This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജയവര്മന് I (7-ാം ശ.)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജയവര്മന് I (7-ാം ശ.)
7-ാം ശ.-ല്‍ കംബോഡിയയിലെ ചെന്‍ല രാജ്യം ഭരിച്ചിരുന്ന രാജാവ്.
ക്രിസ്ത്വബ്ദത്തിന്റെ ആദ്യശതകങ്ങളില് കംബോഡിയന്‍ പ്രദേശത്തു സ്ഥാപിതമായ സ്വതന്ത്രരാഷ്ട്രമായിരുന്നു ഫൂനാന്‍. 6-ാം ശ.-ന്റെ മധ്യത്തോടെ ഫൂനാന്റെ ശക്തി ക്ഷയിച്ചപ്പോള്‍ സാമന്തരാജ്യങ്ങളില്‍ ഒന്നായിരുന്ന ചെന്‍ല ഫൂനാനെ കീഴടക്കി. 7-ാം ശ.-ല്‍ ചെന്‍ല ഭരിച്ച രാജാവാണ് ജയവര്മന് ക. പിതാവ് ഭാവവര്മന് കക-നെ തുടര്‍ന്ന് ഭരണത്തിലേറിയ ജയവര്മന് ക-ന്റെ കീഴില്‍ സാമ്രാജ്യം ഏതാണ്ട് ഇന്തോചൈന ആകമാനവും വ്യാപിച്ചു. എന്നാല്‍ സാമ്രാജ്യത്തിന്റെ അതിവൈപുല്യം അതിന്റെ ശിഥിലീകരണത്തിനു വഴി തെളിച്ചു. ചൈനീസ് രേഖകള്‍ പ്രകാരം ജയവര്മന്റെ മരണാനന്തരം ചെന്‍ല രണ്ടായി വിഭജിക്കപ്പെട്ടു.
വാത്ഫൂ (Vatphu), ബാ നോം (Ba Phnom) എന്നിവിടങ്ങളിലെ സ്മാരകങ്ങള്‍ ജയവര്മന്റെ പ്രത്യേക താത്പര്യപ്രകാരം പണികഴിച്ചവയാണ്. മെക്കോങ് തടത്തില്‍ നിന്നും പുരാവസ്തു ഗവേഷണ വിദഗ്ധര്‍ കണ്ടെടുത്ത ജയവര്മന്റെ ചരിത്രരേഖകള്‍ ചരിത്ര ഗവേഷകര്‍ക്ക് വിലപ്പെട്ട സമ്പത്താണ്.