This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെയ്ലര്‍, വാറ്റ് (?-1381)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടെയ്ലര്‍, വാറ്റ് (?-1381) ഠ്യഹലൃ, ണമ ഇംഗ്ളണ്ടില്‍ 1381-ലെ കര്‍ഷക കലാപ(പെസന്റ്സ...)
 
വരി 1: വരി 1:
-
ടെയ്ലര്‍, വാറ്റ് (?-1381)
+
=ടെയ്ലര്‍, വാറ്റ് (?-1381)=
 +
Tyler,Wat
-
ഠ്യഹലൃ, ണമ
+
ഇംഗ്ലണ്ടില്‍ 1381-ലെ കര്‍ഷക കലാപ(പെസന്റ്സ് റിവോള്‍ട്ട്)ത്തിന്റെ നേതാവ്. ഇദ്ദേഹം കെന്റിലെ നിവാസിയും ഒരു മുന്‍ സൈനികനും ആയിരുന്നെന്നു കരുതുന്നു. കെന്റിലെ കലാപക്കാര്‍ ടെയ്ലറെ തങ്ങളുടെ നേതാവായി സ്വീകരിച്ചു (ജൂണ്‍ 7, 1381). ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ലണ്ടനിലേക്കു നീങ്ങിയ കലാപകാരികള്‍ ജൂണ്‍ 13-ന് അവിടെയെത്തി. ടെയ്ലര്‍ക്ക് കലാപകാരികളുടെ മേല്‍ കര്‍ശനമായ നിയന്ത്രണമുണ്ടായിരുന്നുവെന്ന് ഒരഭിപ്രായമുണ്ട്. കലാപകാരികള്‍ സാവോയ് കൊട്ടാരം ആക്രമിച്ചിരുന്നു. റിച്ചാര്‍ഡ് II രാജാവ് കലാപകാരികളുടെ ആവശ്യങ്ങളില്‍ പലതും അംഗീകരിച്ചുകൊടുക്കാമെന്ന് ജൂണ്‍ 14-ന് ഉറപ്പുനല്‍കി. എങ്കിലും ടെയ്ലറും അനുയായികളും പിരിഞ്ഞുപോകാതെ സായുധരായി നിലകൊണ്ടു. ഇവര്‍ ലണ്ടന്‍ ഗോപുരം കയ്യേറി. ജൂണ്‍ 15-ന് സ്മിത്ത്ഫീല്‍ഡില്‍ രാജാവ് കലാപകാരികളെ വീണ്ടും കണ്ടു. പള്ളിവക ഭൂമി കണ്ടുകെട്ടുകയും സാമാന്യ ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയും വേണമെന്നും മറ്റുമുള്ള കൂടുതല്‍ ആവശ്യങ്ങള്‍ ഇത്തവണ ടെയ്ലര്‍ ഉന്നയിച്ചു. രാജാവിന്റെ ഉറപ്പുണ്ടായിട്ടും അനുയായികളെ പിന്തിരിപ്പിക്കാന്‍ ടെയ്ലര്‍ ശ്രമിച്ചില്ല. രാജാവിന്റെ പരിചാരകരിലൊരാളുമായുണ്ടായ വാഗ്വാദത്തിനിടയ്ക്ക് ലണ്ടനിലെ മേയര്‍ ആയ വില്യം വാല്‍വര്‍ത്ത്, ടെയ്ലറെ ആക്രമിച്ച് മാരകമായി മുറിവേല്പിച്ചു. ടെയ്ലറുടെ അനുയായികള്‍ ഇദ്ദേഹത്തെ സമീപത്തുള്ള സെന്റ് ബാര്‍ത്തലോമ്യോ ആശുപത്രിയിലെത്തിച്ചെങ്കിലും വാല്‍വര്‍ത്തിന്റെ നിര്‍ദേശപ്രകാരം ഇദ്ദേഹത്തെ കൊലപ്പെടുത്തി.''നോ: പെസന്റ്സ് റിവോള്‍ട്ട്''
-
 
+
-
ഇംഗ്ളണ്ടില്‍ 1381-ലെ കര്‍ഷക കലാപ(പെസന്റ്സ് റിവോള്‍ട്ട്)ത്തിന്റെ നേതാവ്. ഇദ്ദേഹം കെന്റിലെ നിവാസിയും ഒരു മുന്‍  
+
-
 
+
-
സൈനികനും ആയിരുന്നെന്നു കരുതുന്നു. കെന്റിലെ കലാപക്കാര്‍ ടെയ്ലറെ തങ്ങളുടെ നേതാവായി സ്വീകരിച്ചു (ജൂണ്‍ 7, 1381).  
+
-
 
+
-
ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ലണ്ടനിലേക്കു നീങ്ങിയ കലാപകാരികള്‍ ജൂണ്‍ 13-ന് അവിടെയെത്തി. ടെയ്ലര്‍ക്ക് കലാപകാരികളുടെ മേല്‍ കര്‍ശനമായ നിയന്ത്രണമുണ്ടായിരുന്നുവെന്ന് ഒരഭിപ്രായമുണ്ട്. കലാപകാരികള്‍ സാവോയ് കൊട്ടാരം ആക്രമിച്ചിരുന്നു. റിച്ചാര്‍ഡ് കക രാജാവ് കലാപകാരികളുടെ ആവശ്യങ്ങളില്‍  
+
-
 
+
-
പലതും അംഗീകരിച്ചുകൊടുക്കാമെന്ന് ജൂണ്‍ 14-ന് ഉറപ്പുനല്‍കി. എങ്കിലും ടെയ്ലറും അനുയായികളും പിരിഞ്ഞുപോകാതെ  
+
-
 
+
-
സായുധരായി നിലകൊണ്ടു. ഇവര്‍ ലണ്ടന്‍ ഗോപുരം കയ്യേറി. ജൂണ്‍ 15-ന് സ്മിത്ത്ഫീല്‍ഡില്‍ രാജാവ് കലാപകാരികളെ  
+
-
 
+
-
വീണ്ടും കണ്ടു. പള്ളിവക ഭൂമി കണ്ടുകെട്ടുകയും സാമാന്യ ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയും വേണമെന്നും മറ്റുമുള്ള കൂടുതല്‍ ആവശ്യങ്ങള്‍ ഇത്തവണ ടെയ്ലര്‍ ഉന്നയിച്ചു. രാജാവിന്റെ  
+
-
 
+
-
ഉറപ്പുണ്ടായിട്ടും അനുയായികളെ പിന്തിരിപ്പിക്കാന്‍ ടെയ്ലര്‍ ശ്രമിച്ചില്ല. രാജാവിന്റെ പരിചാരകരിലൊരാളുമായുണ്ടായ വാഗ്വാദത്തിനിടയ്ക്ക് ലണ്ടനിലെ മേയര്‍ ആയ വില്യം വാല്‍വര്‍ത്ത്, ടെയ്ലറെ ആക്രമിച്ച് മാരകമായി മുറിവേല്പിച്ചു. ടെയ്ലറുടെ അനുയായികള്‍ ഇദ്ദേഹത്തെ സമീപത്തുള്ള സെന്റ് ബാര്‍ത്തലോമ്യോ ആശുപത്രിയിലെത്തിച്ചെങ്കിലും വാല്‍വര്‍ത്തിന്റെ നിര്‍ദേശപ്രകാരം ഇദ്ദേഹത്തെ കൊലപ്പെടുത്തി. നോ: പെസന്റ്സ് റിവോള്‍ട്ട്
+

Current revision as of 05:06, 6 നവംബര്‍ 2008

ടെയ്ലര്‍, വാറ്റ് (?-1381)

Tyler,Wat

ഇംഗ്ലണ്ടില്‍ 1381-ലെ കര്‍ഷക കലാപ(പെസന്റ്സ് റിവോള്‍ട്ട്)ത്തിന്റെ നേതാവ്. ഇദ്ദേഹം കെന്റിലെ നിവാസിയും ഒരു മുന്‍ സൈനികനും ആയിരുന്നെന്നു കരുതുന്നു. കെന്റിലെ കലാപക്കാര്‍ ടെയ്ലറെ തങ്ങളുടെ നേതാവായി സ്വീകരിച്ചു (ജൂണ്‍ 7, 1381). ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ലണ്ടനിലേക്കു നീങ്ങിയ കലാപകാരികള്‍ ജൂണ്‍ 13-ന് അവിടെയെത്തി. ടെയ്ലര്‍ക്ക് കലാപകാരികളുടെ മേല്‍ കര്‍ശനമായ നിയന്ത്രണമുണ്ടായിരുന്നുവെന്ന് ഒരഭിപ്രായമുണ്ട്. കലാപകാരികള്‍ സാവോയ് കൊട്ടാരം ആക്രമിച്ചിരുന്നു. റിച്ചാര്‍ഡ് II രാജാവ് കലാപകാരികളുടെ ആവശ്യങ്ങളില്‍ പലതും അംഗീകരിച്ചുകൊടുക്കാമെന്ന് ജൂണ്‍ 14-ന് ഉറപ്പുനല്‍കി. എങ്കിലും ടെയ്ലറും അനുയായികളും പിരിഞ്ഞുപോകാതെ സായുധരായി നിലകൊണ്ടു. ഇവര്‍ ലണ്ടന്‍ ഗോപുരം കയ്യേറി. ജൂണ്‍ 15-ന് സ്മിത്ത്ഫീല്‍ഡില്‍ രാജാവ് കലാപകാരികളെ വീണ്ടും കണ്ടു. പള്ളിവക ഭൂമി കണ്ടുകെട്ടുകയും സാമാന്യ ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയും വേണമെന്നും മറ്റുമുള്ള കൂടുതല്‍ ആവശ്യങ്ങള്‍ ഇത്തവണ ടെയ്ലര്‍ ഉന്നയിച്ചു. രാജാവിന്റെ ഉറപ്പുണ്ടായിട്ടും അനുയായികളെ പിന്തിരിപ്പിക്കാന്‍ ടെയ്ലര്‍ ശ്രമിച്ചില്ല. രാജാവിന്റെ പരിചാരകരിലൊരാളുമായുണ്ടായ വാഗ്വാദത്തിനിടയ്ക്ക് ലണ്ടനിലെ മേയര്‍ ആയ വില്യം വാല്‍വര്‍ത്ത്, ടെയ്ലറെ ആക്രമിച്ച് മാരകമായി മുറിവേല്പിച്ചു. ടെയ്ലറുടെ അനുയായികള്‍ ഇദ്ദേഹത്തെ സമീപത്തുള്ള സെന്റ് ബാര്‍ത്തലോമ്യോ ആശുപത്രിയിലെത്തിച്ചെങ്കിലും വാല്‍വര്‍ത്തിന്റെ നിര്‍ദേശപ്രകാരം ഇദ്ദേഹത്തെ കൊലപ്പെടുത്തി.നോ: പെസന്റ്സ് റിവോള്‍ട്ട്

താളിന്റെ അനുബന്ധങ്ങള്‍