This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജസ്രാജ്, പണ്ഡിത് (1930 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ജസ്രാജ്, പണ്ഡിത് (1930 - ))
(ജസ്രാജ്, പണ്ഡിത് (1930 - ))
 
വരി 3: വരി 3:
ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍. നൈസാമിന്റെ കൊട്ടാരം ഗായകനായിരുന്ന പണ്ഡിത് മോത്തിരാമിന്റെ മകനായി 1930-ല്‍ ജനിച്ചു. മേവാടി ഘരാന ശൈലിയിലെ നാലാം തലമുറക്കാരനായാണ് ജസ്രാജ് അറിയപ്പെടുന്നത്. സാനന്ദിലെ ഗുജറാത്ത് രാജകുടുംബത്തിലെ ആസ്ഥാന ഗായകരായിരുന്നു ജസ്രാജിന്റെ പൂര്‍വികര്‍. ബാല്യത്തില്‍ത്തന്നെ അച്ഛന്‍ നഷ്ടപ്പെട്ട ജസ്രാജ്, പണ്ഡിത് മണിറാം, പണ്ഡിത് പ്രതാപ് നാരായണന്‍ എന്നീ ജ്യേഷ്ഠ സഹോദരന്മാരുടെ സംരക്ഷണത്തിലാണ് വളര്‍ന്നത്.

-
[[ചിത്രം:Jesraj.png|150px|right|thumb|പണ്ഡിത്  ജസ്രാജ്]]
+
[[ചിത്രം:Jesraj.png|100px|right|thumb|പണ്ഡിത്  ജസ്രാജ്]]
    
സംഗീതം ജന്മസിദ്ധമായി ലഭിച്ച ജസ്രാജ്, സഹോദരന്മാരുടെ ശിക്ഷണത്തില്‍ തബല വായിക്കുവാന്‍ പഠിച്ചു. പല പ്രമുഖ സംഗീതജ്ഞര്‍ക്കും തബല വായിക്കുവാന്‍ ജസ്രാജിന് അവസരം ലഭിച്ചു. ഒരിക്കല്‍ കുമാര്‍ ഗന്ധര്‍വയുടെ കച്ചേരിക്കു തബല വാദനം നടത്തിയ ജസ്രാജ്, ഗായകന്റെ സംഗീതശൈലിയെ വിമര്‍ശിച്ചത് അദ്ദേഹത്തിനു രസിച്ചില്ല. അദ്ദേഹം ജസ്രാജിനെ ശകാരിച്ചു. അപമാനിതനായ ജസ്രാജ് തബലവായന ഉപേക്ഷിച്ച് വായപാട്ടില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ന് ഇന്ത്യയിലും വിദേശത്തും ഏറ്റവും പ്രിയങ്കരരായ ഗായകരിലൊരാളാണ് പണ്ഡിത് ജസ്രാജ്.

മാധുര്യവും ലയവും ഒത്തിണങ്ങിയ നാദമാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഇദ്ദേഹത്തിന്റെ നല്ല അവതരണം രഞ്ജകരാഗങ്ങള്‍ പാടുമ്പോഴാണ്. ബിഹാഗ്, ശങ്കര, അഠാണ, ഗോരഖ്, കല്യാണ്‍ ദേശ് തുടങ്ങിയ രാഗങ്ങളും ആഹിര്‍ഭൈരവ്, ജയ്വന്തി തോഡി എന്നീ പ്രഭാതരാഗങ്ങളും മധുമത്, സാരംഗ എന്നീ അപരാഹ്ന രാഗങ്ങളും ഇദ്ദേഹം മനോഹരമായി അവതരിപ്പിക്കാറുണ്ട്. ഇദ്ദേഹത്തിന്റെ രാധാ-കൃഷ്ണ പ്രേമ സംബന്ധിയായ പാട്ടുകള്‍ പ്രസിദ്ധമാണ്. ഭക്തിഭാവം ആവേശിക്കുമ്പോള്‍ ജസ്രാജിന്റെ സംഗീതം കിടയറ്റതാവാറുണ്ട്.

Current revision as of 04:32, 21 ഫെബ്രുവരി 2016

ജസ്രാജ്, പണ്ഡിത് (1930 - )

ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍. നൈസാമിന്റെ കൊട്ടാരം ഗായകനായിരുന്ന പണ്ഡിത് മോത്തിരാമിന്റെ മകനായി 1930-ല്‍ ജനിച്ചു. മേവാടി ഘരാന ശൈലിയിലെ നാലാം തലമുറക്കാരനായാണ് ജസ്രാജ് അറിയപ്പെടുന്നത്. സാനന്ദിലെ ഗുജറാത്ത് രാജകുടുംബത്തിലെ ആസ്ഥാന ഗായകരായിരുന്നു ജസ്രാജിന്റെ പൂര്‍വികര്‍. ബാല്യത്തില്‍ത്തന്നെ അച്ഛന്‍ നഷ്ടപ്പെട്ട ജസ്രാജ്, പണ്ഡിത് മണിറാം, പണ്ഡിത് പ്രതാപ് നാരായണന്‍ എന്നീ ജ്യേഷ്ഠ സഹോദരന്മാരുടെ സംരക്ഷണത്തിലാണ് വളര്‍ന്നത്.

പണ്ഡിത് ജസ്രാജ്

സംഗീതം ജന്മസിദ്ധമായി ലഭിച്ച ജസ്രാജ്, സഹോദരന്മാരുടെ ശിക്ഷണത്തില്‍ തബല വായിക്കുവാന്‍ പഠിച്ചു. പല പ്രമുഖ സംഗീതജ്ഞര്‍ക്കും തബല വായിക്കുവാന്‍ ജസ്രാജിന് അവസരം ലഭിച്ചു. ഒരിക്കല്‍ കുമാര്‍ ഗന്ധര്‍വയുടെ കച്ചേരിക്കു തബല വാദനം നടത്തിയ ജസ്രാജ്, ഗായകന്റെ സംഗീതശൈലിയെ വിമര്‍ശിച്ചത് അദ്ദേഹത്തിനു രസിച്ചില്ല. അദ്ദേഹം ജസ്രാജിനെ ശകാരിച്ചു. അപമാനിതനായ ജസ്രാജ് തബലവായന ഉപേക്ഷിച്ച് വായപാട്ടില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ന് ഇന്ത്യയിലും വിദേശത്തും ഏറ്റവും പ്രിയങ്കരരായ ഗായകരിലൊരാളാണ് പണ്ഡിത് ജസ്രാജ്.

മാധുര്യവും ലയവും ഒത്തിണങ്ങിയ നാദമാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഇദ്ദേഹത്തിന്റെ നല്ല അവതരണം രഞ്ജകരാഗങ്ങള്‍ പാടുമ്പോഴാണ്. ബിഹാഗ്, ശങ്കര, അഠാണ, ഗോരഖ്, കല്യാണ്‍ ദേശ് തുടങ്ങിയ രാഗങ്ങളും ആഹിര്‍ഭൈരവ്, ജയ്വന്തി തോഡി എന്നീ പ്രഭാതരാഗങ്ങളും മധുമത്, സാരംഗ എന്നീ അപരാഹ്ന രാഗങ്ങളും ഇദ്ദേഹം മനോഹരമായി അവതരിപ്പിക്കാറുണ്ട്. ഇദ്ദേഹത്തിന്റെ രാധാ-കൃഷ്ണ പ്രേമ സംബന്ധിയായ പാട്ടുകള്‍ പ്രസിദ്ധമാണ്. ഭക്തിഭാവം ആവേശിക്കുമ്പോള്‍ ജസ്രാജിന്റെ സംഗീതം കിടയറ്റതാവാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍