This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടീ-ഷര്‍ട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 2: വരി 2:
T-Shirt
T-Shirt
-
ഒരു കുപ്പായം. പരുത്തിത്തുണിയില്‍ നിര്‍മിച്ചതും കൈകള്‍ തുന്നിപ്പിടിപ്പിച്ചിട്ടുള്ളതുമായ ഇത് മേല്‍വസ്ത്രത്തിനടിയില്‍ ധരിക്കാനുള്ള ഒരു കുപ്പായമായിട്ടാണ് നിലവില്‍ വന്നത്. പാശ്ചാത്യനാടുകളിലെ തൊഴിലാളികള്‍ ആദ്യകാലം മുതല്‍തന്നെ മേല്‍വസ്ത്രം ധരിക്കാതെ ഇതുമാത്രം ധരിച്ചുപോന്നിരുന്നു. രണ്ടാം ലോകയുദ്ധാനന്തരം ടീഷര്‍ട്ട് മേല്‍വസ്ത്രം എന്ന നിലയിലും പ്രചാരം നേടി. കപ്പല്‍ തൊഴിലാളികളുടെ മുഖ്യവേഷമായിരുന്ന ഇത് യുദ്ധകാലത്ത് നാവികപ്പോരാളികളും ഉപയോഗിക്കുക പതിവായി. വേള്‍ഡ് വാര്‍  കക എന്ന മുദ്രകുത്തിയ ടീ-ഷര്‍ട്ടുകളാണ് അവരണിഞ്ഞിരുന്നത്. അവരില്‍ വീരന്മാരെന്നു പ്രസിദ്ധരായ ചിലരുടെ, ആ വേഷം ധരിച്ചുകൊണ്ടുള്ള ചിത്രം 1942 ജൂല. 13-ലെ ലൈഫ് മാഗസിനിന്റെ കവര്‍ചിത്രമായി വന്നു.  വൈകാതെ സൗത്ത് പസിഫിക് എന്ന മ്യൂസിക് ആല്‍ബത്തിലും ആ വീരനായകന്മാര്‍ അതേ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. ഈ രണ്ടു സംഭവങ്ങളെയും തുടര്‍ന്ന് ടീ-ഷര്‍ട്ടിന് ഒരു വീരനായകവേഷം എന്ന പ്രതിച്ഛായ കൈവന്നു. അതോടെ അതു യുവാക്കളുടെ ആവേശമായി മാറുകയുമുണ്ടായി. അങ്ങനെ അടിവസ്ത്രം എന്ന നിലയില്‍ നിന്ന് മുഖ്യ മേല്‍വസ്ത്രം എന്ന നിലയിലേക്ക് ടീഷര്‍ട്ട് ഉയര്‍ത്തപ്പെട്ടു. മര്‍ലിന്‍ ബ്രാണ്ടോ, ജെയിംസ് ഡീന്‍ തുടങ്ങിയ ആരാധനാമൂര്‍ത്തികളും ടീ-ഷര്‍ട്ട് തങ്ങളുടെ മുഖ്യവേഷമാക്കിയതോടെ ഇതിന്റെ പ്രചാരം ഇരട്ടിയായി വളര്‍ന്നു. എങ്കിലും 1980 വരെ അത് ക്ഷോഭിക്കുന്ന യുവത്വത്തിന്റെ പ്രതീകമെന്നതിനപ്പുറം ഒരു കുലീനവേഷമായി അംഗീകരിക്കപ്പെട്ടിരുന്നില്ല. 80-കളില്‍ പക്ഷേ ഇതൊരു കുലീന വേഷം തന്നെയായി അംഗീകരിക്കപ്പെട്ടു. അതിന് മുഖ്യകാരണക്കാരന്‍ ബ്രൂസ് സ്പ്രിങ് സ്റ്റീന്‍ എന്ന ഫാഷന്‍ ഡിസൈനറായിരുന്നു. ഇദ്ദേഹമാണ് സാധാരണ ഉടുപ്പുകളിലുള്ളതുപോലുള്ള കഴുത്തും മറ്റും ടീ-ഷര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തത്. പഴയ ടീ-ഷര്‍ട്ടിനെ അധികരിച്ചുള്ള നിരവധി ആകര്‍ഷകമാതൃകകളും ഇദ്ദേഹം രംഗത്തെത്തിച്ചു. തുടര്‍ന്ന്, ഒരു ആണ്‍വേഷം എന്നതുപോലെ തന്നെ ഒരു പെണ്‍വേഷമായും ടീ-ഷര്‍ട്ട് സ്വീകരിക്കപ്പെട്ടു. ഈ മാറ്റത്തിന് സ്ത്രീ സമത്വവാദത്തിനുണ്ടായ വളര്‍ച്ച പ്രചോദനം നല്‍കിയിട്ടുണ്ടെന്ന് വസ്ത്ര ചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നു. ഇന്ന് ലോകമെമ്പാടും പ്രായലിംഗഭേദമില്ലാതെ അംഗീകരിക്കപ്പെട്ട ഒരു വസ്ത്രമായി ടീ-ഷര്‍ട്ട് മാറിയിരിക്കുന്നു.
+
ഒരു കുപ്പായം. പരുത്തിത്തുണിയില്‍ നിര്‍മിച്ചതും കൈകള്‍ തുന്നിപ്പിടിപ്പിച്ചിട്ടുള്ളതുമായ ഇത് മേല്‍വസ്ത്രത്തിനടിയില്‍ ധരിക്കാനുള്ള ഒരു കുപ്പായമായിട്ടാണ് നിലവില്‍ വന്നത്. പാശ്ചാത്യനാടുകളിലെ തൊഴിലാളികള്‍ ആദ്യകാലം മുതല്‍തന്നെ മേല്‍വസ്ത്രം ധരിക്കാതെ ഇതുമാത്രം ധരിച്ചുപോന്നിരുന്നു. രണ്ടാം ലോകയുദ്ധാനന്തരം ടീഷര്‍ട്ട് മേല്‍വസ്ത്രം എന്ന നിലയിലും പ്രചാരം നേടി. കപ്പല്‍ തൊഴിലാളികളുടെ മുഖ്യവേഷമായിരുന്ന ഇത് യുദ്ധകാലത്ത് നാവികപ്പോരാളികളും ഉപയോഗിക്കുക പതിവായി. വേള്‍ഡ് വാര്‍  II എന്ന മുദ്രകുത്തിയ ടീ-ഷര്‍ട്ടുകളാണ് അവരണിഞ്ഞിരുന്നത്. അവരില്‍ വീരന്മാരെന്നു പ്രസിദ്ധരായ ചിലരുടെ, ആ വേഷം ധരിച്ചുകൊണ്ടുള്ള ചിത്രം 1942 ജൂല. 13-ലെ ലൈഫ് മാഗസിനിന്റെ കവര്‍ചിത്രമായി വന്നു.  വൈകാതെ സൗത്ത് പസിഫിക് എന്ന മ്യൂസിക് ആല്‍ബത്തിലും ആ വീരനായകന്മാര്‍ അതേ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. ഈ രണ്ടു സംഭവങ്ങളെയും തുടര്‍ന്ന് ടീ-ഷര്‍ട്ടിന് ഒരു വീരനായകവേഷം എന്ന പ്രതിച്ഛായ കൈവന്നു. അതോടെ അതു യുവാക്കളുടെ ആവേശമായി മാറുകയുമുണ്ടായി. അങ്ങനെ അടിവസ്ത്രം എന്ന നിലയില്‍ നിന്ന് മുഖ്യ മേല്‍വസ്ത്രം എന്ന നിലയിലേക്ക് ടീഷര്‍ട്ട് ഉയര്‍ത്തപ്പെട്ടു. മര്‍ലിന്‍ ബ്രാണ്ടോ, ജെയിംസ് ഡീന്‍ തുടങ്ങിയ ആരാധനാമൂര്‍ത്തികളും ടീ-ഷര്‍ട്ട് തങ്ങളുടെ മുഖ്യവേഷമാക്കിയതോടെ ഇതിന്റെ പ്രചാരം ഇരട്ടിയായി വളര്‍ന്നു. എങ്കിലും 1980 വരെ അത് ക്ഷോഭിക്കുന്ന യുവത്വത്തിന്റെ പ്രതീകമെന്നതിനപ്പുറം ഒരു കുലീനവേഷമായി അംഗീകരിക്കപ്പെട്ടിരുന്നില്ല. 80-കളില്‍ പക്ഷേ ഇതൊരു കുലീന വേഷം തന്നെയായി അംഗീകരിക്കപ്പെട്ടു. അതിന് മുഖ്യകാരണക്കാരന്‍ ബ്രൂസ് സ്പ്രിങ് സ്റ്റീന്‍ എന്ന ഫാഷന്‍ ഡിസൈനറായിരുന്നു. ഇദ്ദേഹമാണ് സാധാരണ ഉടുപ്പുകളിലുള്ളതുപോലുള്ള കഴുത്തും മറ്റും ടീ-ഷര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തത്. പഴയ ടീ-ഷര്‍ട്ടിനെ അധികരിച്ചുള്ള നിരവധി ആകര്‍ഷകമാതൃകകളും ഇദ്ദേഹം രംഗത്തെത്തിച്ചു. തുടര്‍ന്ന്, ഒരു ആണ്‍വേഷം എന്നതുപോലെ തന്നെ ഒരു പെണ്‍വേഷമായും ടീ-ഷര്‍ട്ട് സ്വീകരിക്കപ്പെട്ടു. ഈ മാറ്റത്തിന് സ്ത്രീ സമത്വവാദത്തിനുണ്ടായ വളര്‍ച്ച പ്രചോദനം നല്‍കിയിട്ടുണ്ടെന്ന് വസ്ത്ര ചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നു. ഇന്ന് ലോകമെമ്പാടും പ്രായലിംഗഭേദമില്ലാതെ അംഗീകരിക്കപ്പെട്ട ഒരു വസ്ത്രമായി ടീ-ഷര്‍ട്ട് മാറിയിരിക്കുന്നു.

Current revision as of 10:41, 22 ഡിസംബര്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍