This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെറാറ്റിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:39, 6 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടെറാറ്റിസം

ഠലൃമശോ

ജനിതകമോ പാരിസ്ഥിതികമോ ആയ കാരണങ്ങള്‍ മൂലമുണ്ടാവുന്ന അപരൂപജനനവും വളര്‍ച്ചാവൈകല്യങ്ങളും. 'ബീഭത്സത' എന്നാണ് ടെറാറ്റിസം എന്ന വാക്കിനര്‍ഥം. ടെറാറ്റിസത്തിനു കാരണമാകുന്ന ചോദനയെ 'ടെറാറ്റോജന്‍' എന്നു പറയുന്നു. ക്രോമസോം വൈകല്യങ്ങള്‍ (ഉദാ: ട്രൈസോമി, ക്ളൈന്‍ഫെല്‍റ്റര്‍ സിന്‍ഡ്രോം, ടര്‍ണര്‍ സിന്‍ഡ്രോം), ജീന്‍ വൈകല്യങ്ങള്‍ (ഉദാ: ഓട്ടോസോം പ്രഭാവി വൈകല്യങ്ങള്‍) എന്നിവയാണ് ജനിതക ടെറാറ്റോജനുകള്‍. രാസപദാര്‍ഥങ്ങള്‍ (ഔഷധങ്ങളും ലഹരിപദാര്‍ഥങ്ങളും), രോഗാണുക്കള്‍, വികിരണങ്ങള്‍, ഗര്‍ഭാശയത്തിനേല്‍ക്കുന്ന ആഘാതങ്ങള്‍ എന്നിവയാണ് ബാഹ്യ ടെറാറ്റോജനുകള്‍.

  ടെറാറ്റിസം പല വിധത്തില്‍ സംഭവിക്കാം. നവദ്വാരങ്ങളില്‍ 

ഒന്നോ അതിലധികമോ (വായ, മലദ്വാരം, യോനി) ജന്മനാ തന്നെ ഇല്ലാതിരിക്കുന്ന അവസ്ഥയാണ് ഏട്രെസിക് ടെറാറ്റിസം (മൃലശെര ലൃേമശോ) എന്നറിയപ്പെടുന്നത്. ഭ്രൂണത്തിന്റെ വളര്‍ച്ചയുടെ ഏതെങ്കിലും ഘട്ടത്തില്‍ ചില ശരീരാവയവങ്ങളുടെ വളര്‍ച്ചയ്ക്ക് വിരാമം സംഭവിക്കുന്നതുമൂലം സംയോജിച്ചിരിക്കേണ്ട ഭാഗങ്ങള്‍ അവയുടെ ഭ്രൂണാവസ്ഥയിലെന്നപോലെ വേര്‍പെട്ടിരിക്കുന്ന അവസ്ഥയാണ് സീസ്മിക് ടെറാറ്റിസം (രലമാശര ലൃേമശോ). ഉദാ: ഖണ്ഡതാലു. ഒന്നോ അതിലധികമോ ശരീരാവയവങ്ങള്‍ക്ക് സ്ഥാനഭ്രംശം വരുന്ന ജന്മവൈകല്യമാണ് എക്ടോപിക് ടെറാറ്റിസം (ലരീുശര ലൃേമശോ) ഉദാ: ഹൃദയം വലതുവശത്തേക്ക് മാറിയിരിക്കുക (റലഃൃീ രമൃറശമ), താലുദന്തങ്ങള്‍ ഉണ്ടാവുക (ുമഹമിശിേല ലേലവേ). ഒന്നോ അതിലധികമോ അവയവങ്ങളുടെ അഭാവമാണ് എക്ട്രോജനിക് ടെറാറ്റിസം (ലരൃീഴലിശര ലൃേമശോ). സാധാരണ നിലയില്‍ വേര്‍പെട്ടിരിക്കേണ്ട ശരീരാവയവങ്ങള്‍ സംയോജിച്ചിരിക്കുന്നതും (ഉദാ: കുതിരലാടം പോലുള്ള വൃക്കകള്‍) ശരീരാവയവം ശുഷ്കിക്കുകയോ അടയുകയോ ചെയ്യുന്നതും (ഉദാ: കപാല സങ്കോചം) സിംഫേസിക് ടെറാറ്റിസം (്യാുവമശെര ലൃേമശോ) എന്നാണറിയപ്പെടുന്നത്.

  ഭ്രൂണത്തെ നേരിട്ടോ മറുപിള്ള (പ്ളാസന്റ) പോലെയുള്ള 

അനുബന്ധ ഘടനകളെയോ ഭ്രൂണ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന വിധത്തില്‍ മാതാവിന്റെ ഏതെങ്കിലും അവയവത്തെയോ ആയിരിക്കും ടെറാറ്റോജനുകള്‍ ബാധിക്കുക. ഭ്രൂണ പ്രക്രിയയെ ബാധിക്കുന്ന ടെറാറ്റോജന്റെ സവിശേഷത, ജനിതക പ്രേരണകള്‍, ഭ്രൂണത്തിന്റെ വികാസഘട്ടം എന്നീ ഘടകങ്ങളാണ് വൈകല്യത്തിന്റെ ലക്ഷണവും തോതും നിര്‍ണയിക്കുന്നത്. വളര്‍ച്ചയുടെ 3 മുതല്‍ 12 വരെയുള്ള ആഴ്ചകളിലാണ് ഭ്രൂണത്തിനുമേല്‍ ടെറാറ്റോജനുകള്‍ക്ക് ഏറ്റവും അധികം പ്രഭാവം ചെലുത്തുവാന്‍ കഴിയുന്നത്. പ്രധാന അവയവങ്ങളുടെ വ്യാവര്‍ത്തനം നടക്കുന്നത് ഈ ഘട്ടത്തിലാണ് എന്നതാണ് ഇതിനു കാരണം. ശരിയായ വിധത്തില്‍ രൂപം കൊണ്ട അവയവങ്ങളുടെ തുടര്‍ന്നുള്ള വളര്‍ച്ച മാത്രമാണ് ഗര്‍ഭത്തിന്റെ പിന്നീടുള്ള കാലയളവില്‍ സംഭവിക്കുന്നത്. അതിനാല്‍ ടെറാറ്റോജനുകള്‍ക്ക് ഈ ഘട്ടത്തില്‍ വലിയ പ്രഭാവം ചെലുത്താനാവില്ല.

  ഗര്‍ഭിണികള്‍ 'ഥാലിഡോമൈഡ്' എന്ന ഉറക്കഗുളിക ഉപയോഗിച്ചതുമൂലം ജന്മ വൈകല്യങ്ങളുള്ള 7500 ഓളം ശിശുക്കള്‍ പിറന്ന സംഭവത്തോടെയാണ് (1958-61) ടെറാറ്റോജനുകളെക്കുറിച്ച് പഠനം നടത്താന്‍ വൈദ്യശാസ്ത്ര രംഗം നിര്‍ബന്ധിതമായിത്തീര്‍ന്നത്. ഗര്‍ഭധാരണത്തിന് തൊട്ടു മുന്‍പുള്ള ആര്‍ത്തവകാലത്തിന് 37-ാം ദിവസം മുതല്‍ പതിമൂന്ന് ദിവസമാണ് ഥാലിഡോമൈഡിന്റെ ദോഷഫലം ഭ്രൂണത്തിനുണ്ടാവുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. ചില ഹോര്‍മോണുകളടങ്ങുന്ന ഔഷധങ്ങള്‍, സന്നിപ്രതിരോധ ഔഷധങ്ങള്‍, അണ്ഡോത്പാദനം ഇല്ലാതാക്കുന്ന ഔഷധങ്ങള്‍ എന്നിവ ടെറാറ്റോജനുകളാവാറുണ്ട്.
  രോഗാണു ടെറാറ്റോജനാകുന്നതിന് ഉദാഹരണമാണ് ജര്‍മന്‍ മീസില്‍സ് അഥവാ റൂബെല്ല. ഗര്‍ഭത്തിന്റെ ആദ്യത്തെ 12 ആഴ്ചയ്ക്കുള്ളില്‍ രോഗം ഉണ്ടാവുകയാണെങ്കില്‍ ശിശുവിന് തിമിരം, അന്ധത, ബധിരത, തലച്ചോറിനും ഞരമ്പുകള്‍ക്കും വൈകല്യങ്ങള്‍ എന്നിവയുണ്ടാകും. അപൂര്‍വമായ മറ്റൊരു ടെറാറ്റോജനാണ് സൈറ്റോമെഗാലോ വൈറസ്. ഇതുമൂലം ചെറിയ തല (ാശരൃീ രലുവമഹ്യ)യുള്ള ശിശുക്കള്‍ ഉണ്ടാവുന്നു.
  മാതാവിനേല്‍ക്കുന്ന വികിരണങ്ങളും അപരൂപജനനത്തിനിടയാക്കുന്നു. രണ്ടാം ലോകയുദ്ധത്തില്‍ ഹിറോഷിമയിലും നാഗസാക്കിയിലും വര്‍ഷിക്കപ്പെട്ട അണുബോംബു മൂലം അവിടെ മൈക്രോസെഫാലിയും ബുദ്ധിമാന്ദ്യവും ഉള്ള നിരവധി ശിശുക്കള്‍ പിറന്നു. ഗര്‍ഭാവസ്ഥയില്‍ എക്സ്റേ വികിരണമേറ്റാല്‍ ശിശുവിന് രക്താര്‍ബുദം ഉണ്ടാവാന്‍ 50 ശ.മാ. വരെ സാധ്യതയുണ്ട്. ഗര്‍ഭിണികള്‍ പുകവലിക്കുന്നത് ശിശുവിന്റെ ഭാരം കുറയാനും ഗര്‍ഭഛിദ്രം സംഭവിക്കാനും ചാപിള്ള പിറക്കാനും ഇടയാക്കുന്നു. ചില ശിശുക്കള്‍ക്ക് ജന്മനാ ഹൃദയവൈകല്യങ്ങള്‍ ഉണ്ടാവാനും ഇതു കാരണമാകാം.
  സാധാരണ ടെറാറ്റോജനുകളും അവയുടെ പ്രഭാവവും പട്ടികയില്‍ കാണിച്ചിരിക്കുന്നു.

പട്ടിക

ടെറാറ്റോജന്‍ പ്രഭാവം

1. രാസപദാര്‍ഥങ്ങള്‍

ശ. ആല്‍ക്കഹോള്‍ ഭ്രൂണ ആല്‍ക്കഹോള്‍ സിന്‍ഡ്രോം

ശശ. ആന്‍ഡ്രോജനുകള്‍ സ്ത്രീഭ്രൂണത്തിന്

പുരുഷ സ്വഭാവങ്ങള്‍

കൈവരുന്നു.

ശശശ. ആന്റിബയോട്ടിക്കുകള്‍ ദന്തരോഗങ്ങള്‍, തിമിരം

(ഉദാ: ടെട്രാസൈക്ളിന്‍)

ശ്. അര്‍ബുദത്തിനുള്ള കേന്ദ്രനാഡീവ്യൂഹ

കീമോതെറാപ്പി തകരാറുകള്‍

(ഉദാ: അമിനോപ്രോട്ടീന്‍)

്. തൈറോയിഡ് ജന്മസിദ്ധ ഗോയിറ്റര്‍

ഔഷധങ്ങള്‍

(ഉദാ: പൊട്ടാസിയം

അയൊഡൈഡ്)

്ശ. ഉറക്കഗുളികകള്‍ കൈകാലുകള്‍ക്കും മറ്റ്

(ഥാലിഡോമൈഡ്) അവയവങ്ങള്‍ക്കും തകരാറ്

2. രോഗാണുക്കള്‍

ശ. റൂബെല്ലാ വൈറസ് റൂബെല്ലാ സിന്‍ഡ്രോം

ശശ. സൈറ്റോ മെഗാലോ വൈറസ് കേന്ദ്ര നാഡീവ്യൂഹ

തകരാറുകള്‍,

നേത്ര രോഗങ്ങള്‍.

ശശശ. ടോക്സോ പ്ളാസ്മ ഗോണ്‍ഡി നേത്ര രോഗങ്ങള്‍

3. വികിരണങ്ങള്‍

രോഗനിര്‍ണയത്തിനും കേന്ദ്ര നാഡീവ്യൂഹ

ചികിത്സയ്ക്കുമുള്ള തകരാറുകള്‍,

രശ്മികള്‍ അസ്ഥികൂട

വൈകല്യങ്ങള്‍.

  കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലെ എന്‍മകജേയില്‍ കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി പ്രയോഗിച്ചതുമൂലം ജന്മവൈകല്യങ്ങളുള്ള ബീഭത്സ രൂപികളായ കുട്ടികള്‍ പിറക്കുന്നത് ടെറാറ്റോജനുകള്‍ സൃഷ്ടിക്കുന്ന ഭീഷണിക്ക് ഏറ്റവും പുതിയ ഉദാഹരണമാണ്. നോ: ജനിതക വൈകല്യങ്ങള്‍.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍