This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാര്‍ട്ടാലിയ, നിക്കോളോ (1500? - 57)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:54, 26 സെപ്റ്റംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടാര്‍ട്ടാലിയ, നിക്കോളോ (1500? - 57)

ഠമൃമേഴഹശമ, ചശരരീഹീ

ഇറ്റാലിയന്‍ ഗണിതശാസ്ത്രജ്ഞന്‍. 1500-നോടടുത്ത് ഇറ്റലിയിലെ ബ്രസ്ഷ്യ(ആൃലരെശമ)യില്‍ ജനിച്ചു. യഥാര്‍ഥ പേര് നിക്കോളോ ഫൊന്റാനാ. തലയ്ക്കേറ്റ ക്ഷതംമൂലം ബാല്യത്തിലുണ്ടായ സംസാരവൈകല്യത്തെ സൂചിപ്പിക്കുന്ന ‘ടാര്‍ട്ടാലിയ’ എന്ന പേരിലൂടെയാണ് ഇദ്ദേഹം പരക്കെ അറിയപ്പെടുന്നത്.

  സ്വപ്രയത്നത്തിലൂടെ ഗണിതശാസ്ത്രത്തിന്റെ മിക്ക മേഖലകളിലും മികച്ച അറിവു സമ്പാദിച്ചശേഷം ഇദ്ദേഹം വെറോണ (1521), വിസെന്‍സാ, ബ്രസ്ഷ്യ, വെനീസ് (1534) എന്നിവിടങ്ങളില്‍ ഗണിതശാസ്ത്ര അധ്യാപകനായി സേവനമനുഷ്ഠിച്ചു. ഗണിതശാസ്ത്രം, ബലതന്ത്രം, ബാലിസ്റ്റിക്സ് എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന പഠനമേഖലകള്‍. ഗണിതശാസ്ത്രത്തില്‍ ത്രിഘാതസമീകരണങ്ങള്‍ (രൌയശര ലൂൌമശീിേ) നിര്‍ധാരണം ചെയ്യാനുള്ള ഒരു നൂതനരീതി ടാര്‍ട്ടാലിയ വികസിപ്പിച്ചെടുത്തു (1535). പാസ്കല്‍ ത്രികോണത്തിനു സമാനമായ രീതിയില്‍ ഇദ്ദേഹവും ദ്വിപദഗുണാങ്ക (യശിീാശമഹരീലളളശരശലി) ങ്ങളെ ക്രമീകരിച്ചിരുന്നു (ടാര്‍ട്ടാലിയ ട്രയാംഗിള്‍). 

കൂടാതെ ചതുഷ്ഫലക

(ലേൃമവലറൃീി) ത്തിന്റെ വ്യാപ്തം കണ്ടുപിടിക്കാനുള്ള ഒരു ജ്യാമിതീയ രീതിയും

ഇദ്ദേഹം ആവിഷ്കരിച്ചു. ബലതന്ത്രത്തില്‍ വസ്തുക്കളുടെ വിവിധയിനം ചലനരീതികളെക്കുറിച്ച് ടാര്‍ട്ടാ

ലിയ പഠനം നടത്തിയി

ട്ടുണ്ട്. ബാലിസ്റ്റിക്സില്‍

പ്രക്ഷേപ്യ (ുൃീഷലരശേഹല)ങ്ങളുടെ ചലനം നിരീക്ഷിച്ച് ഗണിതീയ സിദ്ധാന്തങ്ങളുടെ സഹായത്തോടെ ഒരു ‘ഫയറിങ് ടേബിള്‍' ഇദ്ദേഹം തയ്യാറാക്കി.

  മൂന്നു വാല്യങ്ങളിലായി ടാര്‍ട്ടാലിയ പ്രസിദ്ധപ്പെടുത്തിയ ട്രീറ്റീസ് ഓണ്‍-നമ്പേഴ്സ് ആന്‍ഡ് മെഷര്‍മെന്റ്സ് (1556-60) 16-ാം ശ.-ല്‍ ഇറ്റലിയില്‍ പുറത്തിറങ്ങിയ ഏറ്റവും മഹത്തായ അങ്കഗണിത കൃതിയായി പരിഗണിക്കപ്പെടുന്നു. ന്യൂ സയന്‍സ് (1537), ഡൈവേഴ്സ് പ്രോബ്ളംസ് ആന്‍ഡ് ഇന്‍വെന്‍ഷന്‍സ് (1546) എന്നിവയും ഇദ്ദേഹത്തിന്റെ രചനകളില്‍പ്പെടുന്നു. യൂക്ളിഡിന്റെ കൃതികള്‍ ആദ്യമായി ഇറ്റാലിയന്‍ ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയതും ആര്‍ക്കിമിഡീസ് ഗ്രന്ഥങ്ങളുടെ ആദ്യ ലാറ്റിന്‍ എഡീഷന്‍ തയ്യാറാക്കിയതും ടാര്‍ട്ടാലിയ ആണ്. 1557 ഡി. 13-ന് ഇദ്ദേഹം വെനീസില്‍ നിര്യാതനായി.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍