This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെലസ്ഫറസ്, വിശുദ്ധ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:00, 7 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടെലസ്ഫറസ്, വിശുദ്ധ

Telesphorus,Saint

രക്തസാക്ഷിത്വം വരിച്ച ഒരു ആദ്യകാല മാര്‍പാപ്പ. ഗ്രീസ് സ്വദേശിയായ ഇദ്ദേഹം പതിനൊന്നുവര്‍ഷം (സു. 125-136) മാര്‍പാപ്പയായിരുന്നു എന്നു ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. ഹദ്രിയന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്താണ് (117-138) ഇദ്ദേഹം രക്തസാക്ഷിത്വം വരിച്ചത് എന്ന് കരുതപ്പെടുന്നു. വത്തിക്കാനില്‍ ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്തു എന്നാണ് വിശ്വാസമെങ്കിലും പില്ക്കാലത്തു നടന്ന ഉല്‍ഖനനങ്ങളും നിരീക്ഷണങ്ങളും ഈ വിശ്വാസത്തെ പിന്തുണയ്ക്കുന്നില്ല. പാശ്ചാത്യ ക്രൈസ്തവര്‍ ജനു. 5-നും പൗരസ്ത്യ ക്രൈസ്തവര്‍ ഫെ. 22-നും ഇദ്ദേഹത്തിന്റെ പെരുന്നാള്‍ ആഘോഷിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍