This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോഷി, എന്‍.എം. (1879 - 1955)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ജോഷി, എന്‍.എം. (1879 - 1955)== ഇന്ത്യയിലെ ട്രേഡ് യൂണിയന്‍ നേതാവ്. തൊഴി...)
(ജോഷി, എന്‍.എം. (1879 - 1955))
 
വരി 1: വരി 1:
==ജോഷി, എന്‍.എം. (1879 - 1955)==
==ജോഷി, എന്‍.എം. (1879 - 1955)==
 +
 +
[[ചിത്രം:NM johi.png|120px|right|thumb|എന്‍.എം.ജോഷി]]
ഇന്ത്യയിലെ ട്രേഡ് യൂണിയന്‍ നേതാവ്. തൊഴില്‍ നിയമനിര്‍മാണരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1879 ജൂണ്‍ 5-ന് ഇദ്ദേഹം ബോബെയില്‍ ജനിച്ചു. മുഴുവന്‍ പേര് നാരായണന്‍ മല്‍ഹര്‍ ജോഷി എന്നാണ്. പൂണെയിലെ ഡെക്കാണ്‍ കോളജില്‍ നിന്നും ബിരുദം (1901) നേടിയശേഷം ഇദ്ദേഹം കുറച്ചുകാലം (1901-09) അധ്യാപകനായി ജോലി നോക്കി. 1909-ല്‍ സെര്‍വന്റ്സ് ഒഫ് ഇന്ത്യാ സൊസൈറ്റിയില്‍ ചേര്‍ന്നു. സോഷ്യല്‍ സര്‍വീസ് ലീഗ് സ്ഥാപിച്ച (1911) ഇദ്ദേഹം അതിന്റെ സെക്രട്ടറിയും (1953 വരെ) പ്രസിഡന്റും (1953-55) ആയിരുന്നു. 1910-കളില്‍ ജോഷി തൊഴിലാളിക്ഷേമരംഗത്ത് പ്രവര്‍ത്തിച്ചുതുടങ്ങി. ഇദ്ദേഹം ബോംബെ സോഷ്യല്‍ റിഫോം അസോസിയേഷന്‍ സെക്രട്ടറിയും (1915-30) ബോംബെ കോര്‍പ്പറേഷന്‍ അംഗവും (1919-22) ആയിരുന്നിട്ടുണ്ട്. 1919-ല്‍ വാഷിങ്ടണില്‍ നടന്ന അന്താരാഷ്ട്ര തൊഴില്‍ സമ്മേളനത്തില്‍ ഇന്ത്യാഗവണ്‍മെന്റിന്റെ പ്രതിനിധിയായി ഇദ്ദേഹം സംബന്ധിച്ചിരുന്നു. 1921-ല്‍ എന്‍.എം. ജോഷി ആള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് സ്ഥാപിച്ചു. പില്ക്കാലത്ത് ഇതില്‍ നിന്നു മാറി ട്രേഡ് യൂണിയന്‍ ഫെഡറേഷന്‍ സ്ഥാപിച്ചു. അന്താരാഷ്ട്ര തൊഴില്‍സംഘടനയില്‍ ഇദ്ദേഹം ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. വട്ടമേശ സമ്മേളനങ്ങളില്‍ തൊഴിലാളി പ്രതിനിധി എന്ന നിലയില്‍ ജോഷി പങ്കെടുത്തിട്ടുണ്ട്. ദേശീയ  ആസൂത്രണ കമ്മിഷനില്‍ തൊഴില്‍ വിഭാഗത്തിന്റെ അധ്യക്ഷനായിരുന്നു. വര്‍ക്ക്മെന്‍സ് കോമ്പന്‍സേഷന്‍ ആക്റ്റ് (1924), ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ആക്റ്റ് (1926), പേമെന്റ് ഒഫ് വേജസ് ആക്റ്റ് (1936), എംപ്ലോയ്മെന്റ് ഒഫ് ചില്‍ഡ്രന്‍ ആക്റ്റ് (1938) എന്നീ നിയമനിര്‍മാണങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്കി. 1955 മേയ് 29-ന് ഇദ്ദേഹം ബോംബെയില്‍ മരണമടഞ്ഞു.

Current revision as of 09:38, 24 ഫെബ്രുവരി 2016

ജോഷി, എന്‍.എം. (1879 - 1955)

എന്‍.എം.ജോഷി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍