This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടണലിങ് (കംപ്യൂട്ടര്‍ നെറ്റ് വര്‍ക്ക്)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടണലിങ് (കംപ്യൂട്ടര്‍ നെറ്റ് വര്‍ക്ക്)
Tunneling (Computer network)
ഒരു കംപ്യൂട്ടര്‍ നെറ്റ് വര്‍ക്ക് പ്രോട്ടൊകോളിനുള്ളില് മറ്റൊരു നെറ്റ് വര്‍ക്ക് പ്രോട്ടൊകോള്‍ ഉള്‍ക്കൊള്ളിക്കുവാനോ ഉള്‍ക്കൊള്ളിച്ചതിനെ വേര്‍തിരിക്കുവാനോ (encapsulating/de-encapsulating) ഉള്ള സംവിധാനം. സന്ദേശം, സിഗ്നലുകള്‍ മുതലായവയെ വ്യത്യസ്ത കംപ്യൂട്ടര്‍ നെറ്റ്വര്ക്കുകളിലൂടെയോ സിസ്റ്റങ്ങളിലൂടെയോ കൈമാറ്റം ചെയ്യാന്‍ ടണലിങ് സഹായിക്കുന്നു.
നെറ്റ് വര്‍ക്കിന്റെ ഘടനയ്ക്കനുസൃതമായി വിവിധ രീതിയിലാണ് ഓരോ നെറ്റ്വര്‍ക്കിലും ടണലിങ് പ്രാവര്‍ത്തികമാക്കുന്നത്. ഉദാഹരണമായി, ആപ്പിള്‍ ടാക്കില്‍ (Apple Talk) ആപ്പിള്‍ ടാക്ക് അപ്ഡേറ്റ്-റൂട്ടിങ് പ്രോട്ടൊകോള്‍ (AURP) ഉള്ള ഒരു റൂട്ടര്‍ ടണലിങ്ങിലൂടെ ആപ്പിള്‍ ടാക്ക് പാക്കറ്റുകളെ ടിസിപി/ഐപി പാക്കറ്റുകള്‍ക്കുള്ളില്‍ ആക്കിയശേഷം ടിസിപി/ഐപി വഴി AURP ഉള്ള മറ്റൊരു റൂട്ടറിലേക്ക് പ്രേഷണം ചെയ്യുന്നു. പ്രസ്തുത റൂട്ടര്‍, ഐപി, AURP ഹെഡ്ഡറുകളെ നീക്കം ചെയ്തശേഷം, പാക്കറ്റുകളെ അവയുടെ യഥാര്‍ഥ വിലാസത്തിലേക്കയയ്ക്കുന്നു. നെറ്റ് വെയറുടെ ഇന്റര്‍നെറ്റ് വര്‍ക്ക് പാക്കറ്റ് എക്സ്ചേഞ്ച് (IPX) പ്രോട്ടൊകോളില്‍ ഐപി ടണല്‍/ഐപി റിലെ ഡ്രൈവര്‍ പ്രവര്‍ത്തിക്കുന്ന ഒരു റൂട്ടര്‍ IPX പാക്കറ്റുകളെ ടണലിങ്ങിലൂടെ യുഡിപി/ഐപി (യൂസര്‍-ഡേറ്റാഗ്രാം പ്രോട്ടൊകോള്‍/ഇന്റര്‍നെറ്റ് പ്രോട്ടൊകോള്‍) പാക്കറ്റുകളില്‍ ഉള്ളടക്കം ചെയ്ത് ഐപി ടണല്‍/ഐപി റിലെ പ്രവര്‍ത്തിക്കുന്ന മറ്റൊരു നെറ്റ് വര്‍ക്കിലേക്ക് ടിസിപി/ഐപി വഴി അയച്ചു കൊടുക്കുന്നു. തുടര്‍ന്ന് രണ്ടാമത്തെ റൂട്ടര്‍ ഐപി, യുഡിപി ഹെഡ്ഡറുകള്‍ നീക്കം ചെയ്ത് പാക്കറ്റുകളെ അവയുടെ യഥാര്‍ഥ ലക്ഷ്യസ്ഥാനത്തേക്കയയ്ക്കുന്നു.