This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോഷി, പി.സി. (1928 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോഷി, പി.സി. (1928 - )

ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍. ഐ.ഡി. ജോഷിയുടെയും ജാനകി ജോഷിയുടെയും പുത്രനായി ഉത്തര്‍പ്രദേശിലെ അല്‍മോറ ജില്ലയില്‍ 1928 മാ. 9-നു ജനിച്ചു. എം.എ.; പിഎച്ച്.ഡി. ബിരുദങ്ങള്‍ നേടിയശേഷം കല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീനിയര്‍ റിസര്‍ച്ച് ടെക്നിഷ്യനായി ഔദ്യോഗിക ജീവിതമാരംഭിച്ചു (1955-57). തുടര്‍ന്ന് ഡല്‍ഹി സ്കൂള്‍ ഒഫ് എക്കണോമിക്സില്‍ റൂറല്‍ അനലിസ്റ്റ് (1957-61), ഡെപ്യൂട്ടി ഡയറക്ടര്‍ (1961-63); ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എക്കണോമിക് ഗ്രോത്തില്‍ റിസര്‍ച് മെതഡോളജി ആന്‍ഡ് ഏഷ്യന്‍ സ്റ്റഡീസ് വിഭാഗത്തില്‍ റീഡര്‍ (1963-70), പ്രൊഫസര്‍ (71-80), ഡയറക്ടര്‍ (1980-) എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.

പി.സി.ജോഷി

ഇന്ത്യന്‍ സോഷ്യോളജിയില്‍ സൊസൈറ്റി സെക്രട്ടറി (1972-73), ഇന്തോ-യു.എസ്. സബ് കമ്മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ (1973-75), ഇന്ത്യാ ഗവണ്‍മെന്റിന്റെ കമ്മിറ്റി ഫോര്‍ റിവ്യു ഒഫ് ലാന്‍ഡ് റിഫോംസ് അംഗം (1977-80), ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് അംഗം (1960), ആസൂത്രണ കമ്മിഷന്റെ ഗവേഷണോപദേശകസമിതി അംഗം ദൂരദര്‍ശനുവേണ്ടി സോഫ്റ്റ്വെയര്‍ തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തന വിഭാഗത്തിന്റെ അധ്യക്ഷന്‍ എന്നീ നിലകളില്‍ ഡോ. ജോഷി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1972-73 കാലത്ത് സോഷ്യോളജിക്കല്‍ ബുള്ളറ്റിന്റെ എഡിറ്ററായിരുന്നു ഇദ്ദേഹം. ഇദ്ദേഹം രചിച്ച ഗ്രന്ഥങ്ങളില്‍ പ്രമുഖങ്ങള്‍: സ്റ്റഡീസ് ഇന്‍ ഏഷ്യന്‍ സോഷ്യല്‍ ഡെവലപ്മെന്റ് (1971), ലാന്‍ഡ് റിഫോംസ് ഇന്‍ ഇന്ത്യ (1975, കള്‍ച്ചറല്‍ ഡൈമെന്‍ഷന്‍സ് ഒഫ് എക്കണോമിക്സ് ഡെവലപ്മെന്റ് (1974) എന്നിവയാണ്.

റിഫ്ളക്ഷന്‍സ് ഓണ്‍ സോഷ്യല്‍ ചേഞ്ച് ആന്‍ഡ് എക്കണോമിക് ഡവലപ്മെന്റ്-എസ്സേസ് ഇന്‍ ഓണര്‍ഒഫ് പ്രൊ. വി.കെ.ആര്‍.വി. റാവു എന്ന ഗ്രന്ഥത്തിന്റെ സഹ എഡിറ്ററുമായിരുന്നു ജോഷി. ഇദ്ദേഹത്തിന്റെ ഭാരതീയഗ്രാമ് എന്ന ഗ്രന്ഥത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍