This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടുറിനാ, ജൊയാക്വിന്‍ (1882 - 1949)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടുറിനാ, ജൊയാക്വിന്‍ (1882 - 1949)

Turina,Joaquin

സ്പാനിഷ് സംഗീതരചയിതാവ്. 1882 ഡി. 9-ന് സെവില്ലില്‍ ജനിച്ചു. പ്രാദേശിക ഗുരുനാഥന്മാരുടെ കീഴില്‍ ബാലപാഠങ്ങള്‍ അഭ്യസിച്ച ശേഷം മാഡ്രിഡിലെ മ്യൂസിക് കണ്‍സര്‍വേറ്റയത്തില്‍ചേര്‍ന്നു. അവിടെ നിന്നും പിയാനോയില്‍ പ്രാവീണ്യം നേടി. തുടര്‍ന്ന് പാരീസിലെത്തി സംഗീതരചനയുടെ പാഠങ്ങള്‍ അഭ്യസിച്ചു. അവിടെവച്ച് ആല്‍ബനിസുമായും മാനുവേല്‍ ഡിഫാല്ലയുമായും സൗഹൃദത്തിലായി. അത് ടുറിനായുടെ ജീവിതത്തിലെ വഴിത്തിരിവിനു കളമൊരുക്കി. അതോടെ സ്പാനിഷ് ദേശീയ സംഗീതമാണ് തനിക്കിണങ്ങുന്നതെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞു. അങ്ങനെ മാഡ്രിഡില്‍ തിരിച്ചെത്തുകയും 1913 ല്‍ രണ്ടു സിംഫണികള്‍ രചിക്കുകയും ചെയ്തു. സിംഫണികള്‍ക്കു പുറമേ നിരവധി ചേംബര്‍ സംഗീതവും പിയാനോ സംഗീതവും ഓപ്പറകളും ഇദ്ദേഹം രചിക്കുകയുണ്ടായി. 1931-ല്‍ മാഡ്രിഡിലെ സംഗീതവിദ്യാലയത്തില്‍ പ്രൊഫസറായി നിയമിതനായി.

പിയാനോ ക്യൂന്റെറ്റ് (1907), സ്ട്രിംഗ ക്വാര്‍റ്റെറ്റ് (1911), മാര്‍ഗോറ്റ് (1914), ജാര്‍ഡിന്‍ ഡി ഓറിയന്റെ (1923) എന്നിവയാണ് ടുറിനയുടെ പ്രധാന ഓപ്പറകള്‍. വയലിന്‍-പിയാനോ സംഗീതത്തിനായി ഇദ്ദേഹം രചിച്ച സൊണാറ്റ എസ്. പനോല അതിപ്രശസ്തമാണ്. സിംഫണികളില്‍ മുഖ്യം ലാ പ്രൊസെഷന്‍ ഡിനേഷ്യോ (1912) ആണ്. ഇദ്ദേഹം ഒരു ലഘുസംഗീത വിജ്ഞാനകോശവും രചിച്ചിട്ടുണ്ട്.

സ്പാനിഷ് സംഗീതത്തിന് ദേശീയതയും തനിമയും നല്‍കി എന്നതാണ് ഇദ്ദേഹത്തിന്റെ ചരിത്രപരമായ പ്രസക്തി.

1949 ജനു. 14-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍