This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടര്‍പ്പീനുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ടര്‍പ്പീനുകള്‍)
വരി 118: വരി 118:
[[Image:pno26c.png]]
[[Image:pno26c.png]]
-
പൈന്‍ റെസിന്‍ സംഭരിക്കുമ്പോഴും ബാഷ്പസ്വേദനം ചെയ്യു മ്പോഴും പലതരം രാസപരിണാമങ്ങള്‍ക്ക് വിധേയമാകുന്നു. ഇപ്രകാരം ഉണ്ടാകുന്ന അബിറ്റിക് അമ്ലം (abietic acid) ത്രിചക്ര  
+
പൈന്‍ റെസിന്‍ സംഭരിക്കുമ്പോഴും ബാഷ്പസ്വേദനം ചെയ്യു മ്പോഴും പലതരം രാസപരിണാമങ്ങള്‍ക്ക് വിധേയമാകുന്നു. ഇപ്രകാരം ഉണ്ടാകുന്ന അബിറ്റിക് അമ്ലം (abietic acid) ത്രിചക്ര ടര്‍പ്പി
-
ടര്‍പ്പി[[Image:pno26e.png]]
+
[[Image:pno26e.png]]
സസ്യങ്ങളുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ജിബറിലിക് അമ്ലം (Gibberelic acid) ചതുഷ്ചക്ര ഡൈടര്‍പ്പീനാണ്.  
സസ്യങ്ങളുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ജിബറിലിക് അമ്ലം (Gibberelic acid) ചതുഷ്ചക്ര ഡൈടര്‍പ്പീനാണ്.  

06:31, 11 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടര്‍പ്പീനുകള്‍

Terpenes

പ്രകൃതിയില്‍ നിന്ന്, വിശിഷ്യ സസ്യങ്ങളില്‍ നിന്ന് ലഭിക്കുന്നതും, (C5H8)n എന്ന സാമാന്യ ഫോര്‍മുലയുള്ളതുമായ ഹൈഡ്രോകാര്‍ബണുകളുടെ പൊതുനാമം. ടര്‍പ്പന്‍ടൈനിലും മറ്റ് സുഗന്ധതൈലങ്ങളിലും ടര്‍പ്പീനുകളാണ് പ്രധാന ഘടകങ്ങള്‍. ഈ ഹൈഡ്രോകാര്‍ബണുകളുടെ ഓക്സിജന്‍ വ്യുത്പന്നങ്ങള്‍ (ഉദാ: ആല്‍ക്കഹോള്‍, ആല്‍ഡിഹൈഡുകള്‍, കീറ്റോണുകള്‍) കാംഫറുകള്‍ (Camphors) എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ന് ടര്‍പ്പീനുകളും കാംഫറുകളും പൊതുവായി അറിയപ്പെടുന്നത് ടര്‍പ്പിനോയിഡുകള്‍ എന്നാണ്.

(C5H8) യൂണിറ്റുകളുടെ എണ്ണ (n)ത്തെ ആസ്പദമാക്കിയാണ് ടര്‍പ്പീനുകളെയും വ്യുത്പന്നങ്ങളെയും തരംതിരിച്ചിരിക്കുന്നത്.

Image:Terpenes pno23.png

ലഘു അംഗങ്ങളായ മോണോ, സെസ്ക്വി എന്നീ ടര്‍പ്പിനോയിഡുകളാണ് സുഗന്ധതൈലങ്ങളുടെ പ്രധാന ഘടകങ്ങള്‍. ഉയര്‍ന്ന അംഗങ്ങളായ ഡൈ, ട്രൈ മുതലായ ടര്‍പ്പീനുകള്‍ ബാഷ്പശീലമുള്ളവയല്ല; അവ സസ്യങ്ങളില്‍ നിന്നും മരങ്ങളില്‍ നിന്നും ലഭിക്കുന്നു. അരക്കിലും റെസിനുകളിലുമാണ് പ്രധാനമായും ഇവ അടങ്ങിയിട്ടുള്ളത്. പ്രധാനപ്പെട്ട സുഗന്ധതൈലങ്ങളും അവയില്‍ അടങ്ങിയിട്ടുള്ള ടര്‍പ്പിനോയിഡ് ഘടകങ്ങളും പട്ടികയില്‍ കൊടുത്തിരിക്കുന്നു.

pno23bb.png


നിഷ്കര്‍ഷണം. സസ്യങ്ങളില്‍ നിന്ന് സുഗന്ധതൈലങ്ങള്‍ നിഷ്കര്‍ഷണം ചെയ്യാന്‍ മൂന്നു മാര്‍ഗങ്ങളാണ് പ്രധാനമായും അവലംബിച്ചു വരുന്നത്.

നീരാവിസ്വേദനം. കര്‍പ്പൂരതൈലം, റോസാതൈലം എന്നിവ യുടെ നിഷ്കര്‍ഷണത്തിന് ഈ പ്രക്രിയ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ബാഷ്പശീലമായ ലായകങ്ങള്‍ ഉപയോഗിച്ചാണ് നീരാവിയില്‍ നിന്ന് തൈലങ്ങള്‍ വേര്‍തിരിക്കുന്നത്. ഈ നിഷ്കര്‍ഷണ പ്രക്രിയക്ക് ചില തകരാറുകളുണ്ട്. നീരാവിയില്‍ പല സുഗന്ധ തൈലങ്ങളും വിഘടിക്കുവാന്‍ ഇടയുണ്ട്. തൈലത്തിന്റെ സുഗന്ധത്തിന് ആസ്പദമായ എസ്റ്റര്‍ പോലെയുള്ള ഘടകങ്ങളുടെ ജലാപഘടനവും ഉണ്ടാവാനിടയുണ്ട്. അതിനാല്‍ നീരാവി സ്വേദനം ചെയ്തു ലഭിക്കുന്ന തൈലങ്ങളുടെ സുഗന്ധം പല പ്പോഴും ഗാഢമായിരിക്കുകയില്ല. ചില സസ്യങ്ങളില്‍ നിന്ന് ഈ പ്രക്രിയയിലൂടെ വളരെ കുറച്ച് എണ്ണ മാത്രമേ ലഭിക്കുകയുള്ളൂ.

ലായക നിഷ്കര്‍ഷണം. സുഗന്ധവ്യഞ്ജന വ്യവസായത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന നിഷ്കര്‍ഷണ പ്രക്രിയയാണിത്. ആല്‍ക്കഹോള്‍, ഈഥര്‍, ക്ളോറോഫോം തുടങ്ങിയ ലായകങ്ങള്‍ ഉപയോഗിച്ച് 50°C-ല്‍ താഴ്ന്ന ഊഷ്മാവിലാണ് സുഗന്ധ തൈലങ്ങള്‍ നിഷ്കര്‍ഷണം ചെയ്യുന്നത്. തുടര്‍ന്ന് ലായകം താഴ്ന്ന മര്‍ദത്തില്‍ സ്വേദനം ചെയ്ത് നീക്കം ചെയ്യുന്നു.

എന്‍ഫ്ളുറേജ് പ്രക്രിയ. ശുദ്ധീകരിച്ച കൊഴുപ്പില്‍ സുഗന്ധ തൈലം അധിശോഷണം ചെയ്ത് വേര്‍തിരിക്കുന്ന പ്രക്രിയയാണിത്. റോസ്, മുല്ല എന്നിവയില്‍ നിന്ന് സുഗന്ധതൈലം നിഷ്കര്‍ഷണം ചെയ്യാന്‍ ഈ പ്രക്രിയയാണ് വ്യാപകമായി അവലംബിച്ചു വരുന്നത്. മറ്റു രണ്ടു നിഷ്കര്‍ഷണ പ്രക്രിയകളേയുമപേക്ഷിച്ച് കൂടുതല്‍ തൈലം ഈ രീതിയില്‍ ലഭ്യമാകുന്നു. സു. 5050°C-ല്‍ ചൂടാക്കിയ കൊഴുപ്പിന്റെ പുറത്ത് പൂവിതളുകള്‍ നിരത്തി വയ്ക്കുന്നു. അധിശോഷണം ചെയ്യുന്ന സുഗന്ധതൈലം കൊണ്ട് കൊഴുപ്പു സാന്ദ്രമാകുന്നതുവരെ (ദിവസങ്ങളോളം) അതേ അവസ്ഥയില്‍ അവ നിലനിര്‍ത്തുന്നു. പിന്നീട് ഇതളുകള്‍ എടുത്തു മാറ്റിയശേഷം ഈതൈല്‍ ആല്‍ക്കഹോള്‍ ചേര്‍ത്ത് പാകപ്പെടുത്തുമ്പോള്‍ കൊഴുപ്പില്‍ അധിശോഷണം ചെയ്യപ്പെട്ട തൈലം മുഴുവന്‍ ആല്‍ക്കഹോളില്‍ ലയിക്കുന്നു. തുടര്‍ന്ന് 2050°C വരെ തണുപ്പിച്ചാല്‍ ആല്‍ക്കഹോളില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള കൊഴുപ്പിന്റെ അംശങ്ങള്‍ നീക്കംചെയ്യാന്‍ സാധിക്കും. താഴ്ന്ന മര്‍ദത്തില്‍ അംശികസ്വേദനം വഴി ടര്‍പ്പിനോയിഡുകള്‍ വേര്‍തിരിക്കുന്നു.

ഗുണധര്‍മങ്ങള്‍. ഏതാണ്ട് എല്ലാ ടര്‍പ്പിനോയിഡുകളും നിറമില്ലാത്തതും സുഗന്ധമുള്ളതുമായ ദ്രാവകങ്ങളോ ഖരവസ്തുക്കളോ ആണ്. ജലത്തില്‍ അലേയവും നീരാവിയില്‍ സ്വേദനം ചെയ്യുന്നവയുമാണ്. മിക്ക ടര്‍പ്പിനോയിഡുകളും ധ്രുവണഘൂര്‍ണകത (ഓപ്ടിക്കല്‍ ആക്ടിവത) പ്രദര്‍ശിപ്പിക്കുന്നു. ചിലവ റെസിമിക് മിശ്രിതങ്ങളാണ്.

ഒന്നോ അതിലധികമോ ഡബിള്‍ ബോണ്ടുകളുള്ളതിനാല്‍ ഓസോണ്‍, ഹാലജനുകള്‍, ഹൈഡ്രജന്‍ ഹാലൈഡുകള്‍, നൈട്രോ സില്‍ ക്ളോറൈഡ്, നൈട്രോസില്‍ ബ്രോമൈഡ്, നൈട്രജന്‍ ഓക് സൈഡുകള്‍ എന്നിവയുമായി സങ്കലന സംയുക്തങ്ങള്‍ (addition compounds) രൂപീകരിക്കുന്നു. ഈ സങ്കലന സംയുക്തങ്ങള്‍ എല്ലാംതന്നെ പരല്‍ രൂപത്തിലുള്ളവയാണ്. വിവിധ ടര്‍പ്പിനോയിഡുകള്‍ നിര്‍ണയിക്കുവാനും വേര്‍തിരിക്കുവാനും ഈ സംയുക്തങ്ങള്‍ സഹായകമാകുന്നു. ഡബിള്‍ ബോണ്ടുകളുടെ സാന്നിധ്യം മൂലം വളരെ പെട്ടെന്ന് ഓക്സീകൃതമാകും. ഒന്നിടവിട്ട് ഇരട്ട ബോണ്ടുകളുള്ള ടര്‍പ്പിനോയിഡുകള്‍ ഡീല്‍സ് ആല്‍ഡര്‍ അഭി ക്രിയയില്‍ ഏര്‍പ്പെടുന്നു.

എല്ലാ ടര്‍പ്പിനോയിഡുകളും താപീയ അപഘടനം വഴി ഐസോപ്രീന്‍ രൂപീകരിക്കുന്നു.

Image:pno23cc.png

ഐസോപ്രീന്‍ നിയമം. എല്ലാ ടര്‍പ്പിനോയിഡുകളുടെയും താപീയ അപഘടനം ഒരേ ഉത്പന്നം (ഐസോപ്രീന്‍) തന്നെ നല്‍കുന്നതിനാല്‍ എല്ലാ ടര്‍പ്പിനോയിഡുകളും ഐസോപ്രീനിന്റെ ഡൈമര്‍, ട്രൈമര്‍, ടെട്രാമര്‍, പോളിമര്‍ ഒക്കെയാണെന്ന് കരുതാം. 1887-ല്‍ വലാക്ക് (Wallach) നിര്‍ദേശിച്ച ഐസോപ്രീന്‍ നിയമം സാധൂകരിക്കുന്നവയാണ് ഇനി പറയുന്ന വസ്തുതകള്‍. (i) പ്രകൃതിജന്യമായ ഏതാണ്ട് എല്ലാ ടര്‍പ്പിനോയിഡുകളുടെയും എംപിരിക ഫോര്‍മുല C5H8 ആണ്. (ii) ഐസോപ്രീന്‍ 280ത്ഥ ര ചൂടാകുമ്പോള്‍ ഡൈമറീകരിച്ച് ഡൈ പെന്‍ടീന്‍ ടര്‍പ്പിനോയിഡുകള്‍ ഉണ്ടാകുന്നു.

Image:formulapno24a.png

(iii) പരീക്ഷണശാലയില്‍ ഐസോപ്രീനിന്റെ പോളിമറീകരണം വഴി റബറിന് സമാനമായ ഒരു ഉത്പന്നം ഉണ്ടാവുന്നു.

Image:formulapno 24.png

(iv) റബറിന്റെ വിയോജക സ്വേദനം (destructive distillation) വഴി ഐസോപ്രീന്‍ ലഭിക്കുന്നു.

Image:formulapno24b.png

വിശിഷ്ട ഐസോപ്രീന്‍ നിയമം. ടര്‍പ്പിനോയിഡുകളില്‍ ഐസോപ്രീന്‍ യൂണിറ്റുകള്‍ തലയോടു വാല്‍ (head to tail) എന്ന രീതിയിലാണ് ചേര്‍ന്നിരിക്കുന്നത് എന്ന് 1925-ല്‍ ഇന്‍ഗോള്‍ഡ് (Ingold) ചൂണ്ടികാട്ടി.

Image:pno24d.png

ടര്‍പ്പിനോയിഡുകളുടെ ഘടന നിര്‍ണയിക്കുന്നതിന് ഈ നിയമങ്ങള്‍ വളരെ സഹായകമാണ്. പക്ഷേ ഈ നിയമങ്ങള്‍ സാര്‍വത്രികമായി ശരിയല്ല. കാര്‍ബണ്‍ അണുക്കളുടെ എണ്ണം അഞ്ചിന്റെ ഗുണിതമല്ലാത്ത ചില ടര്‍പ്പിനോയിഡുകളും ഉണ്ട്.

Image:pno24e.png

ഒന്‍പത് കാര്‍ബണ്‍ അണുക്കളുള്ള ഈ ടര്‍പ്പിനോയിഡ്, ഐസോപ്രീന്‍ യൂണിറ്റുകളായി വിഭജിക്കാന്‍ സാധ്യമല്ല. ലാവന്‍ഡുലോളിലാകട്ടെ തലയോടുവാല്‍ എന്ന ക്രമത്തിലല്ല ഐസോപ്രീനുകള്‍ യോജിച്ചിരിക്കുന്നത്.

ജൈവിക സംശ്ലേഷണം. ടര്‍പ്പീനുകളുടെ ജൈവിക സംശ്ലേഷണപ്രക്രിയയുടെ ആദ്യപടി രണ്ട് അസറ്റൈല്‍ കോ എന്‍സൈം-A തന്മാത്രകള്‍ (I) സംയോജിച്ച് അസറ്റോഅസറ്റൈല്‍ കോ എന്‍സൈം-A (II) ഉണ്ടാകുന്നതാണ്.

Image:pno24g.png

ഇത്, ഹൈഡ്രോക്സി മീതൈല്‍ ഗ്ലൂട്ടാറേറ്റ് (III) വഴി മേവലോണിക് അമ്ലം (IV) രൂപീകരിക്കുന്നു. ടര്‍പ്പീനുകള്‍ ഉണ്ടാവുന്ന ഉപാപചയപ്രക്രിയയിലെ പ്രധാന ഘടകപദാര്‍ഥമായ ഐസോപെന്റീ നൈല്‍ പൈറോഫോസ്ഫേറ്റ് (ഐപിപി) (V) മേവലോണിക് അമ്ലത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. ഐപിപിയുടെ പോളിമറികരണം, അന്തഃതന്മാത്രീയ പുനര്‍വിന്യാസം (intermolecular rearrangement) എന്നീ പ്രക്രിയകള്‍ വഴി വിവിധതരം ടര്‍പ്പീനുകള്‍ ഉണ്ടാകുന്നു.

Image:pno24h.png

മോണോടര്‍പ്പീനുകള്‍. ചാക്രികവും അചാക്രികവുമായ C10H16 ഹൈഡ്രോകാര്‍ബണുകളും അവയുടെ ഓക്സിജന്‍ അടങ്ങുന്ന വ്യുത്പന്നങ്ങളുമാണ് മോണോടര്‍പ്പീനുകള്‍. മിര്‍സിന്‍ (I), ജെറാനിയോള്‍ II, സിട്രാല്‍ III, സിട്രോനെല്ലോള്‍ IV എന്നിവ അചാക്രിക മോണോടര്‍പ്പീനുകള്‍ക്ക് ഉദാഹരണങ്ങളാണ്.

Image:pno24i.png

α-ടര്‍പീനിയോള്‍ I A, കാര്‍വോണ്‍ II A, മെന്തോള്‍ III A, ലിമൊണീന്‍ IV A എന്നിവയാണ് പ്രധാനപ്പെട്ട ഏകചാക്രിക മോണോ ടര്‍പ്പീനുകള്‍.

Image:pno24j.png

ദ്വിചാക്രിക മോണോടര്‍പ്പീനുകളെ മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. രണ്ടാമത്തെ വലയത്തിന്റെ വലിപ്പത്തെ ആസ്പദമാക്കിയാണ് വിഭജനം. ഒന്നാമത്തേത് എപ്പോഴും ആറ് വശങ്ങളുള്ള വലയമായിരിക്കും.

Image:pno24k.png

Image:pno25a.png

അതിവിശിഷ്ടമായ സുഗന്ധം, ബാഷ്പശീലത എന്നീ ഗുണങ്ങള്‍ മൂലം മോണോടര്‍പ്പീനുകള്‍ സുഗന്ധദ്രവ്യ വ്യവസായങ്ങളിലും രുചിയും മണവും നല്‍കുന്ന വസ്തുക്കളുടെ നിര്‍മിതിയിലും മുഖ്യപങ്കു വഹിക്കുന്നു. മെന്തോള്‍ പല ഔഷധങ്ങളിലും ഭക്ഷ്യവസ്തുക്കളിലും ഉപയോഗിക്കുന്നുണ്ട്. α-പൈനീന്‍ ആകട്ടെ പെയിന്റ്, വാര്‍ണിഷ് എന്നിവയിലും രാസവ്യവസായങ്ങളിലും ഉപയോഗപ്പെടുത്തുന്നു. α-പൈനീന്‍ അമ്ളവുമായി പ്രതിപ്രവര്‍ത്തിച്ചുണ്ടാകുന്ന മിശ്രിതം പൈന്‍ എണ്ണ എന്ന പേരില്‍ ചെലവു കുറഞ്ഞ അണുസംഹാരിയായും ദുര്‍ഗന്ധനിര്‍മാര്‍ജന വസ്തുവായും ഉപയോഗിച്ചുവരുന്നു.

സെസ്ക്വിടര്‍പ്പീനുകള്‍. C15H24 ഹൈഡ്രോകാര്‍ബണുകളും ഓക്സിജന്‍ വ്യുത്പന്നങ്ങളും ആണ് സെസ്ക്വിടര്‍പ്പീനുകള്‍. മോണോടര്‍പ്പീനുകളെയപേക്ഷിച്ച് ബാഷ്പശീലത കുറവായതി നാല്‍ ലായക നിഷ്കര്‍ഷണം ആണ് സെസ്ക്വിടര്‍പ്പീനുകള്‍ വേര്‍തിരിക്കാന്‍ പ്രധാനമായും ഉപയോഗിച്ചുവരുന്നത്.

ഫാര്‍ണിസൈല്‍ പൈറോ ഫോസ്ഫേറ്റ് സൈക്ളീകരിച്ചുണ്ടാവുന്ന കാര്‍ബോണിയം അയോണുകളുടെ പുനര്‍വിന്യാസം വഴിയാണ് സെസ്ക്വിടര്‍പീനുകള്‍ ഉണ്ടാവുന്നത്.

Image:pno25b.png

ഫാര്‍ണിസോള്‍, നീരോളിഡോള്‍ എന്നിവ അചാക്രിക സെസ്ക്വി ടര്‍പ്പിനോയിഡുകളാണ്.

Image:pno25c.png

ഏകചക്ര സെസ്ക്വിടര്‍പ്പീനുകള്‍ നാലായി തിരിച്ചിരിക്കുന്നു.

Image:pno25d.png

Image:pno25e.png

Image:pno25e.png

ട്യുമറുകളുടെ നിര്‍മാര്‍ജനത്തിന് ഉപയോഗപ്രദമായ പല ഔഷധങ്ങളും ഈ വിഭാഗത്തില്‍പ്പെടുന്നു.

ദ്വിചക്ര സെസ്ക്വി ടര്‍പ്പീനുകളെ മൂന്നായി തരംതിരിച്ചിരിക്കുന്നു.

Image:pno25g.png

Image:pno25h.png

(ii) ലോഞ്ചിഫോളീന്‍ (longifolene) ഗ്രൂപ്പ്.

ഉദാ: പൈന്‍ മരങ്ങളിലടങ്ങിയിട്ടുള്ള ലോഞ്ചിഫോളോണ്‍.

Image:pno26a.png

ഡൈടര്‍പ്പീനുകള്‍. നാല് ഐസോപ്രീന്‍ യൂണിറ്റുകളടങ്ങുന്ന C20 ഹൈഡ്രോകാര്‍ബണുകളും ഓക്സിജന്‍ വ്യുത്പന്നങ്ങളും. ബാഷ്പീകൃതമല്ലാത്ത മരക്കറയില്‍ ആണ് ഇവ മുഖ്യമായും അടങ്ങിയിട്ടുള്ളത്.

ക്ലോറോഫില്‍, ജീവകം ഇ, കെ എന്നിവയിലടങ്ങിയിട്ടുള്ള ഫൈ റ്റോള്‍ (Phytol) അചക്രിയ ഡൈടര്‍പ്പിനോയിഡിന് ഉദാഹരണമാണ്.

Image:pno26b.png


പൈന്‍ എണ്ണയില്‍ നിന്ന് ടര്‍പ്പന്‍ടൈന്‍ ബാഷ്പീകരിച്ചതിനു ശേഷം അവശേഷിക്കുന്ന റോസിനി (Rosin)ല്‍ അടങ്ങിയിട്ടുള്ള റെസിന്‍ അമ്ലങ്ങള്‍ ദ്വിചക്ര ഡൈടര്‍പ്പിനോയിഡുകളാണ്

Image:pno26c.png

പൈന്‍ റെസിന്‍ സംഭരിക്കുമ്പോഴും ബാഷ്പസ്വേദനം ചെയ്യു മ്പോഴും പലതരം രാസപരിണാമങ്ങള്‍ക്ക് വിധേയമാകുന്നു. ഇപ്രകാരം ഉണ്ടാകുന്ന അബിറ്റിക് അമ്ലം (abietic acid) ത്രിചക്ര ടര്‍പ്പി Image:pno26e.png

സസ്യങ്ങളുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ജിബറിലിക് അമ്ലം (Gibberelic acid) ചതുഷ്ചക്ര ഡൈടര്‍പ്പീനാണ്.

Image:pno26f.png

ട്രൈടര്‍പ്പീനുകള്‍. ടര്‍പ്പീനുകളില്‍ ഏറ്റവും വലിയ വിഭാഗമാണ് ആറ് ഐസോപ്രീന്‍ യൂണിറ്റുകളടങ്ങുന്ന ട്രൈടര്‍പ്പീനുകള്‍. സ്രാവിന്റെ എണ്ണയില്‍ നിന്നു വേര്‍തിരിച്ച സ്ക്വാലീന്‍ (Squalene) അചാക്രിയ ട്രൈടര്‍പ്പീന്‍ ആണ്. ഒലീവ് എണ്ണ തുടങ്ങിയ പല സസ്യ എണ്ണകളിലും സ്ക്വാലീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കോളസ്റ്റിറോളിന്റെ ജൈവിക സംശ്ലേഷണത്തില്‍ ഒരു പ്രധാന മാധ്യമികമാണ് സ്ക്വാലീന്‍.

Image:pno26g.png

ത്രിചക്ര ട്രൈടര്‍പ്പിനോയിഡുകളും, ചതുഷ്ചക്ര ട്രൈടര്‍പ്പിനോയിഡുകളും ഉണ്ടെങ്കിലും അഞ്ച് ചക്രങ്ങളുള്ള ട്രൈടര്‍പ്പിനോയിഡുകളാണ് കൂടുതല്‍ സാധാരണം. ഉദാ: സ്ക്വാലീനുമായി ഘടനാപരമായി സാദൃശ്യമുള്ള β-അമിറിന്‍

Image:pno26h.png

ടെട്രാടര്‍പ്പീനുകള്‍. C40H64 ഹൈഡ്രോകാര്‍ബണുകള്‍. സസ്യങ്ങളില്‍ അടങ്ങിയിട്ടുള്ള മഞ്ഞയോ ചുവപ്പോ ആയ ചായ വസ്തുക്കള്‍, കരോട്ടിനോയിഡുകള്‍; C40H56 ഹൈഡ്രോകാര്‍ബണുകളാണെങ്കിലും ടെട്രാടര്‍പ്പീനുകളായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഐസോപ്രീന്‍ യൂണിറ്റുകളാല്‍ നിര്‍മിക്കാവുന്നതിനാലാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഴുത്ത തക്കാളിയില്‍ അടങ്ങിയിട്ടുള്ള ചുവന്ന നിറവസ്തുവായ ലൈക്കോപീന്‍ (lycopene) ഈ വിഭാഗത്തില്‍പ്പെടുന്ന ഒരു അചാക്രിയ ടര്‍പ്പീനാണ്.

Image:pno26i.png

ഐസോപ്രീന്‍ വിഭജനമാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. തന്മാത്രയുടെ നടുവില്‍ തലയോടുവാല്‍ എന്ന വിന്യാസത്തില്‍ നിന്നു വ്യതിചലിച്ച് വാലോടുവാല്‍ എന്ന രീതിയില്‍ സംയോജിച്ചിരിക്കുന്നതു കാണാം. ടെട്രാ ടര്‍പ്പീനുകളില്‍ ഇത് സാധാരണമാണ്. ഒന്നിടവിട്ടുള്ള ഡബിള്‍ ബോണ്ടുകളുള്ള (conjugated system) വിന്യാസ രീതി കൈക്കൊള്ളുന്നതിനാലാണിത്. ഈ സംയുക്തങ്ങളുടെ നിറത്തിനാധാരമായ വിധത്തില്‍ പ്രകാശ ആഗിരണം സാധ്യമാകുന്നത് ഈ വിന്യാസരീതി മൂലമാണ്. മറ്റൊരു പ്രധാനപ്പെട്ട ടെട്രാടര്‍പ്പീനാണ് കാരറ്റില്‍ അടങ്ങിയിട്ടുള്ള β-കരോട്ടിന്‍.

Image:pno26j.png

പോളിടര്‍പ്പീനുകള്‍. ഐസോപ്രീന്‍ പോളിമറുകള്‍; (C5H8)n; n = 4000-500000.

ഉദാ: റബര്‍, ഗട്ടാപര്‍ച്ച (റബറിന്റെ ട്രാന്‍സ് ഐസോമര്‍)

Image:pno26k.png

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍