This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെലൂറിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:00, 7 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടെലൂറിയം

ഠലഹഹൌൃശൌാ

ഒരു അര്‍ധലോഹമൂലകം. സിം. ഠല. അ.സ. 52. അ.ഭാ. 127.60. ആവര്‍ത്തനപട്ടികയില്‍ ഗ്രൂപ്പ് ഢക അ-യില്‍ സ്ഥിതിചെയ്യുന്ന ഈ മൂലകം ആദ്യമായി കണ്ടുപിടിച്ചത് ഫ്രാന്‍സ് ജോസഫ് മുള്ളര്‍ എന്ന ആസ്ട്രിയന്‍ രസതന്ത്രജ്ഞനാണ് (1782). ഭൂമി എന്ന് അര്‍ഥം വരുന്ന ലത്തീന്‍ പദമായ ടെല്ലസി (ഠലഹഹൌ) ല്‍ നിന്നാണ് ഈ പേര് നിഷ്പന്നമായത്. സ്ഥിരതയുള്ള എട്ട് സമസ്ഥാനീയങ്ങള്‍ ഇതിനുണ്ട്. (ഠല120 മുതല്‍ ഠല130 വരെ) ഉരുകല്‍ നില 450ത്ഥഇ, തിളനില 1390ത്ഥഇ. +2, +4, +6 എന്നീ മൂന്ന് സംയോജകതകള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്.

  ടെലൂറിയത്തിന് പ്രധാനപ്പെട്ട അയിരുകള്‍ ഒന്നുംതന്നെ ഇല്ല. മറ്റ് ലോഹങ്ങളുടെ സള്‍ഫൈഡ് അയിരുകളിലെ ഒരു മാലിന്യമായാണ് ടെലൂറിയം കാണപ്പെടുന്നത്. വൈദ്യുതവിശ്ളേഷണം വഴി ചെമ്പ് ശുദ്ധീകരിക്കുമ്പോള്‍ ആനോഡില്‍ അടിയുന്ന ധാതുക്കളുടെ കിട്ടത്തില്‍ (മിീറല ാൌറ) നിന്നാണ് വ്യാവസായികാടിസ്ഥാനത്തില്‍ ടെലൂറിയം വേര്‍തിരിച്ചെടുക്കുന്നത്. ആനോഡ്മഡ്, സോഡിയം നൈട്രേറ്റ്, സോഡിയം ഹൈഡ്രോക്സൈഡ് മിശ്രിതവുമായി ചേര്‍ക്കുമ്പോള്‍ ലേയമായ സോഡിയം ടെലൂറൈറ്റ് ഉണ്ടാകുന്നു. അമ്ളത്തിന്റെ സാന്നിധ്യത്തില്‍ ടെലൂറിയം, ഓക്സൈഡ് രൂപത്തില്‍ അവക്ഷേപിക്കപ്പെടുന്നു.
   ഠല + ചമഛഒ + ഛ2 ??????   ചമ2ഠലഛ3 + ഒ2ഛ
   ചമ2ഠലഛ3 + ഒ2ടഛ4   ??? ചമ2ടഛ4 + ഠല ഛ2.
  കാര്‍ബണ്‍ ചേര്‍ത്തു ചൂടാക്കുമ്പോള്‍ ടെലൂറിയം ഓക്സൈഡ് അപചയിച്ച് ടെലൂറിയം വേര്‍തിരിക്കാം.
  രാസപ്രതിക്രിയാക്ഷമത മിതമായ തോതില്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു മൂലകമാണ് ടെലൂറിയം. വെള്ളിയുടെ നിറമുള്ള ടെലൂറിയം നിറം മങ്ങാതെ ദീര്‍ഘകാലം നിലനില്‍ക്കും. ഉരുകിയ ദ്രവാവസ്ഥയിലുള്ള ടെലൂറിയം വളരെ എളുപ്പത്തില്‍ ഓക്സീകൃതമായി ടെലൂറിയം ഓക്സൈഡ് (ഠല ഛ2) ഉണ്ടാകുന്നു. ടെലൂറിയം ഓക്സൈഡ്, ഹാലജനുകളും അനവധി ലോഹങ്ങളും അലോഹങ്ങളുമായി പ്രതിപ്രവര്‍ത്തിക്കുന്നു. ഗാഢ സള്‍ഫ്യൂറിക്, നൈട്രിക് അമ്ളങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് ടെലൂറിയം സള്‍ഫൈറ്റ് 

(ഠല ടഛ3), ടെലൂറിയം ഓക്സിനൈട്രേറ്റ് (2 ഠല ഛ2 ഒചഛ3) എന്നിവ ഉണ്ടാകുന്നു. ഹൈഡ്രോക്ളോറിക് അമ്ളവുമായി ടെലൂറിയം പ്രതിപ്രവര്‍ത്തിക്കുന്നില്ല. ടെലൂറിയം ഓക്സൈഡ് (ഠല ഛ2) ജലത്തില്‍ ലയിക്കുമ്പോള്‍ നേര്‍ത്ത ടെലൂറസ് അമ്ളം (ഒ2ഠലഛ3) ഉണ്ടാവുന്നു. ടെലൂറിയം ഡൈ ഓക്സൈഡോ, ടെലൂറൈറ്റുകളോ ശക്തമായ ഓക്സികാരകങ്ങളുപയോഗിച്ച് ഓക്സീകരിക്കുമ്പോള്‍ ടെലൂറിക് അമ്ളം (ഠല (ഛഒ)6) ഉണ്ടാവുന്നു. സോഡിയം ഹൈഡ്രോക്സൈഡുമായി പ്രവര്‍ത്തിച്ച് സോഡിയം ടെലുറൈറ്റ് (ചമ2ഠലഛ3), ടെലുറേറ്റ് (ചമ2ഠലഛ4) എന്നിവയുണ്ടാകുന്നു.

  ചെമ്പിന്റെയും ഉരുക്കിന്റെയും കൂടെ ടെലൂറിയം ചേര്‍ത്ത് അവയുടെ കാഠിന്യം, ഉറപ്പ്, തിളക്കം എന്നിവ വര്‍ധിപ്പിക്കാറുണ്ട്. ടെലൂറിയം ചേര്‍ക്കുന്നതുവഴി ഈ ലോഹങ്ങള്‍ അനായാസം അടിച്ചുപരത്തി തകിടുകളാക്കാം. അര്‍ധവൈദ്യുതി വാഹികളുടെയും താപവൈദ്യുത അലോയികളുടെയും (ആശ2 ഠല3) നിര്‍മാണത്തിന് ടെലൂറിയം ഉപയോഗിക്കുന്നു. കാഡ്മിയം ടെലുറൈഡ് (ഇറ ഠല) സോളാര്‍ സെല്ലുകളില്‍ ഉപയോഗിക്കുന്നു. ടെലൂറിയം ഡൈഈതൈല്‍ ഡൈതയോകാര്‍ബമേറ്റ് ധ(ഇ2 ഒ5)2 ചഇടടപ4 ഠലപ മെര്‍കാപ്റ്റോബെന്‍സോതയസോളുമായി ചേര്‍ത്ത് ബ്യൂട്ടൈല്‍ റബര്‍ ഉത്പാദനത്തിലെ ഏറ്റവും നല്ല രാസത്വരകമായി ഉപയോഗിക്കുന്നു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍