This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജോസഫ്, കെ.വി. (ജെ.കെ.വി.) (1930 - 99)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജോസഫ്, കെ.വി. (ജെ.കെ.വി.) (1930 - 99)
മലയാള നോവലിസ്റ്റും ചെറുകഥാകൃത്തും. കടനാട്ടില്‍ കാഞ്ഞിരത്തിങ്കല്‍ ചുമ്മാര്‍ വര്‍ക്കിയുടെയും ഞാവള്ളില്‍ ത്രേസ്യയുടെയു മകനായി 1930 ഒ, 1-നു മീനച്ചല്‍ താലൂക്കില്‍ ജനിച്ചു. തേവര എസ്.എച്ച് കോളജില്‍ നിന്നും ബിരുദം നേടിയശേഷം കല്‍ക്കത്തയില്‍ നിയമപഠനം നടത്തുകയും പത്രപ്രവര്‍ത്തന പരിശീലനം നേടുകയും ചെയ്തു. ഇക്കാരണത്താലാണ് ആദ്യകൃതി മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചത്.
കല്‍ക്കത്തയിലെ സ്റ്റേറ്റ്സ്മാന്‍ പത്രത്തിലും ലൈഫ് മാസികയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.എ. ബിരുദം നേടുകയും അധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു. ഇതോടൊപ്പം ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായും പ്രവര്‍ത്തിക്കുന്നു. പില്ക്കാലത്ത് സാഹിത്യം, കൃഷി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
മൂന്നൂറോളം ചെറുകഥകളും പന്ത്രണ്ടിലധികം നോവലുകളും രണ്ടു ഡസനിലേറെ നോവലെറ്റുകളും ജെ.കെ.വി. രചിച്ചിട്ടുണ്ട്. ഒട്ടനവധി ലേഖനങ്ങളുടെ കര്‍ത്താവു കൂടിയാണ് ഇദ്ദേഹം. അഡ്വഞ്ചേഴ്സ് ഒഫ് ആന്‍ എലിഫന്റ് ഹണ്ടര്‍, ധ്യാനത്തിന്റെ അരുവിയില്‍, ഭക്ഷ്യക്ഷാമം, ഉദയം മുതല്‍ ഉറക്കം വരെ, നഗരപിതാവ്, ചെന്നു കണ്ടു കീഴടക്കി, ഇവിടെ അവിടെ അപ്പുറവും, ഹംസഗാനം, വലിച്ചാല്‍ നീളുന്ന പ്രതിഭാസം, നിന്നവരും വന്നവരും, സഹാറയുടെ വിലാപം, ജെ.കെ.വി. കഥകള്‍ (രണ്ടുഭാഗങ്ങള്‍) എന്നിവയാണ് മുഖ്യ കൃതികള്‍.
സഹാറയുടെ വിലാപത്തില്‍ നൈജീരിയയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ജീവിതാനുഭവങ്ങളുടെ യഥാതഥ ചിത്രം വരച്ചു കാട്ടുന്നു. 'യുക്തിക്കും അയുക്തിക്കും ഇടയിലെവിടെയോ കുരുങ്ങിക്കിടക്കുന്ന ജനിമൃതികളുടെ പൊരുളുകള്‍ തേടിയുള്ള ഒരു കാഥിക പ്രതിഭയുടെ അലച്ചിലുകളും അന്വേഷണങ്ങളുമാണ്' സഹാറയുടെ വിലാപം എന്ന സമാഹാരത്തിലെ കഥകള്‍. ജെ.കെ.വി.യുടെ പല കഥകളും അന്യഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1999 ജൂണ്‍ 10-നു ജെ.കെ.വി. അന്തരിച്ചു.