This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൂക്കന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടൂക്കന്‍ ഠീൌരമി പിസിഫോമിസ് (ജശരശളീൃാല) പക്ഷിഗോത്രത്തിലെ റാംഫാസ്റ്റ...)
വരി 1: വരി 1:
-
ടൂക്കന്‍
+
=ടൂക്കന്‍=
 +
Tocan
-
ഠീൌരമി
+
പിസിഫോമിസ് (Piciformes) പക്ഷിഗോത്രത്തിലെ റാംഫാസ്റ്റിഡേ (Ramphastidae) കുടുംബത്തില്‍പ്പെട്ട ഒരിനം പക്ഷി. അഞ്ചു ജീനസ്സുകളിലായി മുപ്പത്തിയേഴോളം സ്പീഷീസ് ടൂക്കന്‍ പക്ഷികളുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ധാരാളമായി കാണപ്പെടുന്ന വൃക്ഷവാസിയായ പക്ഷിയാണിത്. തെക്കന്‍ മെക്സിക്കോ മുതല്‍ വടക്കന്‍ ആര്‍ജന്റീന വരെ ഇവ കാണപ്പെടുന്നു. വലിയ ഇനങ്ങള്‍ മഴക്കാടുകളുടെ താഴ്ന്ന പ്രദേശങ്ങളിലും ചെറിയ ഇനങ്ങള്‍ 3300 മീ. വരെ ഉയരമുള്ള വനങ്ങളിലും കണ്ടുവരുന്നു.
 +
[[Image:Toukan.png|200px|left|thumb|ടുക്കന്]]
 +
ഏതാണ്ട് ശരീരത്തിനോളംതന്നെ വലുപ്പമുള്ളതും അറ്റം കൂര്‍ത്തുവളഞ്ഞതുമായ കൊക്കാണ് ഈ പക്ഷിയുടെ എടുത്തുപറയേണ്ട സവിശേഷത. കൊക്ക് ബലമേറിയതാണെങ്കിലും ഭാരം കുറഞ്ഞതാണ്. തേനീച്ചക്കൂടിന്റെ രൂപത്തില്‍ തന്തുക്കളോടുകൂടിയ കൊക്കിന് കടുപ്പമേറിയ ഒരു ആവരണമുണ്ട്. വേഴാമ്പലിനോട് സാദൃശ്യമുള്ള ഈ പക്ഷിയുടെ ശരീരത്തിന് 30 - 60 സെ.മീ. നീളം വരും. ചിറകുകള്‍ ചെറുതും വൃത്താകാരത്തിലുള്ളവയുമാണ്. വാല്‍ നീണ്ടതാണ്. പ്രത്യേക ഘടനയോടുകൂടിയ നീണ്ട നാക്ക് ഇവയ്ക്കുണ്ട്. കൊക്കും തൂവലുകളും വര്‍ണ്ണഭംഗിയേറിയവയാണ്. ചുവപ്പ്, മഞ്ഞ, ഓറഞ്ച്, നീല, കറുപ്പ് എന്നീ നിറങ്ങളുടെ വ്യത്യസ്ത വിതാനങ്ങളാണ് ഈ വര്‍ണഭംഗിക്ക് നിദാനം. ആണ്‍ - പെണ്‍ പക്ഷികള്‍ക്ക് ഏതാണ്ട് ഒരേ നിറമാണുള്ളത്.
-
പിസിഫോമിസ് (ജശരശളീൃാല) പക്ഷിഗോത്രത്തിലെ റാംഫാസ്റ്റിഡേ (ഞമാുവമശെേറമല) കുടുംബത്തില്‍പ്പെട്ട ഒരിനം പക്ഷി. അഞ്ചു ജീനസ്സുകളിലായി മുപ്പത്തിയേഴോളം സ്പീഷീസ് ടൂക്കന്‍ പക്ഷികളുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ധാരാളമായി കാണപ്പെടുന്ന വൃക്ഷവാസിയായ പക്ഷിയാണിത്. തെക്കന്‍ മെക്സിക്കോ മുതല്‍ വടക്കന്‍ ആര്‍ജന്റീന വരെ ഇവ കാണപ്പെടുന്നു. വലിയ ഇനങ്ങള്‍ മഴക്കാടുകളുടെ താഴ്ന്ന പ്രദേശങ്ങളിലും ചെറിയ ഇനങ്ങള്‍ 3300 മീ. വരെ ഉയരമുള്ള വനങ്ങളിലും കണ്ടുവരുന്നു.  
+
കൂട്ടം ചേര്‍ന്നാണിവ കാണപ്പെടുക. മരക്കൊമ്പുകളില്‍ ഇവ സംഘമായി ചാടിത്തുള്ളിക്കളിക്കുകയും പ്രത്യേകതരത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു. പഴങ്ങളും കായ്കനികളുമാണിവയുടെ പ്രധാന ഭക്ഷണമെങ്കിലും കീടങ്ങള്‍, ചെറിയ ഇഴജന്തുക്കള്‍, പക്ഷിമുട്ടകള്‍ എന്നിവയും ഇവ ഭക്ഷിക്കാറുണ്ട്. മരങ്ങളുടെ പോടുകളിലോ മരംകൊത്തികള്‍ കൊത്തിയുണ്ടാക്കുന്ന ആവാസസ്ഥാനങ്ങളിലോ ആണ് ടൂക്കന്‍ കൂട് കെട്ടാറുള്ളത്. ഒരു പ്രജനനഘട്ടത്തില്‍ രണ്ടുമുതല്‍ നാലുവരെ മുട്ടകളിടും. ആണ്‍പെണ്‍ പക്ഷികള്‍ മാറിമാറി അടയിരിക്കുന്നു. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളുടെ കണ്ണുകള്‍ തുറക്കാന്‍ മൂന്നുനാലു ആഴ്ചകള്‍ വേണ്ടിവരും.
-
  ഏതാണ്ട് ശരീരത്തിനോളംതന്നെ വലുപ്പമുള്ളതും അറ്റം കൂര്‍ത്തുവളഞ്ഞതുമായ കൊക്കാണ് ഈ പക്ഷിയുടെ എടുത്തുപറയേണ്ട സവിശേഷത. കൊക്ക് ബലമേറിയതാണെങ്കിലും ഭാരം കുറഞ്ഞതാണ്. തേനീച്ചക്കൂടിന്റെ രൂപത്തില്‍ തന്തുക്കളോടുകൂടിയ കൊക്കിന് കടുപ്പമേറിയ ഒരു ആവരണമുണ്ട്. വേഴാമ്പലിനോട് സാദൃശ്യമുള്ള ഈ പക്ഷിയുടെ ശരീരത്തിന് 30 - 60 സെ.മീ. നീളം വരും. ചിറകുകള്‍ ചെറുതും വൃത്താകാരത്തിലുള്ളവയുമാണ്. വാല്‍ നീണ്ടതാണ്. പ്രത്യേക ഘടനയോടുകൂടിയ നീണ്ട നാക്ക് ഇവയ്ക്കുണ്ട്. കൊക്കും തൂവലുകളും വര്‍ണ്ണഭംഗിയേറിയവയാണ്. ചുവപ്പ്, മഞ്ഞ, ഓറഞ്ച്, നീല, കറുപ്പ് എന്നീ നിറങ്ങളുടെ വ്യത്യസ്ത വിതാനങ്ങളാണ് ഈ വര്‍ണഭംഗിക്ക് നിദാനം. ആണ്‍ - പെണ്‍ പക്ഷികള്‍ക്ക് ഏതാണ്ട് ഒരേ നിറമാണുള്ളത്.
+
(ഡോ. ആറന്മുള ഹരിഹരപുത്രന്‍)

07:28, 3 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടൂക്കന്‍

Tocan

പിസിഫോമിസ് (Piciformes) പക്ഷിഗോത്രത്തിലെ റാംഫാസ്റ്റിഡേ (Ramphastidae) കുടുംബത്തില്‍പ്പെട്ട ഒരിനം പക്ഷി. അഞ്ചു ജീനസ്സുകളിലായി മുപ്പത്തിയേഴോളം സ്പീഷീസ് ടൂക്കന്‍ പക്ഷികളുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ധാരാളമായി കാണപ്പെടുന്ന വൃക്ഷവാസിയായ പക്ഷിയാണിത്. തെക്കന്‍ മെക്സിക്കോ മുതല്‍ വടക്കന്‍ ആര്‍ജന്റീന വരെ ഇവ കാണപ്പെടുന്നു. വലിയ ഇനങ്ങള്‍ മഴക്കാടുകളുടെ താഴ്ന്ന പ്രദേശങ്ങളിലും ചെറിയ ഇനങ്ങള്‍ 3300 മീ. വരെ ഉയരമുള്ള വനങ്ങളിലും കണ്ടുവരുന്നു.

ടുക്കന്

ഏതാണ്ട് ശരീരത്തിനോളംതന്നെ വലുപ്പമുള്ളതും അറ്റം കൂര്‍ത്തുവളഞ്ഞതുമായ കൊക്കാണ് ഈ പക്ഷിയുടെ എടുത്തുപറയേണ്ട സവിശേഷത. കൊക്ക് ബലമേറിയതാണെങ്കിലും ഭാരം കുറഞ്ഞതാണ്. തേനീച്ചക്കൂടിന്റെ രൂപത്തില്‍ തന്തുക്കളോടുകൂടിയ കൊക്കിന് കടുപ്പമേറിയ ഒരു ആവരണമുണ്ട്. വേഴാമ്പലിനോട് സാദൃശ്യമുള്ള ഈ പക്ഷിയുടെ ശരീരത്തിന് 30 - 60 സെ.മീ. നീളം വരും. ചിറകുകള്‍ ചെറുതും വൃത്താകാരത്തിലുള്ളവയുമാണ്. വാല്‍ നീണ്ടതാണ്. പ്രത്യേക ഘടനയോടുകൂടിയ നീണ്ട നാക്ക് ഇവയ്ക്കുണ്ട്. കൊക്കും തൂവലുകളും വര്‍ണ്ണഭംഗിയേറിയവയാണ്. ചുവപ്പ്, മഞ്ഞ, ഓറഞ്ച്, നീല, കറുപ്പ് എന്നീ നിറങ്ങളുടെ വ്യത്യസ്ത വിതാനങ്ങളാണ് ഈ വര്‍ണഭംഗിക്ക് നിദാനം. ആണ്‍ - പെണ്‍ പക്ഷികള്‍ക്ക് ഏതാണ്ട് ഒരേ നിറമാണുള്ളത്.

കൂട്ടം ചേര്‍ന്നാണിവ കാണപ്പെടുക. മരക്കൊമ്പുകളില്‍ ഇവ സംഘമായി ചാടിത്തുള്ളിക്കളിക്കുകയും പ്രത്യേകതരത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു. പഴങ്ങളും കായ്കനികളുമാണിവയുടെ പ്രധാന ഭക്ഷണമെങ്കിലും കീടങ്ങള്‍, ചെറിയ ഇഴജന്തുക്കള്‍, പക്ഷിമുട്ടകള്‍ എന്നിവയും ഇവ ഭക്ഷിക്കാറുണ്ട്. മരങ്ങളുടെ പോടുകളിലോ മരംകൊത്തികള്‍ കൊത്തിയുണ്ടാക്കുന്ന ആവാസസ്ഥാനങ്ങളിലോ ആണ് ടൂക്കന്‍ കൂട് കെട്ടാറുള്ളത്. ഒരു പ്രജനനഘട്ടത്തില്‍ രണ്ടുമുതല്‍ നാലുവരെ മുട്ടകളിടും. ആണ്‍പെണ്‍ പക്ഷികള്‍ മാറിമാറി അടയിരിക്കുന്നു. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളുടെ കണ്ണുകള്‍ തുറക്കാന്‍ മൂന്നുനാലു ആഴ്ചകള്‍ വേണ്ടിവരും.

(ഡോ. ആറന്മുള ഹരിഹരപുത്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍