This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോസഫ്, ഇ.എം. വെണ്ണിയൂര്‍ (1927 - 83)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ജോസഫ്, ഇ.എം. വെണ്ണിയൂര്‍ (1927 - 83)== മലയാള ചിത്രകലാനിരൂപകനും വിവര്...)
(ജോസഫ്, ഇ.എം. വെണ്ണിയൂര്‍ (1927 - 83))
 
വരി 1: വരി 1:
==ജോസഫ്, ഇ.എം. വെണ്ണിയൂര്‍ (1927 - 83)==

 +
[[ചിത്രം:Vennyor jos.png|120px|right|thumb|ഇ.എം. വെണ്ണിയൂര്‍ ജോസഫ്]]
മലയാള ചിത്രകലാനിരൂപകനും വിവര്‍ത്തകനും. ഇ.എം.ജെ. വെണ്ണിയൂര്‍ എന്ന പേരില്‍ പ്രസിദ്ധനായി. തിരുവനന്തപുരം ജില്ലയില്‍ വെങ്ങാനൂരിനടുത്തുള്ള വെണ്ണിയൂരില്‍ പി. ഇസ്രായേലിന്റെയും ബി. കരുണാക്ഷയുടെയും പുത്രനായി 1927 മേയ് 2-നു ജനിച്ചു. ബി.എസ്സി. ബിരുദം നേടിയശേഷം കുറേക്കാലം കോളജ് അധ്യാപകനായി ജോലി നോക്കി. 1950-ല്‍ ആകാശവാണിയില്‍ പ്രോഗ്രാം അസിസ്റ്റന്റ് ആയി ചേര്‍ന്ന ഇദ്ദേഹം പടിപടിയായുയര്‍ന്ന് ഡയറക്ടര്‍ പദവിയിലെത്തി. ആകാശവാണിയുടെ തിരുവനന്തപുരം, കോഴിക്കോട്, ബാംഗ്ളൂര്‍, ബോംബെ  നിലയങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1974 മുതല്‍ 77 വരെ കേരള ലളിതകലാ അക്കാദമി അധ്യക്ഷനായിരുന്നു. തിരുവനന്തപുരത്തെ ജവഹര്‍ ബാലഭവന്റെ ഡയറക്ടറായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Current revision as of 10:00, 24 ഫെബ്രുവരി 2016

ജോസഫ്, ഇ.എം. വെണ്ണിയൂര്‍ (1927 - 83)

ഇ.എം. വെണ്ണിയൂര്‍ ജോസഫ്

മലയാള ചിത്രകലാനിരൂപകനും വിവര്‍ത്തകനും. ഇ.എം.ജെ. വെണ്ണിയൂര്‍ എന്ന പേരില്‍ പ്രസിദ്ധനായി. തിരുവനന്തപുരം ജില്ലയില്‍ വെങ്ങാനൂരിനടുത്തുള്ള വെണ്ണിയൂരില്‍ പി. ഇസ്രായേലിന്റെയും ബി. കരുണാക്ഷയുടെയും പുത്രനായി 1927 മേയ് 2-നു ജനിച്ചു. ബി.എസ്സി. ബിരുദം നേടിയശേഷം കുറേക്കാലം കോളജ് അധ്യാപകനായി ജോലി നോക്കി. 1950-ല്‍ ആകാശവാണിയില്‍ പ്രോഗ്രാം അസിസ്റ്റന്റ് ആയി ചേര്‍ന്ന ഇദ്ദേഹം പടിപടിയായുയര്‍ന്ന് ഡയറക്ടര്‍ പദവിയിലെത്തി. ആകാശവാണിയുടെ തിരുവനന്തപുരം, കോഴിക്കോട്, ബാംഗ്ളൂര്‍, ബോംബെ നിലയങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1974 മുതല്‍ 77 വരെ കേരള ലളിതകലാ അക്കാദമി അധ്യക്ഷനായിരുന്നു. തിരുവനന്തപുരത്തെ ജവഹര്‍ ബാലഭവന്റെ ഡയറക്ടറായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മലയാളത്തിന്റെ ജീനിയസ്, ഗോയ്ഥെ, മൈക്കലാഞ്ചലോ, വെര്‍തറുടെ ദുഃഖങ്ങള്‍, കണ്ണിനു പകരം കണ്ണ്, സലോമി, ഷ്വൈറ്റ്സര്‍ എന്നിവയാണ് ഇ.എം.ജെ. വെണ്ണിയൂരിന്റെ മലയാള കൃതികളില്‍ പ്രധാനം. 'പഴയ നിയമ'ത്തിലെ സോങ് ഒഫ് സോങ്സ് എന്ന കൃതി പാട്ടുകളുടെ പാട്ട് എന്ന പേരിലും ജര്‍മന്‍ നാടകകൃത്തായ വോള്‍ഫ്ഗങ് ഗോയ്ഥെയുടെ ഡോക്ടര്‍ ഫൌസ്റ്റ് എന്ന നാടകം അതേ പേരിലും ഇദ്ദേഹം മലയാളത്തിലേക്കു   വിവര്‍ത്തനം ചെയ്തു. കേരള സര്‍ക്കാരിനുവേണ്ടി രചിച്ച രാജാ രവിവര്‍മ തുടങ്ങി ഏതാനും ഇംഗ്ലീഷ് കൃതികളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.

ആകാശവാണിയുടെ ബോംബെ സ്റ്റേഷന്‍ ഡയറക്ടറായിരിക്കെ 1983-ല്‍ ഇ.എം.ജെ. വെണ്ണിയൂര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍