This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാറന്റോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടാറന്റോ ഠമൃമിീ ദക്ഷിണ ഇറ്റലിയിലെ ഒരു വ്യാവസായിക-തുറമുഖ നഗരവും ഇതേ പേ...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ടാറന്റോ
+
=ടാറന്റോ =
 +
Taranto
-
ഠമൃമിീ
+
ദക്ഷിണ ഇറ്റലിയിലെ ഒരു വ്യാവസായിക-തുറമുഖ നഗരവും ഇതേ പേരിലുള്ള പ്രവിശ്യയുടെ ആസ്ഥാനവും. പുരാതന ദക്ഷിണ ഇറ്റലിയിലെ പ്രധാന നഗരങ്ങളില്‍ ഒന്നായിരുന്ന ടാറന്റോയെ 'ടാറെന്റം' (Tarentum) എന്നാണ് അറബികള്‍ വിശേഷിപ്പിച്ചിരുന്നത്. വിസ്തൃതി: 2436 ച. കി. മീ.; ജനസംഖ്യ: 230207.
-
ദക്ഷിണ ഇറ്റലിയിലെ ഒരു വ്യാവസായിക-തുറമുഖ നഗരവും ഇതേ പേരിലുള്ള പ്രവിശ്യയുടെ ആസ്ഥാനവും. പുരാതന ദക്ഷിണ ഇറ്റലിയിലെ പ്രധാന നഗരങ്ങളില്‍ ഒന്നായിരുന്ന ടാറന്റോയെ ‘ടാറെന്റം' (ഠമൃലിൌാ) എന്നാണ് അറബികള്‍ വിശേഷിപ്പിച്ചിരുന്നത്. വിസ്തൃതി: 2436 ച. കി. മീ.; ജനസംഖ്യ: 230207.
+
അപുലിയന്‍ (Apulian) തീരസമതലത്തിലാണ് ടാറന്റോ പ്രവിശ്യയുടെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്. കുന്നുകള്‍ നിറഞ്ഞതാണ് കിഴക്കന്‍ മേഖല. ഗോതമ്പ്, വൈന്‍, ഒലീവ് എണ്ണ, ഫലവര്‍ഗങ്ങള്‍ എന്നിവയാണ് മുഖ്യകാര്‍ഷികോത്പന്നങ്ങള്‍.
-
  അപുലിയന്‍ (അുൌഹശമി) തീരസമതലത്തിലാണ് ടാറന്റോ പ്രവിശ്യയുടെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്. കുന്നുകള്‍ നിറഞ്ഞതാണ് കിഴക്കന്‍ മേഖല. ഗോതമ്പ്, വൈന്‍, ഒലീവ് എണ്ണ, ഫലവര്‍ഗങ്ങള്‍ എന്നിവയാണ് മുഖ്യകാര്‍ഷികോത്പന്നങ്ങള്‍.
+
പുരാതനനഗരം അഥവാ 'സിറ്റവെച്ചിയ' (Cittavecchia) ഒരു ചെറുദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. വര്‍ധിച്ച ജനസാന്ദ്രതയും ഇടുങ്ങിയ തെരുവുകളും നഗരത്തിന്റെ പ്രത്യേകതയായിപ്പറയാം. പുരാതനനഗരത്തിന്റെ അവശിഷ്ടങ്ങള്‍, പ്രത്യേകിച്ചും മധ്യകാലസൌധങ്ങള്‍ ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. സന്‍കറ്റാള്‍ഡാ കതിഡ്രല്‍ (11-ാം ശ.) ആണ് ഇതില്‍ പ്രധാനം. ദ്വീപിന്റെ തെ. കിഴക്കന്‍ തീരപ്രദേശത്ത് 15-ാം ശ.-ത്തില്‍ പുനര്‍നിര്‍മിച്ച ബൈസാന്തിയന്‍ വന്‍കോട്ട കാണപ്പെടുന്നു. ഇതാണ് നഗരത്തിലെ ഏറ്റവും പുരാതനമായ മധ്യകാല സ്മാരകം.
-
  പുരാതനനഗരം അഥവാ ‘സിറ്റവെച്ചിയ' (ഇശമ്േേലരരവശമ) ഒരു ചെറുദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. വര്‍ധിച്ച ജനസാന്ദ്രതയും ഇടുങ്ങിയ തെരുവുകളും നഗരത്തിന്റെ പ്രത്യേകതയായിപ്പറയാം. പുരാതനനഗരത്തിന്റെ അവശിഷ്ടങ്ങള്‍, പ്രത്യേകിച്ചും മധ്യകാലസൌധങ്ങള്‍ ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. സന്‍കറ്റാള്‍ഡാ കതിഡ്രല്‍ (11-ാം ശ.) ആണ് ഇതില്‍ പ്രധാനം. ദ്വീപിന്റെ തെ. കിഴക്കന്‍ തീരപ്രദേശത്ത് 15-ാം ശ.-ത്തില്‍ പുനര്‍നിര്‍മിച്ച ബൈസാന്തിയന്‍ വന്‍കോട്ട കാണപ്പെടുന്നു. ഇതാണ് നഗരത്തിലെ ഏറ്റവും പുരാതനമായ മധ്യകാല സ്മാരകം.
+
ഇറ്റലിയിലെ പ്രധാന നാവികകേന്ദ്രമായ ടാറന്റോയിലാണ് രാജ്യത്തെ മുഖ്യകപ്പല്‍നിര്‍മാണ കേന്ദ്രവും, ഭക്ഷ്യ സംസ്കരണ- വിപണന വ്യവസായശാലകളും സ്ഥിതി ചെയ്യുന്നത്. 1960-കളുടെ പ്രാരംഭത്തില്‍ പുരാതന നഗരത്തിന്റെ വടക്കന്‍ മേഖലയെ കേന്ദ്രീകരിച്ച് ഇരുമ്പ്-ഉരുക്കു വ്യവസായം അഭിവൃദ്ധി പ്രാപിച്ചിരുന്നു. 'മരെ പിക്കോളൊ' (Mare Piccolo) തീരത്തിന് സമാന്തരമായി ഒരു കൃത്രിമ നൗകാശയം നിര്‍മിച്ചിട്ടുണ്ട്.
-
  ഇറ്റലിയിലെ പ്രധാന നാവികകേന്ദ്രമായ ടാറന്റോയിലാണ് രാജ്യത്തെ മുഖ്യകപ്പല്‍നിര്‍മാണ കേന്ദ്രവും, ഭക്ഷ്യ സംസ്കരണ- വിപണന വ്യവസായശാലകളും സ്ഥിതി ചെയ്യുന്നത്. 1960-കളുടെ പ്രാരംഭത്തില്‍ പുരാതന നഗരത്തിന്റെ വടക്കന്‍ മേഖലയെ
+
ടാറസ് കോളനിവല്‍ക്കരണത്തിന്റെ ഭാഗമായി ബി.സി. 8-ാം ശ.-ത്തിന്റെ അവസാന ഘട്ടത്തിലാണ് സ്പാര്‍ട്ടക്കാര്‍ (Spartans) ടാറന്റോ സ്ഥാപിച്ചത്. തുടര്‍ന്ന് ഗ്രീസ്സ് അധിനിവേശ പ്രദേശമായ ദക്ഷിണ ഇറ്റലിയിലെ പ്രമുഖ സാമ്പത്തിക നഗരമായി ടാറന്റോ വികസിച്ചു. ബി.സി. 3-ാം ശ.-ല്‍ റോമാസാമ്രാജ്യത്തിന്റെ അധിനിവേശ ഭീഷണിയിലമര്‍ന്ന ടാറന്റോ 'ഇപിറസ്'(Epirus)ലെ രാജാവായ പൈറസിന്റെ (Pyrrhus) സഹായം തേടി. യുദ്ധാനന്തരം ബി.സി. 272-ല്‍ ടാറന്റോ റോമാസാമ്രാജ്യത്തിന്റെ ഭാഗമായിത്തീര്‍ന്നു. ടാറന്റോയില്‍ അതിശക്തമായി നിലനിന്നിരുന്ന ഗ്രീക്ക് പാരമ്പര്യം മധ്യകാലഘട്ടത്തിന്റെ ആരംഭത്തില്‍ വീണ്ടും ശക്തിപ്രാപിച്ചു തുടങ്ങി.
-
കേന്ദ്രീകരിച്ച് ഇരുമ്പ്-ഉരുക്കു വ്യവസായം അഭിവൃദ്ധി പ്രാപിച്ചിരുന്നു. ‘മരെ പിക്കോളൊ' (ങമൃല ജശരരീഹീ) തീരത്തിന് സമാന്തരമായി ഒരു കൃത്രിമ നൌകാശയം നിര്‍മിച്ചിട്ടുണ്ട്.
+
ബാബിലോണിയന്‍ അധിനിവേശത്തെ അതിജീവിച്ച ടാറന്റോയെ എ.ഡി. 927-ല്‍ മൂര്‍സ് പരിപൂര്‍ണമായി നശിപ്പിച്ചു. തുടര്‍ന്ന് ബൈസാന്തിയന്‍ ചക്രവര്‍ത്തിമാര്‍ വീണ്ടെടുത്ത് പുനര്‍നിര്‍മിക്കുന്നതുവരെ മുസ്ലിം, ക്രിസ്ത്യന്‍ സംഘട്ടനത്തിന്റെ സങ്കേതമായിരുന്നു ടാറന്റോ. 1063-ല്‍ ടാറന്റോ നോര്‍മന്‍കാരുടെ  
-
 
+
പിടിയിലമര്‍ന്നു. നോര്‍മന്‍കാര്‍ക്കു ശേഷം ജെര്‍മനിയിലെ ഹോഹെന്‍സ്റ്റാഫെന്‍ (Hohenstaufen) ചക്രവര്‍ത്തിമാരും, ഫ്രാന്‍സിലെ പ്രഭുവംശങ്ങളും ടാറന്റോയുടെ മേല്‍ ആധിപത്യം നിലനിര്‍ത്തി. 1860-ല്‍ ടാറന്റോ ഇറ്റലിയുടെ ഭാഗമായിത്തീര്‍ന്നു.
-
  ടാറസ് കോളനിവല്‍ക്കരണത്തിന്റെ ഭാഗമായി ബി.സി. 8-ാം ശ.-ത്തിന്റെ അവസാന ഘട്ടത്തിലാണ് സ്പാര്‍ട്ടക്കാര്‍ (ടുമൃമിേ) ടാറന്റോ സ്ഥാപിച്ചത്. തുടര്‍ന്ന് ഗ്രീസ്സ് അധിനിവേശ പ്രദേശമായ ദക്ഷിണ ഇറ്റലിയിലെ പ്രമുഖ സാമ്പത്തിക നഗരമായി ടാറന്റോ വികസിച്ചു. ബി.സി. 3-ാം ശ.-ല്‍ റോമാസാമ്രാജ്യത്തിന്റെ അധിനിവേശ ഭീഷണിയിലമര്‍ന്ന ടാറന്റോ ‘ഇപിറസ്'(ഋുശൃൌ)ലെ രാജാവായ പൈറസിന്റെ (ജ്യൃൃവൌ) സഹായം തേടി. യുദ്ധാനന്തരം
+
-
 
+
-
ബി.സി. 272-ല്‍ ടാറന്റോ റോമാസാമ്രാജ്യത്തിന്റെ ഭാഗമായിത്തീര്‍ന്നു. ടാറന്റോയില്‍ അതിശക്തമായി നിലനിന്നിരുന്ന ഗ്രീക്ക് പാരമ്പര്യം മധ്യകാലഘട്ടത്തിന്റെ ആരംഭത്തില്‍ വീണ്ടും ശക്തിപ്രാപിച്ചു തുടങ്ങി.
+
-
 
+
-
  ബാബിലോണിയന്‍ അധിനിവേശത്തെ അതിജീവിച്ച ടാറന്റോയെ എ.ഡി. 927-ല്‍ മൂര്‍സ് പരിപൂര്‍ണമായി നശിപ്പിച്ചു. തുടര്‍ന്ന് ബൈസാന്തിയന്‍ ചക്രവര്‍ത്തിമാര്‍ വീണ്ടെടുത്ത് പുനര്‍നിര്‍മിക്കുന്നതുവരെ മുസ്ളിം, ക്രിസ്ത്യന്‍ സംഘട്ടനത്തിന്റെ സങ്കേതമായിരുന്നു ടാറന്റോ. 1063-ല്‍ ടാറന്റോ നോര്‍മന്‍കാരുടെ  
+
-
 
+
-
പിടിയിലമര്‍ന്നു. നോര്‍മന്‍കാര്‍ക്കു ശേഷം ജെര്‍മനിയിലെ  
+
-
 
+
-
ഹോഹെന്‍സ്റ്റാഫെന്‍ (ഒീവലിമൌെേളലി) ചക്രവര്‍ത്തിമാരും, ഫ്രാന്‍സിലെ പ്രഭുവംശങ്ങളും ടാറന്റോയുടെ മേല്‍ ആധിപത്യം നിലനിര്‍ത്തി. 1860-ല്‍ ടാറന്റോ ഇറ്റലിയുടെ ഭാഗമായിത്തീര്‍ന്നു.
+

Current revision as of 05:56, 19 ഡിസംബര്‍ 2008

ടാറന്റോ

Taranto

ദക്ഷിണ ഇറ്റലിയിലെ ഒരു വ്യാവസായിക-തുറമുഖ നഗരവും ഇതേ പേരിലുള്ള പ്രവിശ്യയുടെ ആസ്ഥാനവും. പുരാതന ദക്ഷിണ ഇറ്റലിയിലെ പ്രധാന നഗരങ്ങളില്‍ ഒന്നായിരുന്ന ടാറന്റോയെ 'ടാറെന്റം' (Tarentum) എന്നാണ് അറബികള്‍ വിശേഷിപ്പിച്ചിരുന്നത്. വിസ്തൃതി: 2436 ച. കി. മീ.; ജനസംഖ്യ: 230207.

അപുലിയന്‍ (Apulian) തീരസമതലത്തിലാണ് ടാറന്റോ പ്രവിശ്യയുടെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്. കുന്നുകള്‍ നിറഞ്ഞതാണ് കിഴക്കന്‍ മേഖല. ഗോതമ്പ്, വൈന്‍, ഒലീവ് എണ്ണ, ഫലവര്‍ഗങ്ങള്‍ എന്നിവയാണ് മുഖ്യകാര്‍ഷികോത്പന്നങ്ങള്‍.

പുരാതനനഗരം അഥവാ 'സിറ്റവെച്ചിയ' (Cittavecchia) ഒരു ചെറുദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. വര്‍ധിച്ച ജനസാന്ദ്രതയും ഇടുങ്ങിയ തെരുവുകളും നഗരത്തിന്റെ പ്രത്യേകതയായിപ്പറയാം. പുരാതനനഗരത്തിന്റെ അവശിഷ്ടങ്ങള്‍, പ്രത്യേകിച്ചും മധ്യകാലസൌധങ്ങള്‍ ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. സന്‍കറ്റാള്‍ഡാ കതിഡ്രല്‍ (11-ാം ശ.) ആണ് ഇതില്‍ പ്രധാനം. ദ്വീപിന്റെ തെ. കിഴക്കന്‍ തീരപ്രദേശത്ത് 15-ാം ശ.-ത്തില്‍ പുനര്‍നിര്‍മിച്ച ബൈസാന്തിയന്‍ വന്‍കോട്ട കാണപ്പെടുന്നു. ഇതാണ് നഗരത്തിലെ ഏറ്റവും പുരാതനമായ മധ്യകാല സ്മാരകം.

ഇറ്റലിയിലെ പ്രധാന നാവികകേന്ദ്രമായ ടാറന്റോയിലാണ് രാജ്യത്തെ മുഖ്യകപ്പല്‍നിര്‍മാണ കേന്ദ്രവും, ഭക്ഷ്യ സംസ്കരണ- വിപണന വ്യവസായശാലകളും സ്ഥിതി ചെയ്യുന്നത്. 1960-കളുടെ പ്രാരംഭത്തില്‍ പുരാതന നഗരത്തിന്റെ വടക്കന്‍ മേഖലയെ കേന്ദ്രീകരിച്ച് ഇരുമ്പ്-ഉരുക്കു വ്യവസായം അഭിവൃദ്ധി പ്രാപിച്ചിരുന്നു. 'മരെ പിക്കോളൊ' (Mare Piccolo) തീരത്തിന് സമാന്തരമായി ഒരു കൃത്രിമ നൗകാശയം നിര്‍മിച്ചിട്ടുണ്ട്.

ടാറസ് കോളനിവല്‍ക്കരണത്തിന്റെ ഭാഗമായി ബി.സി. 8-ാം ശ.-ത്തിന്റെ അവസാന ഘട്ടത്തിലാണ് സ്പാര്‍ട്ടക്കാര്‍ (Spartans) ടാറന്റോ സ്ഥാപിച്ചത്. തുടര്‍ന്ന് ഗ്രീസ്സ് അധിനിവേശ പ്രദേശമായ ദക്ഷിണ ഇറ്റലിയിലെ പ്രമുഖ സാമ്പത്തിക നഗരമായി ടാറന്റോ വികസിച്ചു. ബി.സി. 3-ാം ശ.-ല്‍ റോമാസാമ്രാജ്യത്തിന്റെ അധിനിവേശ ഭീഷണിയിലമര്‍ന്ന ടാറന്റോ 'ഇപിറസ്'(Epirus)ലെ രാജാവായ പൈറസിന്റെ (Pyrrhus) സഹായം തേടി. യുദ്ധാനന്തരം ബി.സി. 272-ല്‍ ടാറന്റോ റോമാസാമ്രാജ്യത്തിന്റെ ഭാഗമായിത്തീര്‍ന്നു. ടാറന്റോയില്‍ അതിശക്തമായി നിലനിന്നിരുന്ന ഗ്രീക്ക് പാരമ്പര്യം മധ്യകാലഘട്ടത്തിന്റെ ആരംഭത്തില്‍ വീണ്ടും ശക്തിപ്രാപിച്ചു തുടങ്ങി.

ബാബിലോണിയന്‍ അധിനിവേശത്തെ അതിജീവിച്ച ടാറന്റോയെ എ.ഡി. 927-ല്‍ മൂര്‍സ് പരിപൂര്‍ണമായി നശിപ്പിച്ചു. തുടര്‍ന്ന് ബൈസാന്തിയന്‍ ചക്രവര്‍ത്തിമാര്‍ വീണ്ടെടുത്ത് പുനര്‍നിര്‍മിക്കുന്നതുവരെ മുസ്ലിം, ക്രിസ്ത്യന്‍ സംഘട്ടനത്തിന്റെ സങ്കേതമായിരുന്നു ടാറന്റോ. 1063-ല്‍ ടാറന്റോ നോര്‍മന്‍കാരുടെ പിടിയിലമര്‍ന്നു. നോര്‍മന്‍കാര്‍ക്കു ശേഷം ജെര്‍മനിയിലെ ഹോഹെന്‍സ്റ്റാഫെന്‍ (Hohenstaufen) ചക്രവര്‍ത്തിമാരും, ഫ്രാന്‍സിലെ പ്രഭുവംശങ്ങളും ടാറന്റോയുടെ മേല്‍ ആധിപത്യം നിലനിര്‍ത്തി. 1860-ല്‍ ടാറന്റോ ഇറ്റലിയുടെ ഭാഗമായിത്തീര്‍ന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B4%BE%E0%B4%B1%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍