This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിച്ചീനോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:19, 6 സെപ്റ്റംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടിച്ചീനോ

ഠശരശിീ

ദക്ഷിണ സ്വിറ്റ്സര്‍ലന്‍ഡിലെ ഒരു പ്രവിശ്യ. ഫ്രഞ്ചിലും ജര്‍മനിയിലും ടെസിന്‍ (ഠലശിൈ) എന്നറിയപ്പെടുന്ന ഈ പ്രദേശം അത്യന്തം പര്‍വതനിബിഡവും മനോഹരവുമാണ്. പ്രശാന്തമായ കാലാവസ്ഥയും തെളിഞ്ഞ സൂര്യപ്രകാശവും ടിച്ചീനോയെ

സ്വിറ്റ്സര്‍ലന്‍ഡിലെ ഒരു പ്രമുഖ ശൈത്യകാല സുഖവാസ കേന്ദ്രമാക്കി വികസിപ്പിച്ചിരിക്കുന്നു. ആല്‍പ്സിന്റെ തെ. സ്ഥിതിചെയ്യുന്ന ടിച്ചീനോ പ്രവിശ്യയെ ടിച്ചീനോ നദിയും പോഷകനദികളും ജലസിക്തമാക്കുന്നു. പ്രവിശ്യാവിസ്തീര്‍ണം: 2812 ച. കി. മീ. തലസ്ഥാനം: ബെലിന്‍സോണ (ആലഹഹശ്വിീിമ).

  ധാതുവിഭവങ്ങളുടെ കാര്യത്തില്‍ ടിച്ചീനോ തീരെ അപര്യാപ്തമാണെങ്കിലും വന്‍തോതിലുള്ള ജലവൈദ്യുതോര്‍ജ പദ്ധതികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ടിച്ചീനോ നദിയിലാണ് ഇവയിലധികവും കേന്ദ്രീകരിച്ചിട്ടുള്ളത്. ലുഗാനോ (ഘൌഴമിീ), മാഗിയോറി (ങമഴഴശീൃല) എന്നീ തടാകങ്ങള്‍ ഈ പ്രവിശ്യയിലാണ്. കാര്‍ഷികവിളകളില്‍ ഭക്ഷ്യധാന്യങ്ങള്‍, പുകയില, പഴങ്ങള്‍, ചെസ്റ്റ്നട്ട്, മുന്തിരി എന്നിവയ്ക്കാണ് പ്രാമുഖ്യം. ഇറ്റലിയുടെ അധീനതയിലായിരുന്ന ഈ പ്രദേശം 1512-ല്‍ സ്വിസ് ഭരണത്തിന്‍കീഴിലായി. തുടര്‍ന്ന് 1803-ല്‍ ടിച്ചീനോ കോണ്‍ഫെഡറേഷനില്‍ അംഗമായി. ബി. സി. 218-ലെ രണ്ടാം പ്യൂണിക് യുദ്ധത്തില്‍ റോമന്‍ ജനറലായിരുന്ന പൂബ്ളിയസ് കോര്‍ണീലിയസ് സീപിയോ (ജൌയഹശൌ ഇീൃിലഹശൌ ടരശുശീ)യെ തോല്‍പിച്ച് കാര്‍തേജിയന്‍ ജനറലായിരുന്ന ഹാനിബാള്‍ (ഒമിിശയമഹ) വിജയം നേടിയത് ഇവിടെ വച്ചായിരുന്നു.

2. ടിച്ചീനോ. പോ നദിയുടെ ഒരു പോഷക നദി. സ്വിറ്റ്സര്‍ലന്‍ഡിലൂടെയും, ഉത്തര ഇറ്റലിയിലൂടെയും ഒഴുകുന്ന ടിച്ചീനോ നദി ആല്‍പ്സിലെ സെന്റ് ഗോഥാര്‍ഡ് നിരകളില്‍ (മെശി ഴീവേമൃറ) നിന്നുമുത്ഭവിക്കുന്നു. 248 കി. മീ. നീളമുള്ള ടിച്ചീനോ സ്വിറ്റ്സര്‍ലന്‍ഡില്‍ വൈദ്യുതോര്‍ജ ഉത്പാദനത്തിന്റെയും ഇറ്റലിയില്‍ ജലസേചനത്തിന്റെയും മുഖ്യസ്രോതസ്സാണ്. പൊതുവേ തെക്കന്‍ദിശയിലേക്ക് ഒഴുകുന്ന ഈ നദി സ്വിറ്റ്സര്‍ലന്‍ഡിലെ ടിച്ചീനോ പ്രവിശ്യ മുറിച്ചുകടന്ന് ഇറ്റലിയിലെ മാഗിയോറി, തടാകത്തിലെത്തിച്ചേരുന്നു. വീണ്ടും തടാകത്തിന്റെ തെക്കേയറ്റത്തു കൂടെ പ്രവാഹം ആരംഭിക്കുന്ന നദി പിന്നീട് തെക്കും, കിഴക്കും ദിശകളിലേക്ക് മാറി ഒഴുകുന്നു. പാവിയയ്ക്ക് (ജമ്ശമ) 6 കി. മീ. തെക്കുകിഴക്കുവച്ചാണ് ടിച്ചീനോ പോ നദിയില്‍ ചേരുന്നത്. മാഗിയോറി തടാകത്തിനു തെക്കുള്ള നദീഭാഗം ഗതാഗത യോഗ്യമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍