This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെട്രാസൈക്ളിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:48, 6 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടെട്രാസൈക്ളിന്‍

ഠലൃമര്യരഹശില

വിവിധയിനം ബാക്ടീരിയങ്ങള്‍, ബാക്ടീരിയേതര രോഗാണുക്കള്‍ എന്നിവയ്ക്കെതിരെ പ്രവര്‍ത്തനക്ഷമതയുള്ള ഒരു ബ്രോഡ് സ്പക്ട്രം ആന്റിബയോട്ടിക്. ടെട്രാസൈക്ളിനുകള്‍ എന്ന് പൊതുവേ അറിയപ്പെടുന്ന ആന്റിബയോട്ടിക്കുകളില്‍, ഘടനാപരമായും രാസികമായും സമാനത പുലര്‍ത്തുന്ന ആറ് അംഗങ്ങളാണുള്ളത്. അതിലെ ഒരു അംഗമാണ് ടെട്രാസൈക്ളിന്‍. ക്ളോറോടെട്രാസൈക്ളിന്‍ അഥവാ ഓറിയോമൈസിന്‍ (അൌൃല്യീാരശി), ഓക്സിടെട്രാ സൈക്ളിന്‍ അഥവാ ടെറാമൈസിന്‍ (ഠലൃൃമ്യാരശി) എന്നിവയാണ് മറ്റു പ്രധാന അംഗങ്ങള്‍.


   ഞ1	ഞ2	ഞ3
  ടെട്രാസൈക്ളിന്‍	ഒ	ഒ	ഇഒ3
  ഓറിയോമൈസിന്‍	ഇഹ	ഒ	ഇഒ3
  ടെറാമൈസിന്‍	ഒ	ഛഒ	ഇഒ3
  ചില വൈറസുകള്‍ക്കും പൂപ്പലുകള്‍ക്കുമെതിരേ പ്രവര്‍ത്തനക്ഷമമല്ലെങ്കിലും വളരെ കുറച്ച് വിഷാംശം മാത്രമുള്ള പ്രതിബാക്ടീരിയം എന്ന നിലയ്ക്ക് ടെട്രാസൈക്ളിന്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. റിക്കറ്റ്സിയ, അമീബാ, മൈക്കോപ്ളാസ്മ എന്നീ ബാക്ടീരിയേതര സൂക്ഷ്മാണുക്കളെയും ട്രക്കോമ, ഗുഹ്യരോഗങ്ങളായ ഗൊണേറിയ, സിഫിലിസ്, പ്രാവുകളെ ബാധിക്കുന്ന സിറ്റാകോസിസ് (ജശെമേരീശെ) എന്നീ രോഗങ്ങള്‍ക്കു കാരണമായ സൂക്ഷ്മാണുക്കളേയും നശിപ്പിക്കാന്‍ ടെട്രാസൈക്ളിന്‍ ഉപയോഗിക്കുന്നു.
  ഗുളിക രൂപത്തിലാണ് ടെട്രാസൈക്ളിന്‍ സാധാരണയായി നല്‍കിവരാറുള്ളത്. ജഠരാന്ത്രപഥത്തില്‍ നിന്നാണ് ടെട്രാസൈക്ളിന്‍ ആഗിരണം ചെയ്യപ്പെടുന്നത്. പാലിന്റെയും അന്റാസിഡുകളുടെയും ഉപയോഗം ടെട്രാസൈക്ളിന്‍ ആഗിരണത്തെ പ്രതികൂലമായി ബാധിക്കുന്നു. ടെട്രാസൈക്ളിന്‍ ഞരമ്പുകളിലേക്കും പേശികളിലേക്കും നേരിട്ടും കുത്തിവയ്ക്കാറുണ്ട്. ഇത്തരം കുത്തിവയ്പുകള്‍ വളരെ വേദനാജനകമാണ്. രക്തത്തില്‍ നിന്ന് ടെട്രാസൈക്ളിന്‍ പൂര്‍ണമായി കരളിലേക്ക് വലിച്ചെടുത്ത് സാന്ദ്രീകരിച്ച് പിത്തരസത്തിലൂടെ കുടലില്‍ എത്തുന്നു. അവിടെനിന്ന് രക്തത്തിലേക്ക് വീണ്ടും ആഗിരണം ചെയ്യപ്പെടുകയും, 20-25  ശ.മാ. മൂത്രത്തിലൂടെ വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു.
  ടെട്രാസൈക്ളിന്‍ അലര്‍ജി മൂലം തൊലി ചൊറിഞ്ഞു പൊട്ടുക, നാക്കില്‍ കറുത്തതോ തവിട്ടു നിറത്തിലുള്ളതോ ആയ പാടയുണ്ടാവുക, ഗുദ ഭാഗത്ത് ചൊറിച്ചില്‍ (ുൃൌൃശൌ മിശ), യോനിനാളത്തിലെ ശ്ളേഷ്മാവരണത്തിന് വീക്കം (്മഴശിശലേ), പനി, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, കരളിന് ക്ഷതം എന്നിവയുണ്ടാകാം. ഗര്‍ഭിണികളായ രോഗികള്‍ ടെട്രാസൈക്ളിന്‍ ഉപയോഗിച്ചാല്‍ മരണംവരെ സംഭവിച്ചേക്കാം. വൃക്കകള്‍ക്ക് തകരാറുള്ള രോഗികള്‍ക്ക് ടെട്രാസൈക്ളിന്‍ നല്‍കുന്നത് ആപല്‍ക്കരമാണ്. ടെട്രാസൈക്ളിന്‍ ചികിത്സ സ്വീകരിച്ച ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന കുട്ടികളുടെ പല്ലിന് നിറവ്യത്യാസമുണ്ടാകാനിടയുണ്ട്. നോ: ആന്റി ബയോട്ടിക്കുകള്‍
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍