This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെര്‍ബിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:32, 7 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടെര്‍ബിയം

ഠലൃയശൌാ

റെയര്‍ എര്‍ത്ത്, ദുര്‍ലഭമൃത്ത് അഥവാ ലാന്‍ഥനൈഡ് ഗ്രൂപ്പില്‍ പെടുന്ന ഒരു അപൂര്‍വ ലോഹമൂലകം. 1843-ല്‍ സി.ജി. മോസാന്‍ഡര്‍ (ഇ.ഏ.ങീമിെറലൃ) എന്ന സ്വീഡിഷ് രസതന്ത്രജ്ഞനാണ് ഈ മൂലകം കണ്ടുപിടിച്ചത്. എര്‍ബിയം എന്ന് ആദ്യം അറിയപ്പെട്ടിരുന്ന ഈ മൂലകം അപൂര്‍വലോഹ മണലുകളുടെ ശേഖരം ധാരാളമായുള്ള സ്വീഡനിലെ ഇടെര്‍ബി (്യലലൃേേയ്യ) പട്ടണത്തിന്റെ പേരില്‍ ടെര്‍ബിയം എന്ന് അറിയപ്പെട്ടുതുടങ്ങിയത് 1877-ലാണ്.

  സിം. ഠയ, അ.സ.-65; 147 മുതല്‍ 164 വരെ അ. ഭാ. മുള്ള 18 സമസ്ഥാനീയങ്ങളുണ്ട്. ഠയ159 ആണ് ഏറ്റവും സ്ഥിരതയുള്ള സമസ്ഥാനീയം. പ്രകൃതിജന്യമായ ടെര്‍ബിയം 100 ശ.മാ. -വും സമസ്ഥാനീയമാണ്. തിളക്കവും മാര്‍ദവവും ഉള്ള ഈ ലോഹം നേര്‍ത്ത തന്തുക്കളായി വലിച്ചു നീട്ടാന്‍ (റൌരശേഹല) കഴിയും. ഉരുകല്‍ നില 1356ത്ഥ ര, തിളനില 2800ത്ഥര.
  ടെര്‍ബിയം സംയുക്തങ്ങള്‍ മറ്റ് റെയര്‍ എര്‍ത്ത് സംയുക്തങ്ങളില്‍ നിന്ന് ലായക നിഷ്കര്‍ഷണം വഴിയും അയോണ്‍ വിനിമയ  പ്രക്രിയകള്‍ വഴിയുമാണ് വേര്‍തിരിച്ചെടുക്കുന്നത്. ടെര്‍ബിയം (ടെര്‍ബിയം ഓക്സൈഡ്) ശുദ്ധ രൂപത്തില്‍ ആദ്യമായി വേര്‍തിരിച്ചത് 1905-ല്‍ ജി. ഉര്‍ബെയിന്‍ (ഏ. ഡൃയമശി) ആണ്. റെയര്‍ എര്‍ത്ത് സംയുക്തങ്ങള്‍ അടങ്ങുന്ന മിശ്രിതങ്ങളില്‍ നിന്ന് അംശിക പരലാക്കന്‍ (ളൃമരശീിേമഹ ര്യൃമെേഹഹശമെശീിേ) പ്രക്രിയയിലൂടെയാണ് ഇദ്ദേഹം ടെര്‍ബിയം വേര്‍തിരിച്ചത്.
  ടെര്‍ബിയം, സംയുക്തങ്ങളില്‍ +3 സംയോജകത ആണ് സാധാരണ പ്രദര്‍ശിപ്പിക്കുന്നത്. +4 സംയോജകതയും നിലവിലുണ്ട്. തവിട്ടുനിറത്തിലുള്ള ടെര്‍ബിയം പെറോക്സൈഡ് ഠയ4ഛ7 ആണ് ഏറ്റവും സാധാരണമായ ഓക്സൈഡ്. ഠയ4ഛ7 ലവണങ്ങള്‍ വായുവില്‍ കത്തിക്കുമ്പോഴാണ് ഈ ഓക്സൈഡ് ലഭിക്കുന്നത്. ചൂടുള്ള സാന്ദ്ര അമ്ളങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് പെറോക്സൈഡ് ലവണങ്ങള്‍ രൂപീകരിക്കുന്നു. ഉയര്‍ന്ന ഓക്സിജന്‍ മര്‍ദത്തില്‍ കത്തിക്കുമ്പോള്‍ ഠയ4ഛ7 , ടെര്‍ബിയം ഡൈ ഓക്സൈഡ് ഠയഛ2 രൂപീകരിക്കുന്നു. ഹൈഡ്രജന്‍ അന്തരീക്ഷത്തില്‍ ചൂടാക്കുമ്പോള്‍ വെളുത്ത നിറത്തിലുള്ള സെസ്ക്യൂ ഓക്സൈഡ് (ലെൂൌശ ീഃശറല) ഠയ2ഛ3 ഉണ്ടാവുന്നു. ടെര്‍ബിയം സംയുക്തങ്ങില്‍ ക്ഷാരം ചേര്‍ക്കുമ്പോള്‍ ഹൈഡ്രോക്സൈഡ് ഠയ(ഛഒ)3 അവക്ഷേപിക്കപ്പെടുന്നു. ഓക്സൈഡോ, കാര്‍ബണേറ്റോ സാന്ദ്ര ഹൈഡ്രോ ക്ളോറിക് അമ്ളവുമായി പ്രതിപ്രവര്‍ത്തിച്ച് ടെര്‍ബിയം ക്ളോറൈഡ് (ഠയഇഹ3) ഉണ്ടാവുന്നു. 600ത്ഥഇ ചൂടാക്കുമ്പോള്‍ ടെര്‍ബിയം ക്ളോറൈഡ്, ഓക്സിക്ളോറൈഡായി (ഠയഛഇഹ) മാറുന്നു. ജലരഹിതമായ ടെര്‍ബിയം ക്ളോറൈഡ്, ഹൈഡ്രജന്‍ ബ്രോമൈഡിന്റെ സാന്നിധ്യത്തില്‍ ചൂടാക്കുമ്പോള്‍ ടെര്‍ബിയം ബ്രോമൈഡ് (ഠയ ആൃ3) ലഭ്യമാവുന്നു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍