This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഝാര്‍ഖണ്ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

18:33, 13 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഝാര്‍ഖണ്ഡ്

ഇന്ത്യയിലെ ഒരു സംസ്ഥാനം. വളരെക്കാലം ബിഹാറിന്റെ ഭാഗമായിരുന്ന ഈ പ്രദേശം 2000 ന. 15-നാണ് ഒരു പ്രത്യേക സംസ്ഥാനമായത്. സംസ്ഥാനതലസ്ഥാനം റാഞ്ചിയാണ്; ജാംഷഡ്പൂര്‍, ധൂം ക, ധന്‍ബാദ് തുടങ്ങിയവ മറ്റു പ്രധാന നഗരങ്ങളും.


ഝാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഛോട്ടാനാഗ്പൂര്‍ പീഠഭൂമിയിലാണ് ഉള്‍പ്പെടുന്നത്. കോയല്‍ (Koel), ദാമോദര്‍, ബ്രാഹ്മണി, സുവര്‍രേഖ തുടങ്ങിയ നദികളുടെ പ്രഭവകേന്ദ്രമാണ് ഈ പീഠഭൂമി. സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വനാവൃതമാണ്. ഖനിജങ്ങളുടെ കാര്യത്തില്‍ സമ്പന്നമാണ് ഝാര്‍ഖണ്ഡ് സംസ്ഥാനം. ഇരുമ്പയിര്, കല്‍ക്കരി, ചെമ്പ്, അഭ്രം, ബോക്സൈറ്റ്, ഗ്രാഫൈറ്റ്, കയനൈറ്റ്, സിലിമനൈറ്റ്, യുറേനിയം തുടങ്ങിയ നിരവധി ഖനിജങ്ങള്‍ സംസ്ഥാനത്തു നിന്നും ലഭിക്കുന്നുണ്ട്.


വ്യത്യസ്തമായ മൂന്ന് ഋതുക്കളാണ് ഝാര്‍ഖണ്ഡില്‍ വ്യക്തമായി അനുഭവപ്പെടുന്നത്. ശൈത്യകാലം (നവംബര്‍-ഫെബ്രുവരി), വേനല്‍ക്കാലം (മാര്‍ച്ച്-ജൂണ്‍), മഴക്കാലം (ജൂലായ്-സെപ്തംബര്‍); സസ്യസമ്പന്നമായ സംസ്ഥാനത്തില്‍ നിരവധി ദേശീയോദ്യാനങ്ങളുണ്ട്. ബെറ്റ്ല (Betla), ഹസാരിസാഗ് (Hazaribag), ജവഹര്‍ ലാല്‍ നെഹ്റു തുടങ്ങിയവയാണ് ഇതില്‍ മുഖ്യം. ഝാര്‍ഖണ്ഡിലെ നഗരവാസികളില്‍ ഭൂരിഭാഗവും ഹൈന്ദവരാണ്. ഇസ്ലാം മതവിഭാഗമാണ് രണ്ടാം സ്ഥാനത്ത്. എന്നാല്‍ ഗ്രാമീണരില്‍ ഏറിയപങ്കും 'പ്രകൃതി ആരാധന'യില്‍ വിശ്വസിക്കുന്നവരാണ്. മതവിശ്വാസങ്ങളോടനുബന്ധിച്ചുള്ള പൂജകളും വിനോദങ്ങളും ഉത്സവങ്ങളുമെല്ലാം ഝാര്‍ഖണ്ഡ് ജനതയുടെ സംസ്കാരത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. 2011-ലെ സെന്‍സസ്പ്രകാരം സംസ്ഥാന ജനസംഖ്യ 32,98,8134 (2011), വിസ്തീര്‍ണം 79,714 ച.കി.മീ., സ്ത്രീ-പുരുഷ അനുപാതം: 948/1000 (2011).


ഈ പ്രദേശത്തിനാവശ്യമായ നിയമനിര്‍മാണങ്ങള്‍ നടത്താന്‍ ബിഹാര്‍ നിയമസഭയോടു ശിപാര്‍ശചെയ്യാന്‍ ഈ കൗണ്‍സിലിന് അധികാരം നല്കിയിരുന്നു. നിലവിലുള്ള നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി ബൈലോകളും റഗുലേഷനുകളും ഉണ്ടാക്കുവാന്‍ അധികാരമുള്ളതായിരുന്നു ഈ കൌണ്‍സില്‍. ഈ മേഖലയില്‍പ്പെടുന്ന പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റികള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ മേല്‍നോട്ടം വഹിക്കാനും കൌണ്‍സിലിന് കഴിയുമായിരുന്നു. ഗ്രാമവികസനം, പൊതുജനാരോഗ്യം, കൃഷി, പൊതുമരാമത്ത്, ധാതുനിക്ഷേപം തുടങ്ങി 40 ഇനങ്ങളില്‍ കൌണ്‍സിലിന് ഭരണാധികാരം നല്കിയിരുന്നു.കൗണ്‍സിലിലെ അംഗങ്ങളില്‍ 90 ശ.മാ. പേരെ തെരഞ്ഞെടുക്കുവാനും 10 ശ.മാ. പേരെ നാമനിര്‍ദേശം ചെയ്യുവാനും വ്യവസ്ഥയുണ്ടായി.


ഝാര്‍ഖണ്ഡ് മേഖല ഉള്‍പ്പെടുത്തി വനാഞ്ചല്‍ എന്ന പേരില്‍ ഒരു പുതിയ സംസ്ഥാനം രൂപവത്കരിക്കുവാനുള്ള കരടുബില്ലിന് 1998-ല്‍ ബി.ജെ.പി. നേതൃത്വത്തിലുള്ള കേന്ദ്രഗവണ്‍മെന്റ് രൂപം നല്കി. ഇത് ബിഹാര്‍ നിയമസഭയുടെ അംഗീകാരത്തിനായി രാഷ്ട്രപതി അയച്ചുകൊടുത്തു. ബില്‍ ബിഹാറില്‍ ഏറെ വിവാദം സൃഷ്ടിച്ചു. ഝാര്‍ഖണ്ഡിനുവേണ്ടിയുള്ള സ്വയംഭരണ കൗണ്‍സിലിനെ ബിഹാര്‍ മന്ത്രിസഭ 1998 സെപ്. 17-ന് പിരിച്ചുവിട്ടു. ബില്‍ ചര്‍ച്ച ചെയ്യാന്‍ 1998 സെപ്. 18, 19, 21 എന്നീ തീയതികളില്‍ ബിഹാര്‍ നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്നു. സഭ ബില്ലിനെ നിരാകരിച്ചു. ഇതോടൊപ്പം പുതിയ സംസ്ഥാനം രൂപത്കരിക്കണമെന്നാവശ്യപ്പെട്ട് 1997-ല്‍ ബിഹാര്‍ നിയമസഭതന്നെ പാസ്സാക്കിയിരുന്ന പ്രമേയം പിന്‍വലിക്കുകയും ചെയ്തു. എങ്കിലും 1998 ഡി.-ല്‍ നിര്‍ദിഷ്ട വനാഞ്ചല്‍ ബില്‍ ലോക്സഭ പാസ്സാക്കി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍