This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെസ്റ്റോസ്റ്റിറോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:56, 7 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടെസ്റ്റോസ്റ്റിറോണ്‍

ഠലീലൃീിെേല

ഒരു പുരുഷ ലൈംഗിക ഹോര്‍മോണ്‍. പുരുഷ ഹോര്‍മോണുകളില്‍ ഏറ്റവുമധികം ഉത്പാദിക്കപ്പെടുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ആണ്. ഏറെ പ്രവര്‍ത്തനക്ഷമമായ ഈ ഹോര്‍മോണിന്റെ ഉറവിടം വൃഷണമാണ്. ശുക്ളജനക നാളികകള്‍ക്കിടയിലുള്ള അന്തരാള കോശങ്ങളാണ് ഈ ഹോര്‍മോണുകള്‍ സ്രവിക്കുന്നത്. ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനം അന്തരാള കോശ ഉത്തേജക ഹോര്‍മോണ്‍ (കിലൃേശെേശേമഹ രലഹഹ ശാൌെേഹമശിേഴ വീൃാീിലകഇടഒ) എന്ന പിറ്റ്യൂട്ടറി ഹോര്‍മോണ്‍ ആണ് നിയന്ത്രിക്കുന്നത്. അസറ്റിക് അമ്ളവും മറ്റു ലഘു തന്മാത്രകളും ചേര്‍ന്ന് കോളസ്റ്റിറോളും അതില്‍നിന്ന് ടെസ്റ്റോസ്റ്റിറോണും വൃഷണത്തില്‍ ഉത്പാദിക്കപ്പെടുന്നു. 19 കാര്‍ബണ്‍ അണുക്കളടങ്ങുന്ന ഒരു സ്റ്റിറോയിഡാണ് ടെസ്റ്റോസ്റ്റിറോണ്‍.


ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനത്തിന് ആവശ്യമായ എന്‍സൈം ഭ്രൂണാവസ്ഥയില്‍ തന്നെ കാണപ്പെടുന്നു. ഗര്‍ഭാവസ്ഥയില്‍ 7-നും 12-നും ഇടയ്ക്കുള്ള ആഴ്ചകളില്‍, ലിംഗവ്യത്യാസമില്ലാത്ത ഭ്രൂണത്തിനെ ഇത് ആണ്‍ ശിശുവായി മാറ്റുന്നു. ഈ ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായി ആണ്‍ ശിശുവില്‍ പുരുഷാവയവങ്ങള്‍ വളരുന്നു. ജനനത്തിന് തൊട്ടു മുമ്പോ പിമ്പോ ആയി അന്തരാളകോശങ്ങള്‍ ചുരുങ്ങുന്നു. പിന്നീട് കൌമാരദശയിലാണ് ഈ കോശങ്ങള്‍ വീണ്ടും വളര്‍ച്ച പ്രാപിക്കുന്നത്. ശൈശവാവസ്ഥയില്‍തന്നെ രക്തത്തില്‍ പുരുഷ ഹോര്‍മോണുകളായ ആന്‍ഡ്രോജനുകള്‍ കാണാറുണ്ടെങ്കിലും വൃഷണ സ്രാവം യൌവനാരംഭത്തിലാണ് ഉണ്ടാവുന്നത്. പ്രാരംഭ ദശയിലെ വൃഷണസ്രാവം പ്രായപൂര്‍ത്തിയായവരുടേതില്‍ നിന്ന് വ്യത്യസ്തമാണ്. ടെസ്റ്റോസ്റ്റിറോണിനെക്കാള്‍ ആന്‍ഡ്രോസ്റ്റിനോഡൈയോണ്‍ (മിറൃീലിീെേറശീില) ആണ് ആദ്യം കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നത്. വളര്‍ച്ചയെ സഹായിക്കുന്ന ഒരു ഹോര്‍മോണാണിത്.

  പുരുഷന്മാരുടെതായ ശാരീരിക ലക്ഷണങ്ങള്‍ക്കു കാരണമായ ടെസ്റ്റോസ്റ്റിറോണ്‍ വളരെ കുറഞ്ഞ അളവില്‍ സ്ത്രീകളിലും കാണുന്നുണ്ട്. ആഹാരത്തിലെ നൈട്രജന്‍ ശരീരത്തിനുള്ളില്‍ നിലനിര്‍ത്തി പേശികളിലെ മാംസ്യമാക്കി മാറ്റാന്‍ ടെസ്റ്റോസ്റ്റിറോണ്‍ സഹായകമാണ്. പുരുഷന്മാരുടെ വര്‍ധിച്ച പേശിബലത്തിന് നിദാനം ഇതാണ്. യൌവനാരാംഭത്തോടെ ശിശ്നം, വൃഷണസഞ്ചി, പുരുഷ ഉപഗ്രന്ഥികളായ ശയാനം (ുൃീമെേലേ) ശുക്ളാശയം (ലൊശിമഹ ്ലരെശരഹല) എന്നിവയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും കാരണം ടെസ്റ്റോസ്റ്റിറോണ്‍ ആണ്. ശരീരത്തിലെ രോമ വളര്‍ച്ച, ശബ്ദ ഗാംഭീര്യം എന്നീ പുരുഷ ലക്ഷണങ്ങളും ടെസ്റ്റോസ്റ്റിറോണിന്റെ പ്രവര്‍ത്തനം മൂലമാണുണ്ടാകുന്നത്. ശുക്ളാണു (ുലൃാ) ഉത്പാദനത്തിന് ആവശ്യമായ വിധത്തില്‍ വൃഷണസഞ്ചിയുടെ താപം നിയന്ത്രിക്കുന്നതും ഈ ഹോര്‍മോണാണ്. പുരുഷ ഉപഗ്രന്ഥികളില്‍ വച്ച് ശുക്ള ഘടകങ്ങളായ ഫ്രക്ടോസ്, സിട്രിക് അമ്ളം എന്നിവ സംശ്ളേഷണം ചെയ്യുന്നത് ടെസ്റ്റോസ്റ്റിറോണിന്റെ പ്രവര്‍ത്തനഫലമായാണ്. വൃഷണച്ഛേദം മൂലം ശയാനം, ശുക്ളാശയം എന്നീ ഉപഗ്രന്ഥികളുടെ ശക്തി നശിക്കുന്നതിനുള്ള കാരണം ഇതാണ്. ശുക്ളാണു ഉത്പാദനത്തിന് ടെസ്റ്റോസ്റ്റിറോണ്‍ കൂടിയേ കഴിയൂ. എങ്കിലും വര്‍ധിച്ച അളവില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉണ്ടാവുകയാണെങ്കില്‍ പിറ്റ്യൂട്ടറി ഗോണാഡോട്രോഫിന്‍ ഹോര്‍മോണുകളുടെ ഉത്പാദനം തടസ്സപ്പെടാനും അതുവഴി ശുക്ളാണു ഉത്പാദനം നിലയ്ക്കാനും ഇടയുണ്ട്.
  (പ്രൊഫ. ഇ. കുഞ്ഞിക്കൃഷ്ണന്‍, സ. പ.)
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍