷിത പ്രദേശമാണ് ടേബിള്‍ മൌണ്ടന്‍.

താളിന്റെ അനുബന്ധങ്ങള്‍