This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെമ്യൂകോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:44, 5 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടെമ്യൂകോ

Temuco

തെക്കന്‍ ചിലിയിലെ ഒരു നഗരം. സാന്തിയേഗോയില്‍ നിന്ന് 688 കി.മീ. തെ. മാറി സ്ഥിതിചെയ്യുന്നു. കോട്ടിന്‍ (Cautin) നദിക്കരയില്‍ വ്യാപിച്ചിരിക്കുന്ന ടെമ്യൂകോ നഗരം ആരകേനിയന്‍ പ്രദേശത്തിന്റെ തലസ്ഥാനം കൂടിയാണ്. ചിലിയിലെ നാലാമത്തെ വലിയ നഗരമാണിത്. ജനസംഖ്യ: 2,40,880 (1992).

കാര്‍ഷിക ഉത്പാദനത്തിനാണ് ടെമ്യൂകോയില്‍ പ്രമുഖ സ്ഥാനം. വാണിജ്യമേഖല ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതും കാര്‍ഷിക മേഖലയെത്തന്നെയാണ്. ഓട്സ്, ഗോതമ്പ്, ബാര്‍ലി, ആപ്പിള്‍, വിവിധയിനം തടികള്‍ തുടങ്ങിയവയാണ് മുഖ്യ കാര്‍ഷിക ഉത്പന്നങ്ങള്‍. ചിലിയന്‍ തടാകത്തിലേക്കുള്ള ഒരു കവാടമായി ഈ നഗരം വര്‍ത്തിക്കുന്നു.

1881-ല്‍ സ്ഥാപിതമായ ടെമ്യൂകോ നഗരം ദ്രുതവികാസം നേടിയത് കഴിഞ്ഞ പത്തു വര്‍ഷക്കാലത്തിനുള്ളിലാണ്. 1881-ല്‍ ഒപ്പുവച്ച ചിലിയന്‍-ആരകേനിയന്‍ ഉടമ്പടിയുടെ വേദി ടെമ്യൂകോ നഗരത്തിനടുത്തായുള്ള ഒരു കുന്നിന്‍ പുറമായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍