This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെയ്ലര്‍, ജോസഫ് ഹൂട്ടന്‍ (1941-)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:43, 5 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടെയ്ലര്‍, ജോസഫ് ഹൂട്ടന്‍ (1941-)

Talor,Joseph hooten

അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍. അസ്റ്റ്രോഫിസിക്സില്‍ (ഖഗോള ഭൗതികം) പള്‍സാറുകളെക്കുറിച്ച് ഇദ്ദേഹം നടത്തിയ പഠനങ്ങളെ അടിസ്ഥാനമാക്കി 1993-ല്‍ ഭൌതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം റസ്സല്‍ ഹള്‍സുമായി പങ്കിട്ടു.

ജോസഫ് ഹൂട്ടന് ടെയ്ലര്

1941 മാ. 29 -ന് ജോസഫ് ടെല്യറുടേയും സില്‍വിയാ ഇവാന്‍സിന്റേയും പുത്രനായി ഫിലാഡെല്‍ഫിയായില്‍ ടെയ്ലര്‍ ജനിച്ചു. ഹാവേര്‍ഫോഡ് കോളജ്, ഹാര്‍വാഡ് സര്‍വ്വകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പിഎച്ച്.ഡി. ബിരുദത്തെത്തുടര്‍ന്ന് ഹാര്‍വാഡ് സര്‍വകലാശാലയില്‍ത്തന്നെ അധ്യാപകനായി (1968-69) ഔദ്യോഗികജീവിതമാരംഭിച്ചു. പിന്നീട് മസാച്ചുസെറ്റ്സ് സര്‍വകലാശാലയിലെ ജ്യോതിശ്ശാസ്ത്രവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (1969-72), അസ്സോസിയേറ്റ് പ്രൊഫസര്‍ (1973-77), പ്രൊഫസര്‍ (1977-81) എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചശേഷം പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഭൗതികശാസ്ത്രവിഭാഗത്തില്‍ പ്രൊഫസര്‍ പദവിയില്‍ നിയമിതനായി.

ഖഗോള ഭൗതികം, ഗുരുത്വാകര്‍ഷണ ഭൗതികം എന്നീ മേഖലകളിലാണ് ടെയ്ലര്‍ വിലപ്പെട്ട ഗവേഷണസംഭാവനകള്‍ നല്‍കിയിട്ടുള്ളത്. റേഡിയോ ആവൃത്തിയിലുള്ള വിദ്യുത് കാന്തിക വികിരണങ്ങള്‍ നിശ്ചിത ഇടവേളകളിലായി ഉല്‍സര്‍ജിക്കുന്ന നക്ഷത്രങ്ങളായ പള്‍സാറുകളെക്കുറിച്ചുള്ള പഠനങ്ങളിലാണ് ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. ബൈനറി പള്‍സാര്‍, മില്ലിസെക്കന്‍ഡ് പള്‍സാര്‍ എന്നിവ ഉള്‍പ്പെടെ പല പുതിയ പള്‍സാറുകളും കണ്ടെത്താന്‍ റസ്സല്‍ ഹള്‍സിനോടൊപ്പം ചേര്‍ന്ന് ഇദ്ദേഹത്തിനു കഴിഞ്ഞു. ഈ പള്‍സാറുകളുടെ ഭ്രമണകാലയളവ് വിശകലനം ചെയ്യുന്നതിലൂടെ ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ അസ്തിത്വം തെളിയിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. ഈ ഗവേഷണഫലങ്ങള്‍ക്കാണ് നോബല്‍ സമ്മാനം ലഭിച്ചത്. ഗുരുത്വാകര്‍ഷണ ഭൌതികം, നക്ഷത്രപരിണാമം, കോസ്മോളജി തുടങ്ങിയ മേഖലകളില്‍ പ്രധാനപ്പെട്ട വിവരങ്ങള്‍ വിശദീകരിക്കാന്‍ ടെയ്ലറുടെ പഠനങ്ങള്‍ വളരെയേറെ സഹായകമായിത്തീര്‍ന്നിട്ടുണ്ട്.

ടെയ്ലറുടെ ഗവേഷണപാടവത്തിനുള്ള അംഗീകാരമായി അമേരിക്കയില്‍നിന്നും വിദേശത്തുനിന്നും നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്. ഷിക്കാഗോ സര്‍വകലാശാലയില്‍ നിന്നും (1985) മസാച്ചുസെറ്റ്സ് സര്‍വകലാശാലയില്‍ നിന്നും (1994) ലഭിച്ച ഡി. എസ്സ്സി ബഹുമതി, ഭൗതികശാസ്ത്രത്തിനുള്ള വൂള്‍ഫ് പ്രൈസ് (1992) തുടങ്ങിയവ അവയില്‍ മുന്‍പന്തിയില്‍ നില്ക്കുന്നു. അമേരിക്കന്‍ അക്കാദമി ഒഫ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സസ്, അമേരിക്കന്‍ അസ്ട്രോണമി സൊസൈറ്റി, ഇന്റര്‍നാഷണല്‍ സയന്റിഫിക് റേഡിയോ യൂണിയന്‍, ഇന്റര്‍നാഷണല്‍ അസ്ട്രോണമി യൂണിയന്‍ എന്നീ സ്ഥാപനങ്ങളില്‍ അംഗമായി ടെയ്ലര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ടെയ്ലര്‍ ഇപ്പോള്‍ (2002) വിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ ഭൗതികശാസ്ത്രവിഭാഗത്തില്‍ സേവനമനുഷ്ഠിച്ചുവരുന്നു. പള്‍സാര്‍ (1977), ടെയ്ലറുടെ പ്രമുഖ ഗ്രന്ഥങ്ങളിലുള്‍പ്പെടുന്നു. ഡിസ്കവറി ഒഫ് റ്റു ഫാസ്റ്റ് - റൊട്ടേറ്റിങ് പള്‍സാഴ്സ് (1993), റ്റൈമിങ് ബിഹേവിയര്‍ ഒഫ് 96 റേഡിയോ പള്‍സാഴ്സ് (1993), ഹൈ പ്രിസിഷന്‍ റ്റൈമിങ് ഒഫ് മില്ലിസെക്കന്‍ഡ് പള്‍സാഴ്സ് (1994) എന്നിവ ഇദ്ദേഹത്തിന്റെ പ്രമുഖ ഗവേഷണ പ്രബന്ധങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍