This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടമ്മനി സൊസൈറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടമ്മനി സൊസൈറ്റി ഠമാാമ്യി ീരശല്യ യു. എസ്സിലെ ന്യൂയോര്‍ക്ക് നഗരത്തില്...)
വരി 1: വരി 1:
-
ടമ്മനി സൊസൈറ്റി
+
=ടമ്മനി സൊസൈറ്റി=
-
ഠമാാമ്യി ീരശല്യ
+
Tammany society
-
യു. എസ്സിലെ ന്യൂയോര്‍ക്ക് നഗരത്തില്‍ 19-ാം ശ. -ത്തിലും 20-ാം ശ.-ന്റെ ആദ്യപകുതിയിലും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിര്‍ണായക സ്വാധീനത ചെലുത്തിയിരുന്ന ഒരു സംഘടന. ഒരു ദേശീയ സാമൂഹിക സംഘടനയെന്ന നിലയില്‍ 1789-ല്‍ ഇതു രൂപം കൊണ്ടു. ജനാധിപത്യ സംരക്ഷണത്തിനുവേണ്ടിയും ഫെഡറലിസ്റ്റ് പാര്‍ട്ടിയുടെ അഭിജാതസിദ്ധാന്തങ്ങള്‍ക്കെതിരായും നിലകൊള്ളുന്ന ഒരു ധര്‍മസ്ഥാപനമെന്ന (രവമൃശമേയഹല ീരശല്യ) നിലയിലാണ് ഈ സംഘടന സ്ഥാപിതമായത്. കാലാന്തരത്തില്‍ ദേശീയസ്വഭാവം നഷ്ടപ്പെട്ട് ഇതിന്റെ പ്രവര്‍ത്തനം ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രമായി ചുരുങ്ങുകയും ഡെമോക്രാറ്റിക് പാര്‍ട്ടിയെ സ്വാധീനിക്കുന്ന സംഘടനയെന്ന നിലയില്‍ ഇതു രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയും ചെയ്തു.  
+
യു. എസ്സിലെ ന്യൂയോര്‍ക്ക് നഗരത്തില്‍ 19-ാം ശ. -ത്തിലും 20-ാം ശ.-ന്റെ ആദ്യപകുതിയിലും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിര്‍ണായക സ്വാധീനത ചെലുത്തിയിരുന്ന ഒരു സംഘടന. ഒരു ദേശീയ സാമൂഹിക സംഘടനയെന്ന നിലയില്‍ 1789-ല്‍ ഇതു രൂപം കൊണ്ടു. ജനാധിപത്യ സംരക്ഷണത്തിനുവേണ്ടിയും ഫെഡറലിസ്റ്റ് പാര്‍ട്ടിയുടെ അഭിജാതസിദ്ധാന്തങ്ങള്‍ക്കെതിരായും നിലകൊള്ളുന്ന ഒരു ധര്‍മസ്ഥാപനമെന്ന (charitable society) നിലയിലാണ് ഈ സംഘടന സ്ഥാപിതമായത്. കാലാന്തരത്തില്‍ ദേശീയസ്വഭാവം നഷ്ടപ്പെട്ട് ഇതിന്റെ പ്രവര്‍ത്തനം ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രമായി ചുരുങ്ങുകയും ഡെമോക്രാറ്റിക് പാര്‍ട്ടിയെ സ്വാധീനിക്കുന്ന സംഘടനയെന്ന നിലയില്‍ ഇതു രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയും ചെയ്തു.  
-
  ഡെലവേര്‍ ഗോത്രത്തിന്റെ തലവനായ ടമ്മനെന്റിന്റെ ബഹുമാനാര്‍ഥമാണ് 'ടമ്മനി സൊസൈറ്റി' എന്ന പേര് ഈ സംഘടനയ്ക്കു നല്‍കപ്പെട്ടത്. മേധാശക്തിയും സ്വാതന്ത്യ്രവാഞ്ഛയും കൊണ്ട് ഇതിഹാസപുരുഷതുല്യനായി പരിഗണിക്കപ്പെട്ടിരുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. ഒരു സൈനികനായിരുന്ന വില്യം മൂണി ആയിരുന്നു സൊസൈറ്റിയുടെ സ്ഥാപകന്‍. സംഘടനയുടെ ആസ്ഥാനമായ ടമ്മനി ഹാളുമായി ബന്ധപ്പെടുത്തിക്കൊണ്ട് പില്‍ക്കാലത്ത് 'ടമ്മനി ഹാള്‍' എന്ന പേരിലും ഈ സംഘടന അറിയപ്പെട്ടുവരുന്നു. അഭിജാതപ്രസ്ഥാനങ്ങളുടെ നേര്‍ക്കുള്ള പരിഹാസം ദ്യോതിപ്പിക്കാനായി, സംഘടനയിലെ സ്ഥാനപ്പേരുകള്‍ കുറിക്കാന്‍ ഗോത്രപദങ്ങളാണ് ഉപയോഗിച്ചിരുന്നത്.  

  ന്യൂയോര്‍ക്ക് മേയറായിരുന്ന ഫെര്‍നാന്‍ഡോവുഡ്ഡിന്റെ നേതൃ ത്വത്തിന്‍കീഴില്‍ സൊസൈറ്റി 1850-കളില്‍ രാഷ്ട്രീയരംഗത്ത് പ്രബലമായി. എന്നാല്‍ 1868-ല്‍ വില്യം എം. ട്വീഡ് നേതൃത്വത്തിലെത്തിയതോടെ സൊസൈറ്റി ധാര്‍മികമായ അധഃപതനത്തിനു വിധേ യമായി. അതിനുള്ളില്‍ അഴിമതിയും സ്വേച്ഛാധിപത്യവും വ്യാപകമായിത്തീരുകയും ചെയ്തു. റിച്ചാര്‍ഡ് ക്രോക്കര്‍, ചാള്‍സ് ഫ്രാന്‍ സിസ് മര്‍ഫി, ആല്‍ഫ്രഡ് ഇ. സ്മിത്ത്, ജെയിംസ്. ജെ. വാക്കര്‍ തുടങ്ങിയവര്‍ സൊസൈറ്റിയുടെ പ്രമുഖ നേതാക്കളായിരുന്നു. 1930 ആയപ്പോഴേക്കും സൊസൈറ്റിയുടെ പ്രതാപം നശിച്ചു കഴിഞ്ഞിരുന്നു. തുടര്‍ന്നിങ്ങോട്ടുള്ള ദശകങ്ങള്‍ സംഘടനയുടെ ശിഥിലീകരണത്തിനാണ് സാക്ഷ്യം വഹിച്ചത്. 1961-ലെ മേയര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് നേതാവായ കാര്‍മൈന്‍ സാപിയോയുടെ പരാജയത്തോടെ സൊസൈറ്റി തീര്‍ത്തും നിഷ്പ്രഭമായി.
+
ന്യൂയോര്‍ക്ക് മേയറായിരുന്ന ഫെര്‍നാന്‍ഡോവുഡ്ഡിന്റെ നേതൃ ത്വത്തിന്‍കീഴില്‍ സൊസൈറ്റി 1850-കളില്‍ രാഷ്ട്രീയരംഗത്ത് പ്രബലമായി. എന്നാല്‍ 1868-ല്‍ വില്യം എം. ട്വീഡ് നേതൃത്വത്തിലെത്തിയതോടെ സൊസൈറ്റി ധാര്‍മികമായ അധഃപതനത്തിനു വിധേയമായി. അതിനുള്ളില്‍ അഴിമതിയും സ്വേച്ഛാധിപത്യവും വ്യാപകമായിത്തീരുകയും ചെയ്തു. റിച്ചാര്‍ഡ് ക്രോക്കര്‍, ചാള്‍സ് ഫ്രാന്‍ സിസ് മര്‍ഫി, ആല്‍ഫ്രഡ് ഇ. സ്മിത്ത്, ജെയിംസ്. ജെ. വാക്കര്‍ തുടങ്ങിയവര്‍ സൊസൈറ്റിയുടെ പ്രമുഖ നേതാക്കളായിരുന്നു. 1930 ആയപ്പോഴേക്കും സൊസൈറ്റിയുടെ പ്രതാപം നശിച്ചു കഴിഞ്ഞിരുന്നു. തുടര്‍ന്നിങ്ങോട്ടുള്ള ദശകങ്ങള്‍ സംഘടനയുടെ ശിഥിലീകരണത്തിനാണ് സാക്ഷ്യം വഹിച്ചത്. 1961-ലെ മേയര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് നേതാവായ കാര്‍മൈന്‍ സാപിയോയുടെ പരാജയത്തോടെ സൊസൈറ്റി തീര്‍ത്തും നിഷ്പ്രഭമായി.

05:50, 6 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടമ്മനി സൊസൈറ്റി

Tammany society

യു. എസ്സിലെ ന്യൂയോര്‍ക്ക് നഗരത്തില്‍ 19-ാം ശ. -ത്തിലും 20-ാം ശ.-ന്റെ ആദ്യപകുതിയിലും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിര്‍ണായക സ്വാധീനത ചെലുത്തിയിരുന്ന ഒരു സംഘടന. ഒരു ദേശീയ സാമൂഹിക സംഘടനയെന്ന നിലയില്‍ 1789-ല്‍ ഇതു രൂപം കൊണ്ടു. ജനാധിപത്യ സംരക്ഷണത്തിനുവേണ്ടിയും ഫെഡറലിസ്റ്റ് പാര്‍ട്ടിയുടെ അഭിജാതസിദ്ധാന്തങ്ങള്‍ക്കെതിരായും നിലകൊള്ളുന്ന ഒരു ധര്‍മസ്ഥാപനമെന്ന (charitable society) നിലയിലാണ് ഈ സംഘടന സ്ഥാപിതമായത്. കാലാന്തരത്തില്‍ ദേശീയസ്വഭാവം നഷ്ടപ്പെട്ട് ഇതിന്റെ പ്രവര്‍ത്തനം ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രമായി ചുരുങ്ങുകയും ഡെമോക്രാറ്റിക് പാര്‍ട്ടിയെ സ്വാധീനിക്കുന്ന സംഘടനയെന്ന നിലയില്‍ ഇതു രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയും ചെയ്തു.

ഡെലവേര്‍ ഗോത്രത്തിന്റെ തലവനായ ടമ്മനെന്റിന്റെ ബഹുമാനാര്‍ഥമാണ് 'ടമ്മനി സൊസൈറ്റി' എന്ന പേര് ഈ സംഘടനയ്ക്കു നല്‍കപ്പെട്ടത്. മേധാശക്തിയും സ്വാതന്ത്യ്രവാഞ്ഛയും കൊണ്ട് ഇതിഹാസപുരുഷതുല്യനായി പരിഗണിക്കപ്പെട്ടിരുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. ഒരു സൈനികനായിരുന്ന വില്യം മൂണി ആയിരുന്നു സൊസൈറ്റിയുടെ സ്ഥാപകന്‍. സംഘടനയുടെ ആസ്ഥാനമായ ടമ്മനി ഹാളുമായി ബന്ധപ്പെടുത്തിക്കൊണ്ട് പില്‍ക്കാലത്ത് 'ടമ്മനി ഹാള്‍' എന്ന പേരിലും ഈ സംഘടന അറിയപ്പെട്ടുവരുന്നു. അഭിജാതപ്രസ്ഥാനങ്ങളുടെ നേര്‍ക്കുള്ള പരിഹാസം ദ്യോതിപ്പിക്കാനായി, സംഘടനയിലെ സ്ഥാനപ്പേരുകള്‍ കുറിക്കാന്‍ ഗോത്രപദങ്ങളാണ് ഉപയോഗിച്ചിരുന്നത്.

ന്യൂയോര്‍ക്ക് മേയറായിരുന്ന ഫെര്‍നാന്‍ഡോവുഡ്ഡിന്റെ നേതൃ ത്വത്തിന്‍കീഴില്‍ സൊസൈറ്റി 1850-കളില്‍ രാഷ്ട്രീയരംഗത്ത് പ്രബലമായി. എന്നാല്‍ 1868-ല്‍ വില്യം എം. ട്വീഡ് നേതൃത്വത്തിലെത്തിയതോടെ സൊസൈറ്റി ധാര്‍മികമായ അധഃപതനത്തിനു വിധേയമായി. അതിനുള്ളില്‍ അഴിമതിയും സ്വേച്ഛാധിപത്യവും വ്യാപകമായിത്തീരുകയും ചെയ്തു. റിച്ചാര്‍ഡ് ക്രോക്കര്‍, ചാള്‍സ് ഫ്രാന്‍ സിസ് മര്‍ഫി, ആല്‍ഫ്രഡ് ഇ. സ്മിത്ത്, ജെയിംസ്. ജെ. വാക്കര്‍ തുടങ്ങിയവര്‍ സൊസൈറ്റിയുടെ പ്രമുഖ നേതാക്കളായിരുന്നു. 1930 ആയപ്പോഴേക്കും സൊസൈറ്റിയുടെ പ്രതാപം നശിച്ചു കഴിഞ്ഞിരുന്നു. തുടര്‍ന്നിങ്ങോട്ടുള്ള ദശകങ്ങള്‍ സംഘടനയുടെ ശിഥിലീകരണത്തിനാണ് സാക്ഷ്യം വഹിച്ചത്. 1961-ലെ മേയര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് നേതാവായ കാര്‍മൈന്‍ സാപിയോയുടെ പരാജയത്തോടെ സൊസൈറ്റി തീര്‍ത്തും നിഷ്പ്രഭമായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍