This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെസി ഓവന്‍സ് (1913-80)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Jesse Ovans)
(Jesse Ovans)
വരി 3: വരി 3:
[[ചിത്രം:Jesse owens.png|150px|right|thumb|ജെസി ഓവന്‍സ്]]
[[ചിത്രം:Jesse owens.png|150px|right|thumb|ജെസി ഓവന്‍സ്]]
-
അമേരിക്കന്‍ അത്ലറ്റ്. ബര്‍ലിന്‍ ഒളിമ്പിക്സില്‍ (1936) നാല് സ്വര്‍ണമെഡലുകള്‍ നേടി ചരിത്രം സൃഷ്ടിച്ച ജയിംസ് ക്ളീവ്ലന്‍ഡ് ഓവന്‍സ് 1913 സെപ്. 12-ന് അലബാമയിലെ ഡണ്‍വില്ലില്‍ ഒരു ദരിദ്ര കര്‍ഷകന്റെ മകനായി ജനിച്ചു. കറുത്തവര്‍ഗക്കാരനായ ജെസി സ്വന്തം പരിശ്രമവും കഠിനാധ്വാനവും കൊണ്ടുമാത്രം ഒളിമ്പിക് ജേതാവായ കഥ വിസ്മയാവഹമാണ്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ 100 മീ., 200 മീ. ഓട്ടത്തിലും ബ്രോഡ്ജമ്പിലും ഈ 'കറുത്തമുത്ത്' ദേശീയതലത്തില്‍ റിക്കാര്‍ഡുകള്‍ സ്ഥാപിക്കുയുണ്ടായി.  
+
അമേരിക്കന്‍ അത് ലറ്റ്. ബര്‍ലിന്‍ ഒളിമ്പിക്സില്‍ (1936) നാല് സ്വര്‍ണമെഡലുകള്‍ നേടി ചരിത്രം സൃഷ്ടിച്ച ജയിംസ് ക്ളീവ്ലന്‍ഡ് ഓവന്‍സ് 1913 സെപ്. 12-ന് അലബാമയിലെ ഡണ്‍വില്ലില്‍ ഒരു ദരിദ്ര കര്‍ഷകന്റെ മകനായി ജനിച്ചു. കറുത്തവര്‍ഗക്കാരനായ ജെസി സ്വന്തം പരിശ്രമവും കഠിനാധ്വാനവും കൊണ്ടുമാത്രം ഒളിമ്പിക് ജേതാവായ കഥ വിസ്മയാവഹമാണ്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ 100 മീ., 200 മീ. ഓട്ടത്തിലും ബ്രോഡ്ജമ്പിലും ഈ 'കറുത്തമുത്ത്' ദേശീയതലത്തില്‍ റിക്കാര്‍ഡുകള്‍ സ്ഥാപിക്കുയുണ്ടായി.  
പല കോളജുകളും സ്കോളര്‍ഷിപ്പു വാഗ്ദാനം ചെയ്തെങ്കിലും കൊളമ്പസിലെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നാണ് ഓവന്‍സ് തന്റെ പഠനം തുടര്‍ന്നത്. 1935-ല്‍ നടന്ന നാഷണല്‍ ഇന്റര്‍ കോളീജിയറ്റ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളില്‍ ജെസി ഓവന്‍സ് മൂന്നു ലോകറിക്കോര്‍ഡുകള്‍ സ്ഥാപിക്കുകയുണ്ടായി. ബ്രോഡ്ജമ്പില്‍ ഓവന്‍സ് കുറിച്ച 8.13 മീ. അടുത്ത 25 വര്‍ഷക്കാലത്തേക്കു തിരുത്തുകയുണ്ടായില്ല.  

16:45, 13 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജെസി ഓവന്‍സ് (1913-80)

Jesse Ovans

ജെസി ഓവന്‍സ്

അമേരിക്കന്‍ അത് ലറ്റ്. ബര്‍ലിന്‍ ഒളിമ്പിക്സില്‍ (1936) നാല് സ്വര്‍ണമെഡലുകള്‍ നേടി ചരിത്രം സൃഷ്ടിച്ച ജയിംസ് ക്ളീവ്ലന്‍ഡ് ഓവന്‍സ് 1913 സെപ്. 12-ന് അലബാമയിലെ ഡണ്‍വില്ലില്‍ ഒരു ദരിദ്ര കര്‍ഷകന്റെ മകനായി ജനിച്ചു. കറുത്തവര്‍ഗക്കാരനായ ജെസി സ്വന്തം പരിശ്രമവും കഠിനാധ്വാനവും കൊണ്ടുമാത്രം ഒളിമ്പിക് ജേതാവായ കഥ വിസ്മയാവഹമാണ്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ 100 മീ., 200 മീ. ഓട്ടത്തിലും ബ്രോഡ്ജമ്പിലും ഈ 'കറുത്തമുത്ത്' ദേശീയതലത്തില്‍ റിക്കാര്‍ഡുകള്‍ സ്ഥാപിക്കുയുണ്ടായി.

പല കോളജുകളും സ്കോളര്‍ഷിപ്പു വാഗ്ദാനം ചെയ്തെങ്കിലും കൊളമ്പസിലെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നാണ് ഓവന്‍സ് തന്റെ പഠനം തുടര്‍ന്നത്. 1935-ല്‍ നടന്ന നാഷണല്‍ ഇന്റര്‍ കോളീജിയറ്റ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളില്‍ ജെസി ഓവന്‍സ് മൂന്നു ലോകറിക്കോര്‍ഡുകള്‍ സ്ഥാപിക്കുകയുണ്ടായി. ബ്രോഡ്ജമ്പില്‍ ഓവന്‍സ് കുറിച്ച 8.13 മീ. അടുത്ത 25 വര്‍ഷക്കാലത്തേക്കു തിരുത്തുകയുണ്ടായില്ല.

1936-ല്‍ നടന്ന ബര്‍ലിന്‍ ഒളിമ്പിക്സിനുള്ള അമേരിക്കന്‍ (യു.എസ്.) ടീമില്‍ ഓവന്‍സും അംഗമായിരുന്നു. മത്സരത്തിന്റെ വെല്ലുവിളികളെക്കാള്‍, ഹിറ്റ്ലറുടെ ആര്യന്‍ വംശാധിപത്യ സമീപനം കൊണ്ടുള്ള കെടുതികളായിരുന്നു ടീമിലുണ്ടായിരുന്ന കറുത്ത വര്‍ഗക്കാര്‍ക്ക് ഏറെ ഭീഷണിയായിരുന്നത്. ഈ പ്രതിസന്ധികള്‍ക്കിടയിലും പ്രസ്തുത ഒളിമ്പിക്സില്‍ നാലു സ്വര്‍ണമെഡലുകള്‍ നേടിയ ഓവന്‍സ് ഒളിമ്പിക്സിന്റെ ചരിത്രത്തിലെ ഇതിഹാസമായി മാറി. 100 മീ., 200മീ., 4ഃ100മീ. റിലേ, ബോഡ് ജമ്പ് എന്നീ ഇനങ്ങളിലാണ് ഇദ്ദേഹം സ്വര്‍ണം നേടിയത്.

പഠനം പൂര്‍ത്തിയാക്കുന്നതിന് സാമ്പത്തികമായി ബുദ്ധിമുട്ടിയ ഓവന്‍സ് പ്ളേഗ്രൌണ്ട് സൂപ്പര്‍വൈസറായി വരെ ജോലി നോക്കുകയുണ്ടായി. പല സ്വകാര്യ സ്ഥാപനങ്ങളിലും ഉദ്യോഗം നോക്കിയശേഷം 1940-42 കാലത്ത് ഫിലാഡെല്‍ഫിയയിലെ സിവിലിയന്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നീഗ്രോകള്‍ക്കു വേണ്ടിയുള്ള ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറായി ഇദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി. നീഗ്രോകളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഡയറക്ടറായി ഫോര്‍ഡ് മോട്ടോര്‍ കമ്പനിയിലും കുറേനാള്‍ ഓവന്‍സ് ജോലി നോക്കി. പിന്നീട് ഇല്ലിനോയി അത്ലറ്റിക് കമ്മിഷന്റെ സെക്രട്ടറിയായി (1952-55) നിയമിതനായ ഓവന്‍സ് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സ്പോര്‍ട്സ് അംബാസഡറായും പ്രവര്‍ത്തിക്കുകയുണ്ടായി. സ്വന്തമായി ഒരു പബ്ളിക് റിലേഷന്‍സ് സ്ഥാപനം നടത്തിയിരുന്ന ഓവന്‍സ് ഷിക്കാഗോ റേഡിയോക്കു വേണ്ടി വര്‍ഷങ്ങളോളം പല പരിപാടികളും അവതരിപ്പിച്ചിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ പ്രസ്ഥാനവുമായി സഹകരിച്ചുകൊണ്ട് അമേരിക്കയിലുടനീളം ഓവന്‍സ് സഞ്ചരിച്ച് നീഗ്രോ യുവാക്കളുടെയിടയില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനുതകുന്ന നിരവധി പ്രഭാഷണങ്ങള്‍ ചെയ്യുകയുണ്ടായി. 1980 മാ. 31-ന് അരിസോണയില്‍ ഫീനിക്സില്‍ ജെസി ഓവന്‍സ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍