This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജോണ്‍, റ്റി.എസ്. (1939 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജോണ്‍, റ്റി.എസ്. (1939 - )
കേരളത്തിലെ രാഷ്ട്രീയനേതാവും മുന്‍ നിയമസഭാസ്പീക്കറും. 1939 ഒ. 21-ന് ഇപ്പോഴത്തെ പത്തനംതിട്ട ജില്ലയില്‍ ഉള്‍പ്പെട്ട കോട്ടൂരില്‍ ജനിച്ചു. 1960-ല്‍ ബിരുദവും 1962-ല്‍ നിയമബിരുദവും എടുത്തു. വിദ്യാര്‍ഥികളുടെ ബോട്ടുയാത്രക്കൂലി സമരത്തില്‍ (1958) ഇദ്ദേഹം പങ്കെടുത്തിരുന്നു. 1958-ല്‍ ചങ്ങനാശ്ശേരിയില്‍ വച്ച് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തു. കേരള കോണ്‍ഗ്രസ് രൂപവത്കരണം മുതല്‍ (1964) അതില്‍ അംഗമായി. കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അംഗവും കര്‍ഷക യൂണിയന്റെ പ്രസിഡന്റും ആയിരുന്നു. 1970-ലും 77-ലും 82-ലും ടി.എസ്. ജോണ്‍ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1976 ഫെ. മുതല്‍ 77 മാ. വരെ ഇദ്ദേഹം കേരള നിയമസഭാ സ്പീക്കറായിരുന്നു. 1978 ഒ. മുതല്‍ 79 ഒ. വരെ ഭക്ഷ്യ-പൊതുവിതരണ വകുപ്പുകളുടെ മന്ത്രിയായി. നീണ്ട ഇടവേളയ്ക്കുശേഷം ജോണ്‍ 1996-ലെ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (ജെ) സ്ഥാനാര്‍ഥിയായി കല്ലൂപ്പാറ നിയോജകമണ്ഡലത്തില്‍ നിന്നു വീണ്ടും നിയമസഭാംഗമായി. കവിയൂര്‍ പഞ്ചായത്ത് സമിതി അംഗം, ആലപ്പുഴ ജില്ലാ വികസനസമിതി അംഗം, ഹൈക്കോടതി ആഭിഭാഷകന് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൗറീഷ്യസ്, ടാന്‍സാനിയ, കെനിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.