This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോര്‍ജ് V (1865 - 1936) - ഇംഗ്ലണ്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോര്‍ജ് V (1865 - 1936) - ഇംഗ്ലണ്ട്

ജോര്‍ജ് V

ഇംഗ്ലണ്ടിലെ രാജാവും ബ്രിട്ടീഷ് ഇന്ത്യയുടെ ചക്രവര്‍ത്തിയും (ഭ.കാ. 1910-36). എഡ്വേഡ് VII-ന്റെ പുത്രനായി 1865 ജൂണ്‍ 3-ന് ലണ്ടനില്‍ ജനിച്ചു. 1877-ല്‍ ഇദ്ദേഹം രാജകീയ നാവികപ്പടയില്‍ ചേര്‍ന്നു. ജ്യേഷ്ഠന്റെ മരണത്തെ (1862) തുടര്‍ന്ന് ജോര്‍ജ് 1901-ല്‍ കിരീടാവകാശിയായി. തുടര്‍ന്ന് 1910 വരെ ഇദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുകയും സാമ്രാജ്യകാര്യങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തു. 1910-ല്‍ പിതാവു മരിച്ചതിനെ തുടര്‍ന്ന് ജോര്‍ജ് ഇംഗ്ലണ്ടിലെ രാജാവായി. 1911 ജൂണ്‍ 22-നു വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍  കിരീടധാരണം നടന്നു. 1911 അവസാനം ഇദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചു. ഡി. 12-നു ബ്രിട്ടീഷ് ഇന്ത്യയിലെ ചക്രവര്‍ത്തിയായി ഡല്‍ഹിയില്‍ ഇദ്ദേഹത്തിന്റെ കിരീടധാരണം നടന്നു. അയര്‍ലണ്ടിന് പ്രത്യേക പാര്‍ലമെന്റ് രൂപവത്കരിച്ചതും ബ്രിട്ടനില്‍ ആദ്യത്തെ തൊഴിലാളി കക്ഷി മന്ത്രിസഭ നിലവില്‍ വന്നതും (1924) ഇദ്ദേഹത്തിന്റെ കാലത്താണ്. 1926-ലെ പൊതു പണിമുടക്കിനും 1931-ലെ സാമ്പത്തികത്തകര്‍ച്ചയ്ക്കും ഇദ്ദേഹത്തിന്റെ ഭരണം സാക്ഷ്യം വഹിച്ചു. ഇന്ത്യയ്ക്ക് 1935-ലെ ഭരണഘടന രൂപവത്കരിച്ചതും ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു. 1936 ജനു. 20-ന് ജോര്‍ജ് V മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍