This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാറ്റ്, പീറ്റര്‍ ഗുതെറി (1831-1901)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
=ടാറ്റ്, പീറ്റര്‍ ഗുതെറി (1831-1901)=
=ടാറ്റ്, പീറ്റര്‍ ഗുതെറി (1831-1901)=
-
 
Tait,Peter Gutherie
Tait,Peter Gutherie
സ്കോട്ടിഷ് ഗണിത - ഭൗതിക ശാസ്ത്രജ്ഞന്‍. മേരി റൊനാള്‍ഡ്സണ്‍ - ജോണ്‍ ടാറ്റ് ദമ്പതികളുടെ പുത്രനായി 1831 ഏ. 28-ന് ഡാല്‍കെയ്ത്തില്‍ ജനിച്ചു. എഡിന്‍ബറോ, കേംബ്രിജ് എന്നീ സര്‍വകലാശാലകളില്‍ പഠനം നടത്തി. 1854-ല്‍ ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് കോളജില്‍ ഗണിതശാസ്ത്ര പ്രൊഫസറായി നിയമിതനായി. 1860 മുതല്‍ 1901വരെ എഡിന്‍ബറോയില്‍ 'നാച്വറല്‍ ഫിലോസഫി' പ്രൊഫസറായി സേവനമനുഷ്ഠിച്ചു.

+
[[Image:Tatpetergutheri.png|200x|left|thumb|പീറ്റര്‍ ഗുതെറി ടാറ്റ് ]]
-
ഗണിതശാസ്ത്രത്തില്‍ ക്വാട്ടര്‍നിയോണുകളെക്കുറിച്ചുള്ള ടാറ്റിന്റെ പഠനങ്ങള്‍ ശ്രദ്ധേയങ്ങളാണ്. വില്യം റോവന്‍ ഹാമില്‍ട്ടന്‍ പ്രാഥമിക ആവിഷ്ക്കാരം നല്‍കിയ ക്വാട്ടര്‍നിയോണുകളുടെ സിദ്ധാന്തം ടാറ്റ് ആണ് വികസിപ്പിച്ചെടുത്തത്. ഇത് ഗണിതീയ ഭൌതിക ശാഖയ്ക്ക് (Mathematical Physics) മുതല്‍ക്കൂട്ടായി. ഭൗതികശാസ്ത്രത്തില്‍ താപഗതിക (Theormodynamics) ശാഖയിലായിരുന്നു ടാറ്റിന്റെ ഗവേഷണങ്ങളധികവും.  
+
ഗണിതശാസ്ത്രത്തില്‍ ക്വാട്ടര്‍നിയോണുകളെക്കുറിച്ചുള്ള ടാറ്റിന്റെ പഠനങ്ങള്‍ ശ്രദ്ധേയങ്ങളാണ്. വില്യം റോവന്‍ ഹാമില്‍ട്ടന്‍ പ്രാഥമിക ആവിഷ്ക്കാരം നല്‍കിയ ക്വാട്ടര്‍നിയോണുകളുടെ സിദ്ധാന്തം ടാറ്റ് ആണ് വികസിപ്പിച്ചെടുത്തത്. ഇത് ഗണിതീയ ഭൗതിക ശാഖയ്ക്ക് (Mathematical Physics) മുതല്‍ക്കൂട്ടായി. ഭൗതികശാസ്ത്രത്തില്‍ താപഗതിക (Theormodynamics) ശാഖയിലായിരുന്നു ടാറ്റിന്റെ ഗവേഷണങ്ങളധികവും.  
വാതകങ്ങളുടെ ഗതിക സിദ്ധാന്തം, വാതകങ്ങളില്‍ വൈദ്യുത വിസര്‍ജനത്തിന്റെ പ്രഭാവം, താപീയ ചാലകത, ഓസോണ്‍ സാന്ദ്രത, ആഴക്കടല്‍ താപനില, ഊര്‍ജക്ഷയ സിദ്ധാന്തങ്ങള്‍, ക്രൂക്സ് റേഡിയോമീറ്ററിന്റെ പ്രവര്‍ത്തനം എന്നീ മേഖലകളിലും ടാറ്റ് നിരീക്ഷണങ്ങളും പഠനങ്ങളും നടത്തിയിരുന്നു. ഭ്രമിളങ്ങളെ (vortices) കുറിച്ചുള്ള ടാറ്റിന്റെ പഠനങ്ങള്‍ കെട്ടുകളെ(knots)ക്കുറിച്ചുള്ള ടോപ്പോളജീയ പഠനങ്ങള്‍ക്ക് വഴിതെളിച്ചു.

കെല്‍വിന്‍ പ്രഭുവുമൊത്ത് 1867-ല്‍ ടാറ്റ് പ്രസിദ്ധീകരിച്ച ''ട്രീറ്റീസ് ഓണ്‍ നാച്വറല്‍ ഫിലോസഫി'' ഗണിതീയ ഭൗതികത്തിലെ ക്ളാസ്സിക് പഠനഗ്രന്ഥമായി അംഗീകരിക്കപ്പെട്ടു. 1875-ല്‍ ബെല്‍ഫോര്‍ സ്റ്റുവാര്‍ട്ടുമൊത്ത് പേരു വെളിപ്പെടുത്താതെ ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയ ദി അണ്‍സീന്‍ യൂനിവേഴ്സ് എന്ന ഗ്രന്ഥം വന്‍ വിവാദവിഷയമായി.  
+
കെല്‍വിന്‍ പ്രഭുവുമൊത്ത് 1867-ല്‍ ടാറ്റ് പ്രസിദ്ധീകരിച്ച ''ട്രീറ്റീസ് ഓണ്‍ നാച്വറല്‍ ഫിലോസഫി'' ഗണിതീയ ഭൗതികത്തിലെ ക്ലാസ്സിക് പഠനഗ്രന്ഥമായി അംഗീകരിക്കപ്പെട്ടു. 1875-ല്‍ ബെല്‍ഫോര്‍ സ്റ്റുവാര്‍ട്ടുമൊത്ത് പേരു വെളിപ്പെടുത്താതെ ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയ ദി അണ്‍സീന്‍ യൂനിവേഴ്സ് എന്ന ഗ്രന്ഥം വന്‍ വിവാദവിഷയമായി.  
1901 ജൂല. 4-ന് എഡിന്‍ബറോയില്‍ ഇദ്ദേഹം നിര്യാതനായി.

Current revision as of 06:30, 19 ഡിസംബര്‍ 2008

ടാറ്റ്, പീറ്റര്‍ ഗുതെറി (1831-1901)

Tait,Peter Gutherie

സ്കോട്ടിഷ് ഗണിത - ഭൗതിക ശാസ്ത്രജ്ഞന്‍. മേരി റൊനാള്‍ഡ്സണ്‍ - ജോണ്‍ ടാറ്റ് ദമ്പതികളുടെ പുത്രനായി 1831 ഏ. 28-ന് ഡാല്‍കെയ്ത്തില്‍ ജനിച്ചു. എഡിന്‍ബറോ, കേംബ്രിജ് എന്നീ സര്‍വകലാശാലകളില്‍ പഠനം നടത്തി. 1854-ല്‍ ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് കോളജില്‍ ഗണിതശാസ്ത്ര പ്രൊഫസറായി നിയമിതനായി. 1860 മുതല്‍ 1901വരെ എഡിന്‍ബറോയില്‍ 'നാച്വറല്‍ ഫിലോസഫി' പ്രൊഫസറായി സേവനമനുഷ്ഠിച്ചു.

പീറ്റര്‍ ഗുതെറി ടാറ്റ്

ഗണിതശാസ്ത്രത്തില്‍ ക്വാട്ടര്‍നിയോണുകളെക്കുറിച്ചുള്ള ടാറ്റിന്റെ പഠനങ്ങള്‍ ശ്രദ്ധേയങ്ങളാണ്. വില്യം റോവന്‍ ഹാമില്‍ട്ടന്‍ പ്രാഥമിക ആവിഷ്ക്കാരം നല്‍കിയ ക്വാട്ടര്‍നിയോണുകളുടെ സിദ്ധാന്തം ടാറ്റ് ആണ് വികസിപ്പിച്ചെടുത്തത്. ഇത് ഗണിതീയ ഭൗതിക ശാഖയ്ക്ക് (Mathematical Physics) മുതല്‍ക്കൂട്ടായി. ഭൗതികശാസ്ത്രത്തില്‍ താപഗതിക (Theormodynamics) ശാഖയിലായിരുന്നു ടാറ്റിന്റെ ഗവേഷണങ്ങളധികവും.

വാതകങ്ങളുടെ ഗതിക സിദ്ധാന്തം, വാതകങ്ങളില്‍ വൈദ്യുത വിസര്‍ജനത്തിന്റെ പ്രഭാവം, താപീയ ചാലകത, ഓസോണ്‍ സാന്ദ്രത, ആഴക്കടല്‍ താപനില, ഊര്‍ജക്ഷയ സിദ്ധാന്തങ്ങള്‍, ക്രൂക്സ് റേഡിയോമീറ്ററിന്റെ പ്രവര്‍ത്തനം എന്നീ മേഖലകളിലും ടാറ്റ് നിരീക്ഷണങ്ങളും പഠനങ്ങളും നടത്തിയിരുന്നു. ഭ്രമിളങ്ങളെ (vortices) കുറിച്ചുള്ള ടാറ്റിന്റെ പഠനങ്ങള്‍ കെട്ടുകളെ(knots)ക്കുറിച്ചുള്ള ടോപ്പോളജീയ പഠനങ്ങള്‍ക്ക് വഴിതെളിച്ചു.

കെല്‍വിന്‍ പ്രഭുവുമൊത്ത് 1867-ല്‍ ടാറ്റ് പ്രസിദ്ധീകരിച്ച ട്രീറ്റീസ് ഓണ്‍ നാച്വറല്‍ ഫിലോസഫി ഗണിതീയ ഭൗതികത്തിലെ ക്ലാസ്സിക് പഠനഗ്രന്ഥമായി അംഗീകരിക്കപ്പെട്ടു. 1875-ല്‍ ബെല്‍ഫോര്‍ സ്റ്റുവാര്‍ട്ടുമൊത്ത് പേരു വെളിപ്പെടുത്താതെ ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയ ദി അണ്‍സീന്‍ യൂനിവേഴ്സ് എന്ന ഗ്രന്ഥം വന്‍ വിവാദവിഷയമായി.

1901 ജൂല. 4-ന് എഡിന്‍ബറോയില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍