This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെറിയര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടെറിയര്‍ ഠലൃൃശലൃ ഒരിനം വളര്‍ത്തുനായ. കാനിഡെ (ഇമിശറമല) കുടുംബത്തില്‍പ...)
 
(ഇടക്കുള്ള 5 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ടെറിയര്‍
+
=ടെറിയര്=
 +
Terrier
-
ഠലൃൃശലൃ
+
ഒരിനം വളര്‍ത്തുനായ. കാനിഡെ (Canidae) കുടുംബത്തില്‍പ്പെടുന്നു. 'മാളം' എന്നര്‍ഥം വരുന്ന 'ടെറാ' (terra) എന്ന ലാറ്റിന്‍ പദത്തില്‍നിന്നാണ് ടെറിയര്‍ എന്ന പേര് നിഷ്പന്നമായിട്ടുള്ളത്. മാളങ്ങളില്‍ ജീവിക്കുന്ന ജന്തുക്കളെ ആക്രമിച്ചുകീഴ്പ്പെടുത്തിക്കൊല്ലുകയാണ് ഇവയുടെ പതിവ്. ഇവ എലികള്‍, കുറുക്കന്‍, ചെറുസസ്തനികള്‍ എന്നിവയെ ഭൂമിക്കടിയിലെ മാളങ്ങളില്‍ വച്ചുതന്നെ പിടികൂടുന്നു. അതിനാല്‍ ടെറിയറുകളെ വേട്ടപ്പട്ടികളായി ഉപയോഗിച്ചുവരുന്നു.
 +
[[Image:Teriyar-1.png|200px|left|thumb|വെസ്റ്റ് ഹൈലാന്ഡ് വൈറ്റ് ടെറിയര്]]
 +
ടെറിയറുകള്‍ക്ക് തോളറ്റം വരെ 48 സെ.മീ. ഉയരം വരും; 23 കി.ഗ്രാം വരെ തൂക്കവും. നോര്‍വിച്ച് ടെറിയറുകള്‍ 25 സെ.മീ. വരെ ഉയരവും അഞ്ചു കി.ഗ്രാം തൂക്കവും ഉള്ളവയാണ്. ഇനഭേദമനുസരിച്ച് രോമങ്ങള്‍ പരുപരുത്തതോ മൃദുലമോ ആയിരിക്കും. തല നീളം കൂടിയതും ദൃഢവുമാണ്. കണ്ണുകള്‍ വളരെ ചെറുതാണ്. ബലവും കട്ടിയും ഉള്ള വലുപ്പം കൂടിയ പല്ലുകളാണിവയ്ക്കുള്ളത്. കാലുകള്‍ ബലമുള്ളവയാണ്. ഇനഭേദമനുസരിച്ച് ചെവികള്‍ നിവര്‍ന്നതോ, മടങ്ങിയതോ, ബട്ടന്‍ പോലെ വളരെച്ചെറുതോ ആയിരിക്കും.
-
ഒരിനം വളര്‍ത്തുനായ. കാനിഡെ (ഇമിശറമല) കുടുംബത്തില്‍പ്പെടുന്നു. 'മാളം' എന്നര്‍ഥം വരുന്ന 'ടെറാ' (ലൃൃേമ) എന്ന ലാറ്റിന്‍ പദത്തില്‍നിന്നാണ് ടെറിയര്‍ എന്ന പേര് നിഷ്പന്നമായിട്ടുള്ളത്. മാളങ്ങളില്‍ ജീവിക്കുന്ന ജന്തുക്കളെ ആക്രമിച്ചുകീഴ്പ്പെടുത്തിക്കൊല്ലുകയാണ് ഇവയുടെ പതിവ്. ഇവ എലികള്‍, കുറുക്കന്‍, ചെറുസസ്തനികള്‍ എന്നിവയെ ഭൂമിക്കടിയിലെ മാളങ്ങളില്‍ വച്ചുതന്നെ പിടികൂടുന്നു. അതിനാല്‍ ടെറിയറുകളെ വേട്ടപ്പട്ടികളായി ഉപയോഗിച്ചുവരുന്നു.
+
നീര്‍നായ്ക്കള്‍ മുതല്‍ മാളങ്ങളില്‍ ജീവിക്കുന്ന ചെറുജീവികള്‍ വരെയുള്ള ഏതിനേയും ആക്രമിച്ചു കീഴ്പ്പെടുത്താന്‍ വൈദഗ്ധ്യമുള്ള വേട്ടപ്പട്ടി വര്‍ഗത്തില്‍ നിന്നും രൂപാന്തരപ്പെടുത്തിയെടുത്തവയാണ് ടെറിയറുകള്‍. 1359-ല്‍ പ്രസിദ്ധീകരിച്ച ഫ്രഞ്ചു കവിതയില്‍ ടെറിയര്‍ ഇനത്തേയും ഇതിന്റെ പ്രയോജനങ്ങളെയും പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഇക്കാലം മുതല്‍ ടെറിയറുകള്‍ക്കുണ്ടായിരുന്ന പ്രാധാന്യം ഇതു വെളിപ്പെടുത്തുന്നു. 1800 മുതല്‍ സ്ക്കോട്ട്ലണ്ടിലെയും ഇംഗ്ലണ്ടിലെയും ടെറിയറുകളെ തലമുറകളായി പ്രജനനം നടത്തി സൃഷ്ടിക്കപ്പെട്ടവയാണ് ഇന്നത്തെ ടെറിയറുകളുടെ പൂര്‍വികര്‍ എന്നു കരുതപ്പെടുന്നു. ഉയരം കുറഞ്ഞ് നീളം കൂടിയ ശരീരവും പരുപരുത്ത രോമവുമുള്ള സ്കോട്ടിഷ് ടെറിയറുകളില്‍ നിന്ന് ഡാന്‍ഡി ഡയമണ്ട്, സ്കൈയ്, വെസ്റ്റ് ഹൈലാന്‍ഡ് എന്നീ വെളുത്ത നിറമുള്ള ഇനങ്ങളുണ്ടായി. പല നിറത്തിലുള്ള പരുപരുത്തതും മൃദുലവുമായ രോമങ്ങളുള്ളവയാണ് ഇംഗ്ലീഷ് ടെറിയറുകള്‍. വലുപ്പം കുറഞ്ഞയിനം വേട്ടപ്പട്ടികളും ബുള്‍നായ്ക്കളും ഇംഗ്ളീഷ് ടെറിയറുകളുമായി സങ്കരണം നടത്തിയുണ്ടായതാണ് ഫോക്സ് ടെറിയറുകള്‍. എയര്‍ഡേല്‍ നായ്ക്കള്‍ 'ഒട്ടര്‍ ഹൌണ്ടു'കളുടെ സങ്കരയിനമാണ്. നോ: നായ.
-
 
+
-
  ടെറിയറുകള്‍ക്ക് തോളറ്റം വരെ 48 സെ.മീ. ഉയരം വരും;
+
-
 
+
-
23 കി.ഗ്രാം വരെ തൂക്കവും. നോര്‍വിച്ച് ടെറിയറുകള്‍ 25 സെ.മീ. വരെ ഉയരവും അഞ്ചു കി.ഗ്രാം തൂക്കവും ഉള്ളവയാണ്. ഇനഭേദമനുസരിച്ച് രോമങ്ങള്‍ പരുപരുത്തതോ മൃദുലമോ ആയിരിക്കും. തല നീളം കൂടിയതും ദൃഢവുമാണ്. കണ്ണുകള്‍ വളരെ ചെറുതാണ്.
+
-
 
+
-
ബലവും കട്ടിയും ഉള്ള വലുപ്പം കൂടിയ പല്ലുകളാണിവയ്ക്കുള്ളത്. കാലുകള്‍ ബലമുള്ളവയാണ്. ഇനഭേദമനുസരിച്ച് ചെവികള്‍
+
-
 
+
-
നിവര്‍ന്നതോ, മടങ്ങിയതോ, ബട്ടന്‍ പോലെ വളരെച്ചെറുതോ ആയിരിക്കും.
+
-
 
+
-
  നീര്‍നായ്ക്കള്‍ മുതല്‍ മാളങ്ങളില്‍ ജീവിക്കുന്ന ചെറുജീവികള്‍ വരെയുള്ള ഏതിനേയും ആക്രമിച്ചു കീഴ്പ്പെടുത്താന്‍ വൈദഗ്ധ്യമുള്ള വേട്ടപ്പട്ടി വര്‍ഗത്തില്‍ നിന്നും രൂപാന്തരപ്പെടുത്തിയെടുത്തവയാണ് ടെറിയറുകള്‍. 1359-ല്‍ പ്രസിദ്ധീകരിച്ച ഫ്രഞ്ചു കവിതയില്‍ ടെറിയര്‍ ഇനത്തേയും ഇതിന്റെ പ്രയോജനങ്ങളെയും പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഇക്കാലം മുതല്‍ ടെറിയറുകള്‍ക്കുണ്ടായിരുന്ന പ്രാധാന്യം ഇതു വെളിപ്പെടുത്തുന്നു. 1800 മുതല്‍ സ്ക്കോട്ട്ലണ്ടിലെയും ഇംഗ്ളണ്ടിലെയും ടെറിയറുകളെ തലമുറകളായി പ്രജനനം നടത്തി സൃഷ്ടിക്കപ്പെട്ടവയാണ് ഇന്നത്തെ ടെറിയറുകളുടെ പൂര്‍വികര്‍ എന്നു കരുതപ്പെടുന്നു. ഉയരം കുറഞ്ഞ് നീളം കൂടിയ ശരീരവും പരുപരുത്ത രോമവുമുള്ള സ്കോട്ടിഷ് ടെറിയറുകളില്‍ നിന്ന് ഡാന്‍ഡി ഡയമണ്ട്, സ്കൈയ്, വെസ്റ്റ് ഹൈലാന്‍ഡ് എന്നീ വെളുത്ത നിറമുള്ള ഇനങ്ങളുണ്ടായി. പല നിറത്തിലുള്ള പരുപരുത്തതും മൃദുലവുമായ രോമങ്ങളുള്ളവയാണ് ഇംഗ്ളീഷ് ടെറിയറുകള്‍. വലുപ്പം കുറഞ്ഞയിനം വേട്ടപ്പട്ടികളും ബുള്‍നായ്ക്കളും ഇംഗ്ളീഷ് ടെറിയറുകളുമായി സങ്കരണം നടത്തിയുണ്ടായതാണ് ഫോക്സ് ടെറിയറുകള്‍. എയര്‍ഡേല്‍ നായ്ക്കള്‍ 'ഒട്ടര്‍ ഹൌണ്ടു'കളുടെ സങ്കരയിനമാണ്. നോ: നായ.
+

Current revision as of 07:10, 6 നവംബര്‍ 2008

ടെറിയര്

Terrier

ഒരിനം വളര്‍ത്തുനായ. കാനിഡെ (Canidae) കുടുംബത്തില്‍പ്പെടുന്നു. 'മാളം' എന്നര്‍ഥം വരുന്ന 'ടെറാ' (terra) എന്ന ലാറ്റിന്‍ പദത്തില്‍നിന്നാണ് ടെറിയര്‍ എന്ന പേര് നിഷ്പന്നമായിട്ടുള്ളത്. മാളങ്ങളില്‍ ജീവിക്കുന്ന ജന്തുക്കളെ ആക്രമിച്ചുകീഴ്പ്പെടുത്തിക്കൊല്ലുകയാണ് ഇവയുടെ പതിവ്. ഇവ എലികള്‍, കുറുക്കന്‍, ചെറുസസ്തനികള്‍ എന്നിവയെ ഭൂമിക്കടിയിലെ മാളങ്ങളില്‍ വച്ചുതന്നെ പിടികൂടുന്നു. അതിനാല്‍ ടെറിയറുകളെ വേട്ടപ്പട്ടികളായി ഉപയോഗിച്ചുവരുന്നു.

വെസ്റ്റ് ഹൈലാന്ഡ് വൈറ്റ് ടെറിയര്

ടെറിയറുകള്‍ക്ക് തോളറ്റം വരെ 48 സെ.മീ. ഉയരം വരും; 23 കി.ഗ്രാം വരെ തൂക്കവും. നോര്‍വിച്ച് ടെറിയറുകള്‍ 25 സെ.മീ. വരെ ഉയരവും അഞ്ചു കി.ഗ്രാം തൂക്കവും ഉള്ളവയാണ്. ഇനഭേദമനുസരിച്ച് രോമങ്ങള്‍ പരുപരുത്തതോ മൃദുലമോ ആയിരിക്കും. തല നീളം കൂടിയതും ദൃഢവുമാണ്. കണ്ണുകള്‍ വളരെ ചെറുതാണ്. ബലവും കട്ടിയും ഉള്ള വലുപ്പം കൂടിയ പല്ലുകളാണിവയ്ക്കുള്ളത്. കാലുകള്‍ ബലമുള്ളവയാണ്. ഇനഭേദമനുസരിച്ച് ചെവികള്‍ നിവര്‍ന്നതോ, മടങ്ങിയതോ, ബട്ടന്‍ പോലെ വളരെച്ചെറുതോ ആയിരിക്കും.

നീര്‍നായ്ക്കള്‍ മുതല്‍ മാളങ്ങളില്‍ ജീവിക്കുന്ന ചെറുജീവികള്‍ വരെയുള്ള ഏതിനേയും ആക്രമിച്ചു കീഴ്പ്പെടുത്താന്‍ വൈദഗ്ധ്യമുള്ള വേട്ടപ്പട്ടി വര്‍ഗത്തില്‍ നിന്നും രൂപാന്തരപ്പെടുത്തിയെടുത്തവയാണ് ടെറിയറുകള്‍. 1359-ല്‍ പ്രസിദ്ധീകരിച്ച ഫ്രഞ്ചു കവിതയില്‍ ടെറിയര്‍ ഇനത്തേയും ഇതിന്റെ പ്രയോജനങ്ങളെയും പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഇക്കാലം മുതല്‍ ടെറിയറുകള്‍ക്കുണ്ടായിരുന്ന പ്രാധാന്യം ഇതു വെളിപ്പെടുത്തുന്നു. 1800 മുതല്‍ സ്ക്കോട്ട്ലണ്ടിലെയും ഇംഗ്ലണ്ടിലെയും ടെറിയറുകളെ തലമുറകളായി പ്രജനനം നടത്തി സൃഷ്ടിക്കപ്പെട്ടവയാണ് ഇന്നത്തെ ടെറിയറുകളുടെ പൂര്‍വികര്‍ എന്നു കരുതപ്പെടുന്നു. ഉയരം കുറഞ്ഞ് നീളം കൂടിയ ശരീരവും പരുപരുത്ത രോമവുമുള്ള സ്കോട്ടിഷ് ടെറിയറുകളില്‍ നിന്ന് ഡാന്‍ഡി ഡയമണ്ട്, സ്കൈയ്, വെസ്റ്റ് ഹൈലാന്‍ഡ് എന്നീ വെളുത്ത നിറമുള്ള ഇനങ്ങളുണ്ടായി. പല നിറത്തിലുള്ള പരുപരുത്തതും മൃദുലവുമായ രോമങ്ങളുള്ളവയാണ് ഇംഗ്ലീഷ് ടെറിയറുകള്‍. വലുപ്പം കുറഞ്ഞയിനം വേട്ടപ്പട്ടികളും ബുള്‍നായ്ക്കളും ഇംഗ്ളീഷ് ടെറിയറുകളുമായി സങ്കരണം നടത്തിയുണ്ടായതാണ് ഫോക്സ് ടെറിയറുകള്‍. എയര്‍ഡേല്‍ നായ്ക്കള്‍ 'ഒട്ടര്‍ ഹൌണ്ടു'കളുടെ സങ്കരയിനമാണ്. നോ: നായ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍